Author: Sheeba Prasad

Reader, Writer, Teacher

ഒരു കല്യാണം കഴിക്കണമെന്നും എനിക്ക് സ്വന്തമായി ഒരു ഭർത്താവ് വേണമെന്നും ആഗ്രഹം ജനിച്ചത്, അന്ന് ആ തിങ്കളാഴ്ച രാവിലെ പാരിജാതപ്പൂവ് പറിക്കാനായി, എന്റെ വീടിന്റെ രണ്ടു വീട് അപ്പുറം മണിയമ്മ അക്കയുടെ വീട്ടിലേക്ക് പോയപ്പോഴാണ്. ഞാൻ വല്യമ്മയുടെ പറമ്പിലൂടെ മണിയമ്മ അക്കയുടെ വീടിന്റെ തെക്കു ഭാഗത്തു ചെന്നപ്പോൾ, അടുക്കള ചായ്‌പ്പിൽ നിന്നും ഒരു കിന്നാരം കേട്ടു.  അന്നത് കിന്നാരം ആണെന്ന് മനസ്സിലാക്കാനുള്ള പ്രായമൊന്നും എനിക്കായിട്ടില്ല. സത്യം. മണിയമ്മ അക്കയുടെ മോൾ, മോളി ചേച്ചിയുടെ കല്യാണം കഴിഞ്ഞ്, പെണ്ണും ചെക്കനും ആദ്യ വിരുന്ന് വന്നത് തലേ ദിവസമാണ്.  കല്യാണം കഴിഞ്ഞ് അഞ്ചോ ആറോ ദിവസമേ ആയിട്ടുള്ളൂ. അപ്പൊ പറഞ്ഞു വന്നത് എന്തെന്നാൽ, മനുഷ്യസഹജമായ ഒരു കുതൂഹലത്താൽ ഞാൻ ആ ചായ്‌പിലേക്കു എത്തി നോക്കി. “ദാ, കഴിക്ക് മോളെ..” ചന്ദ്രൻ ചേട്ടൻ പുട്ടും പഴവും കുഴച്ച് ഉരുള ആക്കി, മോളി ചേച്ചിയുടെ വായുടെ നേരെ നീട്ടുന്നു.  ചേച്ചി നാണം പൂണ്ട് വേണ്ടെന്നു തലയാട്ടുന്നു. “ആ…. …

Read More

“എന്താ പേര്? “മഞ്ജു.” “എവിടെയാ പഠിച്ചത്?” “ഡിഗ്രി വരെ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ്, പി ജി, ഇവാനിയോസ്..” “അതെവിടെ?” “നാലഞ്ചിറ, തിരുവനന്തപുരം.” “ഇപ്പോൾ എന്ത് ചെയ്യുന്നു?” “ഇപ്പോൾ അവൾ എസ് എൻ കോളേജിൽ ഗസ്റ്റ് ആയി പഠിപ്പിക്കുന്നു മോനെ.” മറുപടിയായി പുരുഷ സ്വരം കേട്ട് പുള്ളിക്കാരൻ ചമ്മി. എന്നെ കാണാൻ വന്ന ഒൻപതാമത്തെ ചെക്കൻ ആയിരുന്നു അത്‌. നാട്ടു നടപ്പ് അനുസരിച്ചു പെണ്ണിനും ചെക്കനും സംസാരിക്കാൻ ഉള്ള അവസരം എന്റെ വീട്ടുകാർ ഉദാരമായി നൽകും. പക്ഷേ അത്‌ മൂന്നോ നാലോ ചോദ്യം ആയിരിക്കണം. അത്‌ കഴിഞ്ഞാൽ എന്റെ അച്ഛൻ ഉദാരമനസ്കൻ അല്ലാതാകും. അച്ഛൻ എന്നോട് അകത്തു പോകാൻ പറഞ്ഞു. ചെക്കനും ചേട്ടനും കൂടിയാണ് പെണ്ണ് കാണാൻ വന്നത്.  അവർ പിന്നെയും എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു, അഭിപ്രായം അറിയിക്കാം എന്നേറ്റ് തിരിച്ചു പോയി. എന്റെ വീട്ടിൽ ആർക്കും ആ ആലോചനയിൽ തീരെ പ്രതീക്ഷ ഇല്ലായിരുന്നു. കാരണം ചെക്കനെ കണ്ടപ്പോഴേ, ഇത് നടക്കില്ല എന്നുറപ്പായി.…

