പ്രായത്തിൻ പരിക്കുകൾ ശരീരത്തിൽ അടയാളങ്ങൾ പതിച്ച നേരം, തടിച്ചിയെന്നു പേർ വിളിച്ചു പരിഹാസം ചൊരിഞ്ഞവർ തെല്ലുമോർത്തീലവൾക്ക്, അഴകിൻ അളവുകൾ തെറ്റിയ മേനി മാത്രമല്ല, അതിനുള്ളിൽ നന്മകൾ മാത്രം ചിന്തിക്കും ഹൃദയവുമുണ്ടെന്ന്. നിഷ്കപടമാമൊരു മനം തേങ്ങുന്നുണ്ടവരുടെ…
തടിച്ചിയെന്ന് വിളിച്ചു കളിയാക്കിയപ്പോഴും വീട്ടിലുണ്ടാക്കുന്നത് മുഴുവൻ നീയാണല്ലെ വെട്ടിവിഴുങ്ങുന്നതെന്ന് പറഞ്ഞു ആക്ഷേപിച്ചവരൊന്നും തിരിച്ചറിഞ്ഞില്ല അവളുടെ ശരീരത്തിലെ തൈറോയ്ഡ് ഹോർമോൺ വ്യതിയാനവും * പോളിസിസ്റ്റിക് ഓവറിയെന്ന ശാരീരിക അവസ്ഥയുടെയും കോർട്ടിസോളിന്റെ അളവ് കൂടുതൽ ആവുമ്പോഴുള്ള താങ്ങാനാവാത്ത…
പതിനൊന്നു മണിയോടെ പൂർത്തിയാക്കിയ ആദ്യ ഫയൽ അടച്ചു വെയ്ക്കുമ്പോഴും കണ്ണുകൾ പോയത് എതിർവശത്തെ ഒഴിഞ്ഞ കസേരയിലേക്കാണ്. കാന്റീനിൽ ചായയ്ക്ക് കാത്തിരിക്കുമ്പോൾ, വാതിലിന് നേർക്ക് നീളുന്ന തന്റെ നോട്ടങ്ങൾ നിരാശയാൽ ചിമ്മിയടക്കുമ്പോൾ ഇതുവരെയും ഇല്ലാത്ത ഒരു…
നൃത്തത്തോട് ഒത്തിരി ഇഷ്ടമുണ്ടായിരുന്നവൾ സ്കൂളിലെ കലോത്സവത്തിനും, ആർട്സ് പരിപാടിക്കും ഡാൻസ് കളിക്കാൻ കൂടിയപ്പോൾ ടീച്ചേഴ്സും കുട്ടികളും ഒന്നടക്കം പറഞ്ഞുവത്രെ… “ഡി, തടിച്ചി ഡാൻസ് നിനക്ക് പറ്റിയ പണിയൊന്നുമല്ല ” എങ്ങനെയെങ്കിലും ഡാൻസ് പഠിക്കണമെന്ന് മോഹത്തോടെ…
തടിച്ചി ആയതുകൊണ്ട് സ്ഥലം തികയില്ലെന്ന കാരണത്താൽ ക്ലാസിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ബസ്സിലെ സീറ്റിൽ കൂട്ടിന് അവൾക്കാരും ഉണ്ടായിരുന്നില്ല. കുന്നിന് മുകളിലേക്ക് പ്രകൃതി ഭംഗി കാണാൻ എല്ലാവരും ഓടിക്കയറിയപ്പോൾ പാതിവഴിയിൽ അവൾ തളർന്നിരുന്നു.…
“അന്നു നീയെന്നോട് വാങ്ങാതെ പോയ എഴുത്തുകളിലെ വരികൾക്കിടയിൽ ഞാനിപ്പഴും നിന്നെ പ്രണയിച്ചു മരിക്കുന്നുണ്ടാവും. ” ✍️ഷിജിത് പേരാമ്പ്ര🌹
“ഒരിക്കൽ കൈ പിടിച്ചു മുട്ടിയുരുമ്മി ഇണക്കുരുവികളെ പോലെ നടന്ന അതേ വഴിയിൽ നാം ഇന്ന് നടന്ന് പോകുന്നത് അപരിചിതരെ പോലെ… അന്യരെ പോലെ.. എന്നായിരുന്നു നമുക്കിടയിൽ ഇത്രയും വലിയ അകലം വന്ന് തുടങ്ങിയത്?…
