പെൺയുഗം - വനിതാദിന രചനാമത്സരം

മാർച്ച് 8 വനിതാദിനമാണ്. Inspire Inclusion എന്നതാണ് ഇത്തവണത്തെ International Women’s Day 2024 ന്റെ തീം.

കാലമാറ്റം ഒരു തുടർച്ചാ പ്രക്രിയയാണ്. പാട്രിയാർക്കിയുടെ അടിച്ചമർത്തലുകൾ മറികടന്ന് ഓരോ രംഗത്തും ‘പെൺയുഗം’ അടയാളപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവൾ ആകാശത്തോളം ഉയരെ പറന്നു കൊണ്ടിരിക്കുകയാണ്.

സ്ത്രീകളെ ഉൾക്കൊള്ളാൻ, അവളുടെ സ്വാതന്ത്ര്യത്തെ ഉൾക്കൊള്ളാൻ നമ്മൾ തയാറാണോ എന്നതാണ് ചോദ്യം. അവളെ ഒഴിവാക്കുന്ന ഇടങ്ങളിൽ എന്തുകൊണ്ട് എന്ന് ഉറക്കെ ചോദിക്കാൻ നമ്മൾ ധൈര്യം കാണിക്കുമോ എന്നതാണ് ചോദ്യം. അവൾക്ക് മാത്രമായി പരിമിതികൾ വരയ്ക്കുമ്പോൾ, പാർശ്വവൽക്കരിക്കപ്പെടുമ്പോൾ, അവളോട് മാത്രമായി അയിത്തം കാണിക്കുമ്പോൾ, അവൾക്ക് മാത്രം രണ്ടാം സ്ഥാനം നൽകുമ്പോൾ, അവൾക്ക് മാത്രം മുൻവിധികൾ അടിച്ചേൽപ്പിക്കുമ്പോൾ സ്ത്രീകളും പുരുഷന്മാരും ഇതര ലിംഗക്കാരും അതിനെതിരെ പ്രതികരിക്കാൻ തയ്യാറാണോ എന്നതാണ് ചോദ്യം.
അതോ അതവരുടെ മാത്രം പ്രശ്നം എന്ന് പറഞ്ഞു മാറി നിൽക്കുമോ? അതവരുടെ ചോയ്സ് എന്ന് പറഞ്ഞു വിട്ടുകളയുമോ? നിങ്ങൾ ഒരു പെണ്ണാണെങ്കിൽ എന്തൊക്കെ വിവേചനങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നുണ്ട്? നിങ്ങൾ ഒരു ആണാണെങ്കിൽ പെണ്ണിന്റെ തുല്യതയ്ക്ക് വേണ്ടിയുള്ള മുറവിളി നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ?

എല്ലാ വീക്ഷണങ്ങളും എഴുതൂ. മാതൃകയായ സ്ത്രീകളെക്കുറിച്ച് എഴുതൂ; രാഷ്ട്രീയം മുതൽ ബഹിരാകാശം വരെ വ്യക്തിമുദ്ര പതിപ്പിച്ചവർ. സ്ത്രീകളെ കൈപിടിച്ച് ഉയർത്താൻ അധ്വാനിച്ച പുരുഷന്മാരെക്കുറിച്ച് എഴുതൂ; രാജാറാം മോഹൻ റോയ് മുതൽ നിങ്ങൾ വരെ. സ്ത്രീകൾക്ക് വേണ്ടിക്കൂടിയുള്ള ലോകം കെട്ടിപ്പടുക്കാൻ നമുക്ക് അക്ഷരങ്ങൾ കൊണ്ട് കൂട്ടായി പ്രവർത്തിക്കാം. വാക്കിനേക്കാൾ മൂർച്ചയുള്ള ആയുധം വേറെയില്ല എന്നല്ലേ?

നിങ്ങളുടെ രചനകൾ പോസ്റ്റ് ചെയ്യുമ്പോൾ പെൺയുഗം രചനാമത്സരം എന്ന കാറ്റഗറി തിരഞ്ഞെടുക്കാൻ മറക്കരുത്.

ഒന്നാം സമ്മാനം: 1000 രൂപ
രണ്ടാം സമ്മാനം : 500 രൂപ വീതം രണ്ടുപേർക്ക്
മൂന്നാം സമ്മാനം: 250 രൂപ വീതം രണ്ടുപേർക്ക്

ഈ മത്സരം മാർച്ച് 1 വെള്ളിയാഴ്ച മുതൽ മാർച്ച് 8 വെള്ളിയാഴ്ച വരെയാണ്.
വേഗമാകട്ടെ…

Right Board സ്പോൺസർ ചെയ്യുന്ന 2500 രൂപയുടെ ക്യാഷ് പ്രൈസുകൾ നേടൂ

നിങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ ട്യൂഷൻ അന്വേഷിക്കുന്നുണ്ടോ? എങ്കിൽ Right Board ആണ് റൈറ്റ് ചോയ്സ്. വിശദാംശങ്ങൾ അറിയാൻ വിളിക്കൂ: +918593094949