നമ്മളുടെ സാമിപ്യം മറ്റൊരാൾക്കും ഒരു ശല്യമാവരുത്, നമ്മളുടെ വാക്കുകൾ മറ്റൊരാളുടെയും ഹൃദയത്തെ മുറിവേൽപ്പിക്കരുത്, നമ്മളുടെ പ്രവൃത്തികൾ മറ്റൊരാൾക്കും ദോഷം ചെയ്യരുത്, ഇതെല്ലാം ആഗ്രഹിക്കുന്ന നമ്മളുടെ മനസ്സിനോളം മഹത്വം മറ്റൊന്നിനും ഉണ്ടാവില്ല. ശുഭഞായറാഴ്ച നേരുന്നു….. 🙏
ഇഷ്‌ടമുള്ളവരോട് സംസാരിക്കുമ്പോൾ അവരുടെ ഇഷ്‌ടത്തിനനുസരിച്ച് ക്ഷമയോടെ സംസാരിക്കണം, ക്ഷമിക്കാനുള്ള കഴിവ് ഒരനുഗ്രഹമാണ്, ചെറുതാകാൻ തയ്യാറല്ലാത്തവർക്ക് ക്ഷമിക്കാനും മറക്കാനും പറ്റില്ല, ജീവിതത്തിൽ മനസമാധാനം ഉണ്ടാകണമെങ്കിൽ ക്ഷമിക്കാനുള്ള സന്നദ്ധത ഉണ്ടാവണം. ശുഭദിനം നേരുന്നു…….🙏🏻
എന്തുചെയ്യുമ്പോഴും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ ആരെന്ത് വിചാരിച്ചാലും കുഴപ്പമില്ല എന്ന് ചിന്തിക്കുക, കാരണം ഈ ലോകത്ത് എല്ലാവരെയും തൃപ്‌തിപ്പെടുത്തിക്കൊണ്ട് നമ്മൾക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല. ശുഭദിനം നേരുന്നു…… 🙏
കിളികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്നും കിളികളുടെ ആരവം കേട്ടുണരാൻ കുറേ കിളികളെ ഞാൻ കൂട്ടിലടച്ചു വളർത്തുന്നുണ്ട്. ആനയോളം തലയെടുപ്പ് മറ്റൊരു ജീവികൾക്കുമില്ലാത്തതിനാൽ, ആനയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… അത് കൊണ്ട് ഒരാനയെ വാങ്ങി…
ഇരുളിൽ നിന്നും വന്ന് ഇരുട്ടിൽ മറയുന്നോന് ഇരുൾ വന്ന് മൂടുമ്പോൾ ഇരുളിനെ പേടിയെന്തേ ? വെളിച്ചത്തിൽ നടന്നെന്നും വെളുക്കെ ചിരിക്കുന്നോന് രാത്രിയിൽ പരക്കുന്ന വെളിച്ചത്തെ പേടിയെന്തേ ? ഇരുളും വെളിച്ചവും തീർക്കുന്ന ചിത്രങ്ങൾ പറയുന്ന…
ഒരിടത്ത് രണ്ട് പേർ നിൻ്റെ നിൻ്റെ എന്ന് ചൊല്ലി വെച്ചും എൻ്റെ എൻ്റെ എന്ന് ഏറ്റുപറഞ്ഞും കെട്ടഴിക്കാത്ത വഞ്ചിയിൽ കയറി കരയോരം തന്നെ ഇരുന്നു. കാലം പോയി. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ വാചകങ്ങളിൽ നിന്നും വാക്കുകളിലേക്കും,…
എത്ര ഭംഗിയായി അലങ്കരിച്ചാലും വാടകവീട് സ്വന്തമാവുകയില്ല. അതുപോലെയാണ് ചില മനുഷ്യബന്ധങ്ങളും. സ്വന്തം എന്ന് കരുതി നെഞ്ചിലേറ്റിയാലും അത് ഒരു താൽക്കാലിക നിഴൽ മാത്രമാണ് എന്ന് കാലം കൃത്യമായി മനസ്സിലാക്കി തരും. ശുഭദിനം നേരുന്നു…… 🙏
പ്രശ്നങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവർ അനുഭവിക്കുന്ന സ്വൈര്യ ജീവിതം അവർക്കു മാത്രം ബോദ്ധ്യപ്പെടുന്നതാണ്. *താര സുഭാഷ്
പ്രയോഗിക സമീപനം ജീവിതത്തിൽ അഭികാമ്യമെങ്കിലും അത് അമിതമായ വഴങ്ങിക്കൊടുക്കലാകരുത്. *താര സുഭാഷ്
കാണുന്നില്ലല്ലോ വിളിക്കുന്നില്ലല്ലോ എന്നൊന്നും പറഞ്ഞ് ആരുടെയും പിന്നാലെ പോകേണ്ടതില്ല, കാരണം; ആരെയും നമ്മൾക്ക് നിർബന്ധിച്ച് നമ്മളെ ഇഷ്ടപ്പെടുത്താൻ കഴിയില്ല, അത് അവരുടെ മനസ്സിൽനിന്നും ഉണ്ടാകേണ്ടതാണ്, അറിഞ്ഞ് തരുന്നതിനോളം വരില്ല പിടിച്ചുവാങ്ങുന്നത്. ശുഭദിനം നേരുന്നു…… 🙏
