Author: Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

“മേശപ്പുറത്തു മൂന്നു പുസ്തകങ്ങൾ കിടക്കുന്നുണ്ട്, വായനശാലയിൽ തിരികെക്കൊടുക്കേണ്ടതാ, എടുക്കാൻ മറക്കല്ലേ സിദ്ധു, ആ വലിപ്പിലൊരു ഡയറിയും കാണും, അതും എടുത്തോള്ളൂ , കൊടുക്കൽവാങ്ങലിന്റെ കണക്കുമുഴുവൻ അതിലാണ്, ഒന്നും ബാക്കിവയ്ക്കരുത്.” ഇന്ന് അമ്മയുടെ ശബ്ദത്തിനൊരു ഗാംഭീര്യമുണ്ട്. പുലർച്ചേ തുടങ്ങിയതാണ് പറയട്ടെ… ഈ വീടിന്റെ യജമാനത്തിക്ക് പടിയിറങ്ങാൻ ഇനി അൽപ്പസമയംമാത്രം ബാക്കി, പറയാനുള്ളതല്ലാം പറഞ്ഞു തീർക്കട്ടെ. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻമാത്രമല്ല അവർക്ക് ആജ്ഞാപിക്കാനും അറിയാമെന്ന് ഇവിടുത്തെ ചുമരുകൾ ഇന്നെങ്കിലും അറിയട്ടെ. ഇനിയൊരവസരം അതിനു ലഭിച്ചെന്നുവരില്ല. “എട്ടാ, അമ്മ ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു, എനിക്ക് പേടിയാവുന്നു.” “അമ്മയ്ക്കൊന്നുമില്ല പൊന്നീ, പെട്ടെന്നുണ്ടായ പരിഭ്രമംമാത്രമാണ്. ഒന്നുറങ്ങിയാൽ എല്ലാം ശരിയാവും” ശരിയാവും, പക്ഷേ എവിടെയുറങ്ങും? പൊന്നിയുടെ ദീർഘനിശ്വാസത്തിൽ ഒളിച്ചിരുന്ന ചോദ്യം ഉള്ളിൽ കിടന്നുപിടഞ്ഞു. അന്തിയുറങ്ങാനൊരു വീടില്ലാതാവുകയാണ്. എല്ലാത്തിനും കാരണക്കാരനായ ആൾ ഒരുമുഴംകയറിൽ രക്ഷ കണ്ടെത്തി. ആ മനുഷ്യനിൽ ഒട്ടും പ്രതീക്ഷയില്ലായിരുന്നു, എന്നിരുന്നാലും, ചിലയവസരങ്ങളിൽ കുറ്റപ്പെടുത്താൻ ഒരാളെ കിട്ടുക ഒരാശ്വാസമാണ്. മൃതശരീരം ഹോസ്പിറ്റലിൽനിന്നു കൊണ്ടുവരണം. എങ്ങോട്ട് ? പത്തുമണി കഴിഞ്ഞാൽ ഏതു…

Read More

“അച്ഛനെപ്പഴാ വന്നേ ? ഞാൻ ശബ്ദമൊന്നും കേട്ടില്ല? ഞാൻ എത്ര നേരമായി അച്ഛനെ കാത്തിരിക്കുന്നു”, അനീക ചിണുങ്ങിക്കൊണ്ട് വേണുവിന്റെ മടിയിൽ കയറിയിരുന്നു. “വേണുവേട്ടാ ഇവൾക്കിന്ന് എന്തോ കാര്യസാധ്യമുണ്ടെന്നു തോന്നുന്നു, സ്കൂൾ വിട്ടു വന്ന മുതൽ അച്ഛനെ കാത്തിരിക്കുകയാണ്.” “ആണോ, എന്താ മോളു കാര്യം ?” അതേയെന്ന അർത്ഥത്തിൽ ആദ്യമവളൊന്നു ചിരിച്ചു പിന്നെ പറഞ്ഞു തുടങ്ങി.. “അച്ഛാ, എന്റെ സ്കൂളിലെ മലയാള സാഹിത്യ വേദി ഒരു കഥാ മത്സരം നടത്തുന്നു. ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. ഒരു ക്ലാസ്സിൽനിന്നു ഒരാളെ സെലക്ട്‌ ചെയ്യും, പിന്നെ ആ സെലക്ടായവർക്കിടയിൽ മത്സരം.” “ആ ഹാ അത്‌ കൊള്ളാല്ലോ…” “അച്ഛാ ഈ മത്സരത്തിന് അവർ ടോപ്പിക്ക് തന്നു” “ഓ, വിഷയം നേരത്തെ തരുമോ? ” “ഇല്ലയില്ല, ഇത്തവണ മാത്രം ടോപ്പിക്ക് തന്നു , അടുത്ത മത്സരത്തിന് അവിടെ വച്ച് പറയും, അപ്പോൾ എഴുതണം” “ആട്ടെ ഇത്തവണത്തെ വിഷയം എന്താ ?” “അതാണ് അച്ഛാ രസം, ‘ഒരു ബ്രൗൺ എൻവേൽപ്പ്…

