പറന്നുയരണമിനിയുമിനിയും അകലങ്ങൾ തൻ ഉയരങ്ങളിലേയ്ക്ക് ചിറകറ്റു വീണിടത്തു നിന്നൊരു ഫീനിക്സ് പക്ഷിയെപ്പോൽ പറന്നകലണം ഇനിയുമിനിയും എങ്ങോട്ടെന്നില്ലാതെ ദൂരെദൂരേ മടുപ്പില്ലാതെ കണ്ടുതീർക്കാൻ കൊതിയുള്ളിടങ്ങളിലേയ്ക്ക് എന്നിട്ടൊടുവിൽ കാണാക്കാഴ്ചകൾ കണ്ടുമറന്നിടത്തു നിന്നിറങ്ങി വന്നു ചുരുങ്ങിയൊതുങ്ങണമിനിയുമൊരു കുഞ്ഞുകുഞ്ഞാറ്റപ്പക്ഷിയെപ്പോൽ അവിടെ ഒരു…
“നമ്മൾ നമ്മളായാൽ തീരുന്ന ഇഷ്ടമേയുള്ളു മറ്റുള്ളവർക്ക് നമ്മളോട് ഞാൻ ഞാനായിട്ടൊന്നു ജീവിക്കുന്നത് വരെ എന്നെയവർ വാഴ്ത്തും ഞാൻ ഞാനായാൽ പിന്നെ താഴ്ത്തും” #ചിന്താശകലം #കൂട്ടക്ഷരങ്ങൾ
ഒരാളെയും നമ്മൾ വില കുറച്ചു കാണരുത്, എല്ലാവരും വ്യത്യസ്തരാണ്, പലർക്കും പല കഴിവുകളാണുള്ളത്, ഒരുപക്ഷെ നമ്മൾ വില കുറച്ചു കണ്ടവരായിരിക്കും ആപത്ത് സമയത്ത് നമ്മളുടെ കൂടെ ഉണ്ടാവുന്നത്. ശുഭഞായറാഴ്ച നേരുന്നു……. 🙏
പുത്തൻ പ്രതീക്ഷകളുമായെത്തി പുതുവർഷം, വരവേറ്റിടാം നമുക്കീ നവവത്സരപ്പുലരിയെ ആമോദമോടെ. നന്ദി ചൊല്ലിടാമീ പ്രപഞ്ചത്തോട് നമുക്കായ് കാത്തുവെച്ച ദിനരാത്രങ്ങൾക്കായ്, ഹൃദയപൂർവ്വം പ്രയത്നം ചെയ്തിടാം, ആരോഗ്യം നിറയും തനുവിനായ്, ശാന്തി നിറയും മാനത്തിനായ്.
നമ്മളുടെ അറിവുകൊണ്ട് ഒരു വ്യക്തിയെ അപമാനിക്കുമ്പോഴല്ല മറിച്ച് നമ്മളുടെ അറിവുകൊണ്ട് മറ്റൊരാൾക്ക് ഗുണമുണ്ടാകുമ്പോഴാണ് നമ്മൾ ശരിക്കും അറിവുള്ളവരാകുന്നത്. ശുഭദിനം നേരുന്നു……. 🙏
നന്ദി തുറന്നു പറയുമ്പോൾ കേൾക്കുന്നയാൾ വിനീതനും പറയുന്നയാൾ ധന്യനും ആകുകയാണ് ചെയ്യുന്നത് തിരിച്ചല്ല.
പ്രതീക്ഷയെന്ന മൂന്നാക്ഷരമല്ലോ മാനവജീവിതമാകും നാടകത്തിൽ, വെളിച്ചം നിറയുമൊരങ്കമെന്നും.
വലിയ മാറ്റങ്ങൾ വേണ്ടിടത്ത് തനിച്ച് എന്തു ചെയ്യാനാകും എന്നത് പലരുടെയും സംശയമാണ്. ഒരു കുഞ്ഞു കഥ ഓർക്കാം. ജപ്പാനിലെ ഒരു കടൽത്തീരത്ത് തിരകളിലേക്ക് അടിക്കടി കുനിഞ്ഞ് ഒരാൾ എന്തോ ചെയ്യുന്നതായി സഞ്ചാരിയുടെ ശ്രദ്ധയിൽ പെടുന്നു …
മനുഷ്യരെ അടയാളപ്പെടുത്തുന്നത് കഴിവുകളല്ല, അതെങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്.
