കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമായ ഒരു വാചകമാണ്, “I love you to the moon and back”. സത്യത്തിൽ എന്താണ് ഇതിന്റെ ശരിയായ അർഥം എന്നതും ഈ വാചകം എങ്ങനെ ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായി എന്നതും അല്പം കൗതുകകരമായ വസ്തുതകളാണ്. ഞാൻ നിന്നെ ചന്ദ്രൻ വരെയും, തിരിച്ചും സ്നേഹിക്കുന്നു എന്നതിന്റെ അർഥം, അളക്കാൻ കഴിയുന്ന ഏതൊരു ദൂരത്തേക്കാളും, വാക്കുകൾക്ക് അതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ്. ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,84,400 കിലോമീറ്റർ അകലെയാണ്. അതിനാൽ “ചന്ദ്രൻ വരെയും, തിരിച്ചും” എന്നത് സാധാരണ ഗതിയിൽ സങ്കൽപ്പിക്കാൻ കഴിയാത്തത്ര വലിയ ദൂരമാണ്. എന്റെ സ്നേഹം അത്രമേൽ വലുതാണ്, നിനക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദൂരം പോലും അത് അളക്കാൻ പര്യാപ്തമല്ല എന്ന് പറയുമ്പോൾ സ്നേഹത്തിന്റെ അനന്തതയെ അതിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വാചകം ലോകമെമ്പാടും പ്രശസ്തമായത് സത്യത്തിൽ ഒരു കുട്ടിക്കഥയിലൂടെയാണ്. Sam McBratney എന്ന ഐറിഷ് എഴുത്തുകാരൻ…
Author: Anand Vishnu Prakash
പ്രിയപ്പെട്ട കൂട്ടുകാരീ, ഇന്നലെയും നമ്മൾ ചാറ്റ് ചെയ്‌തു. നീ വളരെ സന്തോഷവതിയാണ് എന്നാണ് എനിക്ക് തോന്നിയത്. തീർച്ചയായും അന്യദേശത്ത് നിന്നും സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റം ലഭിച്ചപ്പോൾ മുതൽ നിന്റെ സംസാരത്തിലുള്ള ഉണർവ്വ് ഞാൻ ശ്രദ്ധിച്ചതാണ്. നിനക്കറിയാമല്ലോ ഫേസ്‌ബുക്ക് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ നമ്മൾ വീണ്ടും കണ്ടു മുട്ടുമായിരുന്നില്ല. ഇന്നിപ്പോ ഒരു വർഷത്തോളമാകുന്നു ആ കണ്ടു മുട്ടലിനു ശേഷം. പക്ഷെ ഇന്ന് ഞാനയച്ച മൂന്നു മെസ്സേജുകൾക്കും നിന്റെ മറുപടി ഇല്ലാഞ്ഞത് എന്നെ ചെറുതായി വിഷമിപ്പിച്ചു. രാവിലെ കരുതി നീ എണീറ്റിട്ടുണ്ടാവില്ല, അത് കൊണ്ട് കണ്ടു കാണില്ല എന്ന്. ഉച്ചയ്ക്കയച്ച മെസ്സേജിനും മറുപടി കാണാഞ്ഞപ്പോൾ കരുതി ജോലിത്തിരക്കു കാരണം ഫോൺ ശ്രദ്ധിച്ചു കാണില്ല എന്ന്. വൈകിട്ടത്തെ മെസ്സേജിനും മിസ്സ്ഡ് കോളിനും മറുപടിയില്ലാത്തപ്പോൾ നീ മനഃപൂർവ്വം മറുപടി അയക്കാത്തതാണോ എന്നൊരു ദുഷ്‌ചിന്ത ഉള്ളിൽ കടന്നു കൂടിയിരിക്കുന്നു. മനുഷ്യന്റെ കാര്യം അങ്ങനെയാണ്. ശരിക്കും പറഞ്ഞാൽ മനസ്സിന്റെ. ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട് ദേഷ്യം, സങ്കടം, സംശയം,…
വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. വടക്കു നിന്ന് തണുത്ത കാറ്റു വീശി. വിശാലമായ പള്ളിമുറ്റവും ഭംഗിയായി ഒരുക്കിയ ഉദ്യാനവും, കരിങ്കല്ലിൽ പണികഴിപ്പിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും, ചാരവും ചുവപ്പും നിറഞ്ഞ ആകാശത്തിന്റെയും ഇരുട്ടു നിറഞ്ഞ മരക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ വിദഗ്ദ്ധനായ ഒരു ചിത്രകാരൻ വരച്ച ചിത്രം പോലെ തോന്നിച്ചു. നീണ്ടു നിന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് പള്ളിയിൽ മണിയടിച്ചു. ദൂരെ മലനിരകളും, വയലും, ചേക്കേറാനായി പറക്കുന്ന പക്ഷികളെയും നോക്കി നിർവ്വികാരനായി കുട്ടൻ നിന്നു. കുറച്ചു മാറി പള്ളിയുടെ വരാന്തയിൽ റഷീദ് ഇരിക്കുന്നുണ്ടായിരുന്നു. അവന്റെ കയ്യിൽ അപ്പോഴും വാടിയ പൂക്കൾ ഇതളുകൾ പൊഴിച്ചുകൊണ്ടിരുന്നു. ഉതിർന്നു വീഴുന്ന കണ്ണുനീർത്തുള്ളികൾ പോലെ. പള്ളിമണികൾ അവർ രണ്ടുപേരിലും യാതൊരു ഭാവഭേദവും സൃഷ്ടിച്ചില്ല. ജീവിതത്തിൽ അപ്രതീക്ഷിതവും അവിശ്വസനീയവുമായ ചിലതു സംഭവിക്കുമ്പോൾ അങ്ങനെയാണ്… നഷ്ടപ്പെടാൻ മറ്റൊന്നും ഇല്ലാത്ത അവസ്ഥയിൽ, ലോകത്തിൽ എന്തു തന്നെ സംഭവിച്ചാലും അതു തന്നെ ബാധിക്കില്ല എന്ന തോന്നലുണ്ടാകും. സമയം നിശ്ചലമാകും.. മനസ്സ് മാത്രം നൂലു പൊട്ടിയ പട്ടം പോലെ ലക്ഷ്യമില്ലാതെ അലഞ്ഞു…
“ഞാൻ വീണ്ടുമൊരു കുട്ടിയാവാൻ ആഗ്രഹിക്കുന്നു, കാരണം തകർന്ന ഹൃദയത്തിന്റെ വേദനെയെക്കാൾ എത്രയോ ചെറുതാണ് ഒടിഞ്ഞ കൈകൾ തന്നത്” – ആദ്യാനുരാഗത്തിന്റെ അവസാന നാളുകളിൽ അവൾക്കെഴുതിയ കത്തിൽ നിന്ന് ഇന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന ഒരു വരി. അല്പം പൈങ്കിളി ആണെങ്കിലും ആ വാചകത്തിനുള്ളിൽ ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. തിരക്കിട്ട ജീവിത യാത്രയിൽ നഷ്ടപ്പെടലിന്റെ വിങ്ങലുകൾക്കും വിജയത്തിന്റെ മന്ദസ്മിതങ്ങൾക്കും