ഇടത്തേ കൈക്കൊരു ബലക്കുറവുണ്ടോ, ചെണ്ടപ്പുറത്ത് വീഴുന്ന കോലിനൊരു പതർച്ചപോലെ… ഒന്നൂടെ ശ്രദ്ധിച്ചു, തോന്നലല്ല. ഒരു ചെറിയ ബലക്കുറവ് തോന്നുന്നുണ്ട്. കൃഷ്ണൻ മാരാർ കൈകളിലേക്ക് തന്റെ സർവ്വശക്തിയും ആവാഹിച്ച് ആഞ്ഞടിക്കാൻ ശ്രമിച്ചു. എന്നാൽ പ്രമാണം നിൽക്കുന്ന ഹരിയുടെ പെട്ടെന്നുള്ള തലയുർത്തി തന്റെനേർക്കുള്ള നോട്ടം തന്റെ താളം മേളവുമായി ലയമാകുന്നില്ല എന്നുള്ളതിനുള്ള താക്കീതാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. കഴിഞ്ഞ ആഴ്ച കാവിലെ കൊടിയെറ്റത്തിന്റെയന്ന് ഇതുപോലെ താളം ഒന്നു പിഴച്ചപ്പോൾ ഹരി ഉപദേശത്തിന്റെ രൂപത്തിൽ അതു പറഞ്ഞിരുന്നു. ഇടക്കൊരു ക്ഷീണം തോന്നുന്നുണ്ടെന്നു അവനോട് താനും സൂചിപ്പിച്ചിരുന്നു. അവൻ തന്റെ ശിഷ്യനാണ്, പക്ഷേ ഇന്ന് താൻ അവന്റെ കീഴിലാണ് പണിയെടുക്കുന്നത്. കലയെവ്യാപാരമാക്കാൻ അറിയാത്തവൻ എന്നും തൊഴിലാളിയായിരിക്കും. അവനൊരിക്കലും മുതലാളിയാകാൻ കഴിയില്ല. ദേവന്റേയും ദേവിയുടെയും സന്തോഷം. അതിനാണ് മേളം. അവിടെ കണക്കു പറയാൻ പാടില്ല, തരുന്ന ദക്ഷിണ വാങ്ങി തൃപ്തരായി മടങ്ങുക. ഗുരുക്കന്മാർ ചൊല്ലിത്തന്ന പാഠങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു. ഒന്നും ഒന്നിനും തികയില്ല എന്നറിഞ്ഞിട്ടും ആരും എവിടേയും പരാതിപ്പെട്ടില്ല. മേളക്കാരന്റെ…
Author: Sunandha Mahesh
സുശീല ഇനിയില്ല! ആ യാഥാർത്ഥ്യത്തോടു പൊരുത്തപെടാനാവാതെ മനസ്സ് ഇരുട്ടിന്റെ ഉള്ളാഴങ്ങളിലേക്ക് ശേഖരൻ കൂപ്പുകുത്തിവീണു. . ഒന്നിരിക്കാനായി കട്ടിലിനരു കിലേക്ക് നടക്കവേ കാലുകൾ ഇടറുന്നത് അയാളറിഞ്ഞു. ആരൊക്കെയോ ചേർന്ന്ട്ടി ശേഖരനെ പിടിച്ചു കട്ടിലിരുത്തി. ഭാര്യയുടെ മരവിപ്പുറങ്ങുന്ന മേനി വീട്ടിലെ സ്വീകരണമുറിയിൽ, എരിയുന്ന സാമ്പ്രാണികൾക്കു മുന്നിൽ കിടത്തിയിരിക്കുന്നത് കാണാൻ ശേഷിയില്ലാതെ അയാൾ അകത്തെ മുറിയിൽത്തന്നെ കൂനിക്കൂടിയിരുന്നു. അയാൾക്കുചുറ്റും പടർന്ന സാമ്പ്രാണിത്തിരിയുടെ ഗന്ധത്തിനൊപ്പം സുശീലമാത്രം അയാളിൽ വ്യക്തമായി നിറഞ്ഞുനിന്നു. മുമ്പ് പലതവണ ഭാര്യ ആവർത്തിച്ചു പറഞ്ഞ കാര്യമപ്പോൾ അയാളുടെ ചെവിയിൽ മുഴങ്ങി. “ശേഖരേട്ടാ,അവൻ സ്നേഹമുള്ളവനാണ്. നമ്മുടെ മക്കളിൽ ബന്ധങ്ങൾക്ക് വില കല്പിക്കുന്നത് അവൻ മാത്രമാണ്. ഇനിയും