Author: Sreeja Ajith

വായനയോട് പ്രിയം.

വണ്ടി നിർത്തി ഇറങ്ങിയതും മനസ്സിൽ അസ്വസ്ഥത നിറയുന്നതറിഞ്ഞു. പല ദിവസങ്ങളിലെ ആലോചനകൾക്ക് ശേഷമാണ് ഈ യാത്ര തീരുമാനിച്ചത്. ആരോടും പറഞ്ഞില്ല. അമ്മയോടു പോലും ഓഫീസ് ആവശ്യത്തിനായി പോകുകയാണെന്ന് മാത്രമേ പറഞ്ഞുള്ളു. അറിഞ്ഞാൽ അമ്മ എതിർക്കുമെന്നുള്ളത് തീർച്ചയാണ്. ഒരിക്കൽ ആണിയടിച്ചു അടച്ചു കളഞ്ഞ ജാലകം വീണ്ടും തുറക്കുന്നത് എന്തിനാണ് എന്ന് താനും ചിന്തിച്ചതാണ്. അതും അവിടെ നിന്ന് അല്പം പോലും കാറ്റും വെളിച്ചവും ഇനി വരില്ല എന്നുറപ്പുള്ളപ്പോൾ!എങ്കിലും പോകാതിരുന്നാൽ പിന്നീടൊരിക്കലും സ്വസ്ഥത കിട്ടില്ലെന്നുറപ്പാണ്. ചുറ്റുപാടും പരിചയമുള്ള അടയാളങ്ങൾക്കായി മിഴികൾ പരതി. പറയത്തക്ക വലിയ മാറ്റങ്ങളൊന്നും ആ ഗ്രാമപ്രദേശത്തിന് സംഭവിച്ചിട്ടില്ല. പണ്ട് ബസ്സിറങ്ങുമ്പോൾ കണ്ടിരുന്ന പെട്ടിക്കടയുടെ സ്ഥാനത്ത് ഒരു ചെറിയ കൂൾബാർ ആയിട്ടുണ്ട്. ഓല മേഞ്ഞിരുന്ന ബസ്സ്റ്റോപ്പ് ഇപ്പോൾ ഷീറ്റ് ഇട്ടിട്ടുണ്ട്. കാലം മാറിയാലും വലിയ മാറ്റമൊന്നും വരാത്ത പലതും ഈ ലോകത്തിലുണ്ടെന്ന് അയാൾ ഓർത്തു. ഇരുപതു വർഷത്തിന് ശേഷവും തന്റെയുള്ളിലെ ഓളങ്ങൾ അടങ്ങിയിട്ടില്ലല്ലോ. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും വർഷങ്ങളായി ഉള്ളിൽ കിടന്നു…

Read More

ഇന്ന് റേഡിയോ ദിനം. ദിനങ്ങളിൽ സുന്ദരഗാനങ്ങളുടെ മാധുര്യം പകർന്നു തന്ന റേഡിയോ എന്റെ മാനസതോഴിയായിരുന്നു. ടെലിവിഷൻ വീട്ടിൽ വരുന്നതിനു മുമ്പ് ഗൃഹാങ്കണങ്ങളിലെ താരമായിരുന്നു റേഡിയോ. ടെലിവിഷൻ ഉള്ളപ്പോഴും റേഡിയോ പരിപാടികളുടെ വൈവിദ്ധ്യം അന്ന് ദൂരദർശൻ മാത്രമുള്ളപ്പോൾ ലഭ്യമായിരുന്നില്ല. അളന്നു മുറിച്ചത് പോലെയായിരുന്നു ടീവിയിലെ മലയാളം പരിപാടികൾ. റേഡിയോയിലെ പരിപാടികൾ കേട്ടായിരുന്നു രാവിലത്തെ സമയം പോലും അഡ്ജസ്റ്റ് ചെയ്തിരുന്നത്. സുഭാഷിതങ്ങൾ, രാവിലത്തെ വാർത്തകൾ, ലളിതസംഗീതപാഠം, കാവ്യാഞ്‌ജലി, ചലച്ചിത്രഗാനങ്ങൾ ഇവയെല്ലാം പശ്ചാത്തലമാക്കിയാണ് രാവിലത്തെ പഠിപ്പും സ്കൂളിലേയ്ക്കുള്ള ഒരുക്കവുമെല്ലാം. ചലച്ചിത്രഗാനങ്ങൾ കഴിഞ്ഞു ഇംഗ്ലീഷ് ന്യൂസ്‌ തുടങ്ങിയാൽ എട്ടു മണിയായി. അതോടെ റേഡിയോ തൽക്കാലം ഓഫ്‌ ആക്കും.പിന്നെ രാവിലത്തെ ഭക്ഷണം കഴിക്കലായി.ചലച്ചിത്രഗാനങ്ങൾ കഴിയുമ്പോൾ മനസ്സിൽ ഒരു സങ്കടം വരും. ഇന്നത്തെപ്പോലെ ഇഷ്ടഗാനങ്ങൾ വിരൽത്തുമ്പിൽ സെർച്ച്‌ ബട്ടണിൽ ഇല്ലാത്ത കാലമാണല്ലോ. കാത്തിരുന്നു കാത്തിരുന്നാണ് ഇഷ്ടഗാനങ്ങൾ റേഡിയോയിൽ വരിക.അതു കൊണ്ട് അതു കേൾക്കാൻ ഒരു മുടക്കവും വരുത്തില്ല. ഒഴിവുദിവസങ്ങളിൽ ഉച്ചക്ക് ഒരു മണിയോടെ പഠിപ്പ് അവസാനിപ്പിക്കും. ഒരു മണിയുടെ വാർത്ത,…

