താതനാം തണൽ മര ശാഖയിലെത്ര ചെറുകിളികളാമോദമോടെ വസിച്ചു. ചൂടേറ്റുവാടി തളർന്നൊരു വേനലിൽ കിളികൾക്ക് തണലേകി കാത്തിടുന്നു മൂക്കോളം വെള്ളത്തിൽ മുങ്ങിയ വർഷത്തിൽ കിളികളെ നനയാതെ കാത്തുവെച്ചു കാലൊന്നിടറുന്ന കാറ്റിൻ കുറുമ്പിലും കിളികളെ വീഴാതെ താങ്ങിടുന്നു…
കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കുഞ്ഞിന്റെ കൂടെ അമ്മ, കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കൂടെ പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ! പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ! കുറുമ്പിപെണ്ണ്, കുസൃതിപെണ്ണ്! താരാട്ടുപാടാൻ അമ്മപെണ്ണില്ലേ കുറുമ്പിപ്പെണ്ണ്! കുഞ്ഞിന്റെ കൂടെ…
നരച്ചു കുരച്ചു ഞെങ്ങി ഞെരുങ്ങി ആവിതീർന്ന അടുക്കളയിലെ പ്രഷർ കുക്കറിനു ശേഷം അവൾ വിസിലടിച്ചു തുടങ്ങി… കറങ്ങി തീർത്ത മണിക്കൂറുകൾക്കൊടുവിൽ ശബ്ദം നിലച്ച ഘടികാര മണി പോലെ അവളും ചലിച്ചു തുടങ്ങി… തേച്ചിട്ടും തേച്ചിട്ടും…
നടന്നു നടന്ന്, ഞായറാഴ്ചച്ചന്തയിലെത്തിയപ്പോൾ അവിടെയെങ്ങും വിൽക്കാൻ നിരത്തിവെച്ചിരിക്കുന്നത് തലച്ചോറുകളായിരുന്നു. മനുഷ്യത്തലച്ചോറുകൾ..! പല തരത്തിൽപെട്ടവ, പല രൂപത്തിൽപ്പെട്ടവ, പല വലിപ്പത്തിൽപ്പെട്ടവ. പല വിലയിട്ടവ, പല പേരിട്ടവ. അമ്പലമെന്നും, പള്ളിയെന്നും.. പിന്നെ, പല പല ദേവാലയങ്ങളെന്നും ബോർഡ്…
കാലത്തിൻ നിറം മാഞ്ഞ തിരശ്ശീല നീക്കി ഞാൻ നോക്കിയാ പഴകിയ ജാലക വാതിലിനപ്പുറം ചിരിയും കരച്ചിലും ഇടചേർന്ന് പെയ്യുമാ ഇടമുറിയാത്തൊരെൻ ഓർമ്മതൻ പെയ്ത്തിനായ് ചടുലതാളത്തിൽ മനസ്സിൽ നിന്നുർന്നുവീഴുന്നു മുത്തുപോൽ മിഴിവാർന്ന മായാത്ത അനുഭവചിന്തുകൾ കണ്ണുനീരുപ്പു…
അഗ്നിപരീക്ഷ വിധിച്ച രാമനോ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനോ, ശസ്ത്രവീര്യത്താൽ വരിച്ച അർജ്ജുനനോ , ഐവർക്കു പകുത്ത വാക്കുധർമ്മമോ, സോദരധർമ്മം പാലിച്ച ലക്ഷ്മണനോ ഹരണം ചെയ്ത രാവണനോ, അധർമ്മങ്ങൾക്കുനേരെ കണ്ണുകെട്ടിയ ഗാന്ധാരിയോ ഇതിഹാസങ്ങളിൽ കണ്ണീർഗാഥയായി…