നിങ്ങളവനെ വെറുക്കരുത്, അവനെ ‘അവനായി’ തന്നെ കാണണം.” ഇടയ്ക്കിടെ ആരൊക്കെയോ മുറിയിലേക്കു കയറിവന്ന് ശേഖരന്റെ അടുത്തിരുന്ന് സാന്ത്വനമെന്നോണം അയാളുടെ കൈയിൽ മുറുകെപ്പിടിച്ചു. അയാൾ ആരെയും കണ്ടില്ല. ഭാര്യയുടെ മുഖം അയാളിൽ തറഞ്ഞു നിന്നു. ഒപ്പം അവന്റെയും…. മരണമറിഞ്ഞെത്തി പുറത്ത് കൂടിനിൽക്കുന്ന ചിലർ കുഞ്ഞുമോന്റെ കാര്യം ചർച്ച ചെയ്യുന്നത് ഇടയ്ക്കെപ്പോളോ…
സമാഗമം ആദ്യഭാഗം മൂകാംബികാ ദേവീടെ കടാക്ഷം നല്ലപോലെ കിട്ടി, അതിനുമുപരി ടീച്ചറെ കാണാൻ പറ്റി, എത്രനാളായിട്ടുള്ള മോഹമായിരുന്നു അത്. യാത്രാ ക്ഷീണമകറ്റാൻ നല്ലപോലെ ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ വിവേകിന്റെ മനസ്സിൽ വന്ന ആദ്യ ചിന്ത അതായിരുന്നു. മലയാളം ഭാഷയെ സ്നേഹിച്ചു തുടങ്ങിയത് ടീച്ചർ ആ ഭാഷയെ കൈകാര്യം ചെയുന്ന വിധം കണ്ടതിനുശേഷമാണ്. സ്വതവേ അന്തർമുഖനായിരുന്ന എനിക്ക് വേദികളിൽ കയറാൻ ധൈര്യം കിട്ടിയത് ടീച്ചറുടെ പ്രോത്സാഹനം കൊണ്ട് മാത്രമായിരുന്നു. ക്ലാസ്സിൽ കവിതകൾ എന്നെകൊണ്ട് ഉറക്കെ പാടിപ്പിച്ചു, മറ്റു കുട്ടികളോട് ഇതുപോലെ അക്ഷര സ്ഫുടതയോടെ, ഉറക്കെ ചൊല്ലാൻ നിങ്ങളും പഠിക്കണമെന്ന് പറഞ്ഞു കേട്ടപ്പോൾ കിട്ടിയ ആത്മവിശ്വാസം… അങ്ങനെ കിട്ടിയ ആത്മവിശ്വാസത്തിലാണല്ലോ നിളയോട് സംസാരിക്കാനുള്ള ധൈര്യം കിട്ടിയത്. അതിനുമുമ്പെല്ലാം പെൺകുട്ടികളെ കണ്ടാൽ ഓടിയൊളിക്കുന്ന വിവേകിൽ നിന്നുമുള്ള മാറ്റം. ഒരമ്മയെപ്പോലെ ടീച്ചറെ സ്നേഹിച്ചു, ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യനായി. അന്നുവരെ ഒരു വേദിയിൽ പോലും കയറാത്ത ഞാൻ അത്തവണ കലോത്സവത്തിൽ കവിത ചൊല്ലൽ, അക്ഷരശ്ളോകം അങ്ങനെ…
#സമാഗമം ഭാഗം-2 “മേഘാ കുട്ടികളെ ശ്രദ്ധിച്ചോളൂ, പുറത്തെ ജനാവലി കണ്ടാൽ അറിയാം അമ്പലത്തിൽ നല്ല തിരക്കുണ്ടാവും.” “വിവേക്… ദേവിക്ക് ചാർത്താൻ ഞാനൊരു സാരി കൊണ്ടുവന്നിട്ടുണ്ട്. അത് ഇപ്പോൾ എടുക്കണോ, അതോ സന്ധ്യക്ക് ദീപാരാധന തൊഴാൻ പോവുമ്പോൾ എടുത്താൽ മതിയോ.” “കൈയിൽ വച്ചോളൂ, തിരക്ക് നോക്കി നമുക്ക് തീരുമാനിക്കാം.” “അങ്ങനെയെങ്കിൽ നടയിൽ വയ്ക്കുവാനായി കുറച്ച് പൂവും വാങ്ങണേ.” ആ ജനപ്രളയത്തിൽ ഒരു തുള്ളിയായി അവരും അമ്പലത്തിലേക്ക് നടന്നു. സൂചിയിട്ടാൽ വീഴില്ല അത്രക്ക് തിരക്ക്… “മേഘാ… നമ്മൾ ഈ തിരക്കിൽ എങ്ങനെ ഉള്ളിലേക്ക് പോവും ?” “വിവേക് നമുക്ക് ആദ്യം കൌണ്ടറിന്റെ അടുത്തേക്ക് പോവാം, സാരി നടയിൽ വയ്ക്കാൻ രസീത് എന്തെങ്കിലും എടുക്കണോയെന്ന് ചോദിക്കാം,കുട്ടികളുടെ പേരിൽ സാരസ്വത പുഷ്പാഞ്ജലി ചെയ്യണം, എന്നിട്ട് നമ്മൾക്ക് തൊഴാൻ ക്യൂവിൽ നിൽക്കാം.” അവർ കൊടിമരത്തിന്റെ അടുത്ത് നിന്ന് കുറച്ച്നേരം പ്രാർത്ഥിച്ചശേഷം കൌണ്ടറിന്റെ അടുത്തേക്ക് നടന്നു. അവിടെയും…
മൂകാംബികയിലേക്ക് ഒന്ന് പോകണം… സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി, ഭസ്മം നെറ്റിയിൽ തൊടുമ്പോഴാണ് ആരോടെന്നില്ലാതെ വിവേക് പറയുന്നത് മേഘ കേട്ടത്. “കുറെ നാളായല്ലോ ഇതിങ്ങനെ പറയാൻ തുടങ്ങിയിട്ട്, അത്ര ദൂരെയൊന്നുമല്ലല്ലോ, പോയി തൊഴുതിട്ട് വരൂ.” “അതിന് അവിടെ നിന്ന് തന്നെ വിളി വരണം.” “അതൊക്കെ ശരിയാ എന്നാലും… താൻ പാതി ദൈവം പാതി എന്നല്ലേ ചൊല്ല്. നമ്മുടെ ഭാഗത്തുനിന്ന് ശ്രമം തുടങ്ങാതെ ദേവിയോട് പരിഭവം പറഞ്ഞിട്ട് കാര്യമില്ല. ഒരു കാര്യം ചെയ്യാം വിവേക് , ഇത്തവണത്തെ വിജയദശമി നമുക്ക് അമ്മയുടെയടുത്ത് ആക്കാം. കിച്ചുവിനെ എഴുത്തിനിരുത്തി വന്നതാണ്, പിന്നെ പോയിട്ടേയില്ല. വർഷമോൾ പബ്ലിക് എക്സാം എഴുതാൻ പോവുകയല്ലേ, കുട്ടികളെ കൊണ്ടുപോയി തൊഴീക്കാം. “അടുത്ത ആഴ്ച അല്ലേ വിജയദശമി, ഇത്ര പെട്ടെന്നെങ്ങനെ മേഘ? മാത്രവുമല്ല വിജയദശമിക്ക് അവിടെ ഭയങ്കര തിരക്ക് ആയിരിക്കും.” “അതൊന്നും സാരമില്ലെന്നേ, എന്റെ കൊളീഗിന്റെ സഹോദരന് അവിടെയൊരു ഹോട്ടലുണ്ട്, താമസം ഞാൻ ഏർപ്പാട് ചെയ്യാം,…
Once, in a small town, there were two best friends, Sara and Rahul. One sunny day, their friends called them to play, and after having a lot of fun, they went back home. They told their, “Hey, Mom, summer vacation is here!” Later, when their dad came home from work, Sara and Rahul shared the exciting news with him too. Their dad, happy about the vacation, surprised them, saying, “Guess what, kids? We’re going to the amusement park!” Sara and Rahul were overjoyed. They went to the amusement park and had a blast riding different exciting rides. It was the…
