Author: Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

 ഇന്നത്തെ കഥ എന്റെ ആത്മ മിത്രത്തെക്കുറിച്ചാണ്. ഒരമ്മ പെറ്റ മക്കൾ എന്നപോലെ ഓർമ്മവച്ച നാൾമുതൽ എന്റെ കൂടെയുള്ള എന്റെ പ്രിയ സുഹൃത്ത്. ആൾ മറ്റാരുമല്ല കേട്ടോ ഉറക്കം. അത് തന്നെ… എന്നെ അറിയുന്നവർക്കൊക്കെ എന്നെപ്പോലെത്തന്നെ സുപരിചിതമാണ് എന്റെ ഉറക്കവും. “നിദ്രാറാണി” എന്നും “സ്ലീപ്പിങ് ബ്യൂട്ടി” (സത്യത്തിൽ ബ്യൂട്ടി അല്ല “ബീസ്റ്റ്” ആണ് കേട്ടോ) എന്നും അറിയപ്പെടുന്ന എനിക്കീ സുഹൃത്ത് കാരണമുണ്ടായ നാണക്കേടുകൾ ചില്ലറയൊന്നുമല്ലാട്ടോ. സ്കൂൾകാലം തൊട്ട് ദേ ഇന്നുവരെ എനിക്ക് മൂപ്പര് അത്യാവശ്യം നല്ല നല്ല പണികൾ തന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു സുഹൃത്തിനെ കൂടി തന്നിരിക്കുന്നു. കൂർക്കംവലി. ആളും അത്യാവശ്യം നാണംകെടുത്തുന്നുണ്ട്. ഇനി എന്നാണാവോ മൂപ്പരും തലയിൽ സ്ഥിരമാവുക? എന്റെ ഉപ്പയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ “എന്റെ മകൾക്ക് രണ്ടു കാലും നിലത്തു വയ്ക്കാനുള്ള സ്ഥലം കിട്ടുകയാണെങ്കിൽ അവിടെ ചാരിനിന്ന് ഉറങ്ങിക്കോളും, ഒരു ശല്യവും അവളെക്കൊണ്ട് ഉണ്ടാകില്ല. ” സത്യമാണ്. കോളേജിലെ ഹോസ്റ്റൽ മുറിയിൽ എന്നെ നിർത്തി പോരുമ്പോൾ കൂടെയുള്ള ‘സഹമുറിയ’യോട് എന്റെ…

Read More

പാതി പറഞ്ഞു നിർത്തിയ പ്രണയകാവ്യം പൂർത്തിയാക്കാൻ അവളവനെ അലഞ്ഞുനടന്നു. അവളുടെ തെരച്ചിലിനു ഊർജ്ജം പകർന്നത് അവരൊരുമിച്ചു നട്ടുവളർത്തിയ സൗഹൃദമരമായിരുന്നു. അതിലെ വിലക്കപ്പെട്ട കനിയായ പ്രണയം അവൾക്ക് സമ്മാനിച്ചു അവൻ പറഞ്ഞു, “നീയിതു ധൈര്യമായി ഭുജിച്ചു കൊൾക ഞാൻ നിന്നോട് കൂടെയുണ്ട്”. അവളതു ഭക്ഷിച്ചു… ദൈവം കോപിച്ചു… എല്ലാം ഉപേക്ഷിച്ചു അവർക്കോടേണ്ടി വന്നു. അവളുടെ ആത്മാവ് പക്ഷേ അവളാമണ്ണിൽ നിക്ഷേപിച്ചു. ഒടുവിൽ അവളവനെ കണ്ടെത്തി. പക്ഷേ തളർന്ന ശബ്ദത്തോടെ അവൻ പറഞ്ഞു, “ക്ഷമിക്കുക നമ്മുടെ മരം ഒരുരുൾപൊട്ടലിൽ കുത്തിയൊലിച്ചു പോയി. ശേഷം വന്ന വരൾച്ചയിൽ അതുണങ്ങിക്കരിയുകയും ചെയ്തു”. അവൾ ഞെട്ടിത്തരിച്ചു. “അപ്പോളെന്റെ ആത്മാവ്?” അവൾ ചോദിച്ചു. ചിരിച്ചു കൊണ്ടവൻ തിരിച്ചു ചോദിച്ചു, “നിനക്കെന്താ ഭ്രാന്താണോ? ആരാണാത്മാവ് വഴിയിൽ ഉപേക്ഷിക്കുക?” വേരുകൾക്ക് വളമാകാനാണ് ഞാനാ ആത്മാവ് അവിടെ നിർത്തിയതെന്നുള്ള ഉത്തരം അവളുടെ ചുണ്ടുകളിൽ തടഞ്ഞുനിന്നു. കുത്തിയൊലിച്ചു പോയ മണ്ണിൽ തന്റെ ആത്മാവ് എങ്ങോ നഷ്ടപ്പെട്ടെന്നവൾക്കു മനസ്സിലായി. തിരികെ നടക്കാനൊരുങ്ങിയ അവളെ അവൻ വിളിച്ചു, “എൻറെ…

Read More

ചീവീടുകളുടെ ചൂളംവിളി ചെവിയിൽ തുളച്ചു കയറിയതാണെന്നെ ഉണർത്തിയത്. ഉണേരണ്ടായിരുന്നുവെന്നു തോന്നി. ഉണർന്നെങ്കിലും കണ്ണുകൾ തുറക്കാൻ എനിക്കാവുന്നില്ല. നെഞ്ചിനുമുകളിലെ കല്ലിന്റെ ഭാരം സഹിക്കാവുന്നതിലുമപ്പുറമാണ്. ഭയം… സങ്കടം… നിസ്സഹായാവസ്ഥ…. എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നെനിക്കറിയാം…പക്ഷേ അതെന്താണെന്ന് അറിയില്ല… എന്തിനാണെന്നുമറിയില്ല… കണ്ണുകൾ തുറക്കാൻ പാടില്ല. ഇറുക്കിയടക്കാനും പാടില്ല. കാരണം ഞാൻ ഉറക്കമാണ്… തലക്ക് മുകളിൽ ഫാൻ കറങ്ങുന്നതിന്റെ ശബ്ദം. പുറത്ത് ചീവീടുകൾ കരയുന്നു. അതോ അവ അരുതേ..അരുതേയെന്നു കരയുകയാണോ… വേറെയും എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. കൈകൾ ഇരുവശവും തളർന്നു കിടക്കുന്നു. അവ അനക്കണമെന്നുണ്ട്. പക്ഷേ പാടില്ല… ശ്വാസമെങ്കിലും ഒന്ന് നേരെ വലിക്കണം. പക്ഷേ പാടില്ല. എന്റെ ശ്വാസത്തിന്റെ ഗതി മാറിയാൽ എന്താകും സംഭവിക്കുക എന്നറിയില്ല. പക്ഷേ പാടില്ല എന്ന് മാത്രമറിയാം. ആരും എന്നോടൊന്നും പറഞ്ഞിട്ടില്ല… ആർക്കും ഒന്നും അറിയുകയുമില്ല… എന്നിട്ടുമെന്തേ ഇതാരോടും പറയാൻ പാടില്ല എന്നും അനങ്ങാതെ തന്നെ കിടക്കണം എന്ന് ഞാനറിഞ്ഞു? എന്റെയുള്ളിൽ ആരാണെതു മനസ്സിലാക്കിത്തന്നത്? നെഞ്ചിനു മുകളിൽ കല്ലല്ല… നിസ്സഹായാവസ്ഥ… ഒന്നുറക്കെ ശ്വാസമെടുക്കാനോ ഒരു ദീർഘനിശ്വാസം…