Read More

അനുദിനം മാറിമറയുമീയുലകത്തിൽ പരിണാമം നിത്യമാം സത്യം മാത്രം. മാറിമറയുന്നെല്ലാം നാം നോക്കിനോക്കി നിന്നീടവേ, കാലം മാറിടും നേരം പ്രകൃതി തൻ രൂപഭാവങ്ങൾ മാറുന്നു, അടിമുടി മാറുന്നു ചുറ്റുപാടുകൾ, ജീവിതരീതികൾ, ജീവിതം തന്നെയും. ഒരു നാൾ വിടാതെ പാലിച്ച ശീലങ്ങൾ പിന്നെയോർത്തിടും നേരം അത്ഭുതം തോന്നിടുന്നു. കഴിഞ്ഞ കാലത്തെ ഭ്രമങ്ങൾ, ഇഷ്ടങ്ങൾ ഇന്നോർത്തിടുമ്പോൾ സ്വപ്നമെന്ന പോൽ നേർത്തൊരോർമ്മ മാത്രമായ് തോന്നിടും ചിലപ്പോൾ. പരിണാമം തന്നെയീ ലോകത്തെ മനുഷ്യനഭികാമ്യമായ് മാറ്റുന്നതെന്നും മാറ്റമില്ലാതെ നിത്യവും കാണ്മതെല്ലാം മടുപ്പിന്നോളങ്ങൾ സൃഷ്ടിച്ചിടും മനസ്സിൽ.

Read More

ഇളംകാറ്റിൽ ഓളങ്ങൾ ഊഞ്ഞാലാടിക്കളിക്കുമൊരു ശാന്തമാം കായലിൻ തീരത്ത്, പക്ഷികൾ കൂടണയാനൊരുങ്ങുമൊരു ശോണസന്ധ്യ തൻ സൗന്ദര്യം വെറുതെ നോക്കിയിരിക്കെയെൻ ഉള്ളിൽ നിറയുന്നുണ്ടേതോ നഷ്ടസ്വപ്‌നങ്ങൾ തൻ വിഷാദസ്മൃതികൾ.

Read More

കുട്ടിക്കളിയെന്നു ചിലരുടെ പ്രവർത്തികളെ, തെല്ലു പരിഹാസമോടെ വിശേഷിപ്പിച്ചെന്നാലും, ക്ഷണഭംഗുരമാമീ അവനിവാഴ്‌വിൽ ശാശ്വതമല്ല നാം നേടിയെടുത്തതൊന്നും. ഗൗരവമോടെ ചെയ്തിടും പലതും കാലങ്ങൾ കടന്നുപോകവേ നിസ്സാരമെന്നു തോന്നും ചിലപ്പോൾ. കുട്ടിക്കളിയെങ്കിലും അല്പനേരമെങ്കിലും ചുറ്റുമുള്ളവരിൽ ആനന്ദം പകർന്നു നൽകാൻ കഴിയും മനുഷ്യരെ ചേർത്തു നിർത്തേണമെന്നും നമ്മൾ.

Read More

സത്യങ്ങൾ തുറന്നുപറയുകിൽ, തൻ നേർക്കുതിരും അനീതി തൻ ശരങ്ങളെ, ഒരു ചെറുവാക്ക് കൊണ്ടെങ്കിലും പ്രതിരോധിക്കുകിൽ അവൾ പ്രശ്നക്കാരി, ധിക്കാരി. കാലമെത്ര മാറിയെന്നാലും അനുസരണയോടെ തലകുനിച്ചു നിൽക്കും പെണ്ണിനെയല്ലോ ലോകം മോഹിക്കുവതെന്നും. കുലീനത തൻ മുഖംമൂടിയണിഞ്ഞു സ്വത്വം പോലും മറന്നു സകലരെയും പ്രീതിപ്പെടുത്തി ജീവിക്കുകിൽ എന്നും സൽപ്പേര് നേടിടാം.

Read More

ഭാഗ്യനിർഭാഗ്യങ്ങൾ ഞാണുമേൽക്കളി നടത്തിടും രംഗഭൂമിയല്ലോ പാരിതിൽ മർത്യജീവിതം. സ്ഥിരപരിശ്രമം കൊണ്ട് കൈയ്യെത്തിപ്പിടിച്ചിടാം വിജയത്തെയെന്നാലും നിർഭാഗ്യങ്ങൾ തൻ നീരാളിപ്പിടുത്തത്തിൽ അമർന്നുപോയീടുകിൽ പുറകോട്ടു വലിച്ചിടുമത് വിജയക്കുതിപ്പിനെ. എങ്കിലും നിശ്ചയദാർഢ്യത്താൽ മനുഷ്യൻ കീഴടക്കിയിട്ടുണ്ടെന്നും അത്യുന്നതങ്ങളാം കൊടുമുടികളും അജ്ഞാതമാം സാഗരങ്ങളും.

