Author: Kishor Khan

I am a graphic designer from wandoor, malappuram Dist My hobbies : Reading and Writing etc.

മരണം: രംഗബോധമില്ലാത്ത കോമാളി —————————– കഥ: കിഷോര്‍ ഖാന്‍, വണ്ടൂര്‍ ……………………………………………….. പഴയൊരു നഗരത്തിന്റെ ഇടുങ്ങിയ വഴികളില്‍, മഞ്ഞും പൊടിയും പറക്കുന്ന ഒരു സന്ധ്യയില്‍, ഒരു കോമാളി നടന്നു. അവന്റെ പേര് മരണം എന്നായിരുന്നു, പക്ഷേ ആരും അവനെ അങ്ങനെ വിളിച്ചില്ല. അവന്റെ മുഖത്ത് വര്‍ണ്ണപ്പൊട്ടുകള്‍ ഇല്ലായിരുന്നു, ചുണ്ടുകളില്‍ ഒരു ചെറുചിരിപോലും വരച്ചിട്ടുമില്ല. വെള്ള പാടുകളുള്ള മുഖം, ഒരു പഴകിയ കറുത്ത കോട്ട്, കൈയില്‍ ഒരു പൊട്ടിയ വയലിന്‍, അതായിരുന്നു അവന്റെ രൂപം. അവന്റെ വയലിന്‍ ഒരിക്കലും സംഗീതം പൊഴിച്ചില്ല. പക്ഷേ, ഒരു കലാകാരന്റെ അഭിമാനത്തോടെ അവന്‍ അത് മുറുകെ പിടിച്ചു. നഗരവാസികള്‍ അവനെ ഒഴിവാക്കി, അവന്റെ നിഴലിനെ പോലും ഭയപ്പെട്ടു. ”നിന്റെ സംഗീതം എന്താണ്, കോമാളി?” അവര്‍ പരിഹസിച്ചു. പക്ഷേ മരണം ഒന്നും മിണ്ടിയില്ല. അവന്റെ കണ്ണുകള്‍, ഒരു ദുഃഖഭാവത്തോടെ, എന്തോ അന്വേഷിക്കുന്ന പോലെ ദൂരേക്ക് നോക്കികൊണ്ടിരുന്നു. നഗരത്തിന്റെ മധ്യഭാഗത്ത്, ഒരു വഴിയോരക്കച്ചവടക്കാരന്‍ തന്റെ പഴയ കടയില്‍ ഇരിക്കുകയായിരുന്നു. അവരുടെ…

