എന്തിനെന്നറിയാതെ നിലത്തു വീണ് ചിന്നി ചിതറിയ കണ്ണുനീർത്തുള്ളികൾ എന്തിനെന്നറിയാതെ പാൽ പാത്രം കരിച്ച ചില ഓർമ്മകൾ എന്തിനെന്നറിയാതെ നെഞ്ചു പൊള്ളിച്ച ചില മൗനങ്ങൾ
“അവനിത്തിരി മുൻകോപം കൂടുതലാ, നീ വേണം സംയമനം പാലിക്കാൻ ” സമാധാനവും സംയമനവും സഹധർമ്മിണി പാലിക്കണം എന്ന് ഒരു വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ തന്നെ ഉപദേശം കിട്ടാത്തവരുണ്ടാവില്ല ചിലപ്പോഴൊക്കെ അത് ആവശ്യവുമാണ് പക്ഷേ…
കണ്ണെത്താ ദൂരത്തെ വിശേഷങ്ങളൊക്കെയും കണ്മുൻപിൽ വാക്കുകളിലൂടെ വരച്ചിട്ട തപാൽ ലോകം. ദുഃഖവും സന്തോഷവും പ്രണയവും വിരഹവും നാട്ടുവാർത്തകളും എന്തിനേറെ പരദൂഷണവും കത്തുകളായി കാത്തിരിക്കുന്നവരുടെ കൈകളിൽ എത്തുമ്പോൾ സന്തോഷത്താലോ സങ്കടത്താലോ പലപ്പോഴും പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു…
പലവേള വെറുക്കാനും അതിലേറെ പൊറുക്കാനും ഒരുവേള മറക്കാനും മറന്നെന്നു നടിക്കാനും ഓർത്തോർത്തു കരയാനും പുറമേ ചിരിക്കാനും എന്നെ പഠിപ്പിച്ചതെന്റെ മനസ്സ് മറക്കാനുള്ളതൊക്ക ഓർത്തും ഓർക്കാനുള്ളതൊക്കെ മറന്നും എന്നുമെന്നെ വട്ടംകറക്കുന്ന മനസ്സ് എനിക്ക് പകരം ഞാൻ…
വീട്ടു കാവലിന് പറഞ്ഞ പണം എണ്ണിക്കൊടുത്തു വാങ്ങിയ മുന്തിയയിനം കാവൽനായ അടുക്കള കാവലിനു ഇങ്ങോട്ട് പണം വാങ്ങി കല്യാണപന്തലിൽ നിന്നും കഴുത്തിൽ കുരുക്കിട്ട് കൊണ്ടുവന്ന കാവൽനായ കുരയ്ക്കാനോ കടിക്കാനോ അനുവാദമില്ലാത്ത കാവൽനായ മിച്ചം വന്നത്…
മൗനത്തിൻ പാൽപാത്രം പാതി പകുത്തു നാം ഒരു വിരൽ സ്പർശത്തിൽ ആകെ വിയർത്തു നാം മിഴികളിൽ പരസ്പരം തേടി നാം കടംകഥയ്ക്കുത്തരം ചൊല്ലി നാം കനവുകൾ പൂക്കുന്ന ഹൃത്തടം പേറി പ്രണയത്തിൻ പൂമെത്ത കുളിരിൽചുരുണ്ടു…
നിന്റെ വാക്കിന്റെ മൂർച്ചയിൽ ചോരയിറ്റുമെൻ ഹൃത്തടം മൗനത്തിൻ കമ്പളത്താൽ പൊതിഞ്ഞു വെച്ചു ഞാൻ മറുപടികളേറെ പറയുവാനുണ്ടായിരുന്നെങ്കിലും മനസ്സിലാക്കാൻ നിനക്കാവില്ലെന്ന തിരിച്ചറിവിലെന്റെ വാക്കുകൾ തുരുമ്പെടുത്തു രാത്രിയിൽ നീ അമർത്തി ചുംബിച്ച ചുണ്ടുകൾ അഭിപ്രായങ്ങൾ പറയാൻ മറന്നു…