Read More

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണ്. ഇനി അഥവാ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് തീർച്ചയായും മനപൂർവ്വമാണ്. ഇതിലെ കഥാപാത്രങ്ങൾ ഇതു വായിച്ചു കഴിഞ്ഞാൽ എന്നെ പഞ്ഞിക്കിടില്ല എന്നു പ്രതീക്ഷിക്കുന്നു.) ആമിനത്താത്ത ആകെ ഹാലിളകി നിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച തൻ്റെ ഒറ്റമോളുടെ മംഗലം കഴിഞ്ഞതാണ്. അതിന്റെ വിരുന്നും ശേഷമുള്ള സൽക്കാരങ്ങളുമെല്ലാം കഴിഞ്ഞ് ബന്ധുക്കളും മറ്റു വിരുന്നുകാരുമെല്ലാം പോയിട്ട് വീട് ഇന്നാണ് ഒന്നൊഴിഞ്ഞത്. ആകെ അലങ്കോലമായി കിടക്കുന്ന വീടാകെ ഒതുക്കി അടിച്ചു തുടച്ചു കഴിഞ്ഞപ്പോളേക്കും വൈകുന്നേരമായി. ഒന്നു നടു നിവർത്താൻ തുടങ്ങിയപ്പോഴാണ് ആരോ കോളിങ് ബെൽ അടിച്ചത്. “പണ്ടാരമടങ്ങാൻ ആരാണ് മനുഷ്യനെ എടങ്ങേറാക്കാൻ” എന്നും മനസ്സിൽ പ്രാകിക്കൊണ്ട് ആമിനത്താത്ത വാതിൽ തുറന്നു. അതാ മോളും പുയ്യാപ്പിളയും… “സർപ്രൈസ്… ഞങ്ങളിന്നു നിൽക്കാൻ വന്നതാ ഉമ്മാ….” മോളുടെ ഡയലോഗ് കേട്ടപ്പോൾ ‘എന്തായാലും ഇതൊരൊന്നന്നര സർപ്രൈസ് ആയി’ എന്ന് പാവം ഉമ്മ മനസ്സിൽ പറഞ്ഞു പോയി. എന്തായാലും അവർക്കുള്ള ബിരിയാണിയും…

Read More

അവളൊരു ജിന്നു തന്നെ ആയിരിക്കാം… അല്ലെങ്കിൽ എന്തുകൊണ്ടാണ് അവളുടെ ചിരി ഇത്രയും ആഴത്തിലെൻ്റെ ഹൃദയത്തിൽ പറഞ്ഞു പോയത്. അന്ന് ഉമ്മയുടെ ടെസ്റ്റിന്റെ ഫലം വാങ്ങാൻ കാത്തിരിക്കുമ്പോളാണ് ആ ചിരി ആദ്യമായി ഞാൻ കേൾക്കുന്നത്. ഏറെക്കുറേ വിജനമായ ആ ആശുപത്രിവരാന്തയിൽ ഞാനിരിക്കുന്നതിൻ്റെ ഏറ്റവും അറ്റത്തെ കസേരയിൽ എനിക്കു പുറംതിരിഞ്ഞിരിക്കുന്ന അവളുടെ പൊട്ടിച്ചിരി എനിക്ക് കുറച്ച് അരോചകമായി തോന്നി. തൻ്റെ അടുത്തിരിക്കുന്ന അവനോടെന്തൊക്കെയോ കുശുകുശുത്ത് പെട്ടെന്നൊന്നു ചിരിക്കും. പിന്നെ വീണ്ടും കുശുകുശുക്കും. അവൻ്റെ മാസ്കിട്ട മുഖം എനിക്കു കാണാം. അവൾക്കൊപ്പം അവനും പതിയെ ചിരിക്കുന്നുണ്ട്. പക്ഷേ അവൻ്റെ ചിരി മാസ്കിനടിയിൽ ഒളിക്കപ്പെടുന്നു. മാത്രമല്ല, അവൻ്റെ ചിരിയിൽ ശബ്ദം മാത്രമേ ഉള്ളൂ… ആ ചിരി അവൻ്റെ കണ്ണിലെത്തുമ്പോൾ ഒരു വിഷാദചുവയിൽ അവസാനിക്കുന്നു. അല്ലെങ്കിലും ഈ കോവിഡ് കൊടുമ്പിരിക്കൊള്ളുന്ന ഈ കാലത്ത് ലോക്ഡൗണിനിടയിൽ അത്യാവശ്യത്തിനായി മാത്രം പുറത്തിറങ്ങുന്ന എപ്പോഴും ശ്വാസം പിടിച്ച് വീർപ്പുമുട്ടിക്കൊണ്ടിരിക്കുന്ന ഈ ആളുകളുടെ ഇടയിൽ ഇവൾക്കെങ്ങനെ ഇങ്ങനെ ചിരിക്കാൻ സാധിക്കുന്നു? അതൊരു അഹങ്കാരമല്ലേ? ഇനി…

