Author: Sreeja Ajith

വായനയോട് പ്രിയം.

ജീവിതം നിറയുന്ന തിരക്കേറിയ വീഥികളിലൂടെ അനുദിനം ചരിക്കുമ്പോഴും ഓരോ മനുഷ്യന്റെയുള്ളിലും നീറിപ്പിടിയ്ക്കുന്ന ചില ദുഃഖങ്ങളുണ്ട്. രഹസ്യങ്ങൾ നിറഞ്ഞ ഉത്തരം തുരുത്തുകളിൽ അകപ്പെട്ട ചില മനുഷ്യരുടെ മനസ്സുകളിലേക്ക് തുറന്നു വയ്ക്കുന്ന ഒരു കിളിവാതിലാണ് അമൽ ഫെർമിസിന്‍റെ സങ്കടദ്വീപ് എന്ന കഥാസമാഹാരം. ഒരു ക്ഷമാപണത്തോടെ തുടങ്ങട്ടെ. ആവശ്യപ്പെട്ട രണ്ട് ദിവസത്തിനുള്ളിൽ അമൽ ഇത്ത ബുക്ക് എന്റെ കയ്യിൽ എത്തിച്ചു തന്നു. പെട്ടെന്ന് തന്നെ വായിച്ചു തീർന്നെങ്കിലും ഈ കുറിപ്പ് എഴുതാൻ കുറച്ചു താമസിച്ചു പോയി. തിരക്കുപിടിച്ചല്ല മനസ്സിരുത്തി തന്നെ എഴുതേണ്ട കുറിപ്പ് ആണെന്ന് തോന്നിയത് കൊണ്ടാണ് താമസിച്ചതെന്ന് ആദ്യമേ പറയട്ടെ. മോംസ്പ്രെസ്സോയിലെ ഇഷ്ട എഴുത്തുകാരികളിൽ അമൽത്ത എന്നും മുൻപന്തിയിലായിരുന്നു. കണ്ടും കേട്ടുമറിഞ്ഞ ജീവിതങ്ങളെ മനോഹരമായി വാക്കുകളാൽ വരച്ച് ഹൃദയത്തിൽ ഒരു നോവ് അവശേഷിപ്പിക്കുന്നതാണ് അമലിത്തയുടെ ഓരോ കഥയും. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാൾക്കു മാത്രമേ വൈവിധ്യമാർന്ന ഇത്തരമൊരു കഥാപ്രപഞ്ചം ഒരുക്കാനാകൂ. തീവണ്ടി ഡ്രൈവറുടെ വ്യാകുലതകൾ പങ്കിടുന്ന ലോക്കോപൈലറ്റ്, ക്ലിനിക്കിലെത്തുന്ന ഗർഭിണികളുടെ സ്കാൻ റിപ്പോർട്ടിലൂടെ അവരുടെ…

Read More

ശ്യാമവർണ്ണത്തെ പരിഹാസമോടെ നോക്കി “കാക്ക കുളിച്ചാൽ കൊക്കാകുമോ “എന്നും കാക്കക്കറുപ്പെന്നും ശൈലികൾ ചമച്ചും വൈരൂപ്യത്തിൻ പ്രതീകമായ് തന്നെ പ്രതിഷ്ഠ നടത്തിയ ലോകർ, ആത്മാക്കളെ പ്രീതിപ്പെടുത്താനായ് അരിയും പൂവും വെച്ചു കൈകൊട്ടി വിളിപ്പതു കേൾക്കെ, വെളുത്ത വസ്ത്രത്തിനുള്ളിലെ കാലുഷ്യത്തിൻ കറുപ്പു തീണ്ടിയ മനം കണ്ടു തല ചെരിച്ചു നോക്കി പുച്ഛമോടെ കലമ്പി കാക്ക.