നിന്റെ അവഗണനയിൽ പെയ്യാൻ മടിച്ചൊരു മഴമേഘം കൺകോണിൽ വിതുമ്പി പതിയെ ഉൾവലിയാൻ നെടുവീർപ്പിന്റെ കൈത്താങ്ങു തേടി പിന്നാമ്പുറത്തേക്കോടി എച്ചിൽ പാത്രക്കൂനയിൽ വീണുടഞ്ഞു കഞ്ഞിക്കലത്തിൽ കിടന്നു തിളച്ചു ചോറിന്റെ ഉപ്പ് പാകപ്പെടുത്തി പച്ചക്കറികൾക്കൊപ്പം കഴുകി വാലാൻ…
തീരെ അപരിചിതമായൊരു രൂപം കാലങ്ങൾക്കിപ്പുറം നിലക്കണ്ണാടിക്ക് മുൻപിൽ എന്നോട് കൊഞ്ഞനം കുത്തുന്നു. വധുവിന്റെ രൂപത്തിൽ നിന്നും അടുക്കളക്കാരിയിലേക്കുള്ള രൂപമാറ്റം സംഭവിച്ചപ്പോൾ പ്രിയപ്പെട്ടവരെ കാത്തുപരിപാലിക്കാൻ, നിമിഷ നേരം കൊണ്ട് ആയിരിക്കുന്ന രൂപത്തിനൊപ്പം മാറും ജലം പോൽ…
അവിചാരിതമായി അടുത്തവർ ഒരിക്കൽ ഒരു പെരുമഴ കണ്ണിൽ നിറച്ചു പരസ്പരം വിട പറഞ്ഞകന്നവർ ഓട്ടോഗ്രാഫിന്റെ താളുകളിൽ കണ്ണുനീരാൽ പടർന്ന മഷികൊണ്ട് മറക്കാൻ മരിക്കണം എന്നെഴുതിയവൻ ഒരു നിമിഷംപോലും കാണാതിരിക്കാൻ കഴിയില്ലെന്ന് എഴുതിയവൾ കാലങ്ങൾക്കിപ്പുറം അവിചാരിതമാമൊരു…
“കഴിച്ചോ? ഒപ്പമില്ലാത്തപ്പോളൊക്കെ ഒന്ന് വീതം മൂന്ന് നേരം ഇക്കാലമത്രയും ചോദിച്ചിട്ടും തിരിച്ചൊരിക്കൽ പോലും നീ കഴിച്ചോ എന്നൊരു ചോദ്യം അയാൾ അവളോട് ചോദിക്കാൻ മറന്നു. “കഴിച്ചോ?” അയാളുടെ ഫോണിൽ എത്രയെത്ര വേണ്ടപ്പെട്ടവർക്ക് അയാൾ അയച്ച സന്ദേശങ്ങൾ വായിച്ചു…
ചുവപ്പ് ചാറിയൊഴുകിയ പാലറ്റിൽ വിരൽ മുക്കി ഒന്നിച്ചൊരു ചിത്രം വരയ്ക്കുകയായിരുന്നു അവരപ്പോൾ അവസാന ചിത്രം ‘ ഇരമ്പിയാർക്കുന്ന പ്രണയാവേഗ ചുഴറ്റലുകളിൽ അവളുമവളും തെറിച്ചു വീണുക്കൊണ്ടേയിരുന്നു ചെമ്പരത്തിക്കിത്ര ചുവപ്പ് വേണ്ടെന്നും ചുണ്ടിനിത്തിരി ചുവപ്പാകാമെന്നും ഒരുവൾ ഉമ്മ…
