മിണ്ടാപ്രാണികളോട് എനിക്ക് പണ്ടേ കുറച്ച് ഇഷ്ടം കൂടുതലാണ്. പ്രൈമറി സ്ക്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ വീട്ടിലെ പൂച്ചകൾ, പട്ടികൾ തുടങ്ങിയ ജീവികളെ കുളിപ്പിച്ച് കണ്ണെഴുതി പൊട്ടും തൊട്ട് കൊഞ്ചിക്കുന്ന സ്വഭാവം എനിക്കുണ്ട്. ചാണകം മെഴുകിയ മുറികളിൽ ചില സ്ഥലത്ത് എലിപ്പൊത്തുകൾ ഉണ്ട്. ആദ്യം ഒരെലി തല പുറത്തിട്ട് എത്തി നോക്കും. എൻ്റെ തല വെട്ടം കണ്ടാൽ തിരിച്ചു പോയ് ഭാര്യയോടും മക്കളോടും പറയും, ആ കുരിപ്പ് അവിടുണ്ട്, ഇപ്പോൾ പോയാൽ എന്നെ പിടിച്ച് കണ്ണെഴുതി പൊട്ടു തൊട്ട് തൊട്ടിലിൽ കിടത്തി ആട്ടും. അത് വെയിലാകുമ്പോൾ എണീറ്റ് കൂട്ടുകാരുടെ കൂടെ കള്ളനും പോലീസും കളിക്കാൻ പോകും. ആ സമയത്തെങ്ങാനും പോയ് വല്ല ഉണക്ക കപ്പയോ മീൻ തലയോ കിട്ടുവോന്ന് നോക്കാം. പട്ടിയും പച്ചയും പോകട്ടെ വേലിയിൽ വരുന്ന ഓന്തിന് പോലും എന്നെ കണ്ടാൽ ഒരു പുച്ഛഭാവം ആയിരുന്നു. ഒരിക്കൽ സ്ക്കൂളിൽ നിന്ന് വരുന്ന സമയം ചാറ്റൽ മഴയെ വകവയ്ക്കാതെ ചാടിത്തുള്ളി വരുന്ന…
Author: Aneesh Kumar
സിതയിൽ നിന്നു പിറന്നവളേസീതേ പുണ്യവതിനിൻ കഥ പാടാനിതിലേ വന്നു കഴിഞ്ഞു കർക്കിടകംഅന്തിത്തിരിയുടെ മുന്നിലിരുന്നാകഥ പാടുമ്പോഴുംഅകതാരിൽ വന്നുണരുന്നെന്നുടെ ജീവിതദുഃഖഥപണ്ടൊരു നാളിൽ കർക്കിക്കടത്തിൽപേയ്ക്കൾ ചിരിക്കും പോൽഅലറി വിളിച്ചേ വന്നൊരു മഴയിൽഅച്ഛനലിഞ്ഞേ പോയ്അമ്മയിരുന്നു കരഞ്ഞു വിളിച്ചുകർക്കിട മഴപോലെഅറിയാതേക്കം മുട്ടിയ ഞാനെൻകണ്ണുകൾ പൂട്ടിപോയ്അന്നു മുതൽക്കി മഴ കാണുപ്പോൾഉള്ളിൽ തെളിയുന്നുമിന്നൽ പിണർ പോലോർമ്മകൾ വന്നെൻ മനസു നടുക്കുന്നുഇടിഞ്ഞു വീഴാറായൊരി വീട്ടിൽഅലഞ്ഞു തിരിയുന്നുഇനിയും മോക്ഷം കിട്ടാ പേയായ് ശാപിത ജൻമങ്ങൾഒഴിഞ്ഞ പത്തായത്തിൽ നോക്കിനെടുവീർപ്പോടമ്മഒരു നോവോടെ തേങ്ങുന്നതുമെൻനെഞ്ചിൽ കനലായ്മുനിഞ്ഞുകത്തും വിളക്കു പോലെതെക്കിനി വാതിക്കൽമംഗംല്യച്ചരടില്ലാ പെങ്ങൾ കണ്ണിലുടക്കുന്നുപറയാതെല്ലാം പറയുന്നോരാ മിഴികൾ കാണുമ്പോൾസിനയിൽ നിന്നു പിറന്നവളേനിൻ കഥ പാടാൻ വയ്യ സിതയിൽ നിന്ന് പിറന്നവളേസീതേ പുണ്യവതിനിൻ കഥ പറയാൻ വന്നു ഞാനെൻകഥയെന്തിനു ചൊല്ലിഭൂമി പിളർന്നു മറഞ്ഞവളേമകളേ ധന്യവതിഭൂമി പിളർക്കാൻ ചൊല്ലിയ മന്ത്രംഓതിത്തരുമോ നീ കവിതയ്ക്ക് ഒരാമുഖം ഒരു കർക്കിടക മാസം അടുത്തൊരു ക്ഷേത്രത്തിൽ രാമായണം വായിക്കാനെത്തിയ ഒരാളെ കണ്ടപ്പോൾ മനസിൽ വന്ന ചിന്തകളാണ് കവിതയ്ക്ക് ആധാരം. രാമായണത്തിലെ ദുഃഖപുത്രിയായ സീത.എല്ലാ ആശ്രയവും പ്രതീക്ഷയും നശിച്ച സീതയെ സ്വീകരിക്കാൻ ഭൂമി ദേവിയുണ്ടായിരുന്നു. ദാരിദ്ര്യത്തിൻ്റെ കൊടുമുടിയിൽ…
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അതും വലിയ ഈശ്വരഭക്ത ഒരു പ്രത്യേക ഘട്ടത്തിൽ തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട കൃഷ്ണൻ്റെ ചന്തിക്ക് ഒരെടിയും കൊടുത്ത് രാധയെ കോക്രി കാണിച്ച കഥയാണ് ഞാൻ പറയാൻ പോവുന്നത്. 80-90 കാലഘട്ടത്തിൽ കുട്ടികളായിരുന്നവർ ഇപ്പോ പാതി മുതുക്കനും മുതുക്കികളും ആയിരിക്കുന്നവർക്ക് അറിയാവുന്ന ഒരു കട്ടിക്കാലം ഉണ്ട് . ഒട്ടുമിക്ക വീടുകളിലും ടെലിവിഷൻ ഇല്ല. അതുമല്ല ടെലിവിഷൻ ഓടിക്കാനുള്ള കറണ്ട് പോലും ഇല്ല. എനിക്കും എൻ്റെ എൻ്റെ തൊട്ടാ മോങ്ങിയായ അനിയനും ആകെയുള്ള വിനോദം റേഡിയോ ആണ്. അതാന്നെങ്കിൽ പിള്ളേർ തൊട്ടാൽ കേടുവരും എന്നു പറഞ്ഞ് എടുക്കാനും സമ്മയിക്കൂല്ല. പിന്നെ അന്താക്ഷരിയും സിനിമാപ്പേരുകവിയും കുട്ടിയും കോലും കളിയും സാറ്റു കളിയുമൊക്കെയായ് ഞങ്ങളങ്ങ് ആർമാദിക്കും. എൻ്റെ അയൽവക്കത്തുള്ള നാലഞ്ച് കുരിപ്പുകൾ വേറെയുമുണ്ട്. ഞാനന്ന് ചെറിയ ക്ലാസിൽ പഠിക്കുന്നു. പഠിക്കുന്നു എന്നു പറയാൻ പാടില്ല വീട്ടില് അലമ്പു കാരണം നന്നാക്കാൻ വേണ്ടി സ്കൂളുകാർക്ക് എന്നെ വിറ്റിരിക്കുകയാണ് എൻ്റെ തങ്കപ്പെട്ട വീട്ടുകാർ. അവധി…