Read More

അന്നത്തെ ദിവസത്തെ സ്കൂളിലേക്കുള്ള സൈക്കിൾ സവാരി തികച്ചും വ്യത്യസ്തമായിരുന്നു. പതിവിൽ നിന്നും വിപരീതമായി നല്ല വേഗതയിലായിരുന്നു അവൾ സൈക്കിൾ ചവിട്ടിയത്. വഴിയരികിലെ പുൽനാമ്പുകളും എണ്ണമില്ലാത്ത ഉറുമ്പിൻകുഞ്ഞുങ്ങളും അവളുടെ വേഗതയിൽ അത്ഭുതം കൂടി നിന്നു. പുഞ്ചപ്പാടത്ത് തലേദിവസം മാത്രം തലപൊക്കി വന്ന നെന്മണികൾ അവളൊന്നു തിരിഞ്ഞു നോക്കാത്തതിൽ പരിഭവിച്ചു. വയലരികിൽ പൂത്തു നിന്ന അനേകായിരം മഞ്ഞക്കുഞ്ഞു പൂക്കൾ അവളുടെ പതിവ് കൊഞ്ചൽ പ്രതീക്ഷിച്ചങ്ങനെ നിന്നു. പക്ഷേ അവയെയൊന്നും തിരിഞ്ഞു പോലും നോക്കാതെ അവൾ അതിവേഗതയിൽ പായുകയായിരുന്നു. കാരണമെന്താണന്നല്ലേ…. അവളുടെ ബാഗിനുള്ളിൽ ഒരു കുഞ്ഞു കവർ നിറയെ പല വർണ്ണക്കടലാസുകളാൽ പൊതിഞ്ഞ നല്ല വിലയേറിയ കുറേ ചോക്ലേറ്റുകളുണ്ട്. കുറച്ച് ദിവസം മുമ്പ് ഗൾഫിൽ നിന്നും അവളുടെ ഉപ്പ കൊണ്ടുവന്നവ. അതൊരാൾക്കു കൊടുക്കാനാണീ ആ പതിനൊന്നുകാരിയുടെ ഈ മരണപ്പാച്ചിൽ. സ്കൂളിൽ നേരത്തെ തന്നെ എത്തി അവൻ വരുന്നതും കാത്ത് കുറേ നേരം നിന്നു. പക്ഷേ അവനെ കാണാനില്ല. ഒടുവിൽ ഏകദേശം എല്ലാവരും എത്തിച്ചേർന്നപ്പോൾ നിരാശയോടെ അവൾ…

Read More

കുളിമുറിയിലെ വെള്ളം വീഴുന്ന ശബ്ദത്തിനിടയിൽ ഫോൺ അടിക്കുന്ന ശബ്ദം കേട്ടതു പോലെ തോന്നിയപ്പോൾ പൈപ്പ് പൂട്ടി. ഇല്ല, ബെല്ലടിക്കുന്നില്ല, തോന്നിയതാണ്. ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഇങ്ങനെ പൈപ്പ് തുറന്നും അടച്ചും ഞാൻ നിൽക്കുന്നത്. ഓരോ തവണയും പൈപ്പടക്കുമ്പോൾ വയറിനകത്ത് നിന്നുമെന്തോ ഉരുണ്ടുയർന്ന് തൊണ്ടയിൽ കുരുങ്ങുന്നു. വയ്യ… വേഗം കുളി തീർത്തു പുറത്തിറങ്ങി. ആ ഇരുണ്ട മുറിയിൽ നടുവിലിട്ടിരിക്കുന്ന ചെറിയ മേശന്മേൽ മൂത്താപ്പ വാങ്ങിക്കൊണ്ടു വന്ന ഭക്ഷണപ്പൊതി അങ്ങനെ തന്നെയിരിക്കുന്നു. മൂത്താപ്പ പുറത്തെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരിക്കുന്നു. “മൂത്താപ്പാ… നമുക്ക് കഴിക്കാം” ആ മേശക്കിരുവശവുമിരുന്ന് രണ്ടുപേരും എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. ഓരോന്നോർക്കുമ്പോൾ ഭക്ഷണം തൊണ്ടയിൽ നിന്നുമിറങ്ങുന്നില്ല. എത്ര ദിവസമായി എൻ്റെ ഉപ്പ വല്ലതും കഴിച്ചിട്ട്. കഴിക്കാൻ തോന്നുന്നില്ല, ഭക്ഷണം ഇറങ്ങാത്തതു പോലെ, ചർദ്ദിക്കുന്നു, അങ്ങനെ എന്തെല്ലാമാണ് ആ പാവത്തിന്റെ ആധികൾ. കണ്ടുനിൽക്കാൻ പോയിട്ട് ആലോചിക്കുമ്പോഴേ കണ്ണിൽ നിന്നും ചുടുനീർകണങ്ങൾ മഴ പോലെ പൊലിയുന്നു. “മോളേ… വിഷമിക്കാണ്ടിരി… ഉപ്പാക്കൊന്നും പറ്റില്ല… ഞങ്ങളൊക്കെ…” മൂത്താപ്പയുടെ വാക്കുകളെ മുറിച്ച്…