Read More

ഞാൻ വൈകുന്നേരം ജോലി സ്ഥലത്തു നിന്നും മടങ്ങി എത്തുമ്പോഴേക്കും, മോന്റെ മേലുവേദന ചെറിയ ചൂടായി പരിണമിച്ചിരുന്നു. “മോനെ എഴുന്നേറ്റു റെഡിയാക്ക് ഡോക്ടറെ കാണാൻ പോകാം.” “ഓ അതിനും വേണ്ടിയൊന്നും ഇല്ലമ്മാ. മനു മാമനോട് പറഞ്ഞ് രണ്ട് ഡോളോ വാങ്ങിയാൽ മതി. അത് കഴിക്കുമ്പോഴേക്കും ചൂട് പമ്പ കടക്കും.” “എന്നാൽ നിനക്ക് വിളിച്ചു പറഞ്ഞ് വാങ്ങിക്കൂടാരുന്നോ?” “ഓ അമ്മ വിളിക്ക്.” ഞാൻ മൊബൈലിൽ അയൽവാസിയും കുടുംബ സുഹൃത്തും മെഡിക്കൽ സ്റ്റോർ ഉടമയുമായ മനുവിന്റെ നമ്പർ ഡയൽ ചെയ്തു. ഫുൾ റിങ് കേട്ടിട്ടും കക്ഷി കാൾ എടുത്തില്ല. ആൾ തിരക്കിലാകും. കുറച്ചു കഴിഞ്ഞു വീണ്ടും വിളിക്കാം എന്ന് കരുതി ഞാൻ ജോലികളിലേക്ക് മടങ്ങി. രാത്രി ഏഴു മണിയോടെ വീണ്ടും മനുവിന്റെ നമ്പറിൽ വിളിച്ചു നോക്കി. ഭാഗ്യം കാൾ എടുത്തു. “ഹലോ, ഞാൻ മഞ്ജുവാണ്.” “മ്മ് പറഞ്ഞോ.” “ഒരു സ്ട്രിപ് ഡോളോ കൊണ്ട് തരുമോ? മോന് പനി.” “അയ്യോ ഞാൻ കുറച്ചു ദൂരെയാണ്. വരാൻ ലേറ്റാകും.”…

Read More

“മുന്നോട്ട് കയറി നിൽക്കു കുട്ടികളെ..” എന്ന കണ്ടക്ടറുടെ കലമ്പലിനൊപ്പം തിക്കി തിരക്കിയ  കുട്ടികളിൽ രണ്ടു പേർ ഞാൻ ഇരുന്ന സീറ്റിന്റെ ഇടയിലേക്ക് കയറി നിന്നു. രാവിലെ ഓഫീസിലേക്കും സ്കൂളിലേക്കും പോകുന്നവരുടെ തിരക്ക് ശക്തമായിരുന്നു. പുറം കാഴ്ചകൾ നോക്കിയിരുന്ന എന്റെ കാഴ്ചയെ ഭാഗീകമായി മറച്ചു കൊണ്ടായി അവരുടെ നിൽപ്. ജംഗ്ഷനിൽ നിന്നും ബസ് നീങ്ങി തുടങ്ങി കുറച്ചു ദൂരം മുന്നോട്ട് എത്തിയപ്പോൾ മുതൽ, സാവധാനം ആയി ബസിന്റെ പോക്ക്.  റോഡ് റീ ടാറിങ് നടക്കുന്നത് കൊണ്ട് ശക്തമായ പൊടിയും പരന്നു. ആർക്കോ കയറാനായി ബസ് നിർത്തി.  ഞാൻ വെറുതെ വെളിയിലേക്ക് നോക്കി.  സാരി പൊക്കി കുത്തി, കറുത്ത് മെലിഞ്ഞ സ്ത്രീകൾ റോഡിന്റെ വശങ്ങൾ കുറ്റി ചൂൽ വെച്ചു തൂത്തു വൃത്തിയാക്കുന്നു. അതിൽ ഒരു സ്ത്രീ പെട്ടെന്ന് നിവർന്നു ചൂൽ ഒന്ന് കൂടി മുറുക്കി കെട്ടി, വീണ്ടും കുനിഞ്ഞു തൂക്കാൻ തുടങ്ങി.  ഒരു നിമിഷം ആ സ്ത്രീ ഞാൻ ഇരുന്ന സീറ്റിലേക്കു നോക്കി. എന്റെയും…

