Author: Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില അറിയില്ല എന്ന പഴചൊല്ലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാതാപിതാക്കൾ. അവർ നൽകിയിരുന്ന സ്നേഹം സുരക്ഷ അതൊക്കെ പെട്ടെന്നൊരു ദിവസം ഇല്ലാതാകുമ്പോൾ ഏതൊരു മനുഷ്യനും കൊതിച്ചുപോകും അവർ അരികിലുണ്ടായിരുന്നെങ്കിലെന്ന്. ആ ശൂന്യത പൂർണമായി നികത്താനാരാലും കഴിയില്ല, എന്നാൽ അച്ഛനമ്മമാർ ചെയ്ത പുണ്യത്തിന്റെ ഫലമായി നമുക്ക് ചിലരെ ലഭിക്കും. അച്ഛന്റെ കരുതൽ നൽകുന്നവർ, അമ്മയുടെ സ്നേഹം വിളമ്പുന്നവർ. അച്ഛന്റെ കൂട്ടുകാരൻ സദാശിവൻ അങ്കിൾ എനിക്ക് അതുപോലെ ഒരാളാണ്. അച്ഛനെപ്പോലെതന്നെ എന്നെ മോളേയെന്നു വിളിക്കുന്ന, ചേർത്തുനിർത്തുന്ന, അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്കായ് എന്തൊക്കെ ചെയ്യുമായിരുന്നോ അതൊക്കെ ചെയ്തുതരുന്ന ആൾ. ചെറുപ്പത്തിൽ അച്ഛൻപറഞ്ഞ് ഇടയ്ക്ക്‌ കേട്ടിട്ടുണ്ടെങ്കിലും ആളെ എനിക്ക് അടുത്തറിയില്ലായിരുന്നു. ഒരിക്കൽ അമ്മ പറഞ്ഞു പപ്പയുടെ കൂട്ടുകാരൻ സദാശിവനങ്കിൾ ഇന്നിവിടെ വന്നിരുന്നു. നിന്റെ പപ്പയെ കണ്ടപ്പോഴുള്ള അദ്ദേഹത്തിന്റെ സന്തോഷം കാണാണമായിരുന്നു. അവരുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്, പോകണം എന്നൊക്കെ, എന്നാൽ ഞാൻ അതൊന്നും കാര്യമാക്കിയില്ല. എന്നാൽ അച്ഛൻ പറഞ്ഞാണ് ഞാൻ കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. വിശാഖപട്ടണത്ത് അവർ…

Read More

“ഈ അഡ്രസ്സിൽ കത്തു വല്ലതും വന്നാലൊന്ന് റീഡയറക്റ്റ് ചെയ്യണേ.” “കത്തുകൾക്ക് വംശനാശമായില്ലേ സാറേ! ഇക്കാലത്ത് ആരു കത്തയക്കാനാണ് ?” ജോലിസ്ഥലം മാറുമ്പോഴെല്ലാം പുതിയ അഡ്രസ്സിലേക്ക് റീഡയറക്റ്റ് ചെയ്യാനുള്ള അപേക്ഷയുമായി പോസ്റ്റ്മാസ്റ്ററെ സമീപിക്കുമ്പോൾ സ്ഥിരമായി കേൾക്കാറുള്ള വാചകങ്ങൾ. അപ്പോളെല്ലാം മറുപടിപറയാതെ പുഞ്ചിരിപൊഴിക്കുമ്പോൾ മനസ്സു മന്ത്രിച്ചിരുന്നു, “ഒരുനാൾ വരും.” അതിന്ന് സത്യമായിരിക്കുന്നു! “നാട്ടിൽനിന്നൊരു കത്തുണ്ട്.” ഫോണിലൂടെയുള്ള ശോഭയുടെ വാക്കുകൾ എന്റെ ശബ്ദത്തെ മരവിപ്പിച്ചു. മൗനത്തിൽ മറഞ്ഞിരിക്കുന്ന ചോദ്യങ്ങൾ അവൾ മനസ്സിലാക്കിയിട്ടുണ്ടാവാം. “തൃശൂരിൽനിന്നാണ്. ഫ്രം അഡ്രസ്സില്ല, വൈകുന്നേരം വന്നിട്ട് നോക്കിക്കോളൂ.” ഇടർച്ചയില്ലാതെ അവളതു പറയുമ്പോൾ ശോഭയോട് എല്ലാം തുറന്നുപറയാൻ തോന്നിയ നിമിഷത്തെ സ്വയം മനസ്സിൽ സ്തുതിച്ചു. കത്തിലെ ഉള്ളടക്കം എന്തായിരിക്കുമെന്ന ജിജ്ഞാസ ഫയലുകളിലെ അക്ഷരങ്ങൾക്ക് മങ്ങലേൽപ്പിച്ചു തുടങ്ങിയപ്പോൾ അടുത്ത മാസം റിട്ടയർ ചെയ്യാനായി കാത്തിരിക്കുന്ന മധ്യവയസ്ക്കൻ കാലത്തിലൂടെ തിരിച്ചുനടന്നു. “പ്രണയമായിരുന്നോ?” “അതേ.” “അവരോട് പറഞ്ഞിരുന്നോ? ” “ഇല്ല.” “ഒന്നിക്കുമെന്ന് പ്രതീക്ഷയുണ്ടോ?” “ഒരിക്കലുമില്ല.” “പിന്നെ ഈ കാത്തിരിപ്പ്..?” “ഒന്നു കാണണം, അത്രമാത്രം.” അന്ന് ശോഭയ്ക്കുകൊടുത്ത വാക്കാണ്. “ഒരിക്കലും…