Read More

സാഹിത്യവുമായി ബന്ധപ്പെട്ട ആദ്യത്തെ ഓർമ്മ മൂന്നു നാലു വയസ്സുള്ളപ്പോൾ അച്ഛൻ വായിച്ചു തരാറുള്ള വള്ളത്തോളിന്റെ കൊച്ചുസീതയെന്ന മനോഹരമായ കാവ്യമാണ്. “വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പവായുവിമാനത്തിലേറിയാലും, പ്രീതരായ് സഞ്ചാരം ചെയ്യാം നമുക്കല്പം ഭൂതകാലാകാശവീഥിയിങ്കൽ ” എന്നു തുടങ്ങി മിഥിലാപുരിയിലെ രാജധാനിയിൽ വളരുന്ന സീതയുടെ ബാല്യം മനോഹരമായി അവതരിപ്പിച്ച വരികൾ. അഞ്ചു വയസ്സായ പെങ്കിടാവായി പലതരം കളികളിൽ വ്യാപൃതയായിരിക്കുന്ന സീതയെ സങ്കൽപ്പിക്കാറുണ്ടായിരുന്നു. എനിക്കും കവിതയിലെ സീതയ്ക്കും അന്നൊരേ പ്രായമായിരുന്നു. കവി പാടിയ പോലെ സങ്കല്പവിമാനത്തിൽ ഞാനും ഒരു പാട് സഞ്ചരിച്ചു. സത്യത്തിൽ വായന ഭാവനയുടെ ചിറകിലേറിയുള്ള സഞ്ചാരം തന്നെയല്ലേ. അറിയാത്ത ലോകങ്ങളിലൂടെ സന്ദർഭങ്ങളിലൂടെയുള്ള സങ്കല്പസഞ്ചാരം. വായിക്കാൻ പഠിച്ചപ്പോൾ പൂമ്പാറ്റയിലെ കപീഷും ബാലരമയിലെ മായാവിയും കുട്ടൂസനും ഡാകിനിയും ലൊട്ടുലൊടുക്കും ഗുൽഗുൽമാലും ഇഷ്ട കഥാപാത്രങ്ങളായി. അമർചിത്രകഥകൾ സ്ഥിരമായി വീട്ടിൽ വരുത്തിയിരുന്നില്ല എങ്കിലും അവയും വായനാസഞ്ചാരത്തിലെ കൂട്ടുകാരായി ഇടയ്ക്കൊക്കെ വിരുന്നെത്തുമായിരുന്നു. രാജകുമാരന്മാരുടെയും രജപുത്രപോരാളികളുടെയും മായാലോകം തുറന്നു തന്നിരുന്നു. പിന്നീട് 101 ബാലകഥകളും പഞ്ചതന്ത്രകഥകളും വിക്രമാദിത്യ കഥകളും ആയിരത്തൊന്നു രാവുകളും ഐതിഹ്യമാലയും അക്ഷരങ്ങളുടെ…

Read More

പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലെന്നു തത്വം പറഞ്ഞാലും, പെറ്റാൽ മാത്രം അമ്മയാകില്ല നിശ്ചയം. ശരീരം കൊണ്ടല്ല മാതാവാകേണ്ടതെന്നോർത്തിടേണം. അമ്മയെന്നതൊരു പദവിയല്ല സത്യം. മഹനീയമാമൊരു ഉത്തരവാദിത്തമല്ലോ. ഹൃദയത്തിൽ ആർദ്രമാം സ്നേഹവും കരുതലും നിറഞ്ഞിടുകിൽ മാത്രം അമ്മയെന്ന പേരിന് അർഹത നേടിടും. പെറ്റമ്മയെക്കാൾ സ്നേഹവും കരുതലും നൽകിടും പോറ്റമ്മമാർ എത്രയോ ഉലകിലുണ്ടെന്നോർക്കേണം.

Read More

കൗശലമേറും മനുഷ്യരെ കുറുക്കനോടുപമിച്ചിടും നേരം ഓർക്കുന്നില്ല നാം, കുറുക്കൻ തൻ കൗശലം കഥകളിൽ മാത്രം. സ്വാർത്ഥലാഭത്തിന്നായ് ആരെയും ചതിച്ചിടാൻ,തള്ളിപ്പറഞ്ഞിടാൻ, ചിലപ്പോൾ, ചില മനുഷ്യർ കാണിക്കും കുബുദ്ധികൾ, ലജ്ജിപ്പിച്ചിടും വിശേഷബുദ്ധിയില്ലാ മൃഗങ്ങളെപ്പോലും.

Read More