ചെറുതെങ്കിലും വൃത്തിയുള്ളതായിരുന്നു നിൻ്റെ മുറി. ചുമലിൽ നിന്നും സാരിതലപ്പ് വലിച്ചു മാറ്റി ധൃതിപ്പെട്ട് ബ്ലൗസിന്റെ കുടുക്ക് അഴിക്കാൻ ആരംഭിച്ച നിന്നെ ഞാൻ തടഞ്ഞു. “വേണ്ട. എനിക്ക് നിന്നോട് സംസാരിക്കണം”. എന്നെ തടഞ്ഞ നീ അത്ഭുതത്തോടെ…
എന്റേതെന്നു കരുതി സ്വാർത്ഥത തൻ ചായം നൽകിയ ചാരുചിത്രങ്ങളായ് ഹൃദയത്തിൻ ഭിത്തിയിൽ ചേർത്തു വെയ്ക്കുന്നു മർത്യൻ, പലരെയും ജീവിതത്തിൽ. കരൾ പിളരും നോവുകൾ നൽകി, കാലചക്രം തിരിയവേ, കണ്ടാൽ തിരിച്ചറിയാത്ത വണ്ണം മാറിപ്പോകുന്നു ബന്ധങ്ങൾ.…
അവിചാരിതമായി പരിചയപ്പെട്ട നമ്മൾ ഇത്ര വേഗം അടുക്കുമെന്നും ഒരിക്കലും പിരിയാൻ കഴിയാത്ത പോലെ ഒന്നിക്കുമെന്നും ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അന്നാ മരത്തിന്റെ കൊമ്പിൽ നിന്ന് നീ ചാടിയപ്പോൾ ഞാൻ പേടിച്ചു നിലത്തു വീണു…
“ജാതിയൊന്നും ആരുടേം ചോദിക്കരുത് കുട്ട്യേ. മോശക്കേട്. ഇന്നത്തെ കാലത്താ ജാതിയൊക്കെ. അന്നത്തെ കാലത്ത് പേരിന്റെ വാല് മുറിച്ച കളഞ്ഞതാ ന്റെ അച്ഛൻ.” ” ന്റെ മ്മൂമ്മേ, അതൊക്കെ പണ്ട്. ഇപ്പൊ ജോലി വേണോങ്കി ജാതി…
പുഞ്ചിരിയുടെ മേലാപ്പിനാൽ കണ്ണുനീരിനെയും കഥനങ്ങളെയും മറച്ചു വെച്ചിടാൻ ഉത്തമരത്രെ മനുജർ. റംസീന നാസർ
കറുമ്പിയെന്നും കുറുകിയെന്നും അവളുടെ രൂപത്തെ ആൾക്കൂട്ടങ്ങൾക്കിടയിൽ പരിഹസിക്കപ്പെട്ടപ്പോഴും, പെറ്റമ്മക്ക് അവൾ ലോകത്തിലെ ഏറ്റവും വലിയ സുന്ദരിതന്നെയായിരുന്നു. ആ വാക്കുകളുടെ കരുത് മാത്രം മതിയവൾക്ക് ഏതു പരിഹാസത്തിന്റെയും വാൾമുനയൊടിക്കാൻ . റംസീന നാസർ
തെല്ലും മനസ്സിലാവാത്ത കാര്യങ്ങളെ ആവർത്തന വിരസമാക്കി ചോദിക്കപ്പെടുന്ന ചോദ്യമത്രെ മനസ്സിലായോ എന്ന അഞ്ചക്കപദം . റംസീന നാസർ
ആരേ കഴിച്ചോന്നാ? പനിപിടിച്ചു തലപൊക്കാൻ പറ്റാതെ കിടന്നു തൊണ്ട പൊട്ടി ഒരു തുള്ളി വെള്ളമിറക്കാൻ പറ്റാത്തവരോടും ചോദിക്കും വിവരം മരുന്നിനുപോലുമില്ലാത്ത മനുഷ്യൻ കഴിച്ചോന്ന്. ഒരു ട്രിപ്പിടാൻ സഹായിച്ചിരുന്നേൽ ഒന്ന് സ്വയം എഴുനേറ്റു നിൽക്കാമായിരുന്നു എന്ന്…
