ടീ.. ഹാജറ.. ഈ ഓജോ ബോർഡ് എവിടെ കിട്ടും ന്തൂട്ട്.. ഓജോ ബോർഡോ? എന്തിനു നിനക്ക്? നിനക്കിത് എന്തിന്റെ കേടാണ്? നീ എന്താ ചെയ്യാൻ പോണത്? നിർത്തി…
ക്ഷമ ഏതവസ്ഥയിലും പരിഹാരമല്ല .ക്ഷമിച്ചു ക്ഷമിച്ചു ക്ഷമയുടെ നെല്ലിപ്പലക വരെ ചവിട്ടി നിന്ന് സഹികെട്ടു സ്വയം ജീവനെടുത്ത ആത്മാക്കളേറേ അലഞ്ഞിടുന്നു മോക്ഷമില്ലാതെ. റംസീന നാസർ
നിങ്ങൾക്കവളുടെ ഹൃദയമേ തകർക്കാനാവൂ മനസ്സ് തകർക്കണമെങ്കിൽ അവൾ മരിക്കണം കാരണം അവളൊരു തൊട്ടാവാടിയല്ല . റംസീന നാസർ
എന്നിലെ കോപത്തിന് ഇത്രമേൽ ഭസ്മീകരിക്കുന്ന അഗ്നി ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ചിലർ വില കുറഞ്ഞ വാക്കുകളിൽ എനിക്കുമേൽ അവഹേളനത്തിൻ്റെ ചെളി വാരിയെറിഞ്ഞപ്പോൾ ആയിരുന്നു.
വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിനിറയെ കല്ലുകൾ പാകിയിരുന്നു. ചെറിയൊരു മഴചാറ്റൽ ഉള്ള ദിവസം പേരറിയാത്ത പച്ചില ചെടിയുടെ അരികിലൂടെ താൻ ആദ്യമായി വീട്ടിലേക്കു വന്ന ദിവസം ഞാനും അച്ഛനും…
അകലങ്ങളല്ല അകറ്റുവതു ബന്ധങ്ങളെ, കണ്ണെത്താ ദൂരെയെങ്കിലും, ഹൃദയങ്ങൾ സ്നേഹത്തിൻ ചരടിനാൽ ബന്ധിതമെങ്കിൽ, കടൽദൂരങ്ങൾ ഇടയിലുണ്ടെന്നാലും മനസ്സുകൾ തമ്മിൽ ഇല്ലൊരു താമരനൂലിൻ അകലം പോലും. ശാസ്ത്രം കീഴടക്കി, ആകാശദൂരങ്ങളെ,…
മനസ്സിൽ ജ്വലിക്കുന്ന അഗ്നിയെ അണയ്ക്കാൻ ഏത് വെള്ളത്തിന് കഴിയും
മനോജ്ഞമായ് പുഞ്ചിരി തൂകിടും മർത്യർ ആരുമറിയാതെ ഉള്ളിൽ പേറിടുന്നു ചില പൊയ്മുഖങ്ങൾ. എത്രമേൽ മൂടിവെച്ചെന്നാലും കാലത്തിൻ വിരുതേറും കരങ്ങൾ പറിച്ചെടുക്കുമാ മുഖംമൂടികളെ. മുഖംമൂടികളില്ലാ മനുഷ്യരെ കൂടെക്കൂട്ടുവാൻ കഴിയുകിൽ…
മുഖാവരണമണിയാതെ പുഞ്ചിരിക്കാനും മുഖംമൂടിയില്ലാതെ സ്നേഹിക്കുവാനും എല്ലാവരാലും സാധ്യമല്ല. അങ്ങനെയുള്ളവരാൽ സ്നേഹിക്കപ്പെടാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവർ. റംസീന നാസർ
ശ്രീ.എം. ടി. യുടെ തിരക്കഥയിൽ ശ്രീ. ഭരതൻ അണിയിച്ചൊരുക്കി 1989 ൽ പുറത്തിറങ്ങിയ “വൈശാലിയിൽ” തന്റെ അംഗരാജ്യത്ത് മഴ പെയ്യുവാനായി ഋഷ്യശൃംഗൻ എന്ന മുനികുമാരനെ വശീകരിച്ച് കൊണ്ട്…