Read More

സിനിമ എന്നാൽ അഭിനേതേക്കൾ, കഥ എന്ന പരിമിതിയിൽ നിന്നു നമ്മൾ കാണികൾ ഒരുപാട് സഞ്ചരിച്ചു തുടങ്ങിയ ഈ കാലഘട്ടത്തിൽ ഈ സിനിമയെക്കുറിച്ച് അഭിപ്രായം ചോദിച്ചാൽ ആദ്യം ഞാൻ പറയുക ഇതിന്റെ ഛായാഗ്രഹണമാണ്. കഥയുടെ ആദ്യ വരി പോലെയാണ് സിനിമയുടെ ആദ്യ സീൻ. പ്രകൃതിയെ ഇത്ര ഭംഗിയായി ഒപ്പിയെടുത്തതിന് അനീഷ്‌ ലാൽ ഹാറ്റ്സ് ഓഫ് ടു യു. ലോക്കേഷൻ ഏതൊരു മലയാളിയും ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഇടുക്കിയായതുകൊണ്ട് ക്യാമറ കണ്ണുകൾക്ക് കാര്യം കൂടുതൽ എളുപ്പമായി. ഒരു കുഞ്ഞു കഥ, മനോഹരമായ സ്ക്രിപ്റ്റിലൂടെ ഭംഗിയായി പറഞ്ഞു എന്ന് ഒറ്റ വാചകത്തിൽ വേണമെങ്കിൽ പറഞ്ഞു നിർത്താം. വിരസമായി തോന്നുന്ന ഒരു രംഗം പോലും ഇതിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല, അത്രക്ക് കാച്ചി കൂറുക്കിയ സ്ക്രിപ്റ്റ്.എന്നാലോ, അവസാന നിമിഷം വരെ ഒരു ആകാംഷ കാണികളിൽ നിലനിർത്തി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. Prasad Gopinath (Writer) നമ്മൾക്കിടയിലെ ഒരാൾ(fb friend )എന്ന് പറയുന്നതിൽ ഏറെ അഭിമാനം.…