Read More

താരകങ്ങളെ, നിങ്ങളാമോദത്തിലൊരുക്കുന്ന ആകാശപ്പൊന്നോണ പൂക്കളത്തിൽ, ഒരു പൂവായി എന്നെയും കൂടെ കൂട്ടുമോ ? ഏകാന്തത അതിരൂക്ഷമായി ആക്രമിച്ചപ്പോൾ എഴുതിയ വരികൾ. ആ ഒരു നിമിഷം മക്കളെക്കുറിച്ച് അല്പം പോലും ഓർത്തില്ല. അമ്മയില്ലാതാവുക എന്നുള്ളതാണ് ഈ ലോകത്തെ ഏറ്റവും വലിയ ദുഃഖമെന്ന് സൗകര്യപൂർവ്വം എപ്പോഴോ മറന്നിരിക്കുന്നു. ചീരുവിന്റെ ഫോൺ അപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ, ഒരു പക്ഷേ വാനിലെ പൂക്കളത്തിൽ, നക്ഷത്രങ്ങളിലൊന്നായേനേ. “അമ്മ ആദ്യമീ ജാലകക്കാഴ്ചകൾ നിർത്തൂ, വാതിൽ തുറന്ന് പുറത്തേക്കൊന്നു നോക്കൂ. ഓണം മാത്രമല്ല, ജീവിതം ആഘോഷിക്കാൻ എത്രയെത്ര വഴികളാണ് മുന്നിലെന്നോ.” പിന്നീട് ചീരു പറഞ്ഞ ഓരോ വാചകങ്ങളും താനും, ശ്രീയേട്ടനും പലപ്പോഴായി മക്കളോട് പറഞ്ഞിരുന്നതൊക്കെത്തന്നെയായിരുന്നു. മാതാപിതാക്കൾ മക്കളിൽ എത്ര സ്വാധീനം ചെലുത്തുന്നു എന്നറിഞ്ഞ നിമിഷം. വാർദ്ധക്യം മറ്റൊരു ബാല്യകാലമാണെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്. മക്കൾക്ക് നൽകിയ ഉപദേശം, ഇന്നിതാ അവരിലൊരാൾ സ്നേഹത്തോടെ അമ്മയ്ക്ക് തിരിച്ച് നൽകുന്നു. “അമ്മേ എനിക്കും, ഏട്ടനും, ചേച്ചിക്കും ഇത്തവണ ഓണത്തിന് വരാൻ പറ്റില്ല. എന്നുകരുതി അമ്മൂസ് ഓണം…

Read More

കുറച്ചു നാളുകളായി അക്ഷരങ്ങളെന്നോട് പിണക്കിത്തിലായിരുന്നു, കാരണം ചോദിക്കുന്നവരോട് ” ഏകാഗ്രത കിട്ടുന്നില്ല, യാത്രയിലാണ് എന്നൊക്കെ .. ” പറഞ്ഞ് ഒഴിഞ്ഞുമാറുന്നുണ്ടെങ്കിലും, അത് സ്വയം സമാധാനിക്കാൻ ഉണ്ടാക്കിയ ഒരുത്തരമാണെന്ന് എനിക്കു നല്ലതുപോലെയറിയാം. ഗംഭീരമായ എഴുത്തുകളൊന്നുമല്ലെങ്കിലും, എന്റേതായ ശൈലിയിലുള്ള എഴുത്തുകൾ ഞാൻ യാത്രക്കിടയിലും എഴുതാറുണ്ടായിരുന്നു. ഇപ്പോൾ എന്തെങ്കിലും എഴുതണമെന്നാലോചിക്കുമ്പോൾ തന്നെ തലയ്ക്കകത്ത് ഒരു മരവിപ്പ് വേണമെങ്കിൽ മടിയെന്നും പറയാം. ആ അസുഖം കാരണം നീണ്ടുപോയ ഒരു കുറിപ്പാണിത്. അതിന് ഞാനെന്റെ പ്രിയ സൗഹൃദങ്ങളോട് ആദ്യമേ ക്ഷമ ചോദിക്കുന്നു.. മോംസ്സിൽ നിന്നും കിട്ടിയ പ്രിയസുഹൃത്ത്, അമലിന്റെ  ചെറുകഥാസമാഹാരമായ ‘സങ്കടദ്വീപ് ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം ഓഗസ്റ്റ് ഏഴിന് അതും തൃശൂരിൽ വെച്ചാണെന്ന് അറിഞ്ഞപ്പോൾത്തന്നെ ചടങ്ങിനു പോകണമെന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു. ഹൈദരാബാദിലുള്ള ഞാൻ അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം ഓഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളിൽ ഗുരുവായൂരിൽ വച്ച് അനിയന്റെ ഭാര്യയുടെയും, മകളുടെയും ഭാരതനാട്യ അരങ്ങേറ്റം മൂന്ന് മാസം മുൻപേ തീരുമാനിച്ചതായിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്ത് നാട്ടിലുണ്ടാവുമെന്ന കാര്യം ഉറപ്പായിരുന്നു.…

Read More