മുൻപെഴുതിയ കഥകൾക്ക് നൽകിയ പ്രോത്സാഹനങ്ങൾക്കു നന്ദി, അഭിപ്രായങ്ങൾ, വിമര്ശസനങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹ പൂർവം…. ജന്മാന്തരങ്ങൾക്കുമപ്പുറത്തു നിന്ന് പ്രിയപ്പെട്ടവരേത്തേടി എത്തുന്ന ആത്‌മാക്കൾ നിലാവ് വിതറുന്ന രാവിൽ നേർത്ത തെന്നലിന്റെ ചിറകിലേറി വരുമെന്നോ കൂരിരുട്ടിൽ മിന്നാമിന്നികളായി അവർ പ്രകാശിക്കുമെന്നോ വിശ്വസിക്കുന്ന ആളല്ല ഞാൻ. ഈ ചന്ദനഗിരിയിലെ ഹിൽ പാലസിൽ 98 നമ്പർ മുറിയിൽ, ജനാല തുറന്നു പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുമ്പോൾ, ആ മുഖം തന്നെ ഓർമ്മ വരുന്നു, ഒരു കടലോളം സ്നേഹം കരളിലൊളിപ്പിച്ചു വിഷ്ണുവിന് വേണ്ടി കാത്തിരുന്ന എന്റെ പ്രിയ കൂട്ടുകാരി ഹൃദ്യയുടെ മുഖം. ചന്ദനഗിരിയുടെ മഞ്ഞു വീണ വഴികളിലൂടെ ഒരിക്കൽ ഞങ്ങളും ഒന്നിച്ചു നടന്നിരുന്നു, കോളേജിൽ നിന്നും സ്റ്റഡി ടൂറിന്റെ ഭാഗമായി ചന്ദനഗിരിയിലെ സൂയിസൈഡ് മുനമ്പ് കാണാൻ വന്നതായിരുന്നു ഞങ്ങൾ. “നകുൽ… നമ്മുടെ ടൂറിന്റെ ഏറ്റവും മനോഹരമായ യാത്ര അതീ ചന്ദനഗിരി മലയിലൂടെയുള്ളതാണ് അല്ലെ? ഒരിക്കലും തീരാത്തതു പോലെ വളഞ്ഞും തിരിഞ്ഞും പോകുന്ന മഞ്ഞു വീണ വഴികൾ. ” ഹൃദ്യ…
നീയും ഞാനും [ കഥ] അനീഷ് തലേന്നാൾ പെയ്ത മഴയിൽ പൂത്തു നിന്ന ഗുൽമോഹറുകളിൽ നിന്ന് കൊഴിഞ്ഞു വീണപൂക്കൾ ആ വഴിയിലാകെ ചുവപ്പ് പരവതാനി വിരിച്ചിരുന്നു. ആമോസ് മെല്ലെ അടർന്നു കിടന്ന പൂക്കളിൽ ഒന്ന് കയ്യിലെടുത്തു. ആരെയും കൊതിപ്പിക്കുന്ന മനോഹരമായ ചോപ്പു നിറത്തിലേയ്ക്ക് നോക്കി. ഇന്നലെ വരെ ശാഖോപശാഖികൾ പടർത്തിനിന്ന വലിയൊരു ഗുൽമോഹർ മരത്തിലെ ഒരു പൂവ് ഇനി തിരികെ പോവാനാവാത്ത വിധം തണുത്തു വിറുങ്ങലിച്ച് മഴ വെളളത്തിൽ. “കൈകൾ ചീത്തയാവും അതിൽ നിറയെ അഴുക്കാണ് ” പിന്നാലെ നടന്നു വന്ന ചിന്നമ്മ ചേടത്തി പറഞ്ഞു. “ഇത്തവണയും തന്നെയേ വന്നൊള്ളോ കൊച്ചേ?”, ചേടത്തി