വേദന തൻ മണിക്കിണറിൻ ഇരുളാഴങ്ങളിൽ വീണൊടുങ്ങുവാനാണ് വിധിയെന്നു മനമെത്ര താക്കീതു നൽകിയാലും, പിന്നെയും ഹൃദയം പകുത്തു നൽകീടുന്നു, സ്നേഹപൂക്കളാൽ അർച്ചന നടത്തുന്നു നിർമ്മലസ്നേഹത്തെ അർഹിക്കാത്തിടങ്ങളിൽ. ഒരിക്കലും ജയിക്കാത്ത പോരാട്ടങ്ങളിൽ, പൊലിഞ്ഞു പോകും ചാവേർ കണക്കെ.
അടുക്കളയെന്ന നാല് ചുമരുകളുള്ള യുദ്ധഭൂമിയിൽ സ്വന്തം മോഹങ്ങളെയും സ്വപ്നങ്ങളെയും മറ്റാരുടെയൊക്കെ സന്തോഷങ്ങൾക്കായി സ്വയം സമർപ്പിച്ച ജീവിക്കുന്ന ചാവേറുകളാണ് ഇന്നും ഏതാനും അമ്മമാർ. റംസീന നാസർ
അയ്യേ എന്ന് ലോകം പരിഹാസം ചൊരിഞ്ഞിടുമെന്ന് ഭയന്നു, മിണ്ടാതെ കൂട്ടിവെച്ചൊരിഷ്ടങ്ങളൊക്കെ, നേടിയെടുക്കാൻ സമയം തികയുമോ ജീവിതത്തിലിനിയെന്നു ശങ്ക തോന്നും നിമിഷം, അയ്യോ, അന്യരെ ഭയന്നു സ്വന്തം സന്തോഷങ്ങൾ പാഴാക്കിയല്ലോ എന്ന ചിന്ത നോവ് പടർത്തിടുമുള്ളിൽ.
മൂക്കൊലിപ്പിച്ചു നിറം മങ്ങി മുഷിഞ്ഞ വസ്ത്രമിട്ട് ഭിക്ഷക്കെത്തിയ ആ കുഞ്ഞു പെൺകിടാവിനെ കണ്ടതും ആ വഴി കടന്നു പോയ കാറിൽ നിന്നും അവളുടെ സമപ്രായക്കാരി വിളിച്ചു പറഞ്ഞു “അയ്യേ”. സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നതാവാം അവൾക്ക്…
വിരസത തൻ ചരടുകൾ ജീവതന്തുവിൽ മെല്ലെ മുറുകാൻ തുടങ്ങും നേരം കളിചിരികളാൽ, കുഞ്ഞുകുസൃതികളാൽ വീടകങ്ങളിൽ, സന്തോഷത്തിൻ പൂത്തിരികൾ തെളിയിച്ചിടുന്നു ശിശുക്കൾ. നന്മകൾ മാത്രമെന്തിലും ദർശിച്ചിടും ശിശുക്കളെ പരസ്പരം വെറുക്കാനും വഞ്ചിക്കാനും പതിയെ പഠിപ്പിച്ചു കൊടുക്കുന്നു…
നിഷ്ക്കളങ്ക ലോകത്തിൽ വസിച്ചിടും കുഞ്ഞു മാലാഖമാർ ചതിയില്ല കാപട്യമില്ല മനസ്സിൽ തെല്ലുമേ അഹന്തയില്ല അവരുടെ ലോകത്തെത്തിയാൽ അറിയാതെ ശിശുവായിടും ഞാൻ മോഹിച്ചിടുന്നു ഒരുവട്ടം കൂടിയാ മധുര ലോകത്തെ കീഴടക്കാൻ . റംസീന നാസർ
ഒരാൾ മറ്റൊരാളുടെ ഇമോഷൻസിനെ പോലും നിയന്ത്രിക്കുന്ന തരം ബന്ധങ്ങൾ.. അത് സൗഹൃദമായാലും പ്രണയമായായും ഏറെക്കാലം നിലനിൽക്കില്ല. ഓരോ കെട്ട് അഴിക്കുന്തോറും കുരുക്കുകൾ മുറുകുന്ന ശ്വാസംമുട്ടിക്കുന്ന സമാധാനത്തിന്റേയും സന്തോഷത്തിന്റേയും നിറം കെടുത്തുന്ന ഒരു തടവറ തന്നെ…
ചുറ്റിലുമെത്ര ദീപങ്ങൾ തെളിഞ്ഞെന്നാലും ഉള്ളിൽ ശാന്തി തൻ പ്രകാശം നിറയ്ക്കും സ്നേഹബന്ധങ്ങൾ കൂടെയില്ലെന്നാൽ അന്ധകാരച്ചുഴിയിൽ മുങ്ങിടും ജീവിതനൗക.