Read More

“ഇനി ഞാൻ എന്റെ ജീവിതത്തിൽ ഇത് ആവർത്തിക്കില്ല” പണ്ട് പണ്ടൊരു കാലത്ത്, അതായത് ഏകദേശം ഇരുപപതത്തൊൻപത് വർഷങ്ങൾക്ക് മുമ്പ്, ഒന്നാം ക്ലാസിലെ ക്ലാസ് മുറിയിൽ ഒരു ടീച്ചർ തന്റെ കുട്ടികൾക്ക് പരീക്ഷ എടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഓരോ കുട്ടിയെയും തന്റെ അരികിലേക്ക് വിളിച്ചു അവരോട് ഓരോരുത്തരോടും ചോദ്യങ്ങൾ ചോദിക്കുകയാണ് ടീച്ചർ. ക്ലാസിലെ കുട്ടികളാകട്ടെ, അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞിരുന്ന് സംസാരിക്കുന്നുണ്ട്, കളിക്കുന്നുണ്ട്. ചില വിരുതന്മാർ ഇടയിൽ ഓടിക്കളിക്കുന്നുമുണ്ട്. എന്നാൽ ഇതിനിടയിലൊന്നും പെടാതെ, ഒരു ബഹളത്തിലുമില്ലാതെ ഒരു കൊച്ചു പെൺകുട്ടി അവളുടേതായ ലോകത്ത് ഇരിക്കുകയാണ്. സൂക്ഷിച്ചു നോക്കിയാൽ അവളും ഒരു കളിയിലേർപ്പെട്ടിരിക്കുന്നതായി കാണാം. ഒന്നുമല്ല, വളരെ ചെറിയ കടലാസ് കഷ്ണങ്ങൾ ചെറിയ ചെറിയ ഉരുളകളാക്കി ഡസ്കിൽ വെച്ച് മൂക്ക് അതിനടുത്താക്കി വെറുതെ ആ കുഞ്ഞു കടലാസുമണികളെ വിറപ്പിച്ചു കളിക്കുകയാണവൾ. തന്റെ ശ്വാസോച്ഛ്വാസത്തിനൊപ്പം പാറിക്കളിക്കുന്ന മണികളും നോക്കി പരിസരം മറന്നു കിടക്കുകയാണ് അവൾ. അതിനിടയിൽ ഒരു ചെറിയ മണി അറിയാതെ അവളുടെ മൂക്കിനകത്തേക്കു കയറി. ഒന്ന് ഉച്ചത്തിൽ ശ്വാസം…

