Author: Maya Devi

I am mayadevi and I am a housewife Lives in kollam

അലകളനുസ്യൂതമതിലോലമൊഴുകുമരുവിതന്നോളപ്പരപ്പിലൂടിങ്ങനെ യലസമലക്ഷ്യമൊഴുകി നടക്കുന്നയവിവേകിയാമൊരപൂർവ്വ കുസുമം. അവിവേകിയായതുകൊണ്ടാകാമതിങ്ങനെയലസമോളപ്പരപ്പിലൂടൊഴുകി ആഴിതന്നാഴക്കയത്തിലേക്കെത്തുമ്പോളാർക്കുമേ ചെന്നെത്താനാകാത്തയകലത്തിൽ പവിഴപ്പുറ്റെന്നപോലൊളിപ്പിച്ചു വയ്ക്കുന്നെ. മഹിമയും മേന്മയുമറിഞ്ഞു തിരഞ്ഞെത്തും മനുഷ്യരോ കാവൽ ഭൂതത്തിൻ കരുക്കളായ് മാറുന്നു.

Read More

മനസ്സുകൾ തൻ മലർവാതിൽ മലർക്കെ തുറന്നാൽ മരിച്ചു കിടക്കുന്ന പ്രണയത്തെ കാണാം. പാടാൻ മറന്ന പൂങ്കുയിലുകളെ കാണാം ആടാൻ മറന്ന മാമയിലുകളെ കാണാം. പെയ്തു തീർന്നങ്ങു നിശ്ചേഷ്ടമായ് നിൽക്കുന്ന നിശ്ചലമാം കൃഷ്ണമണികളെ കാണാം. പൊള്ളുന്ന താപത്താൽ വാടിക്കരിഞ്ഞൊരാ പിടയുന്ന പ്രാണനെ പിടിച്ചങ്ങു നിർത്തുവാൻ ഇറ്റു നീർത്തുള്ളിക്കായ് പ്രത്യാശയോടങ്ങു കാർമുകിൽ കൊണ്ടു കറുത്തങ്ങു നിൽക്കുന്ന പാരിന്റെ മക്കളാം പൂച്ചെടികളെ കാണാം. ഇനിയൊരു വസന്തം തിരിച്ചെത്തുമെന്നോർത്ത് ഇരുൾ മൂടിയ വഴികളെ കൊതിയോടെ നോക്കുന്ന ഹൃത്തടത്തിൻ മൃദു സ്പന്ദനം കേൾക്കാം. ആഞ്ഞൊന്നു വീശിയാലാടിയൂലയുമെന്നോർത്തു പേടിച്ച് മന്ദമായ് തഴുകി തലോടി കടന്നുപോം മന്ദമാരുതനെ കാണാം.

Read More

ഓർമ്മകൾക്കെന്തേ മരണമില്ലാത്തത്. മൃതസഞ്ജീവനീ മന്ത്രമറിഞ്ഞിട്ടോ. മൃത്യുവിനെത്താൻ കഴിയാത്ത ലോകമോ. എത്രമേലാരോഗ്യദൃഡഗാത്രനെങ്കിലും ഓർമ്മകളൊരുവനെ മൃതപ്രായനാക്കിടും. ഓർമ്മകളേകും സുഖങ്ങളും ചെറുതല്ല. ഓർത്തുചിരിക്കുവാനുണ്ടാകുമേറെ. അതിലേറെയുണ്ടാകുമോർത്തു കരയാൻ. ഓർമ്മകളിൽ തന്നങ്ങു ജീവിച്ചിടുന്നവരെത്രയോ ഉണ്ടാകുമെന്നറിയാമോ. ഓർത്തുചിരിക്കുവാനോർത്തു കരയുവാൻ വിട്ടുപിരിഞ്ഞോരെയിടയ്ക്കൊക്കെയോർക്കുവാൻ ഓർമ്മകളെന്നും ജീവിച്ചിരിക്കട്ട.