“The Long Lost Wish” We all have dreams and wishes, right? Some dreams come true, while some remain lost in one’s heart. Some may wish to be a doctor, a teacher, or even the richest person alive, but never have I seen one wish for the comfort of others. In this era of war and bloodshed, where one has no time to do anything other than scroll through one’s phone screens, us humans forget to have some humanity within us. Yes, even when we are up to date with the news and know about all the injustice happening in this…
സ്വന്തം വേരുകൾ ചോദ്യം ചെയ്യപ്പെടുക… അതായിരിക്കും ഒരു മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും വലിയ അപമാനം. ഹൃദയം കുത്തിനീറും. ബുദ്ധി പ്രവർത്തനരഹിതമാവും. അതിനുത്തരവാദിയായവരെകൊല വിളിക്കാൻ മനസ്സ് പറയും. പഠിക്കുന്നകാലം തൊട്ടേയുള്ള ഇഷ്ടം… ആ ഇഷ്ടം ദൃഢമായപ്പോൾ മായയോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. അവൾക്ക് അതൊന്നും പ്രശ്നവുമല്ലായിരുന്നു. കല്യാണ ആലോചനയുമായി അവളുടെ വീട്ടുകാരെ സമീപിക്കുമ്പോൾ ഇപ്പോൾ ആരും ഒന്നും അറിയേണ്ട എന്നുള്ളത് അവളുടെ നിർബന്ധമായിരുന്നു. അതു അനുസരിച്ചു, ഞാൻ ചെയ്ത ഒരേയൊരു തെറ്റ്. ”ഞങ്ങൾക്ക് എല്ലാം ഓക്കേയാണ്, പക്ഷേ ഒരു കാര്യം തുറന്നു ചോദിക്കുന്നത് കൊണ്ട് തെറ്റിദ്ധരിക്കരുത്” സംഭാഷണത്തിൽ മധുരം ചാലിച്ചുകൊണ്ട് അവളുടെ അമ്മാവൻ തുടങ്ങിയപ്പോഴേ അതിലെ അപകട സൂചന മണത്തൂ. ”ഞങ്ങൾ കുടുംബ പാരമ്പര്യം അന്വേഷിച്ചപ്പോൾ വളർത്തുമകനാണെന്നു അറിയാൻ കഴിഞ്ഞു. നിങ്ങളോട് തന്നെ സത്യം ചോദിച്ചു മനസ്സിലാക്കാം എന്ന് കരുതി. അങ്ങനെയല്ല എന്നുണ്ടെങ്കിൽ ഞങ്ങൾക്ക് ഈ കല്യാണം നടത്തുന്നതിൽ ഒരു പ്രശ്നവുമില്ല. അതല്ല ദത്തുപുത്രൻ ആണെങ്കിൽ…” ഏതോ ഒരു കോൺവെന്റിനു മുന്നിൽ അനാഥനായി…
“ഇക്കാലം കൊണ്ട് എന്തുണ്ടാക്കി ? കുറെ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യ പ്രവർത്തക എന്നൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്ക് പറഞ്ഞതല്ല.” വനജ അമ്മായിയാണ്. ആഘോഷവേളകളിൽ ആരോടെങ്കിലും എന്തെങ്കിലും ചൊറിഞ്ഞു അലമ്പ് ഉണ്ടാക്കുക അവരുടെ സ്ഥിരം