അവളോടുള്ള അവന്റെ പ്രണയം ഹൃദയത്തിൽ മാത്രമല്ല അവന്റെ സിരകളെയും മത്ത് പിടിപ്പിക്കുന്ന തരത്തിൽ ഏതോ ഉന്മാദ ലോകത്തെത്തിച്ചിരുന്നു . റംസീന നാസർ
മുള്ള് കുരുങ്ങിയാൽ വെള്ളം കുടിക്കണം മക്കളേ പോയോ മുള്ള്…. അമ്മയ്ക്ക് വേവലാതി അച്ഛൻ പച്ചവറ്റ് വാരി വിഴുങ്ങാൻ.. എന്നിട്ടും പോരാഞ്ഞ് അണ്ണാക്കിൽ തോണ്ടി നോക്കുന്നു…. എല്ലാം നോക്കി ഒന്നും മിണ്ടാതെ രണ്ട് കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു…
ആദ്യരാത്രി തന്നെ അവസാന രാത്രി ആവുമോന്ന് ഭയന്ന് വെറുങ്ങലിച്ച ഒരു രാത്രിയായിരുന്നു എനിക്ക്. അസിഡിറ്റി എന്ന വില്ലൻ കൂടെപ്പിറപ്പായി എന്നും കൂട്ടിനുണ്ടായിരുന്നത് കൊണ്ട് ആദ്യരാത്രിയിലെ ഭർത്താവ് കുടിച്ച പാൽ പകുതി കുടിച്ചതും വയറുവേദന എന്ന…
പേരിലെന്തിരിക്കുന്നു എന്ന് ചിലർ പറയാറുണ്ട്. അച്ഛനമ്മമാർ നമ്മോടു ചോദിക്കാതെ നമുക്ക് പേരിടുന്ന കാലത്തോളം നമുക്ക് നമ്മുടെ പേരിന്റെ പിതൃത്വം ഏറ്റെടുക്കാൻ കഴിയില്ല. എന്റെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു പശുപതിയെ കാണാൻ നമുക്ക് സിറ്റി…
മനസ്സെന്ന മഹാപുസ്തകത്തിന്റെ ഒരിക്കലും തീർന്ന് പോകാത്ത,ചിതലരിക്കാത്ത ഏടുകളിൽ ചിലതിൽ പ്രിയപ്പെട്ട ചിലർക്ക് മാത്രം വായിക്കാനാവുന്ന വർണ്ണലിപികളാൽ എഴുതി വച്ച വരികളുണ്ട്.മറ്റ് ചില ഏടുകളിൽ തനിക്ക് മാത്രം വായിക്കാനറിയാവുന്ന ലിപിയിൽ എഴുതി വച്ച ഏതാനും അദ്ധ്യായങ്ങളുണ്ട്.…
വികാരങ്ങളെയും വിചാരങ്ങളെയും വിവേക പൂർവ്വം തുലനം ചെയ്ത് ശരീരപ്രവർത്തിക്കു അനുസൃതമാം വിധം ജീവിയെ ചലിപ്പിച്ചു മുന്നോട്ട് യാത്രചെയ്യിപ്പിക്കുന്ന മസ്തിഷ്കം. അതിനേൽക്കുന്ന ചെറിയ ആഘാതം പോലും ശാരീരിക ചലനങ്ങളെ നിഷ്ക്രിയമാക്കാം. റംസീന നാസർ
മക്കളെ തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉരമ്പരിക്കും എന്ന് പറഞ്ഞു വളർത്തിയ അച്ഛനും അമ്മയും. വല്ലപ്പോഴും ആ വഴി വരുന്ന തെരുവ് നായയെ എന്തെങ്കിലും തിന്നാൻ കൊടുത്തു ഓടിച്ചു വിടും, മക്കളെ നോവിച്ചാലോ…
