ഇലക്ഷൻ കാലമായാൽ കോളിംഗ് ബെല്ലിനൊരു വിശ്രമവും ഉണ്ടാകില്ല. വോട്ട് ചോദിക്കുന്നവർ വരുന്നത് ആണേ. ഇടത്, വലത്, വർഗീയ പാർട്ടികൾ, സ്വതന്ത്രർ തുടങ്ങി സകല ആളുകളും വോട്ട് ചോദിച്ചു ഇറങ്ങും. വാഗ്ദാനങ്ങളുടെ ഒരു പെരുമഴക്കാലമാണ് വോട്ട്…
മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലമൊക്കെ പോയി, ഇപ്പോൾ മനസ്സിൽ ആക്കി ചിരിക്കുന്നവരുടെ കാലമാണ്, നമ്മളൊക്കെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും എല്ലാം നമ്മളെയും അതേപോലെ സ്നേഹിക്കുന്നുവെന്നും വിശ്വസിക്കുന്നുവെന്നും നമ്മൾ വിശ്വസിക്കുന്നതാണ് മണ്ടത്തരം. ശുഭദിനം നേരുന്നു…… 🙏
മതങ്ങൾ തമ്മിലുള്ള സ്പർദ്ധയേക്കാൾ, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരിനെക്കാൾ, രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയേക്കാൾ ഇന്നേറ്റവും ഭയപ്പെടുത്തുന്നത് സ്ത്രീയും പുരുഷനും തമ്മിൽ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന അകൽച്ചയാണ്. കൂട്ടാളികളാവാൻ സൃഷ്ടിക്കപ്പെട്ടവർ എതിരാളികളാവുന്നതെത്ര കഷ്ടം! #ചിന്താശകലം #കൂട്ടക്ഷരങ്ങൾ
ശമ്പളം കിട്ടിയ ദിവസം ആണ്. കുറച്ചു പണം മാറ്റിവെക്കണം. ബാക്കിയുള്ളത് കൊണ്ട് വേണം വീട്ടിലെ കാര്യങ്ങൾ നടത്താൻ. രണ്ടറ്റം കൂട്ടി എത്തിക്കാൻ പെടാ പാടാണ്.. ഒരു സെക്യൂരിറ്റികാരന് എന്തു ശമ്പളം ഉണ്ടാകാനാണ്.. രാത്രിയിലും രാവിലെയും…
നമ്മൾക്ക് മാത്രമല്ല നമ്മൾക്ക് ചുറ്റുമുളള എല്ലാവർക്കും പ്രശ്നങ്ങളുണ്ട് എന്നുള്ള സത്യം ഉൾക്കൊളളുക, കൊടുങ്കാറ്റിൻ്റെ നടുവിലും നല്ലതേ വരികയുള്ളൂ എന്നും ചിന്തിക്കുക, മനസ്സിനെ എപ്പോഴും ശാന്തമാക്കി വെക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏
ചില ബന്ധങ്ങൾ നിലനിർത്തുവാൻ നമ്മൾ ഒരുപാട് ശ്രമിക്കും, പക്ഷെ അവർക്കായി നമ്മൾ ചെയ്യുന്ന ആ ശ്രമങ്ങൾക്ക് അവർക്ക് ഒരു വിലയുണ്ടാവില്ല, അതാണ് ജീവിതം നമ്മളെ പഠിപ്പിക്കുന്ന വലിയ പാഠം, നമ്മളെ വിലമതിക്കാത്ത ആരോടും നമ്മൾ…
നീ പൊളളിയടരാഞ്ഞ തീ വെയിലൊന്നും തണലായിരുന്നില്ല നിൻ്റെ പാതയോരത്തെ മരമായിരുന്നല്ലോ ഞാൻ. കുടയായ് കുതിരാൻ ഞാനിരിക്കെ നീ നനയാഞ്ഞ പെരുമഴയൊന്നും തൂവാനവുമായിരുന്നില്ല. താര സുഭാഷ്
സ്നേഹം എന്നാൽ മനസ്സിലാക്കുക എന്നുകൂടി അർത്ഥമുണ്ട്, മറ്റൊരാളുടെ സാഹചര്യം അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും മനസ്സിലാക്കി അവരോടൊക്കെ നമ്മൾ പെരുമാറുമ്പോഴാണ് ആ സ്നേഹത്തിനൊക്കെ മാറ്റുകൂടുന്നതും. ശുഭദിനം നേരുന്നു……. 🙏
അഭിപ്രായങ്ങളിലും നിലപാടുകളിലും വ്യക്തത പുലർത്തിയാൽ നാം കൂടുതൽ തെളിച്ചമുള്ള മനുഷ്യരാകും.