Read More

മഞ്ഞുപെയ്തുകൊണ്ടിരിക്കുന്ന രാവില്‍ ചെറു ബംഗ്ലാവ് കണക്കെ തലയുയര്‍ത്തി നില്‍ക്കുന്ന ആ വലിയ വീട്. പാതിമാഞ്ഞ ചിത്രം കണക്കെ മരങ്ങള്‍ക്കിടയിലൂടെ അങ്ങിങ്ങായി കാഴ്ചയൊരുക്കി. അകലെയുള്ള സൂര്യന്‍ കണ്ണുതുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മഞ്ഞുമൂടിയ അന്തരീക്ഷം സൂര്യകണങ്ങളെ ചലിക്കാന്‍ സമ്മതിക്കാതെ പിടിച്ചുനിറുത്തിയിരിക്കുന്നു. തണുപ്പിന്റെ കോച്ചലിനൊപ്പം, കാറ്റിന്റെ വേഗതക്കനുസരിച്ച് മഞ്ഞുകണങ്ങള്‍ മരച്ചില്ലകളില്‍ തട്ടി ചിതറിത്തെറിക്കുന്നു. ഹിമപെയ്ത്തുള്ള വായുവില്‍ ശ്വാസം എടുത്താല്‍ പോലും, അത് പതിയെ പുകപ്പടലങ്ങളായി മാറി. ദൂരെനിന്ന് നോക്കുമ്പോള്‍, വീടിന്റെ ഇരുണ്ട കോണുകളില്‍ പേടിപ്പെടുത്തുന്ന നിഴലുകള്‍ നീണ്ടുകിടക്കുന്നു. അനന്തമായ ഒറ്റപ്പെടലിന്റെ ഭയം കോറിയെടുക്കുന്ന അന്തരീക്ഷം. മൂടിക്കെട്ടിയിരുന്ന അകത്തളത്തില്‍ വെളിച്ചത്തിനായി ആ വീടിന് ഒരേയൊരു ജാലകമേയുണ്ടായിരുന്നൊള്ളൂ. വീട്ടിന്റെ പുറവശത്തുള്ള, പച്ച പെയിന്റ് ഉരുണ്ടുപോയ ഒരു പഴയ ജാലകം. വര്‍ഷങ്ങളായി ആരും തുറക്കാന്‍ ധൈര്യപ്പെടാത്ത, എപ്പോഴും അടഞ്ഞുകിടക്കുന്ന ജാലകം. ആ ജാലകക്കൊളുത്തുകള്‍ക്ക് ചുറ്റും ഈയം ഒഴിച്ചടച്ചതുപോലെ മഞ്ഞുകട്ടകളാള്‍ അടക്കപ്പെട്ടിരിക്കുന്നു. നാട്ടുകാര്‍ക്കൊക്കെ ഈ വീടിനെപറ്റിയും അടച്ചിട്ട ജാലകത്തെ പറ്റിയും പല പേടിപ്പെടുത്തുന്ന കഥകളും പറയാനുണ്ടായിരുന്നു, നാട്ടുകാര്‍ ആരുംതന്നെ ആ വീടിന്റെ പരിസരത്തേക്കുപോലും…

Read More

മേഘങ്ങളാല്‍ മങ്ങിയ ആകാശത്തുനിന്നും ചെറിയ മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങിയിരുന്നു. ഹരി നിശബ്ദമായി റോഡരികില്‍ നില്‍ക്കുമ്പോള്‍, അവന്റെ ഉള്ളില്‍ ഉരുണ്ടുവലിഞ്ഞുവരുന്ന വേദനകള്‍ക്ക് അവന്‍ തന്നെ സാക്ഷിയായിരുന്നു. പ്രണയം നഷ്ടപ്പെടുമ്പോള്‍, ഒരു ഹൃദയത്തിന്റെ അകത്തളങ്ങള്‍ എങ്ങനെ തകര്‍ന്നുപോകുന്നു എന്നത് ഈ ലോകം മനസ്സിലാക്കുന്നില്ലല്ലോ… ഹരി ആദ്യമായി മായയെ കണ്ടത് കോളേജ് തുറന്നതിന്റെ ആദ്യ ദിനമായിരുന്നു. പുതിയ പരിചയങ്ങളും പരിചാരങ്ങളും നിറഞ്ഞ ആദ്യ ദിവസം അവന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് അവളുടെ ഉണ്ടകണ്ണുകളും പ്രകാശമേറിയ ചിരിയുമായിരുന്നു. മായ – അവളുടെ പേരില്‍ പോലും ഒരു സംഗീതമുണ്ടായിരുന്നു. ചിരിയിലെ മാന്യത, വാക്കുകളിലെ ആഗ്രഹങ്ങള്‍, കാഴ്ചകളില്‍ ഒരാനന്തത… ഹരി ആദ്യമായി മായയെ കണ്ടപ്പോള്‍ തന്നെ മനസ്സിനകത്തൊരിടത്തു അവളെ പ്രതിഷ്ഠിച്ചു. അവന്‍ കരുതിയതുപോലെ അവളുടെ മനസ്സിലേക്കെത്താന്‍ അവനു വളരെ അധികം സമയം വേണ്ടിയിരുന്നില്ല. അവര്‍ക്കു ഒരുമിച്ച് സംസാരിക്കാന്‍ ഒരുപാട് അചവസരങ്ങള്‍ ഉണ്ടായിരുന്നു, അത് കോളേജിന്റെ സാഹിത്യ ക്ലബ്ബിലായിരുന്നു. കോളേജ് ഡേ മത്സരങ്ങള്‍ക്കായി ഒരുമിച്ചു തയ്യാറെടുത്തുകൊണ്ടിരുന്ന സമയത്ത് അവര്‍ തമ്മില്‍ ഒരു ദൃഢമായ…

