കാണാതെ ചൊല്ലി വർഷങ്ങളോളം കഠിനാധ്വാനം ചെയ്തു കരസ്ഥമാക്കിയ ബിരുദങ്ങളത്രെ വിദ്യ തൻ അളവുകോൽ. കനപ്പെട്ട യോഗ്യതകൾ എത്ര നേടിയെന്നാലും, സഹജീവികൾ തൻ വേദന കാണാൻ അകക്കണ്ണ് തെളിയായ്കിൽ, മനുഷ്യനു നേട്ടങ്ങൾ കൊയ്തിടുവാനുള്ള ചെപ്പടിവിദ്യയായ് മാറിടുന്നു വിദ്യാഭ്യാസം.
Author: Sreeja Ajith
മാറ്റുവാനാകില്ല കണ്ണുനീർ കൊണ്ടു ജീവിതപാതയിൽ കണ്ടുമുട്ടിടും സംഭവങ്ങൾ തൻ ഗതിവിഗതികളെയെന്നാലും, ഉള്ളിൽ ഘനീഭവിച്ചിടും ദുഃഖമേഘങ്ങൾ, മിഴിനീർത്തുള്ളികളായ് പെയ്തൊഴിഞ്ഞീടുകിൽ സന്തോഷത്തിൻ മഴവില്ല് വിരിഞ്ഞിടും ചിലനേരം, മനസ്സിൻ നീലവിഹായസ്സിൽ വീണ്ടും.
വാക്കുകൾ കൊണ്ട് പറയുവാനാകാത്ത, മനോവിചാരങ്ങൾ, സ്നേഹസന്ദേശങ്ങൾ, ഹൃദയരാഗങ്ങളാൽ ശ്രുതി പകർന്നു, നിശ്ശബ്ദമായ് കൈമാറിടും മനോജ്ഞമാം ഭാഷയല്ലോ മൗനം.
വാക്കുകൾ മുറിവേൽപ്പിച്ചിടും കൂരമ്പുകളായ് മാറിടും സമയങ്ങളിൽ, മൗനത്തെ കൂട്ടാക്കി, വികാരങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയുകിൽ, ഉടയാതെ കാത്തിടാം അമൂല്യമാം ഹൃദയബന്ധങ്ങൾ.
അയലത്തെ വീട്ടിൽ നിന്നും ഒരു ബഹളം കേട്ടപ്പോളാണ് സീത ആലോചനയിൽ നിന്നും ഉണർന്നത്. ജനൽ തുറന്നാൽ അവിടുത്തെ കാര്യങ്ങൾ മുഴുവൻ കാണാം. നോക്കിയപ്പോൾ രശ്മി തല കുനിച്ചു നിൽക്കുകയാണ്. അവളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മൂന്നു മാസം ആയിട്ടേയുള്ളു. അവളെയാണ് ഗിരിജയും സേതുവും വഴക്കു പറയുന്നത്. സംസാരം വ്യക്തമല്ല. രശ്മിയുടെ കണ്ണു നിറഞ്ഞിട്ടുണ്ട്. നല്ല സ്വഭാവമുള്ള പെൺകുട്ടിയാണ് രശ്മി. അച്ഛനെയും അമ്മയെയും ദേഷ്യം പിടിപ്പിക്കാൻ അവൾ എന്താണാവോ ചെയ്തത്. സീത വിചാരിച്ചു. അയൽവീടുമായി നല്ല അടുപ്പമാണ് സീതയ്ക്ക്. രശ്മിയെ അവർക്ക് വലിയ ഇഷ്ടമാണ്. എന്തായാലും അവിടെ വരെ പോയി ഒന്ന് അന്വേഷിക്കാം. സീത അടുത്ത വീട്ടിലേയ്ക്കു നടന്നു. “എന്താ ഗിരിജേ ഒരു ബഹളം. എന്നോട് പറയാവുന്നതാണോ?” സീതയുടെ ചോദ്യം കേട്ട് ഗിരിജ പറഞ്ഞു. “പറയാതിരുന്നിട്ട് കാര്യമില്ല ചേച്ചി. നാട്ടുകാർ മുഴുവൻ അറിയും അധികം വൈകാതെ. ഇവൾ ഭർത്താവിന്റെ വീട്ടിൽ നിന്നും വഴക്കു കൂടി ഇറങ്ങിപ്പോന്നിരിക്കുകയാണ്. ഇനി അങ്ങോട്ട് പോകില്ല എന്ന്. നാണം…