Read More

അനുഭവങ്ങൾക്ക് രുചിയുണ്ടാകുമോ? സ്നേഹവും വാത്സല്യവും നിറഞ്ഞ അനുഭവങ്ങൾക്ക് മധുരം.. സങ്കടങ്ങൾക്കും വേദനകൾക്കും ചവർപ്പ്.. ചിലതിന് എരിവ്, ഇനി ചിലതിന് പുളി രസം..പിന്നെയും രുചികൾ ബാക്കിയുണ്ട്.. എന്റെ അനുഭവത്തിൽ അവഗണനയ്ക്ക് കയ്പ്പ് രസമാണ്. കയ്പ്പ് തന്നെ പല തരത്തിൽ ഉണ്ടല്ലോ. പാവയ്ക്കയുടെ കയ്പ്പ്, പൊടിച്ച പാരസെറ്റമോളിന്റെ കയ്പ്പ്,  കാഞ്ഞിരത്തിന്റെയും കിരിയാത്തിന്റെയും കയ്പ്പ്!! അവഗണനയുടെ കയ്പ്പ് ഇതൊന്നുമല്ല. വേറിട്ട്‌ നിൽക്കും!!  നല്ല എണ്ണം പറഞ്ഞ, മുറ്റിയ കയ്പ്പ്!! ഇതൊന്നും പോരാഞ്ഞ് നീറിപ്പിടിക്കുന്ന ഒരു വേദനയും കൂടിയുണ്ട്. അതും അനുഭവിക്കണം. അനുഭവിച്ച കാലം മുതൽ അവസാന ശ്വാസം വരെയും അതേക്കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിലെല്ലാം വായിൽ, നാവിൽ, തൊണ്ടക്കുഴിയിൽ, എന്തിനേറെ ദു:സ്വപ്നങ്ങളിൽ വരെ ആ കയ്പ് കല്ലിച്ചു നിൽക്കും. ഒരിക്കലും പറിച്ചെറിയാനോ, തുടച്ചു നീക്കാനോ കഴിയാതെ ആത്മാവിന്റെ അങ്ങേയറ്റം വരെ ആ കയ്പു രസം വേരാഴ്ത്തി നിന്ന് നമ്മളെ നിസ്സഹായരാക്കും. പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിന് ഡാൻസ് മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികളെ തെരഞ്ഞെടുക്കുമ്പോൾ അതനുഭവിച്ചിട്ടുണ്ട്.  ഇരുണ്ടു…