ഇന്നലെയെന്റെ സ്വപ്നത്തിൽഅവൾ വന്നിരുന്നു… യശോധ…. സിദ്ധാർഥന്റെ യാശോധ… അവളുടെ കയ്യിലെ കടിഞ്ഞാണിനറ്റത്തു ഒരു നരച്ച കുതിരയുമുണ്ടായിരുന്നു. കഴുത്തിൽ മണിയും കുഞ്ചലവും കെട്ടിയലങ്കരിച്ച നരച്ച കുതിര… യശോധ ഭിക്ഷുകിയായിരുന്നു. സ്നേഹത്തിന്റെ… പ്രണയത്തിന്റെ… പരിത്യജിക്കപ്പെട്ടവളായിരുന്നു… ഉറ്റവരാൽ… ഉടയവരാൽ……
അവളുടെ മോതിരവിരലിലെ കാക്കപ്പുള്ളിയിൽ തലോടി അവൻ പറഞ്ഞു, “എൻ്റെ ഹൃദയത്തിൽ ഒരു കാക്കപ്പുള്ളി” അവൾ പൊട്ടിച്ചിരിച്ചു. “നിനക്കറിയുമോ മോതിരവിരലിലെ ഞരമ്പുകൾ ഹൃദയത്തിലേക്കുള്ള വഴികളാണ്. കഴിഞ്ഞകാലത്തേക്ക് തിരികെ പോകാൻ സാധിച്ചാൽ നീ ആദ്യം തിരുത്തുക ഏത്…
അഞ്ച് കിലോമീറ്റർ അകലെയുള്ള സിബിഎസ്ഇ സ്കൂളിലെ ഭാരിച്ച പണികളെല്ലാം തീർത്ത് വീട്ടിലെത്തിയ അവളെ ഉമ്മറത്തെ കസേരയിലിരുന്ന് തീ പാറുന്ന മുഖത്തോടെയാണ് വല്യേട്ടൻ വരവേറ്റത്. ഇന്നിനി എന്താണാവോ കോപിക്കാൻ എന്ന് ചിന്തിക്കുമ്പോളേക്കും ചോദ്യമെത്തി. “ആരാ… ഈ…
ഒ പി യിലെ അവസാനത്തെ രോഗിയെയും പരിശോധിച്ചുകഴിഞ്ഞ് ജോലി തീർന്നല്ലോ എന്ന് ആശ്വസിച്ച് മൂരി നിവർത്തുമ്പോഴാണ് സീമ കടന്നു വന്നത്, അടിവീണു ചീർത്ത കവിൾത്തടവുമായി. കേൾവി പരിശോധിക്കാൻ ഇ.എൻ.ടി ഡോക്ടറുടെ അടുക്കലേയ്ക്ക് റെഫർ ചെയ്തപ്പോൾ,…
സമയത്തിന്റെ മൂല്യമറിയാത്തവർക്ക് വേണ്ടിയാണു നമ്മളെന്നും സമയം പാഴാക്കുന്നത്. ഒരുപാട് ഉത്തരവാദിത്തങ്ങൾ നമുക്കുണ്ട്. ഫ്രീ ടൈം ഉണ്ടാകാറില്ലങ്കിലും ചിലർക്കായി സമയം നീക്കി വയ്ക്കാറുണ്ട് നാം. അവർക്കും നന്നായി അറിയാം നമ്മൾ എങ്ങനെയാണു ഈ സമയം കണ്ടെത്തുന്നതെന്ന്.…
സംയമനമുത്തമമെവിടേയും, കാര്യകാരണവിചിന്തനമോടെ പ്രതികരിക്കാം, അല്ലായ്കിൽ ഫലം വിപരീതമായിടാം, സൂചിയാൽ എടുക്കേണ്ട കരടുകൾ ഒരിക്കലും മായാത്ത വടുക്കളാക്കാതിരിക്കാം, വീൺവാക്കുകൾ വമിപ്പിക്കും വിഷത്താൽ കലുഷിതമാക്കാതിരിക്കാം ജീവിതം, ആത്മസംയമനം ശീലിച്ചീടിൽ നിർമമത്വമോടെയുള്ള മനനം സ്വായത്തമാവും, സംയമനം സമാധാനഹേതുവാകും,…
നാട്ടുകാരെന്തു ചൊല്ലും നാവടക്കിയില്ലെങ്കിൽ, നാടുനീളെ പറഞ്ഞുനടന്നീടും വീട്ടുവിശേഷമെല്ലാം, നാട്ടുകാരെ ഭയന്നിട്ടയ്യോ, നാക്കടക്കി, വാക്കടക്കി, എന്നിട്ടും നാട്ടുകാരുടെ വായടങ്ങിയില്ല, കുറ്റങ്ങൾ കേൾക്കാൻ കുതൂഹലമോലും കാതുകൾ കാതുകൾ തമ്മിൽ രഹസ്യം കൈമാറി, ഒടുവിൽ പരസ്യമായൊരു രഹസ്യമായി, ആ…