Read More

പണം കൂടി, പദവി കൂടി, വീട് പുതുമയോടെ പൊലിഞ്ഞുനിന്നു. കോണില്‍ തൂങ്ങിയാടുന്ന പഴയ ബള്‍ബ് കുറച്ചു കാലമായി കണ്ണുതുറക്കാതെ ഇരുട്ടണഞ്ഞു കിടക്കുന്നു. കാലങ്ങളായി ഈ മുറിയുടെ ഹൃദയത്തിലായിരുന്ന ഈ ബള്‍ബിനെ ഇന്ന് നിരാകരിച്ച ഒരുവസ്തുവായി കാലം മാറ്റിയിരിക്കുന്നു. പണ്ടുകാലം വീടിന്റെ മുഴുവന്‍ സന്തോഷവും അതിന്റെ വെളിച്ചത്തില്‍ തഴച്ചു നിന്നിരുന്നു. വീട്ടിലെ കുട്ടികള്‍ ഈ വെളിച്ചത്തില്‍ തങ്ങളുടെ ചിന്തകളെ വളര്‍ത്തിയിരുന്നത് ബള്‍ബിന് ഇപ്പോഴും ഓര്‍മ്മയുണ്ട്. പാട്ടും ചിരിയും നിറഞ്ഞ ദിവസങ്ങള്‍ ബള്‍ബിന്റെ ഹൃദയത്തില്‍ ഇന്നും മായാതെ കിടക്കുന്നു. എന്നാല്‍ കാലം മാറി; പുതിയ എല്‍.ഇ.ഡി. ലൈറ്റുകള്‍ തന്റെ സ്ഥാനത്ത് കുടിയേറിയപ്പോള്‍ വയസ്സന്‍ ബള്‍ബിന്റെ പ്രസക്തി മങ്ങിപോയി. ‘നിന്റെ കാലം തീര്‍ന്നില്ലേ?’ പുതിയ എല്‍.ഇ.ഡി. ലൈറ്റ് പരിഹസിച്ചു. ‘ഇനി നിനക്ക് ഇവിടെ സ്ഥാനമില്ല’. പഴയ ബള്‍ബ് ദു:ഖത്തോടെ മിണ്ടാതെ നിന്നു എല്ലാം കേട്ടു. ‘പക്ഷേ, ഒരിക്കല്‍ ഈ വീടിന്റെ വെളിച്ചത്തിന് ഞാന്‍ മാത്രമായിരുന്നു സാക്ഷി. എത്രയോ പേര്‍ എന്റെ വെളിച്ചത്തില്‍ സ്‌നേഹിച്ചു, ചിരിച്ചു, ദേഷ്യപ്പെട്ടു.…