കേൾക്കുമ്പോഴും കാണുമ്പോഴും ഇമ്പമുള്ളത് ആയിരിക്കണം കുടുംബം. അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും പേരക്കുട്ടികളും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇമ്പമുള്ള വീടായിരുന്നു കുടുംബം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ. കൂട്ടുകുടുംബമായിരുന്നു അന്നെല്ലാം. അവിടെ സന്തോഷമുണ്ടാകാം,വേദനയുണ്ടാകാം പരിമിതികളും നെടുവീർപ്പുകളും…
നമ്മളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോൽ ആരേയും ഏൽപ്പിക്കാതിരിക്കുക, ചെറിയ കാര്യങ്ങളിലായാൽപോലും നമ്മൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങളാണെങ്കിൽ സന്തോഷിക്കുക, ജീവിതം സങ്കടപ്പെടുവാനുള്ളത് മാത്രമല്ല സന്തോഷിക്കുവാൻ കൂടിയുള്ളതുമാണ്. ശുഭഞായറാഴ്ച നേരുന്നു…… 🙏
എന്തിനും ഏതിനും ഗുണമേന്മ ഉറപ്പുവരുത്തുന്ന പലരും ഉളളിൽനിന്നും വരുന്ന വാക്കുകളെ നിയന്ത്രിക്കാറില്ല. പരിചയങ്ങൾക്കിടയിൽ ഒരു കാര്യം ഉറപ്പാക്കുക, ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ വിചാരണ ചെയ്യരുത്. ശുഭദിനം നേരുന്നു…… 🙏
അനാവശ്യമായ തോന്നലുകളും ഒരിക്കലും മറക്കുവാൻ പാടില്ലാത്ത മറവികളും നമ്മൾക്കെല്ലാം ദോഷം ചെയ്യും. ശുഭദിനം നേരുന്നു……. 🙏
അടിച്ചമർത്തപ്പെട്ടവന്റെ കണ്ണുനീരിനും സ്വതന്ത്രനാക്കപ്പെട്ടവന്റെ കണ്ണുനീരിനും ഒരേ രുചി ആയിരിക്കും…… പക്ഷേ അടിച്ചമർത്തപ്പെട്ടവൻ കണ്ണീർചുരത്തും…. സ്വതന്ത്രനാക്കപ്പെട്ടവൻ കണ്ണീർ വരുത്തും… ഉള്ളിൽ തട്ടി കരയുക…. ഉള്ളം നിറഞ്ഞ് ചിരിക്കുക…. ✍🏻ബിന്ദു
ഉണ്ണി കാത്തിരിക്കുകയാണ് അമ്മ വരുന്നതും നോക്കി. ഉണ്ണിയെ എന്ന് വിളിച്ചു അമ്മാമ്മ പുറത്ത് വന്നപ്പോൾ അകലേക്ക് കണ്ണു നട്ടിരിക്കുന്നു മോൻ. ജാനു വന്നാലേ അവന് സമാധാനാവൂ. അടുത്തൊരു വീട്ടിൽ അവള് പണിക്ക് പോകുന്നത് കൊണ്ട്…
പറയുന്ന ആളിനും കേൾക്കുന്ന ആളിനും പ്രയോജനമില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അപ്രിയസത്യങ്ങൾ പറയാതിരിക്കുകയാവും നന്ന്. താര സുഭാഷ്
ഏറ്റവും വില കൂടിയ സമ്പത്ത് ജ്ഞാനമാണ്, ഏറ്റവും വില കൂടിയ ആയുധം ക്ഷമയാണ്, ഏറ്റവും നല്ല സുരക്ഷ വിശ്വാസമാണ്, ഏറ്റവും നല്ല മരുന്ന് ചിരിയുമാണ്. ശുഭദിനം നേരുന്നു…… 🙏
മൗനം കരിമഷി പടർത്തിയ മനസിന്നേകാന്തതയിൽ, പെയ്യാതെ പോയ മേഘമേ… വരണ്ടിടുന്നൊരീ പാതയിൽ ബാക്കിയാകുന്നു നിൻ വിഷാദരേണുക്കൾ. തേനുറും സ്വപ്നനുരകളിൽ ഹൃദയം താനേ പാടുന്നു… ഈറൻ മിഴികളിൽ തങ്ങുന്ന നിൻ നിഴൽച്ചിത്രം ഒരു കനൽത്തുള്ളിയായ് എരിഞ്ഞുനിൽക്കെ,…
ഉടലാഴങ്ങളിൽ നീ മുങ്ങാം കുഴി ഇടുമ്പോൾ, അലയുകയായിരുന്നു ഞാൻ നിൻ ഉയിരാഴങ്ങൾ തേടി. താര സുഭാഷ്
സംഘർഷഭരിതമായ പരിസരങ്ങളിലാണ്, പലരുടേയും ജീവിതം. വാക്കും പ്രവൃത്തിയുമെല്ലാം അതി വൈകാരികമാകുന്നത് സ്വാഭാവികം. ബന്ധങ്ങൾ ഉലയാൻ കുഞ്ഞു പ്രകോപനങ്ങൾ മതി. വിലപ്പെട്ട സൗഹൃദങ്ങൾ ഊർന്നു പോകാതിരിക്കാൻ ഈ നാടോടിക്കഥ ഓർക്കാം. ആത്മമിത്രങ്ങളായ റെന്നും ഹിമാരിയും യാത്രയിലാണ്. വഴിയിൽ മറ്റൊരു യാത്രികനും ഒപ്പം ചേർന്നു. യാത്രാമധ്യേ കാൽ…
