Author: Sheeba Prasad

Reader, Writer, Teacher

“ശ്ശോ.. എന്റെ മൂക്കുത്തി….” അവൾ അടക്കിയ സ്വരത്തിൽ പിറുപിറുത്തു. മൂക്കുത്തി കടിച്ചെടുത്ത ചുണ്ടുകൾ അവളുടെ വാക്കുകളെയും മുദ്രവെച്ചു. “എന്നാലും എന്റെ മൂക്കുത്തി പോയി…” “എനിക്കിഷ്ടമല്ല… അസത്ത് പെണ്ണുങ്ങളാ മൂക്ക് തുളയിടുന്നത്..” അവൾ തർക്കിക്കാൻ നിന്നില്ല. വിവാഹ ദിവസം ആദ്യത്തെ ആവശ്യം മൂക്കുത്തി അഴിച്ചു മാറ്റൽ ആയിരുന്നു. “മോൾക്ക് മൂക്കുത്തി നല്ല ഭംഗിയുണ്ടല്ലോ… അത് കിടന്നോട്ടെ..” അമ്മയുടെ വാക്കുകളിൽ രണ്ടു ദിവസത്തെ അവധി കിട്ടിയതായിരുന്നു.. “മൂക്കിൽ ഈ തുള ഇങ്ങനെ കാണുന്നത് മോശമല്ലേ ഏട്ടാ?” അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു അവൾ ചോദിച്ചു. “സാരമില്ല…മൂക്കുത്തിയിട്ട പെണ്ണുങ്ങളെ എനിക്ക് ഇഷ്ടമല്ല..” അത് പറയുമ്പോൾ ഏഴു കൽ മൂക്കുത്തി വെട്ടം തിളങ്ങിയ ഒരു മുഖം അവൻ ഓർത്തു… നേടാൻ കഴിയാതെ പോയൊരു സൗഭാഗ്യം….”നിന്റെ മൂക്കുത്തി കാണുമ്പോൾ ഞാൻ അവളെ ഓർക്കും പെണ്ണെ… നിന്നെ ചതിക്കാൻ എനിക്ക് വയ്യ…. ” അവന്റെ മനസ്സ് മന്ത്രിച്ചത് അവൾ കേട്ടില്ല…

Read More

“ഡാ, വാലന്റൈൻസ് ഡേ അല്ലെ വരുന്നത്.. എസ് ടു വിലെ അരുന്ധതിയെ വീഴ്ത്താൻ ഒരു വഴി പറഞ്ഞു താടാ..” ജോബിൻ, കൂട്ടുകാരനോട് വഴി തേടി. “നീ ഒരു പൂവ് കൊടുത്തു പ്രൊപ്പോസ് ചെയ്യെടാ.” “അതൊക്കെ പഴയ നമ്പർ അല്ലെ.. ഒരു റോസാ പൂവിലൊന്നും അവൾ വീഴില്ല..” “നീ ശരിക്കും സീരിയസ് ആണോ? വെറുതെ ക്യാമ്പസ്‌ ലവ് എന്ന് പറഞ്ഞു ചുറ്റാൻ അല്ലല്ലോ?” “ശ്ശേ, അല്ലടാ..” “എന്നാൽ ഞാൻ വഴി പറഞ്ഞു തരാം.. നീ ഒരു താമര പൂവ് നൽകി അവളെ പ്രൊപ്പോസ് ചെയ്യുന്നു..” “അയ്യേ പോടാ… അത് നിങ്ങൾ പൂജയ്ക്കും മറ്റും എടുക്കുന്ന പൂവല്ലേ..?” “അതെ.. അങ്ങനെയും ഉപയോഗിക്കും.. ഇത് അധികം ആരും പ്രയോഗിക്കാത്ത വിദ്യയാണ്..നീ കാമദേവൻ എന്ന് കേട്ടിട്ടുണ്ടോ? പുള്ളിക്കാരൻ പുഷ്പശരങ്ങൾ ഉപയോഗിച്ച് പെണ്ണുങ്ങളെ വീഴ്ത്തും..” “ഓ നൈസ്.. കൊള്ളാല്ലോ…അഞ്ച് പൂക്കൾ ഇല്ലേ? താമര അല്ലാതെ വേറെ എന്തെങ്കിലും നോക്കിയാലോ?” “ബാക്കിയൊന്നും വാങ്ങാൻ കിട്ടില്ല.. ചൂതം, അശോകം, നീലോൽപലം, നവമാലിക,…

