വാക്കുകൾ ഇല്ലാതിരുന്നിട്ടോ തെറ്റ് ചെയ്തിട്ടോ അല്ല ഒരായിരം വട്ടമെങ്കിലും പെരുമഴയായി പെയ്തൊഴിയാൻ വെമ്പുന്ന സങ്കടങ്ങളുടെ കാർമേഘങ്ങൾ മനസ്സിലുണ്ടായിട്ടും എന്റെയീ മൗനം അത് ബന്ധങ്ങളുടെ ചങ്ങല മുറുക്കത്തിലമരുന്ന ഹൃദയനിശ്വാസങ്ങളുടെ വേദനകളോ കാലത്തിന്റെ നീതിയോ വിധിയുടെ കളിയോ…
പുസ്‌തകദിനത്തെ കുറിച്ചും വായനയെ കുറിച്ചും വാ തോരാതെ വാക്കുകൾ അവളുടെ കവിതയിൽ പിറവി കൊള്ളുമ്പോഴായിരുന്നു അവളുടെ ഷെൽഫിലെ ചിതലിനു പേറ്റു നോവ് തുടങ്ങിയത്. വേദന സഹിക്കാനാവാതെ വാവിട്ടു നില വിളിക്കുന്നതു കേട്ട് സഹിക്കാൻ കഴിയാതെയാവണം…
അരക്കൊപ്പം വളർന്ന മുടി കഴുത്തറ്റം മുറിച്ചപ്പോൾ… കൂടെയിരുന്ന കൂട്ടുകാരി ചെവി രണ്ടിലും ചെമ്പരത്തി ചൂടിത്തന്നു വിളിച്ചു….. “ഭ്രാന്തി” മുറ്റമടിക്കാത്തതെന്തെടീന്ന്… കൂടെ പിറന്ന ആണൊരുത്തൻ ചോദിച്ചപ്പോൾ… നിനക്കെന്താ അടിച്ചാലെന്ന്… ചിറി കോട്ടിയപ്പോൾ… ചൂലെടുത്തു വീടിനു…
# കണ്ണുനീർ # വിതുമ്പാൻ മറന്ന മിഴികളും തുളുമ്പാൻ മറന്ന കണ്ണുനീരും കരയാൻ കാത്തു നിൽക്കുന്ന കൺകളിലെ ചെറുനാഡികളെ ചുവപ്പിക്കും, പിന്നെ കണ്ണുനീര് കലർത്തി ചെഞ്ചോപ്പ് പടർത്തും കരയാൻ മറന്ന കണ്ണുനീരാൽ പിന്നെ ഇടനെഞ്ചു…
മാറ്റുവാനാകില്ല കണ്ണുനീർ കൊണ്ടു ജീവിതപാതയിൽ കണ്ടുമുട്ടിടും സംഭവങ്ങൾ തൻ ഗതിവിഗതികളെയെന്നാലും, ഉള്ളിൽ ഘനീഭവിച്ചിടും ദുഃഖമേഘങ്ങൾ, മിഴിനീർത്തുള്ളികളായ് പെയ്തൊഴിഞ്ഞീടുകിൽ സന്തോഷത്തിൻ മഴവില്ല് വിരിഞ്ഞിടും ചിലനേരം, മനസ്സിൻ നീലവിഹായസ്സിൽ വീണ്ടും.