Read More

“അച്ഛാ, നമുക്കിന്നൊരു സിനിമക്കു പോയാലോ?” ആകെ കിട്ടിയൊരു ഞായറാഴ്ചയുടെ അലസതയൊന്നാസ്വദിച്ചു കിടക്കുന്ന സമയത്താണ് കുഞ്ഞോളുടെ വകയൊരു ചോദ്യം. ഇവൾക്കൊന്നും വേറെ പണിയില്ലേ? വല്ല കൂട്ടുകാരുടേയും കൂടെ കറങ്ങാൻ പോകാതെ എന്നെ വട്ടു കളിപ്പിക്കാൻ നിൽക്കുന്നതെന്തിനാ? “അതേ എനിക്കൊന്നും വയ്യ. ഇപ്പോൾ ഒരൊറ്റ നല്ല സിനിമ ഇല്ല. വെറുതെ ആ ബഹളത്തിൽ കയറി തലവേദനിപ്പിക്കാനെനിക്കു വയ്യ.” ഹാവൂ! എൻ്റെ പുന്നാര പ്രിയതമ രക്ഷക്കെത്തിയല്ലോ എന്നാശ്വസിച്ചപ്പോഴായിരുന്നു അവളുടെ അടുത്ത വാചകം, അതും എൻ്റെ നെഞ്ചത്തോട്ട് തന്നെ. “വേണേൽ അച്ഛനും മോളും പൊയ്ക്കോ. അല്ലേലും ഏത് ഊളപ്പടവും കാണാൻ നിന്റെ അച്ഛനു പണ്ടേ ഒരു പ്രത്യേക കഴിവാണല്ലോ.” എനിക്കവളുടെ ആ കൊട്ട് ഒട്ടും പിടിച്ചിട്ടില്ലാട്ടോ. പിന്നെ കുഞ്ഞോളുള്ളതോണ്ട് ഞാനൊന്നും പറയുന്നില്ല. “അല്ല മോളേ, നിനക്ക് നിന്റെ കൂട്ടുകാരുടെ കൂടെ പൊയ്ക്കൂടെ? അച്ഛനൊന്ന് കിടക്കട്ടെ. ആകെ കിട്ടിയൊരു ഞായറാഴ്ച ഒന്നു റെസ്റ്റെടുക്കാമെന്നു വെച്ചപ്പോൾ രാവിലെ നിന്റെ അമ്മയുടെ വക അടിമപ്പണി. ഇപ്പോ നീയും. എൻ്റെ പൊന്നു കുഞ്ഞോളല്ലേ,…

Read More

(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണ്. ഇനി അഥവാ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് തീർച്ചയായും മനപൂർവ്വമാണ്.) അന്നും വൈകുന്നേരം പതിവു പോലെ ഹാജിയാരുടെ തെങ്ങിൻതോപ്പിൽ ആ നാൽവർസംഘം കളിക്കാനെത്തി. കൂട്ടത്തിലെ രജീഷിൻ്റെ മുഖത്തെ പൗർണമി കണ്ടപ്പോൾ തന്നെ ഷിബു ചോദിച്ചു, “ഇന്നു മിക്കവാറും അവൻ്റെ സീത അവനോടെന്തോ പറഞ്ഞ മട്ടുണ്ടല്ലോ?” “അതേടാ അവളെന്നോട് കണക്കിലെ ഒരു സംശയം ചോദിച്ചു. ഞാനത് പറഞ്ഞു കൊടുക്കുകയും ചെയ്തു”. രജീഷിൻ്റെ പ്രണയം പൂത്തു വരുന്നതേ ഉള്ളൂ. പത്താം ക്ലാസ്സിൽ പുതുതായി ചേർന്ന കുട്ടിയാണ് സീത. സീതയെ കണ്ടപ്പോഴേ ഏതോ മുജ്ജന്മ ബന്ധം പോലെ രജീഷിൻ്റെ മനസ്സിൽ പാവം കുടിയേറി ഇരിപ്പാണ് സീത. എന്നലിതുവരെ സീതയോട് ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം അവനു വന്നിട്ടില്ല പാവത്തിന്. അതു കൊണ്ടു തന്നെ കൂട്ടുകാർക്കിടയിൽ നല്ല വാരലും കിട്ടുന്നുണ്ടവന്. കൂട്ടത്തിലാർക്കും ഇതുവരെ പ്രണയം അങ്ങു പച്ചപിടിച്ചു കിട്ടിയിട്ടുമില്ല. അതിൻ്റെ ഒരു ചെറിയ…

Read More