Read More

അതിജീവനം, ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ജീവിതം പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാൾ പ്രതിസന്ധികളേയും ദുരിതങ്ങളെയും മുന്നിൽ കൊണ്ടുവരും. എന്നാൽ, അതിജീവിതരാകുക എന്നത് അതിജീവനത്തിന്‍റെ കഥകളെ മാത്രം കുറിച്ചുള്ളതല്ല; അത് ആത്മവിശ്വാസത്തെയും, പ്രതീക്ഷയെയും, നിരന്തരമായ ശ്രമത്തെയും കുറിച്ചുമാണ്. മനുഷ്യചരിത്രം അതിജീവിതരുടെ കഥകളാൽ സമ്പന്നമാണ്. പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ബന്ധങ്ങളുടെ തകർച്ച, തൊഴിൽ നഷ്ടം—ഇവയെല്ലാം ജീവിതത്തിൽ നമ്മെ തളർത്തിയേക്കാം. എന്നാൽ, അതിജീവിതർ എപ്പോഴും അവരുടെ മനോവീര്യവും പ്രതീക്ഷയും അടയാളപ്പെടുത്തുകയാണ്. അവസാനത്തെ പ്രതീക്ഷ പോലും നഷ്ടപ്പെടുമ്പോൾ ചിലർ തളർന്നുപോകുമ്പോൾ, ചിലർ അതിനെ എതിര്‍ത്തു മുന്നോട്ട് പോകാൻ തീരുമാനിക്കുന്നു. ഈ മുന്നേറ്റം ഒരു തികഞ്ഞ മനോബലത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമാണ്. ആന്തരിക ശക്തി, ഉദ്ദേശ്യം, പിന്തുണ, പരിജ്ഞാനം എന്നിവ ഒരാൾക്ക് അതിജീവിതനാകാൻ സഹായിക്കുന്നു. സാഹചര്യങ്ങൾ എത്ര തന്നെ ദുഷ്‌കരമായാലും ജീവിതത്തിൽ സമാധാനവും സന്തോഷവും തിരികെ പിടിക്കാനാകുമെന്ന് ഒരിക്കലും മറക്കരുത്. അതിജീവനം എന്നത് ഒരു ലക്ഷ്യമായി കാണാതെ ഒരു പ്രക്രിയയായി കാണുമ്പോഴാണ് ജീവിതത്തിൽ വൻ…

Read More

അങ്ങ് കിഴക്ക് വെള്ളകീറിത്തുടങ്ങുകയായി.. അപ്പുണ്ണിയേട്ടന്‍ അക്ഷമയോടെ മുറ്റത്ത് ഉലാത്തുന്നു. കാലങ്ങളായി തുടങ്ങിയ ദിനചര്യകള്‍, നാലുമണിക്ക് എണീക്കും പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ചെറിയൊരുനടത്തം. ഏകദേശം ഒരു മണിക്കൂറെടുക്കും തിരിച്ചുവരാന്‍. തിരിച്ചുവന്നിട്ട് കട്ടന്‍ചായയിട്ട് അത് ഒരു ഗ്ലാസ്സില്‍ പകര്‍ന്ന് അതുമായി ഉമ്മറത്തിരിക്കും. അത് സാവധാനം കുടിച്ചുതീരുമ്പോഴേക്കും തന്റെ ദിനചര്യയിലെ പ്രധാനിയായ പത്രമെത്തും. പത്രവും വായിച്ച് ഒരു ഇരിപ്പുണ്ട്, അത് എത്ര സമയം നീളുമെന്ന് അങ്ങേര്‍ക്കുതന്നെ നിശ്ചയമില്ല. ലോകം മുഴുവന്‍ വാര്‍ത്തയുടെ രൂപത്തില്‍ തന്റെ കാല്‍ചുവട്ടില്‍ എത്തുന്നത് ഈ പത്രത്തിലൂടെയാണ്. പത്രത്തിന്റെ ആദ്യ പേജ് മുതല്‍ എല്ലാ വാര്‍ത്തകളും വള്ളിപുള്ളി വിടാതെ വായിച്ചെടുക്കും. ചെറുപ്പം മുതല്‍ തുടങ്ങിയ ശീലമാണ് പത്രവായന. സ്‌കൂള്‍ മാഷായ അച്ഛന്റെ കണിശമായ തീരുമാനമായിരുന്നു ഈ പത്രവായനയുടെ തുടക്കം. പത്രത്തില്‍നിന്നും അച്ഛന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കാനായി തുടങ്ങിവെച്ച വായന. തന്റെ പ്രിയതമയുടെ വിയോഗത്തിനുശേഷം പത്രവായനയുടെ ആഴം കൂടി കൂടിവന്നു. ഇന്ന് തന്റെ ഈ ഒറ്റപ്പെടലില്‍ ഏറെ സമയവും ചിലവഴിക്കാന്‍ ആശ്രയിക്കുന്നത് ഈ പത്രവായനയെയാണ്. പത്രക്കാരന്‍…

Read More