Read More

മക്കളെക്കണ്ടും മാമ്പൂ കണ്ടും.. എന്ന പഴഞ്ചൊല്ല് കേൾക്കാത്തവർ ആരുമുണ്ടാവില്ല കാലം മാറി ഇന്ന് അമ്മമാർക്ക് മക്കളോട് പറയാനുള്ളത്  ഞങ്ങളെമാത്രം കണ്ട്  നിങ്ങൾ പ്രസവിക്കരുത് മക്കളെയെന്നാണ്. ഈ ഒരു വിഷയത്തെ കുറിച്ച് എഴുതണമെന്ന് കരുതിയിട്ട് വർഷങ്ങളായി, മടി കാരണം മാറ്റിവച്ചതാണ്. ഇനിയും വൈകിയാൽ ഈ അന്താരാഷ്ട്ര പ്രശ്നം എന്റെമാത്രം പ്രശ്നമായി സ്ഥാപിക്കാൻ സാധ്യതയുള്ളത് കൊണ്ട് എഴുതി തുടങ്ങുന്നു..😄 പെൺകുട്ടികൾ പഠിക്കണം, നൂറ് ശതമാനം യോജിക്കുന്നു ജോലിക്ക് പോകണം സ്വന്തം കാലിൽ നിൽക്കണം, ഇഷ്ടമുണ്ടെങ്കിൽ ഇഷ്ടമുള്ളവനെ വിവാഹം കഴിക്കണം,കുഞ്ഞ് വേണമെന്ന് തോന്നിയാൽ  പ്രസവിക്കണം ഇഷ്ടമില്ലെങ്കിൽ വേണ്ടാ. ഇതിൽ ഒന്നിനോടും ഒരു വിയോജിപ്പുമില്ല. പിന്നെ വിയോജിപ്പ് എവിടെ എന്നല്ലേ പറയാം… നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങൾ വളർത്തുക, അല്ലാതെ നിങ്ങളുടെ അച്ഛനമ്മമാരെ കണ്ട് ദയവുചെയ്ത് പ്രസവിക്കരുത്. മാതാപിതാക്കൾക്കും സ്വപ്നങ്ങളുണ്ട് , ആഗ്രഹങ്ങളുണ്ട്  അവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട് അത് മറക്കരുത്. നിങ്ങടെ സാമ്പത്തിക ഭദ്രതയും സ്വപ്നങ്ങളും നേടാൻ ഈ പാവങ്ങളെ ബലിയാടക്കരുത്. പ്രാരാബ്ധം ഒതുങ്ങിയിട്ട് ചെയ്യാനായി വച്ച ഒരുപാട് കാര്യങ്ങളുണ്ടവർക്ക്.…

Read More

”മോളേ.. നീ വാവേടെ കാത് ശ്രദ്ധിച്ചോ, നല്ല പൂവൻ പഴത്തിന്റെ നിറം. ഇവൾ നിന്നെക്കാൾ നിറം വയ്ക്കുംഅല്ലേടാ അമ്മമ്മേടെ ചുന്ദരികുട്ടീ….” “എന്റെ മോൾക്ക് ഇത്ര നിറം വേണ്ടായിരുന്നമ്മെ. എന്റെ കുഞ്ഞു കറുത്തിരിക്കണേയെന്നു മാത്രമായിരുന്നു എന്റെ പ്രാർത്ഥന.” അതു പറയുമ്പോൾ അനൂജയുടെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. മാത്രവുമല്ല എന്തിനേയോ ഭയക്കുന്നതുപോലെ അവൾ കുഞ്ഞിനെ അമ്മയുടെ കൈയിൽനിന്നും ബലമായി എടുത്ത് തന്റെ മാറോടുചേർത്തു.  മകളുടെ പെട്ടന്നുള്ള ഭാവമാറ്റം ഭാനുവിൽ ഭീതിയുണ്ടാക്കിയെങ്കിലും അവരത് പുറത്തുപ്രകടിപ്പിച്ചില്ല. “ഇതാപ്പോ കൂത്തായെ… നിനക്കെന്താ അനു പറ്റിയെ.. നീയെന്തിനാ ഇങ്ങനെ പെരുമാറുന്നെ. കല്യാണം കഴിഞ്ഞതോടെ അച്ഛനും അമ്മയും നിനക്ക് അന്യരായോ? നീയെന്താ  മോളേ കുഞ്ഞിനെയെടുക്കാൻ ഞങ്ങളെ സമ്മതിക്കാത്തത്. നിന്റെ പ്രസവം നോക്കാനല്ലെ അച്ഛനും അമ്മയും ദുബായിൽനിന്നും ഇന്ത്യയിലേക്കു വന്നത്. എന്നിട്ടു കുഞ്ഞിനെ ഒന്നു തൊടാൻപോലും നീ ഞങ്ങളെ അനുവദിക്കുന്നില്ല. എന്താ നിനക്ക് പറ്റിയെ..” “ഒന്നുമില്ല, അമ്മ പോയി എനിക്കെന്തെങ്കിലും കുടിക്കാൻ കൊണ്ടുവരൂ.. മോളേ ഞാൻ അപ്പോഴേക്കും ഉറക്കാം.” “നിനക്കുള്ള ചായയല്ലെ ആ…