Read More

മോഹങ്ങളും മോഹഭംഗങ്ങളും പേറി മോഹനവാഗ്ദാനങ്ങളിലോ മയങ്ങി മോഹിച്ചതൊന്നുമേ കിട്ടാതെ സ്വയമേ മനസ്സത് നീറിയോ ജീവിച്ചിടുന്നൊരു മോഹിനിമാരേ തിരിച്ചറിഞ്ഞീടൂ നിങ്ങൾ ജീവിത സായാഹ്നമെത്തിടുമ്പോൾ എന്തു ഞാൻ ചെയ്തെന്നു ചിന്തിച്ചിടുമ്പോൾ ഉത്തരം മുട്ടി മനം മടുത്തീടാതെ വ്യർത്ഥമെൻ ജീവിതമെന്നു നിനയ്ക്കാതെ വ്യക്തതയുള്ളൊരു മാർഗ്ഗം കണ്ടെത്തിടൂ ഉത്തമയായൊരു വ്യക്തിയായ് ജീവിക്കൂ.

Read More

തിരകളെല്ലാം തീരത്തിന്നരികിലല്ലേ ആഴക്കടലോ അതു ശാന്തമല്ലേ. പ്രകൃതി പ്രക്ഷുബ്ധമായ് മാറുമ്പോൾ മാത്രം തിരമാലയലയടിച്ചങ്ങുയർന്നീടും. ആഴക്കടലിന്നുമാഴത്തിലായങ്ങു ചുട്ടുപൊള്ളിച്ചീടും ലാവയോ പേറുന്ന അഗ്നിപർവതത്തിൻ സമാനമായുള്ളൊരു ഭീതിദമാം ദുരന്തമുണ്ടറിയുമോ. സുനാമിത്തിരയെന്നോരോമനപ്പേരും പേറിക്കൊണ്ടവനെത്ര ജീവനെടുത്തെന്നോ. ശാന്തമായ് കാണുന്നൊരുൾക്കടലു പോലെ ശാന്തത പേറുന്ന മനുഷ്യരുടെയുള്ളിലും അലയടിക്കുന്നുണ്ടാകുമോരോ സുനാമിത്തിരകൾ.

Read More

ഉരുകിയുറഞ്ഞങ്ങു ശിലയായിടുമ്പോൾ പൂജിക്കുവാനോ പൂജാരിമാരെത്തും പൂമാലകൊണ്ടങ്ങു മൂടിമറയ്ക്കും. പൂമൂടൽ തന്നെ ചടങ്ങായ് നടത്തും. അർഘ്യങ്ങൾക്കായി നിവേദ്യവുമെത്തിടും. ആഭരണങ്ങളോ മഴയായി പെയ്തിടും. പരിഹരിക്കപ്പെടാൻ പരാതികളുമായി പതിനായിരങ്ങളോ മുന്നിലുമെത്തിടും. ഹൃദയം മുറിഞ്ഞങ്ങു നോവാൻ തുടങ്ങുമ്പോൾ കൈത്താങ്ങിനായൊരു കൈത്തണ്ട തിരയുമ്പോൾ പരിഹാസവാക്കോതി കല്ലുകളെറിഞ്ഞീടാൻ വ്യഗ്രത കാട്ടീടും മാലോകരെന്തിനാ ശീലയായുറയുമ്പോൾ തേടിയോയെത്തുന്നെ. പച്ചമനുഷ്യനാം ജീവനെക്കാളും മനസ്സു മരിച്ച മനുഷ്യനോ ശ്രേഷ്ഠൻ.

Read More

വായാകുമാവനാഴി തന്നുള്ളിലെ നാവാകും വില്ലിൽ കുലയ്ക്കുന്നത് അത് വാക്കുകളോ അതോ വാളുകളോ. ചെന്നുപതിക്കുന്നിടത്തു തന്നെയത് ചിന്നിച്ചിതറിത്തെറിച്ചങ്ങു പോയിടും. ചിതറിത്തെറിച്ചു കിടക്കുന്നീടത്തൂന്ന് ഹൃദയത്തിൻ ചില്ലുകൾ കണ്ടങ്ങെടുത്തീടാം. ഈ ജിഹ്വ തൻ കേളിയപാരമതു തന്നെ. കൊട്ടിയടച്ചിടാൻ, പൊട്ടിപ്പുറപ്പെടാൻ, ഞെട്ടിത്തരിച്ചീടാൻ, പൊട്ടിത്തകർന്നീടാൻ, കെട്ടുകളറ്റങ്ങു പോയൊരു കൂട്ടത്തെ പെട്ടമേയൊന്നാക്കി പൂത്തുതളിർപ്പിക്കാൻ നിന്നോളം കഴിവിനിയാർക്കുണ്ടെൻ നാവേ. കണ്ണേറും നാവേറും തട്ടാതെ നീ നിന്റെയടച്ചുറപ്പുള്ളൊരാ കോട്ടയിൽ വാണാലും.

