എനിക്ക് തരോ? എന്ത്? നിന്നേ… എപ്പോഴേ തന്നു അങ്ങനെയല്ല.. പിന്നേയ്… എൻ്റെ ‘നീ’ ആയിട്ട് എനിക്ക് നിന്നെ വേണം എൻ്റെ മാത്രം ‘നീ’ ആയിട്ട്… നിന്നോടെനിക്ക് എന്താ… നീയില്ലാതെ എനിക്ക് പറ്റണില്ല നീയില്ലാതെ എനിക്കും… ❤️❤️❤️
Author: Smitha Ranjith
രാവിന്‍ യാമങ്ങള്‍ നിശ്ശബ്ദതയിലൂടെ ഒഴുകി നീങ്ങുന്നിടത്ത് നിന്ന് അവളുടെ കഥ ആരംഭിക്കുകയാണ്. തല്‍ക്കാലം അവളെ ഞാന്‍ എന്ന് വിളിക്കട്ടെ, സങ്കല്‍പ്പിക്കട്ടെ. ഒന്നിടവിട്ട ഓരോ മിനിറ്റുകളില്‍ മൂന്ന് അലാറങ്ങള്‍ ആരോടോ വാശി തീര്‍ക്കാനെന്ന പോലെ ശബ്ദം താഴ്ത്തിയും പിന്നെ ഉയര്‍ത്തിയും അടിച്ചു കൊണ്ടിരിക്കുകയാണ്. ജന്മസിദ്ധമായി കിട്ടാഞ്ഞിട്ടും എപ്പോഴോ കയറി വന്ന ഞെട്ടിയുണരാനുള്ള ആ കഴിവ്. അതിന് പതിവ് ശൈലിയില്‍ വലിയ മാറ്റമൊന്നുമില്ലാതെ ആ ശനിയാഴ്ചയും ഞാന്‍ ഞെട്ടിയുണര്‍ന്നു. സമയം 4:15. മോന് ട്യൂഷന്‍ ഉണ്ട്, ഞാന്‍ തന്നെ ഉറക്കമുണര്‍ന്ന് വിളിച്ചില്ലെങ്കില്‍ ആള് എഴുന്നേല്‍ക്കില്ല. കിടന്നിട്ട് നാല് മണിക്കൂര്‍ ആയോ, ഉറക്കച്ചടവിലും ഞാന്‍ കൈവിരലുകള്‍ എടുത്ത് എണ്ണി നോക്കി. നാല് തികയാന്‍ ഇനിയും മിനിറ്റുകള്‍ ബാക്കിയുണ്ട്. ‘ഞാന്‍ എന്ന് നന്നാവും ഈശ്വരാ..’ ആകെ ഒരു സമാധാനം നാളെ ഞായര്‍, ഒരു അരമണിക്കൂര്‍ എങ്കിലും കൂടുതല്‍ നേരം കിടക്കാം. എന്നാലും സൂര്യന്‍ വന്ന് എന്റെ ജനാലപ്പാളിയിലൂടെ ഒളിഞ്ഞു നോക്കും മുന്‍പേ ഞാന്‍ എണീറ്റിട്ടുണ്ടാവും. ഇന്നലെ വൈകീട്ട്…
കുട്ടിത്തത്തിൽ നിന്ന് പക്വതയിലെത്തിയിട്ട് വർഷങ്ങളേറെയായി. ആരെപ്പറ്റിയാ… ഈ എന്നെപ്പറ്റി തന്നെയാണേ ഞാൻ പറഞ്ഞു വരണത്. ന്റെ കുട്ടികൾ പോലും മുതിർന്നു വരാൻ തുടങ്ങിയിരിക്കുന്നു. എന്നിട്ടും ന്റെ കുട്ടിത്തത്തിന് ഒരു മാറ്റവുമില്ലെന്ന് ന്റെ എട്ടന് ഒരേ പരാതി. എല്ലാവരുടെ ഉള്ളിലും ഒരു കുട്ടിണ്ടെന്നല്ലേ പറയാ… പക്ഷെ ന്റെ ഉള്ളിലെ കുട്ടീന്നു വച്ചാല് ഒരൊന്നൊന്നര കുട്ടിയാണേ… എന്താ അറീല്ല.. ന്റെ ഉള്ളീന്ന് കുട്ടിത്തം ലവലേശം പോയിട്ടില്ലന്നെ. എപ്പഴും കുട്ടിയായിരിക്കണത് തന്നെയല്ലേ നല്ലത്. എനിക്കതാ ഇഷ്ടം. ഇടയ്ക്കൊക്കെ കുട്ടിയാവ്വാ, കുട്ട്യോൾടെ കൂടെ ഇരുന്ന് കളിക്ക… അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുമ്പോ അവരെപ്പോലൊരു കുട്ടിയായിത്തന്നെ കഥ പറയാ, അതെയ്ക്കല്ലേ ഒരു രസം. അല്ലാണ്ട് ഏട്ടനെപ്പോലെ മസിലും പിടിച്ചിരുന്നാല് കുട്ടോൾക്ക് നമ്മളെ പേടിയാവല്ലേ ഉളളൂ. ഇതൊക്കെ പറഞ്ഞാല് ഏട്ടന് വല്ലതും മനസ്സിലാവോ! പൂര്ണചന്ദ്രനെ കാണണത് പോലെയാ ഒന്ന് ചിരിക്കണത് തന്നെ. വല്ലപ്പോഴും ഒന്നോ രണ്ടോ ചിരി. കുറ്റം പറഞ്ഞിട്ട് കാര്യല്ല, പാരമ്പര്യം ആയിട്ട് കിട്ടിയ സ്വത്താണെ ഏട്ടന് ഈ…