വിടാനുള്ള ‘ലക്ഷണമില്ല. “അല്ല ആബേൽ ഉണ്ട്, ഈഡിത്ത് ഇപ്പോൾ കയറി പോയിട്ടുണ്ട്.” മറുപടി പറഞ്ഞു കൊണ്ട് ആമോസ് മുന്നോട്ട് നടന്നു. ചെറിയൊരു കുന്നിന് മുകളിലാണ് പള്ളി, തേയിലക്കാടിൻ്റെ നടുവിൽ ഇംഗ്ലീഷുകാർ പണികഴിപ്പിച്ച മിക്കവാറും സമയങ്ങളിൽ മൂടൽ മഞ്ഞു പുതച്ചുറങ്ങുന്ന ചെറിയൊരു ദേവാലയം. പള്ളിയോട്…
ഉത്തരേന്ത്യൻ മണ്ണിൽ ഞാൻ വേരൂന്നിയിട്ട് ഒരു പാട് വർഷങ്ങൾ കഴിഞ്ഞു. സ്വർണ്ണ വർണ്ണമായ ഗോതമ്പ് പാടങ്ങളും, മഞ്ഞു കാലത്തു മനോഹരമായ് പൂത്തു നിക്കുന്ന കടുകിൻ പാടങ്ങളും ഹൃദയത്തെ എപ്പോഴും സന്തോഷിപ്പിച്ചിരുന്നുവെങ്കിലും. ഇവിടുത്തെ ഗ്രാമീണരും അവരുടെ നിറമില്ലാത്ത ജീവിതവും എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്. വലിയ ബഹളം കേട്ടാണ് ഞാൻ ഉണർന്നത്. ഉച്ചയൂണ് കഴിഞ്ഞുള്ള സുഖകരമായ ഒരുറക്കത്തിലായിരുന്നു ഞാൻ. ആരെക്കൊയോ ഓടുകയും, ഉറക്കെ ആക്രോശിക്കുകയും ചെയ്യുന്നു. ഉറക്കം മുറിഞ്ഞതിൽ ഒട്ടൊരു പരിഭവത്തോടെ ഞാൻ ജനാലക്കരികിൽ നിന്ന്, പുറത്തേയ്ക്കു മിഴി പായിച്ചു. ചെരിപ്പുകളും ചെറിയ ഉരുളൻ കല്ലുകളും കൊണ്ട് ഒരു കൂട്ടം ആളുകൾ. ആരെയോ എറിയുന്നു, ഞാൻ എന്റെ ജനലുകൾ മുഴുവൻ തുറന്നു. ജനക്കൂട്ടം കുറച്ചു സമയം കൂടി ബഹളം തുടർന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ എല്ലാവരോടും പിരിഞ്ഞു പോകാൻ ഉറക്കെ പറയുന്നുണ്ടായിരുന്നു. ക്രമേണ ജനക്കൂട്ടം പിരിഞ്ഞു തുടങ്ങി, അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. അഴിഞ്ഞുലഞ്ഞ നീളൻ മുടിയുമായി, ഒരു യുവതി ചോപ്പും, കറുപ്പും കലർന്ന…
ഞാൻ അതിഥി. നിഴലിനും നിലാവിനും വേറിട്ട് നിൽക്കുമ്പോൾ സൗന്ദര്യമില്ലെന്നും, പരസ്പരം കെട്ടു പിണഞ്ഞു കിടക്കുമ്പോൾ മാത്രമാണ് ഭംഗിയെന്നും കണ്ടുപിടിച്ചവൾ. ഒരു വസന്തത്തിന്റെ മനോഹാരിത മുഴുവൻ ചിറകിലേറ്റി ഒരു ശലഭം എന്റെ ജനാലക്കരികിൽക്കൂടി പറന്നു