Read More

സന്തോഷവാർത്തകൾ കാതുകളിൽ വീഴുമ്പോൾ എന്തുകൊണ്ടാ കണ്ണു കാഴ്ച മറയ്ക്കുന്നെ. പൊട്ടിപ്പൊളിഞ്ഞിട്ടുമൊട്ടിച്ചു ചേർത്തൊരീ പഴയ പിഞ്ഞാണത്തിൻ ദുരവസ്ഥ കണ്ടിട്ടോ അരികിലാണയാൻ മടിച്ചു നീയിക്കാലമത്രയുമെന്നിൽ നിന്നകലേയ്ക്ക് മാറി. മിഴികളിലെ പേമാരിയൊഴിയാതിരുന്നിട്ടും മനമിതിലെ കനലെന്നെ ചുട്ടുപൊള്ളിച്ചിട്ടും കനിവുകാട്ടാതെ നീയകലത്തായ് നിന്നില്ലേ. ഒടുവിൽ നിൻ കരളലീവു കാട്ടീടുമ്പോൾ തേൻമൊഴികളായ് നീയെന്റെ കാതുകളിൽ വീഴുമ്പോൾ എന്റെ മിഴികളുതിർക്കുന്ന മൊഴികൾ തൻ പേരോ സന്തോഷാശ്രുക്കൾ.

Read More

കാണുന്നതൊക്കെയും കള്ളങ്ങളാണെന്നേ കാഴ്ച മറച്ചീടാൻ കാട്ടും കാപട്യങ്ങൾ മാനായി വന്നൊരു മാരീചനെപ്പോലെ മാനിനിമാരുടെ മനം ഭ്രമിപ്പിക്കാനായി മായ കാട്ടീടുന്ന മാനുഷ ജന്മങ്ങൾ. കേൾക്കുന്നതൊക്കെയും പൊള്ളത്തരങ്ങളും. കാതിന്നു സൗഖ്യമോയേകീടുവാനായി കാതരയായങ്ങു മാറ്റുവാനായി കെട്ടിച്ചമയ്ക്കുന്ന പൊള്ളത്തരങ്ങളും. കാലങ്ങളേറെക്കഴിയേണ്ടയിപ്പോൾ ആ തിരശ്ശീലയങ്ങു മാറിക്കഴിയുമ്പോള- വിടെത്തെളിഞ്ഞിടും ശരിയായ രൂപം. അല്ലെങ്കിലോ അത് കാലം തെളിയിക്കും

Read More

പട്ടുപാവാടയും പുള്ളിയുടുപ്പുമായ് തുള്ളിക്കളിച്ചൊരെൻ കൊച്ചുപൂമ്പാറ്റെ, നിന്റെ തുള്ളിക്കളി കണ്ടു പ്രായം മറന്നു ഞാനുമെത്രയോ വട്ടം തുള്ളിക്കളിച്ചു. ഇന്നിതായെൻ മുന്നിൽ വെൺപട്ടിനാൽ മൂടി നിശ്ചലം നീയിന്നു മണ്ണിൽ കിടക്കുന്നു. താതനായ് കണ്ടൊരു കശ്മലൻ നിന്റെയാ പിഞ്ചുപൂമേനിയിൽ തൻ കാമമോ തീർത്തില്ലേ. പെട്ടെന്ന് ഞെട്ടറ്റ് വീണൊരെൻ പൂമൊട്ടേ നിന്റെ കഷ്ടമീയമ്മയെ ചുട്ടുപൊളിക്കുന്നു. പെണ്ണായീയൂഴിയിൽ വന്നു പിറന്ന നിൻ പെണ്ണുടൽ തന്നെ നിന്നെ ഹോമിച്ചല്ലോ. നിത്യമാം ദുഃഖത്തെയമ്മമാർക്കേകി നിത്യതയിലേയ്ക്ക് നീയും മറഞ്ഞല്ലോ.

Read More