Author: haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

പറയൂ സീമേ എന്താ പ്രശ്നം? ഡോക്ടറുടെ ശബ്ദം ഒരു ഗുഹയിൽ നിന്ന് വരുന്നതുപോലെ സീമക്ക് തോന്നി. വല്ലാത്ത മുഴക്കം…. അവൾ മനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. നോട്ടം ഡോക്ടറുടെ മുഖത്തുറപ്പിക്കാൻ അവൾ പ്രയാസപ്പെട്ടു. നഗരത്തിലെ തരക്കേടില്ലാത്ത ഒരു ആശുപത്രിയിലെ സൈക്യാട്രിസ്റ്റിന്റെ മുറിയിലായിരുന്നു അവർ. മനു പതിയെ എഴുന്നേറ്റ് അവളുടെ പുറകിൽ ചെന്നു. സീമയുടെ തോളിൽ പതുക്കെ തടവി അവളെ സമാധാനിപ്പിച്ചു. “നിൻറെ പ്രശ്നങ്ങൾ എല്ലാം നീ തന്നെ ഡോക്ടറോട് പറയൂ. നമുക്ക് ഇതിൽ നിന്നെല്ലാം പുറത്തു കടക്കണ്ടേ?” അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു സീമ ഡോക്ടറെ നോക്കാതെ തന്നെ പറഞ്ഞു തുടങ്ങി.. “കൃത്യമായി പറയാൻ എനിക്ക് അറിയില്ല ഡോക്ടർ, ഭയങ്കര പേടി തോന്നുന്നുണ്ട്. ഒറ്റയ്ക്കിരിക്കാനേ പറ്റുന്നില്ല.” ” സീമേ ഒരു മിനിറ്റ്” ഡോക്ടർ ഇടപെട്ടു. “മനു പുറത്തുപോയാൽ തനിക്ക് ഒറ്റയ്ക്കിരിക്കാൻ പ്രയാസമുണ്ടോ?” “ഇല്ല ഡോക്ടർ” “എങ്കിൽ മനു ഒന്ന് പുറത്തിരിക്കൂ. ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ” മനു പുറത്തിട്ടിരുന്ന ഒരു കസേരയിൽ…

Read More

പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കേട്ട് റെസ്റ്റോറൻ്റിലെ മുഴുവൻ ആളുകളും യദുവിനെയും കല്യാണിയെയും നോക്കി. കവിളത്ത് അടി കിട്ടിയിട്ടും ഒന്നും സംഭവിക്കാത്തപോലിരിക്കുന്ന അവരെ കണ്ട് മറ്റുള്ളവർ വീണ്ടും ഭക്ഷണം കഴിക്കുന്നത്തിൽ മുഴുകി. “നീ എന്തിനാ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്?” കല്യാണിയുടെ ശബ്ദം തീഷ്ണമായിരുന്നു. അടി കൊണ്ട കവിളിൽ ഒന്ന് തൊടുക പോലും ചെയ്യാതെ യദു അവളെ നോക്കിയിരുന്നു. അവൻ്റെ കണ്ണുകളിലെ വികാരം മനസ്സിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കല്യാണിക്കറിയാം മറ്റുള്ളവരുടെ കണ്ണീരിൽ വീഴുന്നവനാണ്, ഈ ലോകത്ത് ജീവിക്കാൻ പറ്റിയ സ്വഭാവമേ അല്ല ഇവന്. യദുവിൻ്റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരായവർ തന്നെ വന്ന് അവനെ കരഞ്ഞ് കാണിച്ചിരിക്കും. അതായിരിക്കാം അവൻ കേസ് പിൻവലിക്കാൻ ആലോചിച്ചത്. അപ്പുറത്ത് എന്ത് പറയണമെന്നറിയാതെ ഇരിക്കുകയാണ് യദു. അവനറിയാം കല്യാണിയുടെ ദേഷ്യം ന്യായമാണ്. തനിക്ക് വേണ്ടി അത്രയും കഷ്ടപ്പെട്ടവളാണ്. ഒരുപാട് പേർ തന്നെ ഒറ്റപ്പെടുത്തിയപ്പോഴും കൂടെ നിന്നവളാണ്. കുട്ടിക്കാലം മുതലുള്ള സുഹൃത്ത്…. രണ്ടുപേർക്കും വിവാഹവും കുട്ടികളും ഒക്കെയായെങ്കിലും ഇന്നും…

Read More