പതിവാണ്. കുറെ നാളായി കണ്ടിട്ട്, ഇന്നിപ്പോ എന്നെ നേരിട്ട് കിട്ടിയപ്പോൾ റോക്കറ്റ് എന്റെ അടുത്തേക്ക് വിട്ടു. ഇങ്ങോട്ട് വരുന്നില്ലെന്ന് അമ്മയോട് പലതവണ പറഞ്ഞതാണ്. കുടുംബക്കാർ എല്ലാരും കൂടും. നീ മാത്രം മാറി നിൽക്കരുത്. അല്ലെങ്കിൽ തന്നെ കല്യാണം വേണ്ടെന്ന് പറഞ്ഞതിന് വേണ്ടുവോളം കേൾക്കുന്നുണ്ട്. ഇനിയിപ്പോ കൂട്ടത്തിൽ കൂടില്ല എന്നൊരു പേരുദോഷം കൂടി വേണോ ? കൂടുതൽ പറയാൻ നിന്നാൽ അതൊരു വലിയ വഴക്കാവും, പിന്നെ അമ്മ കരച്ചിൽ തുടങ്ങും. ഒപ്പം പഴമ്പുരാണവും. അതൊക്കെ ഒഴിവാക്കാൻ വേണ്ടിയാണ് വന്നത്, ഇവിടെ വന്നപ്പോൾ ഇങ്ങനെയും. ഇളയച്ഛന്റെ മകളാണ് ശാരി. എന്നേക്കാൾ അഞ്ചു വയസ്സ് ഇളയവൾ. കല്യാണം കഴിഞ്ഞ് രണ്ട് മക്കളുമായി. ഇന്ന് അവളുടെ ഗൃഹപ്രവേശമാണ്. ഊണെല്ലാം…
“മേശപ്പുറത്തു മൂന്നു പുസ്തകങ്ങൾ കിടക്കുന്നുണ്ട്, വായനശാലയിൽ തിരികെക്കൊടുക്കേണ്ടതാ, എടുക്കാൻ മറക്കല്ലേ സിദ്ധു, ആ വലിപ്പിലൊരു ഡയറിയും കാണും, അതും എടുത്തോള്ളൂ , കൊടുക്കൽവാങ്ങലിന്റെ കണക്കുമുഴുവൻ അതിലാണ്, ഒന്നും ബാക്കിവയ്ക്കരുത്.” ഇന്ന് അമ്മയുടെ ശബ്ദത്തിനൊരു ഗാംഭീര്യമുണ്ട്. പുലർച്ചേ തുടങ്ങിയതാണ് പറയട്ടെ… ഈ വീടിന്റെ യജമാനത്തിക്ക് പടിയിറങ്ങാൻ ഇനി അൽപ്പസമയംമാത്രം ബാക്കി, പറയാനുള്ളതല്ലാം പറഞ്ഞു തീർക്കട്ടെ. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻമാത്രമല്ല അവർക്ക് ആജ്ഞാപിക്കാനും അറിയാമെന്ന് ഇവിടുത്തെ ചുമരുകൾ ഇന്നെങ്കിലും അറിയട്ടെ. ഇനിയൊരവസരം അതിനു ലഭിച്ചെന്നുവരില്ല. “എട്ടാ, അമ്മ ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു, എനിക്ക് പേടിയാവുന്നു.” “അമ്മയ്ക്കൊന്നുമില്ല പൊന്നീ, പെട്ടെന്നുണ്ടായ പരിഭ്രമംമാത്രമാണ്. ഒന്നുറങ്ങിയാൽ എല്ലാം ശരിയാവും” ശരിയാവും, പക്ഷേ എവിടെയുറങ്ങും? പൊന്നിയുടെ ദീർഘനിശ്വാസത്തിൽ ഒളിച്ചിരുന്ന ചോദ്യം ഉള്ളിൽ കിടന്നുപിടഞ്ഞു. അന്തിയുറങ്ങാനൊരു വീടില്ലാതാവുകയാണ്. എല്ലാത്തിനും കാരണക്കാരനായ ആൾ ഒരുമുഴംകയറിൽ രക്ഷ കണ്ടെത്തി. ആ മനുഷ്യനിൽ ഒട്ടും പ്രതീക്ഷയില്ലായിരുന്നു, എന്നിരുന്നാലും, ചിലയവസരങ്ങളിൽ കുറ്റപ്പെടുത്താൻ ഒരാളെ കിട്ടുക ഒരാശ്വാസമാണ്. മൃതശരീരം ഹോസ്പിറ്റലിൽനിന്നു കൊണ്ടുവരണം. എങ്ങോട്ട് ? പത്തുമണി കഴിഞ്ഞാൽ ഏതു…