എന്റെ ജനാലയ്ക്കപ്പുറത്തെ ലോകമെനിക്കപരിചിതമായിരുന്നു കൗതുകത്തിന്റെ കണ്ണുകളാൽ അങ്ങോട്ട് നോക്കുമ്പോൾ ഞാനൊരു കൗമാരക്കാരിയായിരുന്നു വർണ്ണശബളമായ ഒരു പൂന്തോട്ടമായിരുന്നു എന്റെ കാഴ്ചയെ മാടി വിളിച്ചത് പൂക്കളുടെ ഭംഗിയിലും ഗന്ധത്തിലും ആകൃഷ്ടയായ് അതിൽ ലയിച്ചുനിന്നു വഴിമാറി വന്ന കാറ്റിൽ…
തിളച്ചെണ്ണയിൽ കിടന്ന് അകം പുറം വെന്തു വീർത്ത നെയ്യപ്പങ്ങൾ നെയ്യപ്പ ചട്ടിക്കടുത്ത് പാകം നോക്കി തീച്ചൂടിൽ വിയർത്തൊലിച്ചു നിൽക്കുന്ന എല്ലുന്തി വളഞ്ഞൊരു രൂപം,അമ്മ.. കണ്ണാപ്പയിൽ കോരിയെടുത്തു വാഴയിലയിൽ നിരത്തിവെച്ച മൊരിഞ്ഞ നെയ്യപ്പങ്ങൾ കട്ടെടുത്തോടുന്ന കലപില കുഞ്ഞുങ്ങൾ…
മൗനയിടനാഴികളിൽ മിനുത്ത സ്നേഹങ്ങളിൽ മുട്ടിയുരുമ്മി നില്ക്കാനാരു നനുത്ത പാദമില്ലാതെ മിണ്ടാപ്പൂച്ചയായി മറുകര തേടി നടന്നുനടന്നു പോയിട്ടുണ്ട്, ഒരിക്കൽ ചാക്കിൽക്കെട്ടി മറ്റൊരില്ലത്തേക്ക് കൊണ്ടാക്കിയ സ്വന്തമില്ലത്ത് കണ്ടൻ പൂച്ചകളായിരുന്നവർ!!
ഏകാന്തതയിൽ പിറവി കൊള്ളാൻ വെമ്പുന്ന കവിതകളവളെ നോവിച്ചുകൊണ്ടിരുന്നു പ്രാരാബ്ദങ്ങളുടെ ഭാണ്ഡകെട്ടുകളിൽഞെരിഞ്ഞമർന്ന തൂലിക കണ്ണീർ വാർത്തു നേർത്ത മഴനൂലുകളായ് പെയ്തിറങ്ങുന്ന അക്ഷരങ്ങളവളുടെ നിദ്രയെ ഭംഗപ്പെടുത്തി ചാപിള്ളകളുടെ രോദനത്താലവളുടെ മനം മേഘാവൃതമായി പേറ്റു നോവിന്നാലസ്യത്തിലൊന്നു മയങ്ങാനേറെ കൊതിച്ചു…
ഒരിയ്ക്കലും തീരാത്തൊരു യാത്ര പോണം, മാറി മാറി വരുന്ന പകലിനേയും രാവിനേയും മതിയാവോളം കണ്ണ് മിഴിച്ചു നോക്കിയിരിക്കണം, ദൂരേ ദൂരേ അകന്നു പോവുന്ന ആകാശത്തെ എത്തിപ്പിടിക്കാൻ വെറുതേ കയ്യൊന്നു നീട്ടണം, അകന്നകന്നു പോവുന്ന മരങ്ങളെ…
പ്രണയമാണെനിക്ക് നിന്നോട് … വാടി തളർത്തുമെന്നറിഞ്ഞിട്ടും കടുത്ത വേനലിനെ പ്രണയിക്കുന്ന വാകപൂവിനെ പോലെ.. കൊഴിഞ്ഞു പോകുമെന്നറിഞ്ഞിട്ടും കാറ്റിനെ പ്രണയിക്കുന്ന കരിയില കൂട്ടങ്ങളെ പോലെ ….. എന്റെ നഷ്ടങ്ങളും ഇഷ്ടങ്ങളും നിന്നോടുള്ള പ്രണയാമാണെനിക്ക് …. എന്റെ…