മിക്കവാറും എല്ലാ വീട്ടിലെയും പെണ്ണുങ്ങളുടെ ആഭ്യന്തര പ്രശ്‍നം എന്ന് പറയുന്നത്, നാളെ രാവിലത്തേയ്ക്ക് എന്തുണ്ടാക്കും, ഉച്ചയ്ക്ക് ചോറിന് എന്ത് കൂട്ടാൻ ഉണ്ടാക്കും എന്നതായിരിക്കും…. ഉണർന്നെഴുന്നേറ്റ് ഭാര്യ ചൂടോടെ കൈയ്യിൽ കൊടുക്കുന്ന കട്ടൻ ചായ ചാരുകസേരയുടെ കൈപ്പിടിയിൽ വച്ച് അരമതിലിന്റെ മുകളിൽ കാലും കയറ്റി വച്ച് പത്രം നിവർത്തിപ്പിടിച്ച് നീട്ടി വച്ചിരിക്കുന്ന കാലിനു മീതെ വിടർത്തിയിട്ട് ചായ ഊതിയൂതി കുടിച്ച് പത്രത്തിന്റെ താളുകൾ ഓരോന്നും മറിച്ച് സസൂക്ഷ്മം അരിച്ചു പെറുക്കി വായിക്കുന്ന ആണുങ്ങൾക്ക് ഇത് വല്ലതുമറിയണോ? ഉച്ചയ്ക്ക് ഉണ്ണാൻ വന്നിരിക്കുമ്പോൾ ‘ഇന്നും ഇത് തന്നെയാണോ കൂട്ടാൻ, ഇതിന് എരിവ് അൽപ്പം കൂടുതൽ ആണല്ലോ’ എന്നൊക്കെ കൊണിശം പറഞ്ഞ് കഴിക്കുന്ന അവർ അറിയുന്നുണ്ടോ രാവിലെ എഴുന്നേറ്റ് പച്ചക്കറിക്കുട്ടയിൽ ഇരിക്കുന്ന പച്ചക്കറികളെ മുഴുവൻ നിലത്ത് കുടഞ്ഞിട്ട് കൊത്തം കല്ല് കളിക്കും പോലെ എണ്ണി തരം തിരിച്ച് വച്ച് കറി എന്തുണ്ടാക്കും എന്ന ചിന്തയിൽ നിന്നുരുത്തിരിഞ്ഞുത്ഭവിച്ച കറിയാണ് മേശപ്പുറത്ത് ഇരിക്കുന്നതെന്ന്…. പച്ചക്കറി മാത്രം കഴിച്ച് ശീലിച്ച,…
എന്തിനെന്നറിയാതെ എനിക്കെപ്പോഴും തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ അപ്പോഴും തോന്നുമെനിക്കിപ്പോഴും തോന്നും പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ കെട്ടിപ്പിടിക്കുമ്പോഴമ്മ വാരിപ്പുണരാറുണ്ടെന്നെ ഇന്നിന്റെ തിരക്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ഇപ്പോഴും തോന്നാറുണ്ടെനിക്കങ്ങനെ ഓടിച്ചെന്നു ഞാൻ ചാരത്തണയാൻ നോക്കു- മ്പോളെവിടെയുമമ്മയെക്കാണാറില്ലെന്നോർത്തു ഞാൻ പിന്നെയും കണ്ണീർ പൊഴിക്കാറു- ണ്ടെന്തിനെന്നറിയാതെയിപ്പൊഴും… കണ്ണീരു വറ്റിയുണങ്ങിയ കണ്ണീർച്ചാലിനെ എൻ നനഞ്ഞ കൈവിരലുകളാൽ തുടച്ചു വടിച്ചൊപ്പിയെടുത്തിട്ടുമപ്പൊഴും വീഴുന്നു രണ്ടുനീർത്തുള്ളികൾ മിഴികളിൽ നിന്നെന്തിനെന്നറിയാതെ പിന്നെയും….