Read More

“കുട്ടീ വായനശാലയിൽനിന്നു എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കേണ്ടതാ, അതു എടുക്കാൻ മറക്കല്ലേ. ആ വലിപ്പിലൊരു ഡയറിയും കാണും അതും എടുത്തോ, കൊടുക്കൽ വാങ്ങലിന്റെ കണക്കുമുഴുവൻ അതിലാണ്, ഒന്നും ബാക്കി വയ്ക്കരുത്.” ഇന്ന് അമ്മയുടെ ശബ്ദത്തിനൊരു ഗാംഭീര്യമുണ്ട്. പുലർച്ചെ തുടങ്ങിയതാണ് പറയട്ടെ… ഈ വീടിന്റെ യജമാനത്തിക്ക് പടിയിറങ്ങാൻ ഇനി അൽപ്പസമയം മാത്രം ബാക്കി, പറയാനുള്ളതല്ലാം പറഞ്ഞു തീർക്കട്ടെ. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ മാത്രമല്ല അവർക്ക് ആജ്ഞാപിക്കാനും അറിയാമെന്ന് ഇവിടുത്തെ ചുമരുകൾ ഇന്നെങ്കിലും അറിയട്ടെ. ഇനിയൊരവസരം അതിനു ലഭിച്ചെന്ന് വരില്ല. “എട്ടാ, അമ്മ ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നു, എനിക്ക് പേടിയാവുന്നു.” “അമ്മക്ക് ഒന്നുമില്ല പൊന്നീ, പെട്ടെന്നുണ്ടായ പരിഭ്രമം മാത്രമാണ്. ഒന്നുറങ്ങിയാൽ എല്ലാം ശരിയാവും” ശരിയാവും, പക്ഷേ എവിടെയുറങ്ങും? പൊന്നിയുടെ ദീർഘനിശ്വാസത്തിൽ ഒളിച്ചിരുന്ന ചോദ്യം ഉള്ളിൽ കിടന്നുപിടഞ്ഞു. അന്തിയുറങ്ങാനൊരു വീടില്ലാതാവുകയാണ്. എല്ലാത്തിനും കാരണക്കാരനായ ആൾ ഒരു മുഴം കയറിൽ രക്ഷ കണ്ടെത്തി. ആ മനുഷ്യനിൽ ഒട്ടും പ്രതീക്ഷയില്ലായിരുന്നു, എന്നിരുന്നാലും, ചിലയവസരങ്ങളിൽ കുറ്റപ്പെടുത്താൻ ഒരാളെ കിട്ടുക ഒരാശ്വാസമാണ്.…

Read More

ഭയമായിരുന്നോ? അന്ധവിശ്വാസമോ? അതോ ശാസ്ത്രം എവിടെയെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ? അറിയില്ല. ഒന്നുമാത്രം അറിയാം, എനിക്കെന്റെ മോളെ വേണമായിരുന്നു, അവളെ ഞാനൊരുപാട് സ്നേഹിച്ചിരുന്നു. ഇതു വായിക്കുമ്പോൾ നിങ്ങൾ ആലോചിക്കും, ഇതിലിപ്പോൾ എടുത്തു പറയാനെന്തിരിക്കുന്നു, മക്കളെ സ്നേഹിക്കുകയെന്നത് സ്വഭാവികമല്ലേയെന്ന്. അതേ, അങ്ങനെ സ്‌നേഹിക്കുമ്പോൾ അവൾക്ക് അപകടംവരാതെ നോക്കേണ്ടത് എന്റെ കടമയല്ലേ. ഞാൻ അത്രയേ ചെയ്തുള്ളൂ. എന്റെ മകളെ ഞാൻ സംരക്ഷിച്ചു. ആരിൽനിന്ന് എന്നല്ലേ? അവളുടെ അമ്മയിൽനിന്ന്. എവിടെയൊക്കെയോ ചേർച്ചക്കുറവ് അനുഭവപ്പെടുന്നുണ്ടോ? അച്ഛനിൽനിന്ന് മകളെ രക്ഷപെടുത്തുന്ന അമ്മയെമാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂവെങ്കിൽ എന്നെ നിങ്ങൾ അറിയണം, കാണണം, ഈ അച്ഛന് പറയാനുള്ളതു കേൾക്കണം. ഞാനും, എന്റെ അമ്മയും. അതായിരുന്നു എന്റെ കുടുംബം. അച്ഛനെക്കുറിച്ചൊന്നും അറിയില്ല. ഒരിക്കലെപ്പോഴോ അമ്മയോട് ചോദിച്ചപ്പോൾ അമ്മ, നിറഞ്ഞ കണ്ണുകൾ മറയ്ക്കാൻശ്രമിക്കുന്നതു കണ്ടു. പിന്നെയൊരിക്കലും ചോദിച്ചില്ല. അല്ലെങ്കിൽത്തന്നെ റൂട്ട് മാറ്റിയ ബസ്സിന്റെ വിവരങ്ങൾ അറിഞ്ഞിട്ട് എനിക്കെന്തു ഗുണം! പഠനം, ജോലി എന്ന ചട്ടക്കൂടിലൂടെ മനോഹരമായി കടന്നുവന്ന ഞാൻ പിന്നീട് ജീവിതത്തിന്റെ അടുത്ത പടിയിലേക്ക് അനായാസമായി…