ശ്യാമവർണ്ണത്തിനഴകുമായി, വൃത്തി തൻ പര്യായമായി, പൊൻപുലരിയിൽ കണിയായി, കർണ്ണകഠോരമെങ്കിലും ഉണർത്തുപാട്ടിൻ താളവുമായി, കാകനോട്ടത്തിൻ കൂർമ്മതയുമായി അനുദിനം വിരുന്നുവന്നിരുന്നൊരുകാലം. സ്വത്വം തിരിച്ചറിഞ്ഞൊരുനാൾ തന്നിൽ നിന്നുമൊരു നാളിലകലും പൂങ്കുയിൽ കുഞ്ഞിനും മാതൃത്വത്തിന്റെ മധുരമേകുന്നവർ. വർണ്ണവിവേചനത്തിന്റെ പ്രത്യക്ഷരൂപം പോൽ…
എന്തിനെന്നറിയാത്തൊരു നൊമ്പരമിടനെഞ്ചിൽ, വിഷാദച്ഛവി കലരുന്നു ചിന്തകളിൽ കാരണം തേടുകിൽ ഒന്നല്ലൊരായിരം, വീണ്ടും തിരയുകിൽ ഇന്നലെകളുടെ സ്മൃതിതീരം തെളിയുന്നു മുന്നിൽ, ഇന്നിലേക്കൊഴുകാനാവാതെ തടയണ കെട്ടുന്നോർമ്മകൾ, നോവിൻ കാൽചിലമ്പണിയിക്കുന്നു, ഇന്നലെകളെ തർപ്പണം ചെയ്യണം, ഇന്നിനെയറിയാൻ, വ്യർത്ഥമീ അർത്ഥമില്ലാത്ത…
സ്നേഹം സ്പർശമായും, സ്പർശം കരുതലായും മാറുമ്പോൾ ആ സ്നിഗ്ദ്ധതയുടെ നനവിൽ കുരുന്നുഹൃദയം തളിർക്കുന്നു തൊട്ടുതൊട്ടു ജീവൻപകരുന്ന വാത്സല്യമെന്ന മഹാദ്ഭുതം! വികൃതി വല്ലാതങ്ങുവീർക്കുമ്പോൾ തലോടലൊന്നിന്റെ സാന്ത്വനമുനയിൽ സങ്കടമൊന്നാകെ ആവിയാകുന്നു.. വികൃതി വിശുദ്ധനാവുന്നു! സ്പർശമവന്റെ രസതന്ത്രികൾ മീട്ടുന്ന…
വേലിവക്കത്തും മുറ്റത്തും തടിച്ചുകൂടിയ നാട്ടുകാരുടെ മുന്നിൽ അമ്പതുകാരിയായ മാലതി കുറ്റവാളിയെപോലെ തലകുനിച്ചു നിന്നു. ഒപ്പം കോലായിൽ നിന്നിറങ്ങുന്ന പടികൾക്ക് താഴെ മാലതിയുടെ കൂടെ അച്ചാർ കമ്പനിയിൽ പണിയെടുക്കണ ചന്ദ്രനും നാട്ടുകാരുടെ ചവിട്ട്കൊണ്ട് ചുരുണ്ടു കിടന്നു.…
ഞാൻ നീയായ് മാറിയിട്ട് എനിക്ക് എന്നെ നിന്നിലൂടെ കാണണം എന്നിട്ട് നീ എന്നെ എങ്ങനെ കാണുന്നുവെന്ന് എനിക്ക് നിന്നിലൂടെ അറിയണം നീയെന്നെ എത്ര സ്നേഹിക്കുന്നുവെന്ന് നീ പറയാതെ നിന്റെ സ്നേഹത്തിലൂടെ മാത്രമറിഞ്ഞ് നിനക്കെന്നോടുള്ള സ്നേഹം…
ഹേ..മനുഷ്യാ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. വീട്ടുമുറ്റത്ത് പനമ്പിൽ നീ ഉണക്കാനിട്ട നെന്മണികളിൽ കുറച്ച്, വിശപ്പിന്റെ വിളിയാൽ ഞാൻ കൊത്തി തിന്നപ്പോൾ നീയെന്നെ നിഷ്ക്കരുണം കല്ലെറിഞ്ഞും കൈക്കൊട്ടിയും തുരത്തി ഓടിച്ചു. എന്നിട്ട് നെല്ല് കുത്തി…