Read More

മനമിതിൽ വിഷാദപുഷ്പങ്ങൾ ഗന്ധം പടർത്താതെ വിരിഞ്ഞുനിന്നിടുന്നു, മൂകനൊമ്പരത്തിൻ ശീലുകൾ അലയടിയ്ക്കുമൊരു സന്ധ്യാവേളയിൽ. ഹൃദയമേതോ നഷ്ടസ്വപ്നത്തിൻ തപ്‌തസ്മരണയാൽ, തേങ്ങിടുന്നു, എങ്കിലും വീണ്ടും പ്രതീക്ഷിക്കുന്നു, വസന്തത്തിൻ ചിറകടികളീ മൂകസന്ധ്യയിൽ വർണ്ണങ്ങൾ ചാലിക്കുമെന്ന് വെറുതെ, എന്തിനെന്നറിയാതെ.

Read More

പ്രായത്തിൻ പരിക്കുകൾ ശരീരത്തിൽ അടയാളങ്ങൾ പതിച്ച നേരം, തടിച്ചിയെന്നു പേർ വിളിച്ചു പരിഹാസം ചൊരിഞ്ഞവർ തെല്ലുമോർത്തീലവൾക്ക്, അഴകിൻ അളവുകൾ തെറ്റിയ മേനി മാത്രമല്ല, അതിനുള്ളിൽ നന്മകൾ മാത്രം ചിന്തിക്കും ഹൃദയവുമുണ്ടെന്ന്. നിഷ്കപടമാമൊരു മനം തേങ്ങുന്നുണ്ടവരുടെ മൂർച്ചയേറും വാക്ക്ശരങ്ങൾ എന്നുമേറ്റു വാങ്ങിടുമ്പോൾ. ഒരു നാളവളുടെ മനസ്സിൻ വാതായനങ്ങൾ, എന്നെന്നേയ്ക്കുമായ്, അവർക്കു മുന്നിൽ കൊട്ടിയടച്ചിടുമെന്നും.

Read More

സ്വർണ്ണവർണ്ണത്തിൽ തിളങ്ങി നെയ്യിൽ മുങ്ങിക്കുളിച്ചു മിനുസമാർന്നൊരു മൃദുമേനിയുമായ് മനോഹരിയായ് വാഴും നെയ്യപ്പമറിയുന്നില്ല, കൊതിയൂറുമൊരു ഉദരത്തിൻ അഗ്നി ശമിപ്പിക്കൽ മാത്രമല്ലോ തൻ മോഹനരൂപത്തിൻ ജന്മോദ്ദേശമെന്ന്.

Read More

ടാഗുകൾ അടയാളം വെച്ച ജീവിതങ്ങൾ ……………………………………………………………. ജനിച്ചു വീഴും നേരം കയ്യിൽ കെട്ടിയ അടയാളമായിരുന്നു അയാളുടെ ജീവിതത്തിലെ ആദ്യത്തെ തിരിച്ചറിയൽ രേഖ. പിന്നെയോരോ കാലത്തും അവൾ കുടുംബത്തിന്റെ പേരിലും ഭർത്താവിന്റെ പേരിലും അടയാളപ്പെടുത്തപ്പെട്ടു. അവൾ അവളായി അടയാളം പതിപ്പിയ്ക്കാൻ ശ്രമിച്ചു നോക്കിയപ്പോഴാണ് അവളുടെ ആത്മാവിൽ സംതൃപ്തിയുടെ അടയാളം പതിഞ്ഞത്.

Read More

ഉച്ചയുറക്കത്തിൽ എന്നോ കണ്ടുമറഞ്ഞോരു അവ്യക്തമാം കിനാവ് പോലെ, ഒരിക്കൽ ഹൃദയത്തിൽ നിറഞ്ഞു നിന്ന മുഖങ്ങളിന്നു വെറുമൊരു ഓർമ്മ മാത്രമായ് തീരുവതു വിധിയുടെ തമാശയല്ലോ.