Read More

അമ്മയോട് നിനക്ക് പറയാരുന്നു… അല്ലെങ്കിലും അമ്മയോട് എന്തെങ്കിലും നീ പറഞ്ഞിട്ട് നാളെത്രയായി.   ഇനി അങ്ങോട്ടൊന്നും പറയാൻ വരേണ്ടെന്ന് നീ എന്നോട്   പറഞ്ഞ നേരത്ത് നിന്റെ മുഖത്തു മനസ്സിന്റെ ഭാഷ അറിഞ്ഞതുമുതൽ പറയാതിരുന്നതൊക്കെ അമ്മയിനി പറഞ്ഞോട്ടെ എന്റെ മോനോട്…. എല്ലാരും പറയുമായിരുന്നു നീ അമ്മക്കുട്ടിയാണെന്ന്. അമ്മയ്ക്കോർമ്മയുണ്ട്, നിന്റെ ഹൈസ്ക്കൂൾവരെയുള്ള കൂട്ടുകാരെ. അന്നൊക്കെ നീ നന്നായ് പാടുമായിരുന്നു. എന്തേലും കാര്യം സാധിക്കണമെങ്കിൽ അമ്മമനസ്സ് തങ്കമനസ്സ്.. ന്ന് പാടി അമ്മേടെ താടിയിൽ പിടിച്ചു വലിക്കുമായിരുന്നു നീ. അതുപോലെ അമ്മേന്ന് വിളിച്ച് താടിയിൽ ഒന്ന് തൊടെടാ. ഒറ്റത്തവണ മതി ഒരൊറ്റ തവണ. കണ്ണാ… “അമ്മേ അമ്മേ.. കണ്ണ് തുറക്ക് അമ്മേ.” അമ്മൂന്റെ ശബ്ദമാണ്. കണ്ണ് തുറക്കണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. തൊണ്ട വരണ്ട് പൊട്ടുമെന്ന അവസ്ഥ. അവനും ചിലപ്പോ ഈ അവസ്ഥ കടന്നുപോയിട്ടുണ്ടാവും. അമ്മേ വെള്ളംന്ന് ന്റെ കുട്ടി കരഞ്ഞു വിളിച്ചിട്ടുണ്ടാവും. അവൻ എവിടെയാണിപ്പോൾ. പുതച്ചുമൂടിയ അവനെ വീട്ടിനകത്തേക്ക് കൊണ്ടു വന്നത് ഓർമയുണ്ട്. പിന്നെ എന്താ…