Read More

“എടീ, കുരുവിന് ഇംഗ്ലീഷിൽ എന്തു പറയും?” നല്ല പാതിയുടെ ചോദ്യം. “സീഡ്.” എന്റെ മറുപടി പെട്ടെന്നായിരുന്നു. “അത് ശരിയാവൂല.” “ഡാ മോനു, കുരുവിന് ഇംഗ്ലീഷിൽ എന്തു പറയും? പുള്ളി ചോദ്യം റിപ്പീറ്റ് അടിച്ചു. “നട്ട്.” ഓ, സി ബി എസ് സി യുടെ ഒരു മെച്ചം.. ഞാൻ മനസ്സിൽ പറഞ്ഞു. “അതും ശരിയാവൂല.” “നിങ്ങൾക്ക് ഇപ്പൊ ഏത് കുരു ആണ് വേണ്ടത്?” എനിക്ക് അരിശം തോന്നി. “എടീ അതേ ഡോക്ടറുടെ അടുത്ത് ചെന്നിട്ട്, കുണ്ടിയിൽ നട്ട്, അല്ലേൽ കുണ്ടിയിൽ സീഡ് എന്നെങ്ങനെ പറയും?” പുള്ളി വിഷണ്ണനായി ചോദിച്ചു. “ഓ, അതിപ്പോ നിങ്ങൾ പറയാൻ ഒന്നും മെനക്കെടേണ്ട.. സംഭവം അവിടെ തന്നെ ഉണ്ടല്ലോ? കാണിച്ചു കൊടുത്താൽ പുള്ളിക്ക് കാര്യം മനസ്സിലാകും.” ഞാൻ വെച്ചു കാച്ചി.

Read More

ഒരു കുടക്കീഴിൽ ഒരു മഴയുടെ ഈണമായവർ നാം രണ്ടുപേർ.. ഒരുമിച്ചൊരു വെയിൽ നാളത്തെ പുണർന്നവർ നാം രണ്ടുപേർ.. ഒരു പുതപ്പിൻ കീഴിൽ ഒരു സ്വപ്നത്തെ പകുത്തവർ നാം രണ്ടുപേർ.. കണ്ണിൽ സ്നേഹത്തിന്റെ കടലാഴങ്ങൾ അളന്നവർ നാം രണ്ടുപേർ.. ഒരിക്കൽ.. ഒരു ഹൃദയമായിരുന്നവർ നാം രണ്ടുപേർ.. എന്നിട്ടും..ഇന്ന്… ഒരു കൈ അരികെ.. ഒരു നിശ്വാസത്തിൻ അകലെ.. അപരിചിതർ നാം രണ്ടുപേർ..

Read More

പതിവില്ലാത്ത വിധം കത്തിയാളുന്ന വിശപ്പിന്റെ വിളിയാൽ, ലഞ്ച് ബ്രേക്കിന്‌ ബെല്ല് കേട്ട ഉടനെ തന്നെ ഞാൻ ലൈബ്രറിയിൽ നിന്നും സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. കൈ കഴുകി ലഞ്ച് ബോക്സ്‌ മേശപ്പുറത്തേക്ക് എടുത്തു വെക്കാൻ കാത്തിരുന്നത് പോലെ, ഡിപ്പാർട്മെന്റ് മേധാവി, ടൈം ടേബിൾ കറക്ഷൻ പറയാനായി എന്നെ വിളിച്ചു. അഞ്ച് മിനിറ്റോളം അങ്ങനെ പോയി. എല്ലാം കഴിഞ്ഞ്, ഒരിക്കൽ കൂടി കൈ കഴുകി, ഞാൻ ലഞ്ച് ബോക്സ്‌ തുറന്നു.കുറച്ചു സാലഡ്, രണ്ടു ചപ്പാത്തി, ഒരു കഷ്ണം ഫിഷ് ഫ്രൈ, വെജിറ്റബിൾ കറി, ഇത്രയും ആഹാരത്തോടാണ് അന്നത്തെ യുദ്ധം. ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി വായിലേക്ക് വെച്ചതും, ” മിസ്സേ, ദാ ബിരിയാണി.. ഞാൻ വാക്ക് പാലിച്ചു.. ” എന്റെ മുന്നിലേക്ക്‌ ബിരിയാണി പാക്കറ്റ് നീക്കി വെച്ച്, ശബ്ദം താഴ്ത്തി, എനിക്ക് മാത്രം കേൾക്കാനായി അവൻ പറഞ്ഞു. ഞെട്ടലോടെ ഞാൻ തലയുയർത്തി നോക്കി. മുന്നിൽ എന്റെ എം കോം വിദ്യാർത്ഥികളായ ബിബിനും സഹപാഠി ആതിരയും.…