Read More

പരസ്പരം മത്സരിച്ചു സ്നേഹിക്കും മനസ്സുകൾക്കിടയിൽ മതിലുകൾ ഉയർന്നിടുമ്പോൾ, ഒരിക്കൽ സ്നേഹിക്കാൻ മത്സരിച്ചവർ പരസ്പരം തോൽപ്പിക്കാൻ മത്സരിച്ചിടുന്നു. ഒരിക്കലുമിനി മറികടക്കാൻ കഴിയാ അകലങ്ങളിൽ എത്തിടുമ്പോൾ, തിരിച്ചറിയുന്നവർ, എത്രമേൽ വെറുത്താലും മറക്കുവാൻ കഴിയില്ല തമ്മിൽ. ഹൃദയങ്ങളിലിത്തിരി നിലാവ് പെയ്തു കുളിർക്കുന്നുണ്ട് പരസ്പരം പിന്നെയുമോർക്കവേ.

Read More

“നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ ഇന്നും പ്രതീക്ഷിച്ചു നിന്നു…..” രാവിലത്തെ പണിയെല്ലാം കഴിഞ്ഞു അലസതയോടെ പത്രവും മറിച്ചു നോക്കിയിരിക്കുമ്പോഴാണ് ആ പാട്ടിന്റെ വീചികൾ ചെവിയിലേയ്ക്കൊഴുകി വരുന്നത്. ശ്യാമ എഴുന്നേറ്റു ബാൽക്കണിയിലേക്ക് നടന്നു. അടുത്ത ഫ്ലാറ്റിൽ നിന്നാണെന്ന് തോന്നുന്നു. അപ്പോൾ അവിടെ മലയാളികളാണ് പുതുതായി താമസത്തിനു വന്നിരിക്കുന്നത്. അവൾ വിചാരിച്ചു. കൂട്ടു കൂടാൻ പറ്റിയ സ്ത്രീകൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. വിരസതയാർന്ന ഈ ഫ്ലാറ്റ് ജീവിതത്തിൽ, നരച്ച പകലുകൾക്ക് നിറം പകരുന്നത് അപൂർവ്വമായി ലഭിക്കുന്ന മനസ്സിനിണങ്ങിയ അയൽപ്പക്കസൗഹൃദങ്ങളാണ്. അയൽക്കാരെപ്പോലും കണ്ടാൽ തിരിച്ചറിയാത്ത ഈ ഫ്ലാറ്റ് ജീവിതത്തിൽ അതും അപൂർവ്വഭാഗ്യമാണ്. ഈ അറബ് നഗരത്തിൽ പലപ്പോഴും അയൽക്കാരായി കിട്ടുക ഭാഷയും ദേശവും ഒക്കെ വ്യത്യസ്തമായവരെയാണ്.മലയാളികൾ അടുത്ത റൂമുകളിൽ വന്നാലും ചിലരൊന്നും വലിയ അടുപ്പം കാണിക്കില്ല. മറ്റു ചിലപ്പോൾ പ്രായം കൊണ്ടു യോജിച്ചവരാകില്ല. വിനുവേട്ടനും മോളും പോയിക്കഴിഞ്ഞാൽ പിന്നെ ആകെയൊരു ഒറ്റപ്പെടലാണ്. എന്തെങ്കിലും ജോലിയ്ക്ക് ശ്രമിക്കാനുള്ള ആത്മവിശ്വാസവുമില്ല. വൈകുന്നേരം വരെ വായിച്ചും ടി. വി കണ്ടും ഏകാന്തതയോട്…

Read More

വിജയി ————— ജീവിതമൊരു മത്സരമായ് കാണുകിൽ, നേട്ടങ്ങൾ തൻ അളവുകോൽ കൊണ്ടളക്കുകിൽ, വിജയപരാജയങ്ങൾ സ്വസ്ഥത കെടുത്തിടും മർത്യന്റെ. കർമ്മങ്ങൾ ഭംഗിയായ് ചെയ്തു കാലുഷ്യമില്ലാതെ മുന്നോട്ട് നീങ്ങുകിൽ മനശാന്തി നേടിയവൻ തന്നെ ജീവിതമാം കളരിയിൽ വിജയിയെന്നു സ്വയമറിഞ്ഞിടും.

Read More