കുളിച്ചൊരുങ്ങി യൂണിഫോമിട്ട് സ്കൂളിലേക്ക് പോകാനിറങ്ങിയ അവളുടെ നീണ്ട മുടിയിഴകളിൽ നിന്നും പെയ്തുകൊണ്ടിരുന്ന നീർകണങ്ങൾ കണ്ട് അച്ഛമ്മ വിലപിച്ചുകൊണ്ടിരുന്നു. “മുടീന്ന് വെള്ളം തോരാത്ത പെണ്ണിന്റെ കണ്ണീര് തോരില്ലെന്നാണല്ലോ ഭാഗവാനേ….” അച്ഛമ്മ മരിച്ചു പതിനഞ്ചു വർഷങ്ങൾക്ക്ശേഷവും ഉറക്കമില്ലാത്ത…
മൗനം മറന്നേ പോയിരുന്നു ഞാൻ, നിൻ മിഴികൾ എന്നെ പുണർന്നപ്പോൾ പാടാത്ത പാട്ടുകൾ, ചൊല്ലാത്ത കഥകൾ, ഓരോന്നായി ഞാനിന്ന് പാടി തുടങ്ങുകയായി പള്ളിക്കൂടത്തിലാദ്യം, പിന്നെ ആ പള്ളിമുറ്റത്തും മൗനമാം നോട്ടത്തിൽ നീയെന്നെ പ്രണയിച്ചു മൗനം…
എൻ്റെ ഹൃദയത്തിൽ ഒരു പതിനാറേക്കർ സ്ഥലം ഉണ്ട്.. പതിനഞ്ചു ഏക്കർ ഉഴുതു മറിച്ച ഒരാളുണ്ട്.. ബാക്കി ഭൂമിയിൽ താമസം തുടങ്ങാത്ത ഒരു പുരയുണ്ട്.. ഇനിയും വറ്റാത്ത സ്നേഹത്തിന്റെ തെളിനീരുറവ നിറഞ്ഞ ഒരു കിണറുണ്ട്.. പ്രതീക്ഷയുടെയും സഹനത്തിന്റെയും…
ഉത്തരവാദിത്തങ്ങളുടെ കെട്ടുപിണയലുകളിൽ ശ്വാസം മുട്ടിയപ്പോളാണ് ഈ ലോകം തനിക്ക് പറ്റിയതല്ല എന്നവൾ തിരിച്ചറിഞ്ഞത്. കെട്ടുകളോരോന്നായി പൊട്ടിച്ചെറിഞ്ഞ് നൂഴ്ന്നിറങ്ങാൻ ശ്രമിച്ചപ്പോൾ അവർ ഒന്നിച്ചവളെ പിടിച്ചു മുറുക്കി കളഞ്ഞു. സ്നേഹ സമ്പന്നനായ ഭർത്താവ് അവളുടെ നീണ്ട മുടിയിഴകളിൽ…
വാക്കുകൾ കൊണ്ട് പറയുവാനാകാത്ത, മനോവിചാരങ്ങൾ, സ്നേഹസന്ദേശങ്ങൾ, ഹൃദയരാഗങ്ങളാൽ ശ്രുതി പകർന്നു, നിശ്ശബ്ദമായ് കൈമാറിടും മനോജ്ഞമാം ഭാഷയല്ലോ മൗനം.
വാക്കുകൾ മുറിവേൽപ്പിച്ചിടും കൂരമ്പുകളായ് മാറിടും സമയങ്ങളിൽ, മൗനത്തെ കൂട്ടാക്കി, വികാരങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയുകിൽ, ഉടയാതെ കാത്തിടാം അമൂല്യമാം ഹൃദയബന്ധങ്ങൾ.