ജീവിതം നിറയുന്ന തിരക്കേറിയ വീഥികളിലൂടെ അനുദിനം ചരിക്കുമ്പോഴും ഓരോ മനുഷ്യന്റെയുള്ളിലും നീറിപ്പിടിയ്ക്കുന്ന ചില ദുഃഖങ്ങളുണ്ട്. രഹസ്യങ്ങൾ നിറഞ്ഞ ഉത്തരം തുരുത്തുകളിൽ അകപ്പെട്ട ചില മനുഷ്യരുടെ മനസ്സുകളിലേക്ക് തുറന്നു വയ്ക്കുന്ന ഒരു കിളിവാതിലാണ് അമൽ ഫെർമിസിന്‍റെ സങ്കടദ്വീപ് എന്ന കഥാസമാഹാരം. ഒരു ക്ഷമാപണത്തോടെ തുടങ്ങട്ടെ. ആവശ്യപ്പെട്ട രണ്ട് ദിവസത്തിനുള്ളിൽ അമൽ ഇത്ത ബുക്ക് എന്റെ കയ്യിൽ എത്തിച്ചു തന്നു. പെട്ടെന്ന് തന്നെ വായിച്ചു തീർന്നെങ്കിലും ഈ കുറിപ്പ് എഴുതാൻ കുറച്ചു താമസിച്ചു പോയി. തിരക്കുപിടിച്ചല്ല മനസ്സിരുത്തി തന്നെ എഴുതേണ്ട കുറിപ്പ് ആണെന്ന് തോന്നിയത് കൊണ്ടാണ് താമസിച്ചതെന്ന് ആദ്യമേ പറയട്ടെ. മോംസ്പ്രെസ്സോയിലെ ഇഷ്ട എഴുത്തുകാരികളിൽ അമൽത്ത എന്നും മുൻപന്തിയിലായിരുന്നു. കണ്ടും കേട്ടുമറിഞ്ഞ ജീവിതങ്ങളെ മനോഹരമായി വാക്കുകളാൽ വരച്ച് ഹൃദയത്തിൽ ഒരു നോവ് അവശേഷിപ്പിക്കുന്നതാണ് അമലിത്തയുടെ ഓരോ കഥയും. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാൾക്കു മാത്രമേ വൈവിധ്യമാർന്ന ഇത്തരമൊരു കഥാപ്രപഞ്ചം ഒരുക്കാനാകൂ. തീവണ്ടി ഡ്രൈവറുടെ വ്യാകുലതകൾ പങ്കിടുന്ന ലോക്കോപൈലറ്റ്, ക്ലിനിക്കിലെത്തുന്ന ഗർഭിണികളുടെ സ്കാൻ റിപ്പോർട്ടിലൂടെ അവരുടെ…
ശ്യാമവർണ്ണത്തെ പരിഹാസമോടെ നോക്കി “കാക്ക കുളിച്ചാൽ കൊക്കാകുമോ “എന്നും കാക്കക്കറുപ്പെന്നും ശൈലികൾ ചമച്ചും വൈരൂപ്യത്തിൻ പ്രതീകമായ് തന്നെ പ്രതിഷ്ഠ നടത്തിയ ലോകർ, ആത്മാക്കളെ പ്രീതിപ്പെടുത്താനായ് അരിയും പൂവും വെച്ചു കൈകൊട്ടി വിളിപ്പതു കേൾക്കെ, വെളുത്ത വസ്ത്രത്തിനുള്ളിലെ കാലുഷ്യത്തിൻ കറുപ്പു തീണ്ടിയ മനം കണ്ടു തല ചെരിച്ചു നോക്കി പുച്ഛമോടെ കലമ്പി കാക്ക.
മനമിതിൽ വിഷാദപുഷ്പങ്ങൾ ഗന്ധം പടർത്താതെ വിരിഞ്ഞുനിന്നിടുന്നു, മൂകനൊമ്പരത്തിൻ ശീലുകൾ അലയടിയ്ക്കുമൊരു സന്ധ്യാവേളയിൽ. ഹൃദയമേതോ നഷ്ടസ്വപ്നത്തിൻ തപ്‌തസ്മരണയാൽ, തേങ്ങിടുന്നു, എങ്കിലും വീണ്ടും പ്രതീക്ഷിക്കുന്നു, വസന്തത്തിൻ ചിറകടികളീ മൂകസന്ധ്യയിൽ വർണ്ണങ്ങൾ ചാലിക്കുമെന്ന് വെറുതെ, എന്തിനെന്നറിയാതെ.
പ്രായത്തിൻ പരിക്കുകൾ ശരീരത്തിൽ അടയാളങ്ങൾ പതിച്ച നേരം, തടിച്ചിയെന്നു പേർ വിളിച്ചു പരിഹാസം ചൊരിഞ്ഞവർ തെല്ലുമോർത്തീലവൾക്ക്, അഴകിൻ അളവുകൾ തെറ്റിയ മേനി മാത്രമല്ല, അതിനുള്ളിൽ നന്മകൾ മാത്രം ചിന്തിക്കും ഹൃദയവുമുണ്ടെന്ന്. നിഷ്കപടമാമൊരു മനം തേങ്ങുന്നുണ്ടവരുടെ മൂർച്ചയേറും വാക്ക്ശരങ്ങൾ എന്നുമേറ്റു വാങ്ങിടുമ്പോൾ. ഒരു നാളവളുടെ മനസ്സിൻ വാതായനങ്ങൾ, എന്നെന്നേയ്ക്കുമായ്, അവർക്കു മുന്നിൽ കൊട്ടിയടച്ചിടുമെന്നും.
സ്വർണ്ണവർണ്ണത്തിൽ തിളങ്ങി നെയ്യിൽ മുങ്ങിക്കുളിച്ചു മിനുസമാർന്നൊരു മൃദുമേനിയുമായ് മനോഹരിയായ് വാഴും നെയ്യപ്പമറിയുന്നില്ല, കൊതിയൂറുമൊരു ഉദരത്തിൻ അഗ്നി ശമിപ്പിക്കൽ മാത്രമല്ലോ തൻ മോഹനരൂപത്തിൻ ജന്മോദ്ദേശമെന്ന്.