മറ്റുള്ളവരുടെ ജീവനിൽ പ്രകാശമേകാൻ അവൻ സ്വയം മെഴുകുതിരിപോൽ ഉരുകിതീർന്നപ്പോഴും ഓർത്തിരുന്നില്ല ഒരു കരിന്തിരിപോൽ തന്നെയവർ ഇരുണ്ടറകളിലേക്ക് തള്ളിയിടുമെന്ന്. അവർക്ക് വേണ്ടി താൻ നഷ്ടപ്പെടുത്തിയത് തന്റെ ജീവന്റെ പ്രകാശം മാത്രമായിരുന്നില്ല തന്നെകൂടിയാണെന്ന തിരിച്ചറിവിൽ അവന്റെ ആത്മാവ്…
അയാൾ ചവച്ചുതുപ്പി വച്ച മീൻമുള്ളുകളടക്കം മേശ തുടച്ചുവൃത്തിയാക്കുമ്പോൾ ഒരരികെ പറ്റിക്കിടന്ന എല്ലിൻകഷണം ചൂണ്ടി അറപ്പോടെ അവളുടെ ശ്രദ്ധയിൽപ്പെടുത്തിയട്ടയാൾ എന്റെ നേരെ നോക്കി “ഒരു വൃത്തീം ശ്രദ്ധേമില്ല, എന്തിനോ ആർക്കോ വേണ്ടി ചെയ്യുന്നു ഇങ്ങനെയുണ്ടോ പെണ്ണുങ്ങള്…
അവന് ഇത്തിരി മുൻശുണ്ഠിയും കലിപ്പും ഉണ്ടെന്നേയുള്ളു മനസ്സിൽ നല്ല സ്നേഹമാ. കുട്ടി നല്ലോണം ക്ഷമിച്ചും സഹിച്ചും ജീവിക്കണം. കുട്ടി വിചാരിച്ചാൽ അവനെ മാറ്റിയെടുക്കാൻ പറ്റും. സ്വന്തം അമ്മ വിചാരിച്ചു നടക്കാത്ത കാര്യം ഇന്ന് വന്നു…
ഇന്നു ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി ഒരു സെക്യൂരിറ്റി ജീവനക്കാരൻ നിറപുഞ്ചിരിയോടെ Happy Weekend ആശംസിച്ചു. ഇനിയിപ്പോൾ Weekend ഹാപ്പി ആയില്ലേൽ കൂടി അദ്ദേഹത്തിന്റെ ആ പുഞ്ചിരിയും ആശംസയും മതി, മനസും ഹൃദയവും…
ശരണം അയ്യപ്പ …….. വൃശ്ചിക മാസ കാറ്റേ ചൊല്ലുമോ അടിയനിവൻ തൻ ഗദ്ഗദങ്ങൾ പതിനെട്ടാം പടിമേലെ വാണരുളും അയ്യനോടെൻ നൊമ്പങ്ങൾ… സ്വാമി ശരണം അയ്യപ്പ ശരണം സ്വാമി ശരണം അയ്യപ്പ ശരണം ശരണമേകണേ..അയ്യനയ്യനേ… സ്വാമിയേ…..…
നിന്നെ സ്നേഹിക്കുന്നവർക്ക് നിന്റെ ഹൃദയം കൊടുത്താൽ പിന്നെ സ്വയം സ്നേഹിക്കാൻ ഹൃദയമെവിടെ…?