നടുവിൽ ചിലപ്പോഴെങ്കിലും ഒറ്റപ്പെട്ടു പോകുന്ന ഏതൊരു മുതിർന്ന വ്യക്തിയും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും തനിക്കു വീണ്ടുമൊരു കുട്ടിയാവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന്. ഞാനും വ്യത്യസ്തനല്ല. പലപ്പോഴും ആലോചിച്ചിട്ടുണ്ട് വീണ്ടുമൊരു കുട്ടിയാവാൻ സാധിച്ചിരുന്നുവെങ്കിൽ, അല്ലെങ്കിൽ എന്റെ കുട്ടിക്കാലം ഒരിക്കല്ക്കൂടി തിരിച്ചു കിട്ടിയിരുന്നുവെങ്കിൽ എന്ന്. കുട്ടിക്കാലം തൊണ്ണൂറുകളുടെ തുടക്കത്തിൽ ആയിരുന്നതു കൊണ്ട് ഗൃഹാതുരത്വ സ്മരണകളിൽ കമ്പ്യൂട്ടറിനും, മൊബൈൽ ഫോണിനും, ഫേസ്ബുക്കിനും ഒന്നും യാതൊരു സ്ഥാനവുമില്ല. ഇന്നത്തെ കുട്ടികളെ പോലെ “പുറത്തു പോയി കളിക്കെടാ” എന്ന് പറഞ്ഞാൽ മൊബൈൽ ഫോണും എടുത്തു വീടിനു പുറത്തു പോയി കളിക്കുന്ന…
പുറത്ത് കാലവർഷം തകർത്തു പെയ്യുകയാണ്. സമയം ഏതാണ്ട് മൂന്നു മണിയായിക്കാണും. ആറുമണിയായ പ്രതീതി. ജനലിൽക്കൂടി മഴച്ചാറൽ മുഖത്തേക്ക് വിശാൻ തുടങ്ങിയപ്പോഴാണ് പുസ്‌തകത്തിൽ നിന്നും കണ്ണെടുത്തത്. അത് മാറ്റി വെച്ച് ഞാൻ ജനാലയ്ക്കരികിലേക്ക് നടന്നു. നല്ല കാറ്റുമുണ്ട്, കറന്റ് എപ്പോൾ വേണേൽ പോകാം, ഞാൻ വിചാരിച്ചു. നിമിഷങ്ങൾക്കകം മുറി ഇരുട്ടിലായി. ജനലഴികളിലെല്ലാം താഴേക്ക് വീഴാൻ മടിച്ചു നില്ക്കുന്ന വെള്ളത്തുള്ളികൾ. ഞാൻ പുറത്തേക്കു നോക്കി. മുറ്റത്താകെ ചെളി വെള്ളം. മഴ കാരണം ദൂരേക്ക് കാണാനേ കഴിയുന്നില്ല. അല്‌പം അകലെ ക്യാൻവാസിലെന്ന പോലെ അങ്ങിങ്ങായി പച്ചയുടെ വിവിധതരം ഷേഡുകൾ. ഓർമ്മകൾ പത്തു വർഷം പിന്നിലേക്ക് സഞ്ചരിക്കുന്നത് ഞാനറിഞ്ഞു. അഞ്ചാം ക്ലാസ്സിൽ ചേരാനായി ചെന്ന ദിവസം. അന്നും ഇത് പോലെ മഴ പെയ്‌തിരുന്നു. പക്ഷെ ആ മഴയുടെ ശക്തിയുണ്ടോ ഈ മഴയ്ക്ക്? ഭംഗിയുണ്ടോ ഈ മഴയ്ക്ക്? സന്തോഷമുണ്ടോ ഈ മഴയ്ക്ക്? ഇല്ല. ഒരിക്കലുമില്ല. ഈ മഴ നല്‌കുന്നത് മനസ്സിൽ ഒരു നീറ്റലാണ്. ആരുടെയോ കണ്ണീര് പോലെ ഈ…