“അവന്റെ പ്രണയം സർപ്പദംശനമേറ്റതു പോലയായിരുന്നുവെനിക്ക്; എന്നിലേക്കാഴത്തിൽ പടർന്നിറങ്ങിയ പ്രണയവിഷം, ആ വിഷമെന്റെ ഉടലിനെ പ്രണയിച്ചു, ഞാനവന്റെ ഉയിരിനേയും !! ©️ആതിരസേതു🦋
ചില ചോദ്യങ്ങളുയരും മനസ്സിൽ, ചോദിക്കാനുള്ള അർഹത ചോദ്യചിഹ്നമാവും, നിസംഗതയുടെ പുതപ്പിലേക്ക് നൂണിറങ്ങുമ്പോഴും അകതാരിൽ പ്രതിദ്ധ്വനിക്കും ആയിരം ചോദ്യമുനകൾ.. അകലുന്ന ബന്ധത്തിന്റെ കണ്ണികൾ വിളക്കിച്ചേർക്കാനാവാതെ, നിസ്സഹായതയുടെ നീരൊഴുക്കിൽ ന്യായങ്ങളുടെ ചുവടുപിടിക്കും.. കഴിഞ്ഞുപോയനാളുകൾ ഓർമ്മയുടെ താളുകളിലെ…
കനകമഷിയാലാരോ അനുപമമൊരു കാവ്യമെഴുതിയെന്റെ ഹൃത്തിൽ… കാലത്തിനും മായ്ച്ചിടാൻ കഴിയാത്തൊരു കാവ്യം… വായിച്ചു മടുക്കാത്ത… അനുപമസുന്ദര കാവ്യം.. നീയാം പ്രണയകാവ്യം…!
കരഞ്ഞു തീരുമീ പുഴയരികിൽ ഇനിയും ഇതൾ പൊഴിയും വിഷാദ സന്ധ്യകളിൽ കരയിലടിയും കടലിൻ സമൃതികളും ഉടലിൽ അടിയും കണ്ണീരിൻ ഉപ്പുരസവും ഹൃദയം എരിഞ്ഞു തീരും മുൻപേ മഴയിൽ ഒഴിയും നാട്ടുവഴികളിൽ നാമൊന്നുചേർന്നു ഓടിത്തളർന്നൊരു കൊന്നചുവട്ടിൽ…
കറികൾ പലതരമുണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരിത്തിരി അച്ചാറുണ്ടങ്കിലേ അങ്ങു തൃപ്തിയാവൂ. അച്ചാറുകൾ പലവിധമുണ്ടെങ്കിലും എനിക്കെന്നും ഉമ്മയുണ്ടാക്കുന്ന നാരങ്ങ അച്ചാറിനോട് ഏറെ പ്രിയം. ചെറുനാരങ്ങ കഴുകി വെള്ളം വാർക്കാൻ വെക്കുക വെള്ളം വാർന്നാൽ ചുവടികട്ടിയുള്ള ചീനച്ചട്ടി വിറകടുപ്പിൽ…
നല്ല വിശപ്പുണ്ട്… വയറു കത്തിയെരിയുന്നുണ്ട് എന്നും ഉപ്പിട്ട കഞ്ഞി കുടിച്ചു മടുത്ത പോലെ വയറിനാശ്വാസത്തിന് അൽപ്പം കഞ്ഞി കുടിക്കാൻ കിണ്ണത്തിൽ ഒരു തവി കഞ്ഞി വിളമ്പി കുമ്പിള് കുത്തിക്കുടിക്കാൻ പ്ലാവില എടുക്കാൻ പോയ നേരത്ത്…
ഓർമ്മകൾ അച്ചാറിട്ടു വെയ്ക്കുമ്പോൾ കണ്ണീരുപ്പ് ചേർത്താൽ ഒരു പാട് കാലമിരിക്കും. എങ്കിലും ലേശം മധുരം ചേർന്നതാണ് ഇടയ്ക്കൊന്ന് രുചിയ്ക്കുവാനിഷ്ടം. വെറുപ്പിന്റെ പൂപ്പൽ വീണവ ഉപേക്ഷിക്കുന്നതാണ് നല്ലത്! രക്ത സമ്മർദ്ദം കൂട്ടുമെങ്കിലും, മസാലയിൽ ആഡംബര സ്നാനം…
