സ്നേഹത്തിന്റെ കിളിക്കൂട്…. നോവൽ
അദ്ധ്യായം 1 നിഴലുകൾ തേടുന്ന യാദവ്.
മഞ്ഞുതുള്ളികൾ ഇലത്തുമ്പുകളിൽ തളംകെട്ടിനിന്നു. ആ രാത്രിയിൽ മനസ്സിന്റെ കിളിവാതിൽ തുറന്ന് ഓർമ്മകൾ തുമ്പികളെപോലെ വിരുന്നെത്തി.
ആകാശം മങ്ങി. നക്ഷത്രങ്ങൾ പോലും ഭയംകൊണ്ട് കണ്ണുകൾ അടച്ചു. ദുഖത്തിന്റെ കറുത്ത നിഴൽപ്പാടുകൾ ഒരു അരുവിയുടെ നിലയ്ക്കാത്ത ഒഴുക്കുപോലെ യാദവിന്റെ ഹൃദയത്തിലേക്ക് ഇരച്ചു കയറി.
ആ നിശബ്ദയാമത്തിൽ യാദവ് തന്റെ നഷ്ടസ്വപ്നങ്ങളെ താലോലിച്ചു കൊണ്ട് പൂമുഖത്ത് ഉലാത്തി. ഓർമ്മകൾ ചങ്ങലക്കിട്ട ഒരു തടവുകാരനെ പോലെ അവൻ നടന്നു.
ഒരു ആയിരം കിനാക്കളുടെ ഭാരവും പേറി അവൻ കിടക്കയിലേയ്ക്ക് വീണു.
ജനലഴികളിലൂടെ ഊർന്നിറങ്ങിയ മിന്നാമിനിങ്ങുകളുടെ ഇളം വെളിച്ചം അവന്റെ നെഞ്ചിലെ വിങ്ങൽ പോലെ തിളങ്ങി നിന്നു. രാത്രിയുടെ ഏതോ അഗാധമായ നിമിഷത്തിൽ ഉറക്കം അവന്റെ കൺപോളകളെ മെല്ലെ തഴുകിയുറക്കി.
നേരം എട്ടുമണി കഴിഞ്ഞു. പ്രഭാത സൂര്യൻ വൃക്ഷത്തലപ്പുകളിൽ സ്വർണ്ണരശ്മി പൂശി മുറിയിലേയ്ക്ക് ഒഴുകിയെത്തി. ഗതകാലത്തിന്റെ ഭാരം ഇറക്കിവെച്ചതുപോലെ യാദവ് കോട്ടുവായിട്ട് എഴുന്നേറ്റു.
വീടിന്റെ ജനാലയിലൂടെ നോക്കിയാൽ റെയിൽവേ സ്റ്റേഷനിലെ തിരക്കില്ലാത്ത പ്ലാറ്റുഫോം കാണാം. അപ്പുറത്തെ കുന്നിൻ മുകളിൽ പ്രത്യാശയുടെ മഞ്ഞ പൂക്കൾ എന്ന പോലെ ചെണ്ടുമല്ലി പൂക്കൾ കുളിർമയേകി പുഞ്ചിരിതൂകി നിന്നു.
യാദവ് മുറ്റത്തേക്കിറങ്ങി ഗേറ്റിൽ വെച്ച പത്രം എടുത്തു. ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന് പത്രം നിവർത്തിയപ്പോഴാണ് തൊട്ടുമുന്നിലെ റോഡിലൂടെ അതിസുന്ദരിയായ ഒരു പെൺകുട്ടി നടന്നുപോകുന്നത് കണ്ടത്.
അവളുടെ മുഖത്തെ നിഷ്കളങ്കത….
അവൾക്ക് തന്റെ യാമിനിയുമായുള്ള സാമ്യം തോന്നി.
അവന്റെ എല്ലാമെല്ലാമായ യാമിനിയുടെ ഓർമ്മകൾ ഒരു വെള്ളിത്തിരയിൽ എന്ന പോലെ അവനിലേയ്ക്ക് ഒഴുകിയെത്തി. പട്ടണത്തിലെ ആ കോളേജ് കോമ്പൗണ്ട് ബഞ്ചുകൾ, അവിടെ ചിലവഴിച്ച നിമിഷങ്ങൾ, മധുരമൂറുന്ന സ്വകാര്യ സംഭാഷണങ്ങൾ എന്നിവയെല്ലാം ഒരു സിനിമയിൽ എന്നപോലെ അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു.
പിന്നെ ഒരു നിമിഷം പോലും പാഴാക്കാൻ നിൽക്കാതെ അവൻ യാമിനിയെ തേടി ഇറങ്ങി.
വർഷം എട്ടുകഴിഞ്ഞു അവളുടെ വിവരങ്ങൾ ഒന്നറിഞ്ഞിട്ട്. അവൾ വിവാഹിതയായി മറ്റെവിടെയെങ്കിലും ആകുമോ? അതോ വലിയ ഉദ്യോഗം നേടി തന്നോടുള്ള പ്രണയത്തെ മായ്ച്ചു കളഞ്ഞിട്ടുണ്ടാകുമോ?.. ഇങ്ങനെ നൂറു
നൂറു ചോദ്യങ്ങൾ ആ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു.
യാദവ് ഗേറ്റ് കടന്ന് മുന്നോട്ടു നടന്നു. പച്ചപരവതാനി വിരിച്ച നെൽവരമ്പിലൂടെ സ്നേഹത്തിന്റെ താളിയോലകൾ പോലെ നിരനിരയായി നിൽക്കുന്ന നെൽക്കതിരുകളുടെ സൗന്ദര്യവും ആസ്വദിച്ചു അവൻ നടന്നു.