Read More

”ഇക്കാലംകൊണ്ട് എന്തുണ്ടാക്കി ? കുറേ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യപ്രവർത്തകയെന്നുമൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്കു പറഞ്ഞതല്ല.” വനജ അമ്മായിയാണ്. ആഘോഷവേളകളിൽ ആരോടെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് ചൊറിഞ്ഞു അലമ്പുണ്ടാക്കുക അവരുടെ  പതിവാണ്. കുറേ നാളായി കണ്ടിട്ട്, ഇന്നിപ്പോ നേരിട്ടു കിട്ടിയപ്പോൾ കരുവാക്കി. ഇളയച്ഛന്റെ മകൾ ശാരിയുടെ ഗൃഹപ്രവേശമാണിന്ന്. വരുന്നില്ലെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്കു സങ്കടം. കുടുംബക്കാർ എല്ലാരും കൂടും. നീമാത്രം മാറിനിൽക്കരുത്. അല്ലെങ്കിൽത്തന്നെ കല്യാണം വേണ്ടെന്നു പറഞ്ഞതിന് വേണ്ടുവോളം കേൾക്കുന്നുണ്ട്. ഇനിയിപ്പോ കൂട്ടത്തിൽ കൂടില്ല എന്നൊരു പേരുദോഷംകൂടെ വേണോ ? കൂടുതൽ പറയാൻ നിന്നാൽ അതൊരു വലിയ വഴക്കാവും, പിന്നെ അമ്മ കരച്ചിൽ തുടങ്ങും. ഒപ്പം പഴമ്പുരാണവും. ഊണെല്ലാം കഴിഞ്ഞ് കുടുംബക്കാർ എല്ലാരുംകൂടെ ഇരിക്കുമ്പോഴാണ് വനജ അമ്മായിയുടെ ചോദ്യം. വേണമെങ്കിൽ കേട്ടില്ലെന്നു നടിക്കാം, പലവട്ടം അങ്ങനെ ചെയ്തിട്ടുമുണ്ട്. പക്ഷേ, ഒതുങ്ങി പോകുന്തോറും ഇവർക്കു സംസാരത്തിൽ കടിഞ്ഞാണില്ലാതെ പോകുന്നു. പലരും അവരുടെ വായയെ പേടിച്ച് അടങ്ങിയിരിക്കുന്നതാണ്. ഇന്നിതിനൊരു തീരുമാനം…

Read More

“വഴിയിലൂടെ നടന്നുകൊണ്ടുള്ള നമ്മുടെ സംസാരം ഇനി വേണ്ടാ ശ്യാം.” കോളേജ്ഗേറ്റു കടന്ന് അപ്പോഴവർ പുറത്തേക്കെത്തിയിരുന്നു. ഭാനു തികച്ചും ഒരു നാട്ടിൻപുറത്തുകാരിയുടെ മനോവ്യാപാരം ഒട്ടും മറയില്ലാതെ പുറത്തേക്കിട്ടു. “മ്മ്… മനസ്സിലായി. ഒരു മുറിക്കുളിൽ ഇരുന്നുള്ള ഔപചാരികത ഒഴിവാക്കിയാൽ നന്നെന്ന് പറഞ്ഞിരുന്നല്ലോ അതുകൊണ്ടാണ്. “അന്നതു പറയുമ്പോൾ ഈ കണ്ടുമുട്ടലിന്റെ ഇടവേളകളുടെ ദൈർഘ്യം കുറയുമെന്ന് ആരറിഞ്ഞു” “മം… “ വീണ്ടും ഒന്നു മുളുകയല്ലാതെ പ്രത്യേകിച്ചൊന്നും പറയാൻ ശ്യാമിനുണ്ടായിരുന്നില്ല. എന്നുമവനങ്ങനെയാണ്. അവൾക്കുമുന്നിൽ ഒരു കേൾവിക്കാരനായി ഇരിക്കും. കഥകൾ പറയാൻ ഇഷ്ടമുള്ള അവൾ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. നഗരത്തിൽ സ്വന്തമായി ഒരു ക്ലിനിക്കുണ്ട് ശ്യാമിന്. ഭാനു ഒരു പ്രൈവറ്റ് കോളേജിൽ ലെക്ചററായി ജോലിചെയ്യുന്നു. പലപ്പോഴും തമ്മിൽ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും അടുത്തിടപഴകാൻ തുടങ്ങിയത് ആറുമാസത്തിനിപ്പുറമാണ്. ഓരോന്നിനും സമയം പണ്ടേ നിശ്ചയിച്ചിട്ടുണ്ടെന്നത് എത്ര ശരി. കോഫീഷോപ്പിലെക്ക് നടക്കുമ്പോൾ ഭാനു ഓരോന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. കോഫീഷോപ്പിലെ ടേബിളിനിരുപുറവുമിരിക്കുമ്പോൾ പതിവില്ലാത്ത ഒരു മൗനം അവളെ പൊതിഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചു. സത്യത്തിൽ എവിടെവെച്ചോ മുറിഞ്ഞ് പോയേക്കാമായിരുന്ന ജീവിതത്തിന് തുടർച്ച കാണാൻ…

Read More