നടന്ന ഒരു രാത്രിയിൽ എന്റെ വാതിലിനപ്പുറം അയാൾ വന്നു, വെള്ളക്കുതിരപ്പുറത്ത്. സ്വർണ്ണമുടിയിഴകൾ, ചുണ്ടിൽ മിന്നിപ്പൊലിയുന്ന മൃദുസ്മേരം, അതിഥി രാജകുമാരി മിഴികൾ തുറക്കൂ എന്നൊരു ശബ്ദം മൃദുവായി ചെവിയിൽ പറഞ്ഞു. ഒരു മഴവില്ലിനെക്കാൾ മനോഹരിയായ ഞാൻ മുഖമുയർത്തി, കൺകളിൽ നക്ഷത്രങ്ങൾ തിളങ്ങി, കരിമേഘങ്ങൾ തോൽക്കുന്ന മുടിയിഴകൾക്കു മേലെ പേരറിയാത്ത ഒരു മനോഹര പുഷ്പം സുഗന്ധം പരത്തി. പക്ഷെ ആ മുഖ കാന്തിക്ക് മുൻപിൽ പൂവിന്റെ പകിട്ട് തെല്ലൊന്നു മങ്ങിയിരുന്നു. “ഓ… പ്രിയപ്പെട്ടവനേ നീ എവിടെയായിരുന്നു ഇത്ര നാൾ?” അതിഥി ഒന്ന് തേങ്ങി. “ഒരു നിഴല് പോലെ ഞാൻ നിന്റെ കൂടെയുണ്ടായിരുന്നു, ഒരു കാറ്റു പോലെ നിന്നെ ഞാൻ തഴുകിയിരുന്നു… നീയറിഞ്ഞിരുന്നില്ലെന്നോ? വരൂ രാജകുമാരി….” ആ…
വേഗം വാ, മാരിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട്, മുരുകൻ ഓടി. കുഞ്ഞിക്കാലുകൾ വേദനിച്ചെങ്കിലും, മാരി ആവുന്നത്ര വേഗം മുരുകന്റെ കാലടികളെ പിന്തുടർന്നു. അവരുടെ ഗ്രാമത്തിൽ പുതിയൊരു ഫാക്ടറി വരുന്നു, അതിന്റെ പണികൾ നടക്കുന്നു. അവിടെ പുതിയ യന്ത്രം വന്നിട്ടുണ്ട്, കുന്നും മലയും ഒക്കെ ഇടിച്ചു നിരപ്പാക്കുന്ന ഒന്ന്, അത് കാണാനുള്ള ഓട്ടത്തിലാണ് കുട്ടികൾ. വല്യ കമ്പനിയാ? മാരി കിതപ്പോടെ ചോദിച്ചു. ഉം.. നമ്മ അപ്പാവുക്ക് നല്ല വേലൈ കെടയ്ക്കും. അപ്പറം, ഡെയിലി വന്ത്, നല്ല ശാപ്പാട് കെടയ്ക്കും. മുരുകൻ മറുപടി പറഞ്ഞു. അത് കേട്ടപ്പോൾ മാരിയുടെ കണ്ണുകൾ വിടർന്നു. എണ്ണ മയമില്ലാത്ത, ചെമ്പൻ ചുരുൾ മുടിയിൽ അവൾ വിരൽ ചുറ്റി വലിച്ചു. അമ്മാവുക്കും വേലൈ കെടയ്ക്കുമാ? അവൾ സംശയത്തോടെ ചോദിച്ചു. അമ്മവേ വന്ത് അപ്പ വേലയ്ക്കു വിടമാട്ടേൻ. മാരിയുടെ അപ്പ തമിഴനും അമ്മ മലയാളിയും ആയതിനാലാവണം, കുട്ടികൾ രണ്ടാളും ചലപ്പോൾ തമിഴ് ചുവയോടെ മലയാളവും തമിഴും സംസാരിക്കും. വീടും അതിനോട്…
