അയാൾ നല്ലൊരു കാമുകനായിരുന്നു.. പക്ഷെ അയാളുടെ ഹൃദയം ഒരു കാരിരുമ്പ് ആയിരുന്നു.. അയാളുടെ കണ്ണിൽ എന്നും പ്രണയമുണ്ടായിരുന്നു.. പക്ഷെ കൺതടങ്ങളിലെ കറുപ്പ് നിറം അതിനെ മറച്ചിരുന്നു. ഒന്ന് തഴുകി ആശ്വസിപ്പിക്കാൻ അയാൾക്ക് കഴിയുമായിരുന്നു.. പക്ഷെ…
നുണകൾ കൊണ്ടൊരു പളുങ്കുകൊട്ടാരം ഞങ്ങൾ കെട്ടി… അതിന്റെ തിളക്കത്തിൽ ആവേശത്താൽ ഞങ്ങൾ നൃത്തം ചെയ്തു… സത്യമാകുന്ന സൂര്യരശ്മികളിൽ ഞങ്ങളുടെ കൊട്ടാരം തകർന്നു വീണു… അവയുടെ ചീളുകളേറ്റ് ഞങ്ങളുടെ മേനി മുറിഞ്ഞു… ഒടുവിൽ, സ്നേഹമാകുന്ന മരുന്നെടുത്ത്…
ഒരു നുണ മറച്ചിടാൻ ആയിരം കല്ലുവെച്ച നുണകൾ മെനഞ്ഞു ഒടുവിൽ സത്യവും നുണയും തമ്മിൽ കൂട്ടിമുട്ടുന്ന നിമിഷം അനുഭവിക്കും വ്യഥ ഓർത്തിടുവിൻ. റംസീന നാസർ
അസാധാരണമായി ഒന്നും സംഭവിക്കാതിരുന്ന എന്റെ സാധാരണ ജീവിതത്തിലേക്കാണ്, വിസ്മയകരമായ പലതുമിനിയുമുണ്ടെന്ന് പറഞ്ഞു കൊണ്ട് അയാൾ കടന്ന് വന്നത്. ചന്ദനത്തിന്റ നനവുള്ള വിരൽത്തുമ്പുകൾ കൊണ്ടെന്റെ കരം ഗ്രഹിച്ചത്. അനുവാദം ചോദിക്കാതെ അനന്തതയിലേക്ക് എന്നെ കൂട്ടി കൊണ്ട്…
യുദ്ധം തകർത്ത അവശിഷ്ടങ്ങളിൽ രക്തച്ചീളുകളെഴുതുന്നു, ഇവിടൊരു വീടുണ്ടായിരുന്നു എന്റെ.. ഞങ്ങളുടെ.. അവരുടെ വീട്. ഇവിടൊരു ആകാശവും നടുമുറ്റവുമുണ്ടായിരുന്നു. സ്വപ്നങ്ങളും ആഗ്രഹങ്ങളും പാറിപ്പറന്നും പിച്ചവച്ചും നടന്നത്. ഇന്നാ മുറ്റത്ത് ഞാനില്ല ഞങ്ങളില്ല അവരില്ല. ഉള്ളത് പൊട്ടിത്തെറിച്ച …
ഗംഗേ.. നിൻ്റെ യാഥാർത്ഥ്യം എനിക്ക് അറിയണമായിരുന്നു. ഞാൻ ആ വീട്ടിലെ സ്ഥിരം സന്ദർശകനായി. കാണുമ്പോൾ ഒക്കെയും ഒരു നിഗൂഢത നിന്നെ ചുഴിഞ്ഞു നിന്നു. ഒരിക്കൽ എൻ്റെ നെഞ്ചിൽ താളമിട്ട് മൃദുവായ ശബ്ദത്തിൽ നീ വളരെ…
നിങ്ങൾക്കവളുടെ ഹൃദയമേ തകർക്കാനാവൂ മനസ്സ് തകർക്കണമെങ്കിൽ അവൾ മരിക്കണം കാരണം അവളൊരു തൊട്ടാവാടിയല്ല . റംസീന നാസർ
അയാളുടെ അൻപതാം പിറന്നാളിന് നാട്ടിൽനിന്ന് അച്ഛന്റെയും അമ്മയുടെയും സമ്മാനമായി, നന്നായി അലങ്കരിച്ച വലിയൊരു പെട്ടി വന്നെത്തി. അതു തുറക്കുമ്പോഴേക്കും അതിൽ നിന്നും രണ്ടുമൂന്നു കളിപ്പാട്ടങ്ങൾ താഴേക്ക് വീണു. പെട്ടി മുഴുവനായി അയാൾ നിലത്തേക്ക് ചൊരിഞ്ഞു,…
ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പലതും ചിലവേറിയതാണ് …. എന്നാൽ …. നമ്മെ സത്യത്തിൽ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളെല്ലാം തികച്ചും ചിലവില്ലതാണെന്നതാണ് സത്യം …. സ്നേഹം …. ചിരി .. നല്ല വാക്കുകൾ ….. നല്ല ബന്ധങ്ങൾ…
സ്വച്ഛമാം സാന്ത്വനം കൊതിച്ചു ഞാൻ വിതച്ച സ്നേഹം പതിരായിപ്പോയി… പാഴ് വിത്തുകൾ മുളച്ചു പൊന്തി വെറുപ്പിന്റെ വൻമരങ്ങളായ് തലയ്ക്കുമീതെ പടർന്നു പന്തലിച്ചിന്ന് ചുറ്റിലും വെറുപ്പിന്റെ വാടയിറ്റുന്ന ഉഷ്ണക്കാറ്റുതിർക്കുന്നു.. ദുസ്സഹമീ വെറുപ്പിന്റെ കാടെരിക്കാൻ ഏതരണി നൽകുമൊരു…
വല്യ തത്വങ്ങൾ ഒക്കെ പറയാൻ എളുപ്പമാണ്. പക്ഷെ ഒരൊറ്റ മോശം അനുഭവം മതി, ഇപ്പോൾ ചുറ്റും കാണുന്നവരെയും ഇനി മുന്നിൽ കാണാൻ പോകുന്നവരെയും, അവനവനെയും എല്ലാം കാലാകാലം സംശയത്തോടെ നോക്കാൻ തുടങ്ങാൻ.