ഈ 2025 വും അങ്ങനെ കടന്നു പോകാൻ ഇനി മണിക്കൂറുകൾ ബാക്കി… ഒരുപാട് തിരിച്ചറിവുകൾ തന്ന… അത് പോലെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിച്ച… പ്രതീക്ഷ അത് നമുക്ക് ജീവിക്കാനുള്ള വെളിച്ചം ആണെന്നും… നമ്മളെ പോലെ…
അനുഭവങ്ങൾ നല്ലതോ ചീത്തയോ എന്നതല്ല, അതു നൽകിയ പാഠം ഉൾക്കൊണ്ടോ എന്നതാണ് പ്രധാനം.
മറ്റൊരാളാവാൻ കഴിയില്ലെങ്കിലും, നമുക്ക് സ്വയം പുതുക്കാനാവും. 2026 നിങ്ങളുടെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച പതിപ്പിന് സാക്ഷ്യം വഹിക്കട്ടെ! താര സുഭാഷ്
ഓരോ വർഷവും ഓരോ ഓർമകളാണ്. നിറമുള്ള, നരച്ച, ഇരുണ്ട. അങ്ങനെ പല തരത്തിലെ ഓർമ്മകൾ. മനഃപൂർവം മറവിയിൽ ആഴ്ത്തി കളഞ്ഞ നിമിഷങ്ങൾ, തിരികെ ചെന്നു തിരുത്താൻ കഴിയാതെ പോയ നിമിഷങ്ങൾ,…
ഒരു വിശ്വാസവും അന്തിമമല്ല. പലപ്പോഴും നമ്മുടെ ബോധ്യങ്ങളും. താര സുഭാഷ്
ക്ഷിതിതൻ വിരിമാറിൽ വെള്ളിനൂൽ നെയ്ത സ്വപ്നമേ കണ്ണാടിച്ചില്ലിലെ ശ്വാസനിശ്വാസം പോൽ കാണാത്ത ലോകത്തിൻ ലിപിയാണു നീ പുലരിയുടെ ഇമകളിൽ നിന്നടർന്ന ജലകണമാം നിർവൃതി നീ.. സൂര്യാംഗുലി സ്പർശമേൽക്കാതെ ശൈത്യത്തിൻ പുതപ്പിലൊളിച്ചു നിന്ന നീ ധവളമാം…
ആശകളല്ല, മറിച്ച് നാം ആഗ്രഹിക്കുന്ന രീതിയിൽ തന്നെ അവ നിറവേറ്റപ്പെടണമെന്ന വാശിയാണ് പലപ്പോഴും ദുഃഖകാരണമാകുന്നത്. #താര സുഭാഷ്
ബിക്കിനി തീരത്തൂടീ മുഴുപ്പാവാട നടത്തത്തിന്നറുതി വരുത്തണം കരി – മൺ ചമയത്തിലേക്ക് പരകായം നടത്തണം തല വല്ലാതുയർത്തീട്ട്, മുടിയും പിരുത്തിട്ട് എടുക്കണം സെൽഫി എന്നും സ്റ്റാറ്റസ് ഇട്ടർമാദിക്കാൻ സ്വയം സ്നേഹിക്കാതൊടുക്കിയ കാലത്തിൻ പെരുക്കത്തിൽ കണവനേം…
ഓരോ സൂര്യോദയവും നമുക്ക് പ്രിയപ്പെട്ടതാവണം… കാരണം വരുന്ന ഏതോ ഒരു സൂര്യോദയം നമുക്ക് – കാണാൻ കഴിയില്ല എന്ന് ഉറച്ച് വിശ്വസിച്ച് ജീവിക്കുന്നവരാണ് നമ്മൾ മനുഷ്യർ…..
മറന്നുപോകുന്ന മനസ്സും നിലച്ചുപോകുന്ന ഹൃദയവുമാണ് നമ്മളുടേത്, ഇതിനിടയിൽ കിട്ടുന്ന കുറച്ചുസമയം സ്നേഹിക്കുവാനും സന്തോഷിക്കുവാനും കഴിഞ്ഞാൽ അതാണ് സ്വർഗ്ഗതുല്യമായ ജീവിതം. ശുഭദിനം നേരുന്നു…… 🙏
അന്ധന് കാഴ്ച കിട്ടിയാൽ ആദ്യം ഉപേക്ഷിക്കുന്നത് അതുവരെ വഴികാട്ടിയായ വടിയെ ആയിരിക്കും, അതുകൊണ്ട് നമ്മൾ ആരുടെയും നിഴലോ വടിയോ ആകാതിരിക്കുക, നമ്മൾ ജീവനായി ചേർത്തുവെച്ചിട്ടും മനസ്സറിയാതെ പോയവരാണ് പലരും. ശുഭദിനം നേരുന്നു…… 🙏