കാത്തിരിക്കാൻ നീ പറഞ്ഞിട്ടില്ലിതുവരെ എന്നിട്ടും… വെറുതെയാണെന്നറിഞ്ഞു കൊണ്ട് തന്നെ കാലം പോകുന്നതറിയാതെ കാത്തിരിക്കാറുണ്ട് അവൾ നിന്റെ ഒരു ചെറുപുഞ്ചിരിക്കായി നിന്റെ ഒരു വിളിക്കായി, നിന്റെ സ്നേഹത്തിനായി. അത് കാണാതെ പോകുന്നത് നീ മാത്രമാണ് നിന്റെ തിരക്കെന്ന മൂടുപടമണിഞ്ഞു കൊണ്ട്.
നന്ദിയുണ്ട് എഴുതാൻ മറന്ന വരികളെ വീണ്ടും തൂലികയിൽ നിറയ്ക്കാൻ കഴിഞ്ഞതിന് നന്ദിയുണ്ട് മറവി ബാധിച്ച വായനയെ കൂടെക്കൂട്ടാൻ കഴിഞ്ഞതിന് നന്ദിയുണ്ട് ചായം തേയ്ക്കാൻ മറന്ന ചിത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിന് നന്ദിയുണ്ട് വിളിക്കാൻ മറന്ന സൗഹൃദങ്ങളെ വിളിച്ചുണർത്താൻ കഴിഞ്ഞതിന് നന്ദിയുണ്ട് പാടാൻ മറന്ന പാട്ടുകൾക്ക് ഈണം പകരാൻ കഴിഞ്ഞതിന് നന്ദിയുണ്ട് പിടഞ്ചെഴുന്നേൽക്കലുകൾക്കിടയിൽ എവിടെയോ ആസ്വദിക്കാൻ മറന്നു പോയ ഉഷസിൻ്റെ ഭംഗി ഇപ്പോൾ ഈ ജാലകച്ചില്ലിലൂടെ നോക്കി ആസ്വദിക്കാൻ കഴിഞ്ഞതിന് നന്ദിയുണ്ട് നോക്കാൻ മറന്ന തൻ്റെ മുഖം കണ്ണാടിച്ചില്ലിലൂടെ നോക്കാൻ കഴിഞ്ഞതിന് നീട്ടിവച്ച കാലിലെ കെട്ട് നോക്കി അവൾ ദൈവത്തോട് നന്ദി പറഞ്ഞു: “നന്ദിയുണ്ട്… സമയമില്ലാതെ മാറ്റി വച്ച എൻ്റെ കുഞ്ഞു മോഹങ്ങൾക്കൊക്കെയും ആവോളം സമയം തന്നതിന്”‘…!