എന്നിലെ കോപത്തിന് ഇത്രമേൽ ഭസ്മീകരിക്കുന്ന അഗ്നി ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ചിലർ വില കുറഞ്ഞ വാക്കുകളിൽ എനിക്കുമേൽ അവഹേളനത്തിൻ്റെ ചെളി വാരിയെറിഞ്ഞപ്പോൾ ആയിരുന്നു.
അകലങ്ങളല്ല അകറ്റുവതു ബന്ധങ്ങളെ, കണ്ണെത്താ ദൂരെയെങ്കിലും, ഹൃദയങ്ങൾ സ്നേഹത്തിൻ ചരടിനാൽ ബന്ധിതമെങ്കിൽ, കടൽദൂരങ്ങൾ ഇടയിലുണ്ടെന്നാലും മനസ്സുകൾ തമ്മിൽ ഇല്ലൊരു താമരനൂലിൻ അകലം പോലും. ശാസ്ത്രം കീഴടക്കി, ആകാശദൂരങ്ങളെ, ദുർഗമമാം ആഴങ്ങളെ. പക്ഷേ, കയ്യെത്തും ദൂരെയെങ്കിലും…
മഞ്ഞപ്പൂക്കൾ നിറഞ്ഞ പൂവരശ്ശിന്റെ തണലിൽ നിന്നും ഓവർ ബ്രിഡ്ജിന്റെ പടികൾ കയറി കിഴക്കേയറ്റത്തായി ഒതുങ്ങി നിന്ന് അയാൾ താഴേക്കു നോക്കി. വഞ്ചിനാട് എക്സ്പ്രസിൽ നിന്നിറങ്ങിയ ഒരുകൂട്ടം സ്ത്രീകൾക്കിടയിൽ അവളെക്കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു. പടവുകൾ…
“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ ഇട്ടാൽ…
ഓരോ അവധിദിനത്തിലും അമ്മയെകാണാനും അമ്മ പകർന്നു നൽകുന്ന സ്നേഹം അനുഭവിക്കാനും ധൃതിപിടിച്ചു പോയപ്പോളായിരുന്നു തിരിച്ചറിഞ്ഞത് അകലെനിൽക്കുമ്പോഴേ എന്തിന്റെയും മൂല്യം തിരിച്ചറിയൂ എന്ന്, അമ്മയെ പോലും. റംസീന നാസർ
#മലയാളമഹിമ #മുത്തശ്ശി ചുക്കിചുളിഞ്ഞ കരങ്ങളാൽ തലോടിടുമ്പോൾ, പഴങ്കഥകൾ തൻ മണിമുത്തുകൾ, ഓർമ്മച്ചെപ്പിൽ നിന്നും ആർത്തിയോടെ കാത്തിരിക്കും കാതുകൾക്കമൃതമായ് പകർന്നിടുമ്പോൾ, അറിയുന്നു നാം, ജന്മം മുഴുവനുമോർമ്മിക്കാനായ് നമ്മിലേയ്ക്കൊഴുകിയെത്തും സ്നേഹത്തിൻ ഉറവയല്ലോ ഈ മുത്തശ്ശി.
#മലയാളമഹിമ #സഹിഷ്ണുത സ്വന്തം മനസ്സിൻ തിരയിളക്കങ്ങൾ പോൽ അന്യർക്കുമുണ്ട് വികാരവിചാരങ്ങൾ തൻ തിരയിളക്കങ്ങൾ നിറയുമൊരു മനസ്സെന്ന സത്യം, ഓരോ മർത്യനുമോർക്കുകിൽ ഉള്ളിലെ സ്വാർത്ഥത തൻ അരുവികൾ താനേ വറ്റിവരണ്ടിടും, ഉടലെടുക്കിമീ മണ്ണിൽ സ്നേഹത്തിൻ ആർദ്രമാം…
വാർദ്ധക്യം വെടിഞ്ഞ ചെന്തളിക. ചെതുമ്പലിളകിയ ചുവരുകൾ. ചുവരിൽ കവിതരചിച്ച് കരിയും പുകയും… വിശപ്പിനെ വെട്ടിനുറുക്കുന്നതിന്റെ താളം അടുക്കളത്തിണ്ണയിൽ ഊഴമിടുന്ന എച്ചിൽപ്പാത്രങ്ങളുടെ ഞരക്കം. മടുപ്പിന്റെ തീൻമേശ. നെടുംനിശ്വാസങ്ങളുടെ വിങ്ങൽ. പഴുത്തൊലിച്ച് വിലങ്ങുകളും…. വിലങ്ങുകളിൽ പച്ചച്ചലത്തിന്റെ…