Read More

“വെൽ.. ഇൻട്രോഡ്യൂസ് യുവർസെൽഫ്…” സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ നീക്കി വെച്ചു കൊണ്ട് മാനേജർ എന്ന് തോന്നിച്ചയാൾ പറഞ്ഞു. സാധാരണ മട്ടിൽ പറഞ്ഞു തുടങ്ങിയപ്പോൾ അയാൾ കൈയെടുത്തു വിലക്കി, “എബൌട്ട്‌ യുവർ കീ സ്കിൽസ്, പൊട്ടെൻഷ്യൽസ്..” “എല്ലാ ഗ്രഹാധിപൻമാരും ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ സ്ത്രീ ജനനം… രാജയോഗത്തിൽ പിറന്നവൾ.. വെച്ചടി വെച്ചടി കയറ്റം ആകും ജന്മഫലം…” ജനിച്ച നാൾ മുതൽ കേൾക്കുന്ന വർണ്ണനകൾ പറഞ്ഞാലോ? രാജയോഗത്തിൽ ജനനം.. ഇരിക്കുന്നിടത്തു സർവ്വ സമൃദ്ധി ആണ് ഫലം എന്ന് കൂടി ആയാലോ? “സോറി, ഞങ്ങൾക്ക് വളരെ എനെർജിറ്റിക് ആയ മിടുക്കരെ ആണ് ആവശ്യം..” അവളുടെ ചിന്തകൾക്കൊടുവിൽ അയാൾ പറഞ്ഞു നിർത്തി. വീട്ടുവാടക മൂന്ന് മാസം കുടിശ്ശികയായ, കുട്ടികളുടെ സ്കൂൾ ഫീ കൊടുക്കാൻ ഗതിയില്ലാത്ത രാജയോഗക്കാരി, ഓട്ടോക്ക് കൊടുക്കാൻ കാശില്ലാതെ പൊരി വെയിലിലേക്ക് ഇറങ്ങി ആഞ്ഞു നടന്നു…

Read More

“എടീ പൂവാലി പെണ്ണെ, അടുത്ത ആഴ്ച നീ പുറത്തേക്ക് എങ്ങും ഇറങ്ങേണ്ട..” വൈകുന്നേരത്തെ ജോഗിങ് കഴിഞ്ഞ് എരുത്തിലിലേക്ക് മടങ്ങി വന്ന കാളേട്ടൻ ഭാര്യയോടായി ഗൗരവത്തിൽ പറഞ്ഞു. “എന്തു പറ്റി കുട്ട്യോളെ അച്ഛാ, നിങ്ങൾക്ക് എന്നെ സംശയമാണോ?” പൂവാലിപ്പെണ്ണ് വിഷമത്തോടെ ചോദിച്ചു.. “ശ്ശേ, നീ എന്താടി പൂവാലി ഒരുമാതിരി സില്ലി മനുഷ്യരെപ്പോലെ..ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല..” “പിന്നെന്താ?” “ഞാൻ അമ്പലപ്പറമ്പിൽ മേഞ്ഞു നിൽക്കുമ്പോൾ ആളുകൾ പറയുന്നത് കേട്ടു, അടുത്ത ആഴ്ച എല്ലാരും പശുവിനെ കെട്ടിപ്പിടിക്കണമെന്ന്…. ഇങ്ങ് വരട്ടെ, ഇരുകാലികൾ.. എന്റെ പെണ്ണിനെ കെട്ടിപ്പിടിക്കാൻ..” “അയ്യോ കുട്ട്യോളെ അച്ഛാ ഞാൻ എന്തു ചെയ്യും.. എനിക്കാണേൽ ആ കറവക്കാരൻ അണ്ണാച്ചിയുടെ തോണ്ടലും തടവലും തന്നെ പിടിക്കുന്നില്ല, തൊഴിക്കാൻ തോന്നും പലപ്പോഴും…” “അതെനിക്ക് അറിയാടീ പെണ്ണെ, അതല്ലേ ഞാൻ അവനിട്ട് ഇടയ്ക്ക് ഓരോ തൊഴി കൊടുക്കുന്നെ..” “എങ്കിലും കാളേട്ടാ, വന്നു വന്ന്, നമ്മൾ മൃഗങ്ങൾക്കും രക്ഷയില്ലാതാകുമോ?” “നമുക്ക് നോക്കാടീ, ഇല്ലെങ്കിൽ ഞാനെന്തിനാ നിന്റെ ഭർത്താവാന്ന് പറഞ്ഞു, കൊമ്പും…