വയലിന്നപ്പുറത്ത് ഒരു പുഴയുണ്ടായിരുന്നു. ഇപ്പോൾ അത് ഉണങ്ങി വരണ്ട് ഒരു നഷ്ടപ്രണയം പോലെ കിടക്കുന്നു. തീ നാളങ്ങൾ പോലെ പൊട്ടി വിടരുന്ന മണൽ പരപ്പിനോട് മാപ്പുചോദിച്ചു കൊണ്ട് ഒരു നേർത്ത നീർച്ചാൽ മാത്രം അരികിൽ കൂടി ഒഴുകി നീങ്ങുന്നു.
വർഷങ്ങൾക്കു മുൻപ് യാമിനിയുമായി ഈ നടവരമ്പിലൂടെ വന്നത് യാദവിന്റെ ഓർമ്മയിൽ വന്നു. ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. പ്രകൃതിക്കും ജീവിതത്തിനും എന്നപോലെ.
എങ്ങോട്ട് തിരിയണമെന്ന സംശയത്തിൽ നിൽക്കുന്ന അവന്റെ എതിർവശത്തു കൂടി ഒരു കുട്ടി സ്കൂൾ ബാഗും തോളിൽ ഇട്ട് വരുന്നു.
ആ കുട്ടി അടുത്തെത്തിയപ്പോൾ അയാൾ ചോദിച്ചു “മോളെ ഇരവി മംഗലം മനയിലേയ്ക്കുള്ള വഴി ഏതാണ്?”
“അവിടെ ആരെ കാണാനാണ്?”
ആ കണ്ണുകളിൽ ആകാംക്ഷ.
” യാമിനി എന്ന യുവതി എന്റെ ക്ലാസ്സ്‌മേറ്റായിരുന്നു. അവരെ ഒന്നു കാണാനാ….”
കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ആ കുട്ടി പറഞ്ഞു. “ചേട്ടനെ കണ്ടാലൊന്നും അവർക്കിപ്പോൾ അറിയില്ല. അവരിന്ന് ഒരു ഭ്രാന്തിയായി ചങ്ങലയിലാണ്.”
” ഭ്രാന്തോ? എന്താ കുട്ടി ഈ പറയുന്നേ… എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ..” യാദവിന്റെ ഉള്ളു പിടഞ്ഞു.
അപ്പോൾ ആ കുട്ടി പറഞ്ഞു. “എന്റെ അമ്മ പറഞ്ഞുകേട്ട അറിവാണ് കോളേജ് പഠന കാലത്ത് ആ ചേച്ചി ഒരാളുമായി സ്നേഹത്തിലായിരുന്നുഎന്നും, അയാൾ ഒരു പാവപ്പെട്ട വീട്ടിലെ നായർ യുവവായിരുന്നു എന്നുമൊക്കെ.. വീട്ടിലറിഞ്ഞപ്പോൾ ഉന്നതകുലജാതരും പ്രതാപശാലികളുമായ ആ വീട്ടുകാർ അയാളെ നാട്ടിൽ നിന്നും അടിച്ചോടിച്ചു എന്നും വിഷമവും നാണക്കേടും നിമിത്തം പയ്യന്റെ അച്ഛൻ ആത്മഹത്യ ചെയ്‌തെന്നും…..
അതോടെ ആ ചേച്ചി മാനസികമായി തകരുകയും വിഷാദമുഖിയായി ഇരുന്ന അവർ ഭ്രാന്തിയായി മാറുകയും ചെയ്തു എന്നുമാണ് കേട്ടത്.”
ഇതുകേട്ട യാദവിന്റെ കണ്ണുകളിൽ നീരുറവ പൊടിഞ്ഞു. ആ കുട്ടി കാണാതിരിക്കാൻ അയാൾ മുഖം തിരിച്ചു. താൻ കാരണമാണല്ലോ യാമിനിക്കിന്ന് ഈ ഗതി വന്നത്. ആ ഹൃദയം വിതുമ്പി……..
തുടരും….


20 Comments
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 18 - മൗനത്തിന്റെ മറുപുറം - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 17 - അഗ്നിസാക്ഷി - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 16 - സ്നേഹബന്ധങ്ങളുടെ ആഘോഷം - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട്അദ്ധ്യായം 15. ശൂന്യതയിൽ നിന്നും അതിജീവനത്തിലേക്ക് - By Syamala Haridas - കൂട്ടക്ഷ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 14 - കരിനിഴൽ വീണ നാളുകൾ - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം12 - യാമിനിയുടെ നിലപാട് - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 13 - സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ. - By Syamala Haridas -
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം11 - കത്തുകളിലെ രഹസ്യം - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം10 - യാദവിന്റെ ഉപരിപഠനം - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 9: പുഴയിലെ പുതിയ താളങ്ങൾ - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 8 - വീടിന്റെ നിഴൽ - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 7.ലൈബ്രറിയിലെ രഹസ്യ സംഭാഷണം - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 6 - നിഴലുകൾ മാഞ്ഞപ്പോൾ - By Syamala Haridas - കൂട്ടക്ഷരങ്ങൾ
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 5 - യാമിനിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് - By Syamala Haridas - ക
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 3 - പ്രണയം തിരുത്തിയെഴുതിയ നാളുകൾ അദ്ധ്യായം 4 - Dr. യദുകൃഷ്ണന്
Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 3 - പ്രണയം തിരുത്തിയെഴുതിയ നാളുകൾ. - By Syamala Haridas - കൂട്ടക്ഷരങ്ങൾ
👍
Thank you
Thank you so much
Pingback: സ്നേഹത്തിന്റെ കിളിക്കൂട് 2 - മാഞ്ഞുപോയ ഓർമ്മകളുടെ തുരുത്തിൽ - By Syamala Haridas - കൂട്ടക്ഷരങ്ങൾ