ജീവിതത്തിൽ തെറ്റുകുറ്റങ്ങൾ സ്വാഭാവികമാണ്, ചിലർ അറിയാതെ ചെയ്തുപോയ തെറ്റുകളിൽ പശ്ചാത്തപിക്കാറുണ്ട്, എന്നാൽ മറ്റുചിലർ ചെയ്യാൻ പാടില്ലാത്ത തെറ്റുകളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിൽ ഏർപ്പെടാറുമുണ്ട്. ശുഭഞായറാഴ്ച നേരുന്നു …… 🙏🏻
ജീവിതത്തിൽ ഒരു കാര്യവും തനിയെ ശരിയാവുകയില്ല. പക്ഷേ നാഴികയ്ക്കു നാല്പതു പ്രാവശ്യവും നമ്മൾ പറയും, എല്ലാം ശരിയാവുമെന്ന്. അഞ്ചു കൊല്ലവും സഹിച്ച് ഖജനാവു ധൂർത്തടിച്ച് വെറുപ്പിച്ച് വെണ്ണീറാക്കിയ ഭരണത്തെ വെറും എല്ലാം ശരിയാവുമെന്ന വാക്കു…
ചിലർക്കുവേണ്ടി ചിലവാക്കിയ സമയങ്ങൾ എത്ര വിലപിടിപ്പുള്ളതായിരുന്നു എന്ന് തിരിച്ചറിയുന്നത് അവരെ നമ്മൾ ഇഷ്ടപ്പെടുമ്പോൾ അല്ല, മറിച്ച് എല്ലാ ആവശ്യങ്ങളും കഴിഞ്ഞ് അവർ നമ്മളെ തള്ളിക്കളയുമ്പോൾ, അതുമല്ലെങ്കിൽ അവർക്ക് നമ്മൾ ആരുമല്ലായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. ശുഭദിനം…
ചിമിഴുകൾ നീ തുറന്ന നേരത്ത് ഉലച്ചുവോ നിന്നെ ഉള്ളിലെ ശൂന്യത ! കനവു കത്തിയ ചാരത്തരി മൂടി ഇരുണ്ടു പോയൊരെൻ പൊന്നലുക്കാകവെ തെളിഞ്ഞു വന്നേനെ ഒരിക്കലെങ്കിലും അലിവോടിത്തിരി ഊതിത്തെളിച്ചെങ്കിൽ ! *താര സുഭാഷ്
എന്നും കൂടെയുണ്ടായിരുന്നു, അകത്തേക്ക് ഒരിക്കലും കയറ്റിയിട്ടില്ലെങ്കിലും. ചുമന്ന്… ചുമന്ന്… തേഞ്ഞു പോയ ദിനങ്ങളോളം നടപ്പിന് താളം കൊടുത്തു. ചൂടും തണുപ്പും, കല്ലും, മുള്ളും കാലിൽ തട്ടാതെ ഏറ്റുവാങ്ങി. വീട്ടുമുറ്റത്ത് വാതിലിനരികെ തലകുനിച്ച് കിടന്നു ഒരടയാളം…
കണ്ണ് നിറയുമ്പോൾ ഉണ്ടാകുന്ന വേദന അറിയുന്നവർക്ക് മുന്നിൽ മാത്രം കരയുക, മനസ്സറിഞ്ഞ് നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവരോട് മാത്രം പ്രാർത്ഥിക്കുവാൻവേണ്ടി പറയുക, ബന്ധങ്ങളുടെ വില അറിയുന്നവരുമായി മാത്രം ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏
അധികാരവും ശക്തിയും ദുർബ്ബലർക്കുമേൽ പ്രയോഗിക്കുമ്പോൾ അവർ ഭയപ്പെട്ട് നിശ്ശബ്ദരായേക്കാം. ഒട്ടും ചെറുത്തു നിന്നില്ലെന്നും വരാം. അതിനർത്ഥം അവർ ഒരിക്കലും പ്രതികരിക്കില്ല എന്നല്ല. അവരുടെ തിരിച്ചടി ചിലപ്പോഴെങ്കിലും അപ്രതീക്ഷിത വഴികളിലൂടെ ആയിരിക്കും. അത്തരത്തിലുള്ളൊരു കഥയാണിത് ഒരു …
പകൽവെളിച്ചത്തിൽ തെളിഞ്ഞിട്ടും നമ്മൾക്ക് നക്ഷത്രങ്ങളെ തിരിച്ചറിയുവാൻ രാത്രിയാകണം, അതുപോലെ നമ്മളുടെ വില തിരിച്ചറിയുവാൻ ചിലർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാകേണ്ടതായി വരുന്നു. ശുഭദിനം നേരുന്നു….. 🙏
കേൾക്കാൻ ഞാനുണ്ട് എന്നു പറയുന്നിടത്ത് സ്നേഹവും വിശ്വാസവും നിലനിൽക്കുകയും കേൾക്കാൻ നേരമില്ല, താല്പര്യമില്ല, കേട്ടാൽ എൻ്റെ സ്വസ്ഥത കൂടി പോകും എന്നെല്ലാം പറയുന്നിടത്ത് അത് നഷ്ടപ്പെടുകയും ചെയ്യും. *താര സുഭാഷ് #കുഞ്ഞുകാര്യങ്ങൾ
ചുറ്റും പ്രകാശമാണെങ്കിലും ഇപ്പൊഴും കൂരിരുൾ മൂടിയ കണ്ണുമായ് എന്തു നീ പ്രകാശത്തെ തേടിയലയുന്നു പാരിതിൽ കണ്ണു തുറക്കാതെ എന്തൊരു കഷ്ടമേ ! പണ്ടാരോ ചൊല്ലിയ പോഴത്തവും കേട്ട് എന്തിനു കണ്ണു തുറക്കാതിരിപ്പു നീ…
