കുഞ്ഞുനാളിൽ കുട്ടിക്കുറുമ്പ് കാണിക്കുമ്പോൾ ‘അമ്മ നൽകിയ ഓമനത്തമുള്ള അടികൾ. സഹോദരങ്ങൾ തമ്മിൽ വഴക്കിടുമ്പോൾ അമ്മ നൽകിയ ശാസനയുള്ള അടികൾ. സ്കൂളിൽ അധ്യാപകർ നൽകിയ തിരിച്ചറിവിനുള്ള അടികൾ. നോവ് മാറിയപ്പോൾ അവയെല്ലാം മധുരിക്കുന്ന ഓർമ്മകളായ്. പക്ഷേ…
കുഞ്ഞുമക്കൾക്ക് വിദ്യാഭ്യാസത്തോടൊപ്പം, കലകൾ അഭ്യസിക്കുന്നതിനോടൊപ്പം അവരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ആയോധനകലകൾ പഠിപ്പിക്കുക. ” നിങ്ങൾ സുരക്ഷിതരാണ് മക്കളെ ” എന്നു നാൾക്കുനാൾ കള്ളം പറയുന്നതിനേക്കാൾ, ഒളിഞ്ഞിരിക്കുന്ന വിപത്തുകളെ കുറിച്ച് അവരെ ബോധവാന്മാര് ആക്കുക. “…
സുരക്ഷ എന്ന വാക്ക് പലപ്പോഴും വിരോധാഭാസം ആവുന്നുണ്ടോന്ന് തോന്നാറുണ്ട് പലപ്പോഴും? ഒരിടത്തു സ്ത്രീ സുരക്ഷയെ പറ്റി വാതോരാതെ സംസാരിക്കുകയും മാധ്യമ ചർച്ചയും സ്റ്റാറ്റസുകളുമിട്ട് സമൂഹത്തെ ഉണർത്തുമ്പോൾ, മറ്റൊരിടത്തു ബാലിക മുതൽ വൃദ്ധസ്ത്രീകൾ വരേ തെല്ലും…
രാത്രി ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ആർത്തു കരയുമ്പോൾ ഓടിയെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു അമ്മയും അച്ഛനും മുത്തശ്ശിയും. “എൻ്റെ നെഞ്ചിൽ എന്തോ ഇഴഞ്ഞു “അവൾ വിങ്ങിപ്പൊട്ടി. “മോളേ, പേക്കിനാവ് കണ്ടതാകും. നാമം ജപിച്ചിട്ട് കിടന്നുറങ്ങ് ” – അമ്മ…
നീ… തെളിനീരൊഴുകുന്ന ആറ്റിന്റെ അടിത്തട്ടിൽ ഉലഞ്ഞു കിടക്കുന്ന ചെളിയിൽ പൂണ്ട പഴയകാലത്തിന്റെ അസ്തിത്വമില്ലാത്ത നിഴലിനും അപ്പുറം… —-പിരാന്തൻ—-
തീരത്തു മുത്തമിടാൻ മത്സരിക്കുകയാണ് ഓരോ തിരകളും… കണ്ണെത്താ ദൂരെ മുങ്ങിമറയാൻ വെമ്പൽ കൊള്ളുന്ന സൂര്യനും… തിരിഞ്ഞൊന്നു നോക്കാതെ അവൾ മുന്നോട്ട് നടക്കുകയാണ്, നനഞ്ഞ മണലിൽ പതിഞ്ഞ അവളുടെ കാൽപാടുകൾ നോക്കി ഞാനും…. ഒരുപാടു നാളുകൾക്ക് ശേഷമുള്ളൊരു…