Read More

“ഹൊ… നാശം ഇന്നും പെട്ടു.” റെയിൽവേ ഗേറ്റിന്റെ ഏകദേശം അടുത്ത് എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചു. ഞാൻ ഉള്ളിൽ പ്രാകി. ഇനി ഒരു വണ്ടിയാണോ രണ്ടെണ്ണമാണോ? എന്നാലും കുഴപ്പമില്ല.. ഒൻപത് മണിക്ക് മുൻപ് ഞാൻ കോളേജിൽ എത്തും. ഇനിയും പതിനഞ്ച് മിനിറ്റ് സമയമുണ്ട്. ടക്.. ടക്.. കാറിന്റെ സൈഡ് ഗ്ലാസിൽ ഒരു വല്യമ്മ തട്ടി വിളിക്കുന്നു. “എന്താ?” ഞാൻ ഗ്ലാസ്‌ താഴ്ത്തി ചോദിച്ചു. “മോളെ, കൊട്ടിയത്തേക്ക് ആണോ?” “അതെ.” “ഞങ്ങളെ കൂടി അവിടെ ഇറക്കാമോ? ഇനിയുടനെ ബസില്ല..” ഒരു ചെറുപ്പക്കാരിയും കുഞ്ഞും വല്യമ്മയുമുണ്ട്. വേണോ? ഞാൻ ആലോചിച്ചു. ഏതിനും കയറട്ടെ. ചേതമില്ലാത്ത ഉപകാരമല്ലേ. ഞാൻ ഡോർ തുറന്നു കൊടുത്തു. ഗേറ്റ് തുറന്നു.. ഞാൻ വണ്ടി കത്തിച്ചു വിട്ടു. കൊട്ടിയം ജംഗ്ഷനിൽ കാർ നിർത്താൻ കഴിയില്ല. ഒരു മുന്നൂറ് മീറ്റർ ദൂരെ ഞാൻ നിർത്തി, വേഗം ഇറങ്ങാൻ പറഞ്ഞു. “ഹത് കൊള്ളാം.. ഈ കൊച്ചിനെയും കൊണ്ട് ഞങ്ങൾ ഇനി ഇത്രയും ദൂരം നടക്കണോ?” “ങേ..?”…