എന്റെയുടലിനു വേണ്ടിയവർ രണ്ടു പേർ പൊരുതുന്നു. രണ്ടും ആണുങ്ങൾ. ഒന്നാമനെൻ മിത്രം അവനെന്റെ വയറ്റിൽ ചവിട്ടി നാഭിക്കിട്ടൊരു ചവിട്ട്. ഹോ! എന്തൊരു വേദനയാ. മറ്റവനെന്റെ ശത്രു അവനെന്നെ ചുടലിലിട്ടു കത്തിക്കുന്നു. ഉച്ചി മുതൽ പാദം…
നാഗരികതയുടെ ആഡംബരമില്ല മതിൽകെട്ടിനാൽ വേർതിരിച്ചില്ല മലകളും പുഴകളും കുഞ്ഞരുവികളും നെൽപ്പാടങ്ങളും കൈത്തോടുകളും അവയിൽ മേയുന്ന പൈക്കിടാങ്ങളും അമ്പലവും അരയാല്ത്തറയും ചുറ്റുമിരിക്കും കാരണവന്മാരും. പാടവരമ്പത്തു വരിവരിയായ് കൊയ്ത്തിനു പോവുന്ന പെണ്ണുങ്ങളും. പൂക്കളും കായ്കളും വേലിപ്പടർപ്പും തേൻ…
തള്ളിയിട്ട തെന്നലിനോടില്ല പരിഭവം വിധിയുടെ വിളയാട്ടത്തോടും പരിഭവമില്ല. പിന്നേ അല്ലേ കുഴി വെട്ടി കാത്തിരിക്കുന്നോരോട്.. തോൽക്കാൻ മനസില്ലാത്തിടത്തോളം എന്തിന് വേണ്ടി ആർക്കു വേണ്ടി ഭാരം ചുമക്കേണ്ടത്? ആകെ ഉള്ള കൊച്ചു ജീവിതം എപ്പോഴാണ് അവസാനിക്കുക…
ബാറിലെ ഇരുണ്ട വെളിച്ചത്തിൽ കൂട്ടുകാരുമൊത്ത് നുരയുന്ന ലഹരി പതിയെ നുണയുമ്പോഴാണ് അയാളുടെ ഫോൺ അടിച്ചത്. വൈഫ് കാളിങ്… കട്ട് ചെയ്ത് ഫോൺ പോക്കറ്റിലിട്ടു. വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങി. നാശം രണ്ടെണ്ണം വീശാനും…
ഒരു നിമിഷത്തേക്ക് ഇളകിതുള്ളിയ ഭൂമി.. അമ്പരചുംബികളായ സൗധങ്ങൾ വിസ്മയം തീർത്ത ആ പ്രദേശത്തെയാകമാനം തകർത്തു!! രക്ഷപ്പെട്ടവർ തങ്ങളുടെ വേണ്ടപ്പെട്ടവരെ തിരഞ്ഞു.. എങ്ങും തേങ്ങലുകൾ.. പൊടിക്കാറ്റിൽ അലയടിച്ചതും രോദനം.. തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് രക്ഷാപ്രവർത്തകർ…
സൗജന്യമായി നൽകാനും വാങ്ങാനും പറ്റുന്ന ഒന്നേയുള്ളു ഭൂമിയിൽ, പവിത്രമായ സ്നേഹം. അതിൽ ഏറ്റവും മൂല്യം മാതൃ സ്നേഹം തന്നെ. തന്റെ ചോരയത്രേ മുലപ്പാലിൻ രൂപത്തിൽ സൗജന്യമായ് കൊടുത്തത്രയും. റംസീന നാസർ