അന്നും ഉറക്കത്തിൽ ഉച്ചത്തിൽ നിലവിളിച്ചു ഞെട്ടിയുണർന്നു. ഭയം ഉണർച്ചയിലും അവളെ പിൻതുടർന്നുകൊണ്ടേയിരുന്നു. കണ്ണടച്ചാലും തുറന്നാലും പാൽമണം മാറാത്ത തന്റെ കുഞ്ഞനിയന്റെ ചേതനയറ്റ ശരീരം മാത്രം. അതേ, കൂട്ടത്തോടെ കടിച്ചു പറിച്ചെടുത്തു അവനെ, ഭ്രാന്ത് പിടിച്ച…
“ഈ ഭൂമിയിൽ ഞാൻ ഏറ്റവും വെറുക്കുന്നത് നിന്നെയാണ്” തലയുയർത്തി കണ്ണിലേക്ക് നോക്കി പറഞ്ഞയാൾ എന്നെയും കടന്ന് നടന്നകന്നു. ഒരു നിമിഷം ഞാൻ സ്തബ്ധയായി. പ്രേമകടാക്ഷങ്ങളും പ്രണയാഭ്യർത്ഥനകളും കണ്ടും കേട്ടും പഴകിയ എനിക്ക് അത് ഒരു…
കുറ്റബോധത്തിന്റെ ഉമിത്തീയിൽ നീറുന്ന മനസ്സുമായി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷേ നിദ്ര കൺപോളകളെ തഴുകുന്നു പോലുമില്ലായിരുന്നു . നൊന്തുപെറ്റ മക്കളെയും സ്നേഹനിധിയായ ഭർത്താവിനെയും വിട്ട് ഇന്നലെ ഫേസ്ബുക്കിൽ കണ്ടവനുമായി ഇറങ്ങിപ്പോന്നു അവന്റെ…
പരാജയത്തിന്റെ കൈപ്പുനീരുകൾ, ഉള്ള് കനപ്പിച്ചിറങ്ങിപ്പോയ രാവുകൾ. പകലുകൾ. കാലവും നേരവും നോക്കാതെ പെയ്തിറങ്ങിയ, കണ്ണുനീർകുത്തൊഴുക്കുകൾ. ഉള്ളിലപ്പോഴും നേരിപ്പോട് പോലൊരുസ്വപ്നം. കൈച്ചിറങ്ങിയ, പുളിച്ചു തികട്ടിയ നോവുകൾക്ക് മേലെ പിന്നേയുമൊരു പ്രത്യാശാനാളം. കൽക്കണ്ടതുണ്ടുപോലെയല്ല. പഞ്ചാരതരിയോളം പോന്ന മധുരമുള്ളസ്വപ്നം.…
കവിളിലെ തിണർത്തുകിടന്ന തടിച്ചവിരൽപ്പാടുകൾ തലോടിക്കൊണ്ട് അയാൾ പറഞ്ഞു, “സോറി. ” പിറ്റേന്ന് ജോലികഴിഞ്ഞെത്തിയ അയാളുടെ കയ്യിൽ അവൾക്കായൊരു സമ്മാനപ്പൊതിയുണ്ടായിരുന്നു. അത് കൈമാറുമ്പോൾ അയാളവളുടെ നെറ്റിയിൽ ചുണ്ടു ചേർത്തു. അമ്മയെവിളിച്ചപ്പോൾ അവളുടെ സംസാരത്തിൽ സന്തോഷത്തിൻ്റെ ചിരി കിലുങ്ങി.…
പറയുന്നത് കേൾക്കുവാൻ ഒരാളുണ്ടാവുക എന്നതിനേക്കാൾ, പറയുന്നതെന്തെന്ന് മനസ്സിലാക്കുവാൻ ഒരാളുണ്ടാവുക എന്നതാണ് പ്രധാനം. ✍️ഫാബി നിസാർ
ജീവിതത്തിന്റെ കണക്ക് പുസ്തകം ഒന്ന് ഓഡിറ്റ് ചെയ്തു നോക്കിയതാ. എങ്ങനെ നോക്കിയിട്ടും ടാലിയാവാത്ത ബാലൻസ്ഷീറ്റായിരുന്നു. ഒടുവിൽ കണ്ടെത്തിയത് കൊടുത്ത സ്നേഹമൊന്നും തിരിച്ചു കിട്ടിയില്ല മാത്രമല്ല, സ്നേഹത്തിന്റെ കാര്യത്തിൽ ലാഭത്തേക്കാൾ കൂടുതൽ നഷ്ടമായിരുന്നു കണക്കിൽ. തന്റെ…