സ്നേഹിക്കാൻ മാത്രമറി യുന്നൊരേട്ടനുണ്ടെനിക്ക് പത്തുമക്കളെയും കൈ വിരലുകളോടു പമിച്ചൊ രച്ഛന്റെ പുത്രൻ കുന്നോളം കുമിയുന്ന ദുഃഖ ങ്ങളാരുടേതാകിലും തന്റെ നെഞ്ചിലെ നെരിപ്പോടിൽ പുകയ്ക്കാനിട്ട് അതിൽ നിറഞ്ഞു കത്തുന്നവയെ പുഞ്ചിരിയിൽ മറച്ചുപിടിച്ച് വാത്സല്ല്യത്തിൻ…
ബാല്യത്തിലെ ആഗ്രഹങ്ങളൊന്നും നടക്കാതെ വന്നപ്പോൾ ചെറിയ പ്രതികാരം കണക്കെ ഉമ്മയോടും ഉപ്പയോടും ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ നീ ഒന്ന് തള്ളാതെ പോണുണ്ടോ പെണ്ണെ എന്ന് പറഞ്ഞു കളിയാക്കിയ കൂടപ്പിറപ്പുകളാണ് എന്റെ ഭാഗ്യം . എന്റെ മോഹങ്ങളൊക്കെ…
മീൻ വറുത്താൽ ഏറ്റം നല്ല കഷ്ണങ്ങൾ നോക്കി കെട്ട്യോന് മാറ്റി.. പിന്നേം വന്നതിൽ നിന്ന് മുള്ളൊന്നും ഇല്ലാതെ മക്കൾക്ക് നുള്ളിക്കൊടുത്ത്.. അവസാനം ബാക്കി വല്ലോം കിട്ടിയാൽ കഴിക്കുന്ന കുലസ്ത്രീക്ക് പകരം, വറുക്കുമ്പോൾ ടേസ്റ്റ് നോക്കിയും…
എല്ലാ ദിനങ്ങളും ഒരുപോലെയാണ് ഒരു പ്രത്യേകതയും താൻ ഓർത്തു വയ്ക്കാറില്ലെന്ന വർഷങ്ങളിൽ പുതുക്കുന്ന മറുപടി കേട്ടു മടുത്തു കൊണ്ടാകണം ഓർമകളിൽ പോലുമവർ ഓർക്കാനിഷ്ടപെടാത്ത എന്നാൽ ഒരിക്കൽ ഒരുപാടോർത്തിരുന്ന ഇന്നവളുടെ മാത്രം ഓർമകളിലുള്ള ദിനങ്ങൾ ഓർത്തില്ലേയെന്ന്…
ആട്ടിൻസൂപ്പിൻ ഫലം ചെയ്യുമെന്നും, ഭൂമിയോളം ക്ഷമിക്കേണം പെണ്ണെന്നും, പഴമൊഴികളേറെയുണ്ടെന്നാലും, ചിലനേരങ്ങളിൽ, ചിലയിടങ്ങളിൽ ശക്തമായ് പ്രതികരിച്ചില്ലെന്നാൽ, ക്ഷമ പരീക്ഷിച്ചു വിഡ്ഢിയാക്കീടുംവണ്ണം ചൂഷണം ചെയ്തിടും ക്ഷമാശീലരെ, ഭൂഷണമല്ല തന്നെ മൗനവും ക്ഷമയും എപ്പോഴും, പാത്രമറിഞ്ഞു വിളമ്പേണമിവയെല്ലാം.
ക്ഷമ ഏതവസ്ഥയിലും പരിഹാരമല്ല .ക്ഷമിച്ചു ക്ഷമിച്ചു ക്ഷമയുടെ നെല്ലിപ്പലക വരെ ചവിട്ടി നിന്ന് സഹികെട്ടു സ്വയം ജീവനെടുത്ത ആത്മാക്കളേറേ അലഞ്ഞിടുന്നു മോക്ഷമില്ലാതെ. റംസീന നാസർ