ഇന്നലെ ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ എനിക്ക് പോകാൻ വലിയ ധൃതി ആയിരുന്നു. ഓഫീസിൽ നിന്ന് വന്നിട്ട് വീട്ടിൽ കയറിയിട്ടില്ലിതുവരെ. മോളുടെ ഡാൻസ് ക്ലാസ് തുടങ്ങാൻ ഇന്ന് വൈകി. അവളെ ആക്കിയിട്ടു വരും വഴി കൂട്ടുകാരിയെ കണ്ടപ്പോൾ കുറച്ചു നേരം വർത്തമാനം പറയാൻ നിന്നതായിരുന്നു ഞാൻ. കണ്ടിട്ടും കാണാതെ പോരുന്നതെങ്ങനെ? നേരം ഒരുപാട് ഇരുട്ടിയിട്ടും ഒരഞ്ചു മിനിറ്റ് മിണ്ടാൻ വേണ്ടി നിന്നതാ. സംസാരപ്രിയയായ കൂട്ടുകാരിയുടെ മുൻപിൽ പുലിമടയിൽ തലവച്ചു കൊടുത്ത എന്റെ അവസ്ഥ. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. വീട്ടിൽ ഏട്ടൻ എങ്ങാനും ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇപ്പൊ ചീത്തവിളിയുടെ പൂരം ആയിരുന്നേനെ. അമ്പലത്തിൽ ഉത്സവം ആയതുകൊണ്ട് ഭാരവാഹിയായ ഏട്ടൻ ഈ ഒരാഴ്ചക്കാലം അമ്പലത്തിൽ തന്നെ. ഞാൻ വൈകുന്നതിന് അമ്മായിഅമ്മ മുഖം വീർപ്പിച്ച് ഗർവിച്ച് ഇരിക്കുന്നുണ്ടാവും. കടയിൽ കയറി ഒന്ന് രണ്ടു സാധനങ്ങൾ വാങ്ങിയിട്ട് കൂടി വേണം വീട്ടിൽ പോകാൻ. മഴ പെയ്യാൻ കാത്തിരുന്ന വേഴാമ്പൽ പോലെ മിണ്ടിക്കൊണ്ടിരിക്കാൻ ഒരു ഇരയെ കിട്ടിയ…
അന്നൊരിക്കൽ നാം പറഞ്ഞു നിർത്തിയതെങ്കിലും ഞാനറിയുന്നൂ നിന്നിലിപ്പോഴു൦ ഒരിഷ്ടമതെന്നോടുണ്ടെന്ന സത്യം.
ഒരു കാത്തിരിപ്പിന് പോലും അവസരം നൽകാതെ നമ്മുടെ പ്രണയ൦ എരിഞ്ഞടങ്ങുകയായിരുന്നു അവിടെ വീണു മുളയ്ക്കാൻ ഇനിയുമൊരു കാലം ബാക്കിയില്ലെന്നറിയുമെങ്കിലും പറയട്ടെ… ഇനിയൊരു ജന്മമുണ്ടെങ്കിൽ… നമുക്കായ് പിന്നെയും പിന്നെയും ജന്മങ്ങളുണ്ടെങ്കിൽ… അവിടെയെല്ലാം നിനക്കായ് ഞാനും എനിക്കായ് നീയും പുനർജനിക്കണം അവിടെ നമ്മുടെ ഇഷ്ടങ്ങൾ ഒന്നായി അലിഞ്ഞു ചേരണം നീ പറഞ്ഞു തുടങ്ങുന്നതിൻ ബാക്കി പറയുന്നത് ഞാനായിരിക്കണം ഞാൻ കാണുന്ന കാഴ്ചകളുടെ ഭംഗി ആസ്വദിക്കുന്നത് നീയായിരിക്കണം നിൻ്റെ ഇണക്കങ്ങൾ എനിയ്ക്ക് മാത്രമുള്ളതാവണം എൻ്റെ പിണക്കങ്ങൾ നിനക്കുള്ളതാവണം എന്നിൽ പെയ്യുന്ന മഴയത്രയും നീ മാത്രമായിരിക്കണം നിന്നെ കുളിർമ കൊള്ളിക്കും മഞ്ഞ് ഞാനായിരിക്കണം എന്റെ രാപകലുകൾ മുഴുവൻ നീയായ് മാറണം നിന്റെ സ്വപ്നങ്ങളിൽ ഞാൻ മാത്രമായിരിക്കണം നിദ്രയെൻ കൺതടങ്ങളിൽ തഴുകുമ്പോൾ പോലുമെന്നരികെ നീയുണ്ടായിരിക്കണം നിന്റെ ശ്വാസനിശ്വാസങ്ങളത്രയും എന്റെ ഹൃദയത്തിൽ അലിഞ്ഞു ചേരണം ഒരിക്കലും മരിക്കാത്ത പ്രണയത്തോടെ ജീവിച്ചു൦ മരിച്ചു൦ പിന്നെയും പിന്നെയും പുനർജനിക്കണം… നിനക്കായി ഞാനും എനിക്കായി നീയും…!