Read More

കഴുകാനുള്ള പാത്രങ്ങൾ ഒന്നൊന്നായി സ്ലാബിന് അരികിലേക്കായി എടുത്തു വെക്കുന്ന കൂട്ടത്തിൽ, ചില്ലുഗ്ലാസ് ഒരെണ്ണം അപ്രതീക്ഷിതമായി താഴേക്കു പോയി. സെറീന വില്ല്യംസിനെ പോലെ അഭ്യാസം കാണിച്ചിട്ടും ഗ്ലാസ്‌ എന്റെ കൈയിൽ നിന്നും വഴുതി. ചില്ലുഗ്ലാസ്‌ അല്ലേ? ചെറിയൊരു ശബ്ദത്തോടെ താഴെ വീണു പൊട്ടിയത് കേട്ട്, എന്റെ ത്രീ ഇൻ വൺ കണവൻ പാഞ്ഞു അടുക്കളയിൽ എത്തി. ചക്ക വെട്ടിയിട്ട മാതിരി ഞാൻ വീണാൽ തിരിഞ്ഞു നോക്കാത്ത മനുഷ്യൻ ആണ്! സെർവ് മടക്കാൻ ബദ്ധപ്പെടുന്ന സെറീനയുടെ പോസിൽ നാൽപതഞ്ചു ഡിഗ്രി അകലത്തിൽ കാലുമായി ഞാൻ നിൽക്കുമ്പോ, ഞെട്ടിക്കുന്ന ചോദ്യം വന്നു. “നീ ഇന്നും ഗ്ലാസ്‌ പൊട്ടിച്ചോ?” “ഞാൻ പൊട്ടിച്ചതല്ല.. അത് തനിയെ വീണു പൊട്ടിയതാ..” “ഇതീന്ന് ഒരു കാര്യം മനസ്സിലായല്ലോ?” “ഉം..” “എന്ത് കും..” “ശാസ്ത്രം ജയിച്ചു.. ഞാൻ തോറ്റു..” “ങേ?” കണവൻ കണ്ണും തള്ളി എന്നെ നോക്കുന്നു. “ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് എല്ലാ വസ്തുക്കളെയും ആകർഷിക്കുന്നു… എന്നല്ലേ നമ്മൾ സയൻസിൽ പഠിച്ചത്. അതുകൊണ്ടാ…

Read More

“സേച്ചി, ഇത്‌ പടിച്ച്, സൊല്ലിത്താ..” എന്റെ നേർക്ക് ഒരു തുണ്ട് പേപ്പർ നീട്ടി, പുതിയ ഇസ്തിരിക്കാരൻ അണ്ണാച്ചി ആവശ്യപ്പെട്ടു. ഞാൻ ആ പേപ്പർ നിവർത്തി നോക്കി. പഴയ ഇരട്ട വരയൻ ബുക്കിൽ നിന്ന് കീറിയ പേപ്പറിൽ, പെൻസിൽ കൊണ്ട്, വടിവില്ലാത്ത അക്ഷരങ്ങളിൽ, ഒരു ദയാദാക്ഷിണ്യവുമില്ലാതെ ആരോ എഴുതിയത് വായിച്ച് എനിക്ക് ചിരി പൊട്ടി. “പോടാ, പട്ടി, അലവലാതി @#*#@…” ഞാൻ ചിരി കടിച്ചമർത്തി നിന്നു. “എന്നതാ അതിൽ?” “നിനക്കിത് ആര് തന്നു?” “ആക്രിക്കാരൻ മുരുകണ്ണന്റെ മോൾ മാരിയമ്മ.” “ഓഹോ.. നിങ്ങൾ തമ്മിൽ കാതലാ?” “ഉം..” അണ്ണാച്ചിയുടെ മുഖം തുടുത്തു. “പടിച്ച് സൊല്ല് ചേച്ചി..” പേപ്പറിൽ എഴുതിയത് വായിച്ചാൽ ഇവൻ ഇപ്പൊ ഹൃദയം പൊട്ടി മരിക്കും.. പാവം കുറച്ചു കാലം കൂടി ജീവിച്ചിരുന്നോട്ടെ.. ഞാൻ ഉറക്കെ വായിച്ചു, “മുത്തു അണ്ണാ, നീ എൻ അഴക് രാസാ… നീ താനേ എൻ ഉലകനായകൻ.. അൻപോടെ ഉൻ കാതലി..മാരിയമ്മ..”

Read More

ബാല്യം നുണഞ്ഞു തീർത്ത കോലൈസുകൾക്ക് കുഞ്ഞുറക്കങ്ങളിൽ മുറിഞ്ഞ സ്വപ്‌നങ്ങളോളം മധുരം…

Read More

ഉയിരിൻ പാതി പകുത്തവൻ.. ഉടലിൻ പാതിയായവൻ.. കൂർത്ത ചുണ്ടിൻ ചൂടാൽ പതിപ്പിച്ചു.. തുടുത്ത കവിളത്തൊരു ഉമ്മച്ചോപ്പ്…

Read More