ചിമിഴുകൾ നീ തുറന്ന നേരത്ത് ഉലച്ചുവോ നിന്നെ ഉള്ളിലെ ശൂന്യത ! കനവു കത്തിയ ചാരത്തരി മൂടി ഇരുണ്ടു പോയൊരെൻ പൊന്നലുക്കാകവെ തെളിഞ്ഞു വന്നേനെ ഒരിക്കലെങ്കിലും അലിവോടിത്തിരി ഊതിത്തെളിച്ചെങ്കിൽ ! *താര…
എന്നും കൂടെയുണ്ടായിരുന്നു, അകത്തേക്ക് ഒരിക്കലും കയറ്റിയിട്ടില്ലെങ്കിലും. ചുമന്ന്… ചുമന്ന്… തേഞ്ഞു പോയ ദിനങ്ങളോളം നടപ്പിന് താളം കൊടുത്തു. ചൂടും തണുപ്പും, കല്ലും, മുള്ളും കാലിൽ തട്ടാതെ ഏറ്റുവാങ്ങി.…
കണ്ണ് നിറയുമ്പോൾ ഉണ്ടാകുന്ന വേദന അറിയുന്നവർക്ക് മുന്നിൽ മാത്രം കരയുക, മനസ്സറിഞ്ഞ് നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവരോട് മാത്രം പ്രാർത്ഥിക്കുവാൻവേണ്ടി പറയുക, ബന്ധങ്ങളുടെ വില അറിയുന്നവരുമായി മാത്രം ബന്ധങ്ങൾ നിലനിർത്തുകയും…
അധികാരവും ശക്തിയും ദുർബ്ബലർക്കുമേൽ പ്രയോഗിക്കുമ്പോൾ അവർ ഭയപ്പെട്ട് നിശ്ശബ്ദരായേക്കാം. ഒട്ടും ചെറുത്തു നിന്നില്ലെന്നും വരാം. അതിനർത്ഥം അവർ ഒരിക്കലും പ്രതികരിക്കില്ല എന്നല്ല. അവരുടെ തിരിച്ചടി ചിലപ്പോഴെങ്കിലും അപ്രതീക്ഷിത …
പകൽവെളിച്ചത്തിൽ തെളിഞ്ഞിട്ടും നമ്മൾക്ക് നക്ഷത്രങ്ങളെ തിരിച്ചറിയുവാൻ രാത്രിയാകണം, അതുപോലെ നമ്മളുടെ വില തിരിച്ചറിയുവാൻ ചിലർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാകേണ്ടതായി വരുന്നു. ശുഭദിനം നേരുന്നു….. 🙏
കേൾക്കാൻ ഞാനുണ്ട് എന്നു പറയുന്നിടത്ത് സ്നേഹവും വിശ്വാസവും നിലനിൽക്കുകയും കേൾക്കാൻ നേരമില്ല, താല്പര്യമില്ല, കേട്ടാൽ എൻ്റെ സ്വസ്ഥത കൂടി പോകും എന്നെല്ലാം പറയുന്നിടത്ത് അത് നഷ്ടപ്പെടുകയും ചെയ്യും.…
ആദ്യഭാഗം മാലതി അനുസരണയുള്ള കുട്ടിയായി വാഷ് റൂമിൽ നിന്നും മടങ്ങി വന്നു. സലീം നൽകിയ ദോശയും ചമ്മന്തിയും കഴിച്ചു. തിരികെ കസേരയിൽ ഇരുന്നിട്ടും അവരുടെ കൈകാലുകൾ ആരും…
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി കുറച്ച് ലേറ്റായിട്ട് ഏകദേശം 11മണിയോടടുത്ത് തിരുവനന്തപുരം തമ്പാനൂർ ബെസ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്നു. ബസ് ഇല്ലാത്തതുകാരണം റെയിൽവേ സ്റ്റേഷനിലേക്ക് പോവാമെന്നുറപ്പിച്ചു. നൈറ്റും ഡേയും ഒരേപോലെ…
ഈശ്വരാ… ഒരൊറ്റ ബസും നിർത്തുന്നില്ല. ഇന്ന് പ്രാക്റ്റിക്കലും ഉണ്ട്. താമസിച്ചു ചെന്നാൽ മിസ്സിന്റെ മുമ്പിൽ കേണപേക്ഷിച്ചാലേ ലാബിൽ കയറാൻ സമ്മതിക്കൂ.. മീനാക്ഷി വേവലാതിയോടെ… നിൽപ്പുറക്കാതെ ബസ്സ്റ്റോപ്പിൽ…
ചുറ്റും പ്രകാശമാണെങ്കിലും ഇപ്പൊഴും കൂരിരുൾ മൂടിയ കണ്ണുമായ് എന്തു നീ പ്രകാശത്തെ തേടിയലയുന്നു പാരിതിൽ കണ്ണു തുറക്കാതെ എന്തൊരു കഷ്ടമേ ! പണ്ടാരോ ചൊല്ലിയ പോഴത്തവും…