ഒരുപാട് സംസാരിക്കുന്ന വായാടിപെണ്ണായിരുന്നു അവൾ. അത് കൊണ്ട് തന്നെ അവളെപ്പോലെ ആവണം ഇവളെപ്പോലെ ആവണമെന്ന താരതമ്യമായിരുന്നു എന്നും. “കണ്ടില്ലേ അമ്മാവന്റെ മോൾ അവൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും ആരും അറിയില്ല എന്തൊരു അടക്കവും…
ഇനിയെന്തെങ്കിലും കുഴി മാടത്തിൽ ഇടാനുണ്ടോ? മുകളിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് എന്റെ ആത്മാവിന് കേൾക്കാം. അമ്മയെ മാത്രം അവിടെങ്ങും കാണുന്നില്ല. എന്റെ വിയോഗത്തിൽ സമനില തെറ്റിയ അമ്മ എന്നെ ഇട്ടു മൂടാൻ തക്ക…
ഒരിടത്ത് ഒരിക്കൽ ഒരുവൾ ജീവിച്ചിരുന്നു ഓണത്തുമ്പിയുടെയും ഓലേഞ്ഞാലിയുടെയും പിന്നാലെ ഓടി മതിയാവാത്തൊരുവൾ… ഒളി മങ്ങാത്ത ചിരിയോടെ ഓർമ്മകളുടെ ഓരത്തു ഒരിടത്ത് അവളിപ്പോഴുമുണ്ട് ഒരിടത്ത് ഇപ്പോഴും ഒരുവൾ ജീവിക്കുന്നുണ്ട് ഒന്നുറങ്ങാനും ഒരുവേള ഒന്നുറക്കെചിരിക്കാനും ഒരുപാടു…
നുരയും ആസക്തിയുടെ സിരകൾ ചൂട്പിടിച്ച് തിളച്ചു മറിയുമ്പോൾ മധുരമുള്ള വാക്കുകളുടെ നെയ് ചേർത്ത് രാവിന്റെ കിടപ്പറയിലേക്കവളെ അയാൾ കോരിയൊഴിക്കും. പേടിച്ച വിഭ്രാന്തി പൂണ്ട രതി സംയോഗങ്ങളിലവൾ ഉള്ള് പൊള്ളിവെന്ത് പൊന്തിപ്പിടയും. ബാക്കിയാവും പകലരികുകളിൽ ബാക്കിയുള്ളോരും…
സ്വർണ്ണവർണ്ണത്തിൽ തിളങ്ങി നെയ്യിൽ മുങ്ങിക്കുളിച്ചു മിനുസമാർന്നൊരു മൃദുമേനിയുമായ് മനോഹരിയായ് വാഴും നെയ്യപ്പമറിയുന്നില്ല, കൊതിയൂറുമൊരു ഉദരത്തിൻ അഗ്നി ശമിപ്പിക്കൽ മാത്രമല്ലോ തൻ മോഹനരൂപത്തിൻ ജന്മോദ്ദേശമെന്ന്.
ടാഗുകൾ അടയാളം വെച്ച ജീവിതങ്ങൾ ……………………………………………………………. ജനിച്ചു വീഴും നേരം കയ്യിൽ കെട്ടിയ അടയാളമായിരുന്നു അയാളുടെ ജീവിതത്തിലെ ആദ്യത്തെ തിരിച്ചറിയൽ രേഖ. പിന്നെയോരോ കാലത്തും അവൾ കുടുംബത്തിന്റെ പേരിലും ഭർത്താവിന്റെ പേരിലും അടയാളപ്പെടുത്തപ്പെട്ടു. അവൾ…