ജീവിതം പ്രതിസന്ധിയുടെ ആഴച്ചുഴിയിലേക്ക് മുങ്ങാംങ്കുഴിയിടുമ്പോൾ ചെറുവിരൽ തന്നു താങ്ങി നിർത്താൻ ദൈവദൂതനെപോൽ ഒരാളെങ്കിലും പ്രത്യക്ഷപ്പെടുമ്പോൾ ലഭിച്ചിടും ആശ്വാസത്തേക്കാൾ മറ്റൊന്നുമില്ല ഉലകിൽ. റംസീന നാസർ
സ്വയം തീർത്ത തടവറയിൽ ഏകാന്തതയുടെ കൂട്ടിൽ മൗനത്തിൻ്റെ തോളിൽ ചാരി ഞാനിരിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായിരിക്കും രാവും പകലും വന്നുപോകുന്നത് അറിയാതെ ഋതു ഭേദങ്ങൾ അറിയാതെശിലയായി മാറിയൊരഹല്യയെപ്പോലെ.. വാക്കുകൾ അണപൊട്ടി ഒഴുകുവാൻ മോഹിച്ചു വിലാപം തുടങ്ങിയിരിക്കുന്നു…
കുള്ളൻ തൈകൾ വിൽപനയ്ക്ക് ! ഏതോ കൃഷിയിടത്തിലെ ദത്തു തൈകൾ .. രാസമണ്ണിന്റെ ടെസ്റ്റ്യൂബ് പൈതങ്ങൾ .. മണ്ണിലേക്കോ മനസിലേക്കോ വേരിറങ്ങില്ലത്രേ .. നേരത്തിന് വളവും വെള്ളവും .. തണൽ തൈകൾ വിൽക്കാനുണ്ടോ…
എങ്ങനെയാണ് നീ എന്ന ഒറ്റയ്ക്ഷരത്തിൽ ഞാൻ എന്ന രണ്ടക്ഷരം ചുരുങ്ങി പ്രണയം എന്ന മൂന്നക്ഷരം ഉണ്ടായത്?
ജീവിതത്തിൽ ഏറ്റവും മോശമായ അവസ്ഥയിൽ കൂടെയുണ്ടാവുമെന്ന് പറഞ്ഞും വിശ്വസിപ്പിച്ചും നമ്മുടെ മനസ്സിന്റെ അടിവേര് വരേ മലർക്കേ തുറപ്പിച് ഒടുവിൽ പറഞ്ഞകാര്യങ്ങളിൽ പൊടിപ്പും തൊങ്ങലും കൂട്ടിച്ചേർത്തു പലരുടെയും മുന്നിലേക്ക് വിളമ്പിവെച്ചും നാമറിയാതെ നമുക്കിട്ട് പണി തരുന്ന…
മൗന ശലഭങ്ങളെ അധരങ്ങളുടെ സമാധി ഗൃഹങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ അശക്തയായൊരു പഞ്ചമത്തെ വസന്തമെന്ന പോലെയും സപ്തസ്വര സാധകാമൃതം മരവിച്ചുറങ്ങുന്ന വീണാതന്ത്രികളെ വിരൽ സ്പർശമെന്ന പോലെയും മഴനീർക്കണങ്ങൾക്കുള്ളിലുറങ്ങുന്ന ഇന്ദ്രധനുസ്സിന്റെ വർണ്ണചാരുതയെ പൊൻവെയിൽ നാളമെന്ന പോലെയും എന്നിലുറങ്ങുന്നൊരെന്നെ…
തുമ്മാൻ പാടില്ല ചുമക്കാൻ പാടില്ല കുലുങ്ങി ചിരിക്കാൻ പാടില്ല അനങ്ങാൻ പാടില്ല തിരിയാൻ പാടില്ല നടക്കാൻ പാടില്ല ശ്വാസം വിടാമോ? വിടാം!!