Read More

അമ്മയ്ക്ക് എന്നോടൊപ്പം പുറത്ത് പോകാൻ ഇഷ്ടമാണ്. അതിന്റെ പ്രധാന കാരണം മസാല ദോശയും ഫ്രൂട്ട് സാലഡുമാണ്. അന്ന് ഞങ്ങൾ കുറച്ചു പഴയ പാത്രങ്ങൾ മാറ്റി പുതിയവ വാങ്ങാൻ വേണ്ടിയാണ് ടൗണിലേക്ക് പോയത്. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പുറം കാഴ്ചകൾ ആസ്വദിച്ചിരുന്ന അമ്മ, പെട്ടെന്ന് ആത്മഗതം പോലെ പറഞ്ഞു, “ഇങ്ങനെയൊക്കെ സിനിമയ്ക്കു പേരിടുമോ? ശ്ശേ നാണക്കേട്…” “എന്ത് നാണക്കേട്? “ദേ ആ മതിലിലോട്ടു നോക്കിയേ..” നീങ്ങിതുടങ്ങിയ ബസിലിരുന്നു ഞാൻ എത്തിക്കുത്തി നോക്കി മതിലിൽ ഒട്ടിച്ച പോസ്റ്റർ വായിച്ചു.. “ബ്രാ ഡാഡി.” രസികൻമാർ ആരോ “ബ്രോ” യുടെ തുടക്കം ചുരണ്ടി മാറ്റി “ബ്രാ ഡാഡി ” ആക്കിയേക്കുന്നു!!

Read More

“ചേട്ടാ…” “ഉം…” “പിന്നെ…” “ഉം…” “ചേട്ടാ…” “നീയെന്നെ ലേലം വിളിച്ചു വിൽക്കാൻ പോകുവാണോ..? ശ്ശോ… ഇതെന്തൊരു മനുഷ്യൻ…അരസികൻ..ഞാൻ മനസ്സിൽ പറഞ്ഞു… “അതുപിന്നെ… എല്ലാരും ചോദിക്കുന്നു..” “ആ ചോദിക്കട്ടെ….” “എന്താന്ന് ചോദിക്ക്…” “ആ… എന്താ?” “മധുവിധു യാത്രയൊക്കെ കഴിഞ്ഞോന്ന്…” “കഴിഞ്ഞെന്ന് പറഞ്ഞില്ലേ നീ…” “ങേ… അതെപ്പോ?” “പിന്നെ ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ പോയതെവിടാന്നാ വിചാരം?” “എവിടാ..? “ടീ.. നീ തങ്കശ്ശേരി ലൈറ്റ് ഹൌസ് കണ്ടില്ലേ? കൊല്ലം കളക്ടറേറ്റ് കണ്ടില്ലേ? എന്തിന് ജില്ലാ ജയിൽ വരെ കാണിച്ചു തന്നില്ലേ? എല്ലാം പോട്ടെ നിന്നെ ആദ്യമായി ട്രെയിനിൽ കയറ്റിയില്ലേ? ഇത്രയും റിച്ച് ഒരു മധുവിധു യാത്ര വേറെ ആർക്ക് കിട്ടിക്കാണും?” “ടീ അടുത്ത ആഴ്ച നിന്നെ ഞാൻ എവിടാ കൊണ്ടുപോകുന്നതെന്ന് അറിയാമോ?” “എവിടാ?” ആഹ്ലാദം അടക്കി ഞാൻ ചോദിച്ചു. “വേളാങ്കണ്ണി തുയ്യം പള്ളിയിൽ…” “അത് തമിഴ്നാട്ടിൽ അല്ലെ?” “അയ്യേ അതല്ല… കൊല്ലത്തെ തുയ്യം പള്ളി…” ഇനിയും യാത്ര പോകാൻ വയ്യാതെ ഞാൻ തിരിഞ്ഞു കിടന്നു…

Read More