ചെറുപ്പം മുതലേ അയാൾക്ക് ഇരുട്ട് നിറഞ്ഞ, ഇടുങ്ങിയ മുറികളോട് ഭയമായിരുന്നു. മരങ്ങാട്ട്പള്ളിയിലെ സഞ്ചാരി ഒരിക്കൽ വിയറ്റ്നാമിൽ പോയി ഗറില്ലകൾ യുദ്ധ സമയത്ത് ഉപയോഗിച്ചിരുന്ന മാളത്തിനുള്ളിൽ കയറി ബോധം കെട്ട് വീഴുന്നതിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ കണ്ട് വീട്ടിൽ ബോധം കെട്ട് വീണ ആളാണ് അയാൾ. ലിഫ്റ്റിൽ കയറാൻ കൂട്ടാക്കാത്തപ്പോൾ തന്നെ കളിയാക്കുന്ന കൂട്ടുകാരോട്, ശ്വാസം മുട്ടി മരിക്കാനുള്ള തന്റെ ഭയത്തെപ്പറ്റി അയാൾ പറഞ്ഞിരുന്നു. അസഹ്യമായ ചൂടുണ്ടായിരുന്ന സാധാരണമായ ഒരു ഞായറാഴ്ച ഉച്ചയൂണിനു ശേഷം ലോഡ്ജിലെ തന്റെ എഴാം നമ്പർ മുറിയുടെ വാതിൽ പാതി ചാരി പൊടി പിടിച്ച, സീലിംഗ് ഫാൻ കൊടുങ്കാറ്റിലിട്ട് അയാൾ ഉറങ്ങാൻ കിടന്നു. അരമണിക്കൂറോളം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങിയില്ല.. ആകെ അസ്വസ്ഥത.. പുറത്തെ കാറ്റടിച്ച് മുറിയുടെ വാതിലടഞ്ഞു. ചൂട്.. ശ്വാസം മുട്ടുന്നു. അയാൾ തന്റെ വലതു കൈത്തണ്ടയിലേക്ക് നോക്കി. ഇറുകി കെട്ടിയ ഒരു കറുത്ത ചരട്. ഭയപ്പാടോടെ അയാൾ ചാടി എണീറ്റു. കടും കെട്ടാണ്. അഴിക്കാൻ സാധിക്കുന്നില്ല..അയാൾ വല്ലാതെ…
“നമ്മടെ രണ്ട് പേർടേം നിറം ഒരേ പോലുണ്ടല്ലേ?” അവന്റെ കരവലയത്തിനുള്ളിൽ, നെഞ്ചോട് ചേർന്ന് കിടന്നവൾ തന്നോടായിത്തന്നെ പറഞ്ഞു. “കറുപ്പ്” അവൻ മെല്ലെ ചിരിക്കുക മാത്രം ചെയ്തു. “നമ്മടെ പിള്ളേരും കറുപ്പാരിക്കുമല്ലേ?” അവൾക്ക് സംശയം. “ഞാൻ പഠിച്ച ജനിതക ശാസ്ത്രം വച്ച് അങ്ങനെയാവാനേ തരമുള്ളൂ.” അലസമായി അഴിഞ്ഞു കിടന്ന അവളുടെ കറുത്ത മുടിയിഴകളിൽ വിരലോടിച്ചു കൊണ്ട് അവൻ പറഞ്ഞു. “എനിക്കിഷ്ടമല്ല കറുപ്പ്..” അവൾ പ്രസ്താവിച്ചു. “കറുപ്പിനെന്താണ് കുഴപ്പം കൊച്ചേ?” “അവഗണനയുടേം അപകർഷതാബോധത്തിന്റേം നിറമാണ് കറുപ്പ്.” “പ്രതിഷേധത്തിന്റേം ഉയർത്തെഴുന്നേല്പിന്റേം നിറമാണ് കറുപ്പ്.” “അത് നിനക്ക്. ഈ നിറത്തിന്റെ പേരിൽ മാത്രം ഞാൻ അനുഭവിച്ചതൊന്നും നിനക്കറിയില്ല.” അവൾ എഴുന്നേല്ക്കാൻ ഭാവിച്ചു. “എനിക്ക് മനസ്സിലാകും പെണ്ണേ.. പക്ഷേ നിന്നോളം സുന്ദരിയായി എന്റെ കണ്ണിൽ മറ്റൊരാളില്ലെന്ന് ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ലേ..?” അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. ഗാഢമായി ആലിംഗനം ചെയ്തുകൊണ്ട് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. ഒന്നായി മാറിയ രണ്ട് മനസ്സുകൾക്കിടയിൽ ഒരു നിറങ്ങളുമുണ്ടായിരുന്നില്ല. സ്നേഹം. അത്…