മൗനത്തിന്റെ വാല്മീകത്തിൽ അവൾ തനിയെ ഘനീഭവിച്ചു കിടന്നു. മൗനം തുരന്നവൾ കിതച്ചപ്പോൾ കറുത്തകൈകൾ വീണ്ടുമാ ചെങ്കവിളിൽ ചുവന്നുപടർന്നു. കണ്ണീർ പുതച്ചവൾ വീണ്ടും മൗനിയായ നേരമതു ധിക്കാര- ഭാഷയെന്നുചൊല്ലി, കോപം മിനുക്കി- പണിയിച്ചൊരുറുമിതൻ വാകൊണ്ടരിഞ്ഞുതള്ളിയാ മൗനഗാഥയെന്നേക്കുമായ്..…
മൗനം ചിതയൊരിക്കിയ നിമിഷങ്ങളിൽ വീണുടഞ്ഞ കവിതയൊരു പുനർജ്ജന്മം തേടി അക്ഷരങ്ങൾക്കായി കേഴുന്നുണ്ട് നീർ വറ്റിയ മിഴികളിൽ നിന്റെ നിഴൽ മാഞ്ഞതിന്റെ അന്ധകാരം മാത്രം ബാക്കി സൂര്യനു നേരെ ഉയർന്ന മിഴികളിൽ പരിഹാസത്തിന്റെ ചുവപ്പ്, ഊർജ്ജദായകനായിട്ടും…
വാടാതെ പൂത്തു വിടരുമീ വിരഹത്തിൽ വൃണിതമായി തീരുന്നു മാനസങ്ങൾ ഓർമ്മകൾ ഇതളിട്ടു വിടരുന്ന നിമിഷത്തിൽ ഓരിലതുമ്പിൽ തുളുമ്പുന്ന ഹിമകണം മണ്ണിലായി പതിയുന്നു മിഴിനീർക്കണമായി മൗനമായി തേങ്ങുന്നു നിഴലുകളും…! – ധനുഗായത്രി
പൂർണ്ണമായ എല്ലാ ചോദ്യങ്ങൾക്കും പൂർണ്ണമായ ഒരേയൊരു ഉത്തരം “മൗനം”… മൗനമെന്നത് നിശബ്ദതയെന്നല്ല, ശക്തമായ വാക്കുകളുടെ അഗ്നിസ്ഫോടനമത്രേ!! ©️ആതിരസേതു🦋
ബന്ധങ്ങൾക്കിടയിൽ മൗനം വേലിക്കെട്ടുകൾ തീർക്കുമ്പോൾ ഇല്ലാതാവുന്നത് ആത്മാർത്ഥ സ്നേഹത്തിന്റെ പവിത്രതയാണ്. റംസീന നാസർ
മൗനമാർന്ന നിമിഷങ്ങൾ, തെളിയുന്ന ഓർമ്മകൾ, മിഴിക്കോണിലൊരു പുഞ്ചിരി നനുത്ത കരസ്പർശം ആർദ്രമായൊരു സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ മീനച്ചൂടിൽ കത്തുന്ന സൂര്യൻ ഉരുകിയൊലിക്കുന്ന ഭൂമി കാലം തെറ്റി ഉരുണ്ടു കൂടിയൊരു കാർമേഘം ഭൂമിക്കായി മാരി ചൊരിയുന്നു മഴയിൽ…
കുടുംബശ്രീയുടെ ആഴ്ച തോറുമുള്ള മീറ്റിങ്ങിന്റെ ഭാഗമായി ജാനകിയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയ ഒരു വൈകുന്നേരം. അവിടെ തിരക്കിട്ട് ചർച്ച നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ വെപ്രാളത്തോടെ വഴിയരികിലേക്ക് കണ്ണുപായിക്കുന്നു. ” പെണ്ണേ.. നീയാരെയാ നോക്കുന്നത്?” “ൻ്റെ…
പിന്നീട്, എൻ്റെ ദിനങ്ങൾ തുടങ്ങിയതൊക്കെയും നിൻ്റെ മുഖം കണ്ടു കൊണ്ടായിരുന്നു. അവസാനിക്കുന്നതാകട്ടെ നിൻ്റെ മുറിയിലെ അവസാന തരി വെട്ടവും അണയുമ്പോൾ. സൂര്യനൊപ്പം ജനലരികൽ ഉദിച്ചുയരുന്ന ആ മുഖം പകൽനേരങ്ങളിൽ കണ്ടതേയില്ല. വീട്ടിലെ തിരക്ക് അത്രയ്ക്കുണ്ടാവുമെന്ന്…
ഗംഗേ.., ഞാൻ നിന്നെ ആദ്യമായി കാണുന്നത് ഇന്നല്ല. തടിച്ചു കുറുകിയ ഗംഗുറാം അശ്ശീല ചിരിയുടെ അകമ്പടിയോടെ നിനക്ക് വേണ്ടി വില പേശിയപ്പോഴും അല്ല. അതിനും എത്രയോ മുൻപേ ഒരിക്കൽ ഇളം വെയിലിൽ ലഹരിപ്പൂക്കൾ വാടിയ…
