ഇന്നിനി പെയ്യരുതേയെന്ന്…. ഞാനെത്രമേൽ നേർന്നതാണ്. ഇന്നിതെത്രാമത്തെ തവണയാണ് ജനലിനും വാതിലിനും ഞാൻ കൊളുത്തിടുന്നത്… ഇന്നലെയുംകൂടെ തട്ടിൻപുറത്തേക്കെറിഞ്ഞ വിചാരങ്ങളാണ് ഇന്നും പാൽപ്പാത്രത്തിൽ പറ്റിക്കിടന്നു കരിഞ്ഞത്…. പുകച്ചുരുളിലേക്ക് ഞാനെത്തി നോക്കി അവനവിടെ നിന്നുപരുങ്ങുന്നുണ്ട്. ഇനിയൊരിക്കലും വരില്ലെന്ന്… കഴിഞ്ഞ…
സ്നേഹം, ഉപകാരം.. രണ്ടും വളരെ നല്ല കാര്യങ്ങളാണ്. ആള്ക്കാരെ അകമഴിഞ്ഞ് സ്നേഹിക്കാനും മനസറിഞ്ഞു സഹായിക്കാനും കഴിയുന്നത് നമുക്ക് വളരെ നല്ല ഒരു മനസുള്ളത് കൊണ്ടാണ്. ഇവ രണ്ടും ഒരു ബാങ്കില് ഇടുന്ന ഫിക്സഡ് ഡിപോസിറ്റ്…
സ്വന്തമെന്നോതുവാൻ ആരുമില്ല സ്വത്തായി കരുതുവാൻ വീടുമില്ല ഉള്ളതോ ഇത്തിരി മണ്ണിതു സ്വന്തമായി വേരറ്റ് പോകാത്ത ബന്ധുമിത്രം മലയാള നാടിൻ മാധുര്യമൂറുന്ന മനസ്സുണ്ട് സ്വന്തമായി കൂട്ടിനായി ഒരു തുണ്ട് കടലാസിൽ കുത്തികുറിക്കുവാൻ കടലോളം വാക്കുകൾ ഉള്ളിലുണ്ട്…
പട്ടു പുതച്ചു കിടക്കുന്നു താഴ്വര തുള്ളി കുതിച്ചു പായുന്നു തേനരുവികൾ കളകളനാദത്തിൽ ഗാനധാര പൊഴിക്കുന്നു പുലർകാലേ പല കിളികൾ പ്രഭാത സവാരിക്കിറങ്ങി ഞാൻ അൽഭുതം വഴികളെല്ലാം എന്തു ഭംഗിയാർന്നു കണ്ടില്ല ചപ്പുചവറുകൾ കവറുകൾ വൃത്തിയായി…
ഉപ്പു പോലലലിഞ്ഞു ചേരുന്നു വീട്ടമ്മയവൾ, വീട്ടിലെ ചിട്ടവട്ടങ്ങളിൽ. പുലരി മുതൽ പാതിരാ വരെ ചലിച്ചിടുന്നവൾ, ഘടികാരം കണക്കെ. വിലമതിക്കപ്പെടുന്നില്ലവൾ പലപ്പോഴും, കറിയിലെ ഉപ്പു പോലെ നിസ്സാരമാം ചേരുവ. എങ്കിലോ അവളുടെ അഭാവത്തിൽ, നിർജ്ജീവം ഗേഹം,…
അയാളുടെ മുഖംമൂടി വലിച്ചു കീറി എറിഞ്ഞ് അവൾ നിന്ന് കിതച്ചു. അയാൾ അവൾക്ക് മാന്യനായിരുന്നു…. പകലുകളിൽ മാത്രമാണെന്നറിയുന്നത് വരെ. അച്ഛനെ പോലെയായിരുന്നു…’അച്ഛൻ കരുതലുകൾ’ കുരുക്കാണെന്ന് അറിയുന്നതുവരെ. നീണ്ടു വന്ന സഹായങ്ങൾ, ഉപദേശങ്ങൾ, കരുതലുകൾ, ചേർത്തുപിടിക്കലുകൾ,…
അടുക്കളയിൽ നീറി ഒടുങ്ങിയ ജീവിതങ്ങൾ പലതും ആരാലും വായിക്കപ്പെടാത്ത പുസ്തകങ്ങൾ പോലെയാണ് ഓരോ താളുകൾ മറിച്ചു നോക്കുമ്പോഴും കാണാം കിനാവിന്റെ ഒരിക്കലും മായാത്ത വർണ്ണ ലോകം. പകുതിയിൽ വച്ച് അണഞ്ഞുപോയ ആശാദീപത്തിന്റെ ഇളം ചൂടും നിർവികാരതയും.…
ഓടുന്ന കാലത്തിനൊപ്പമെത്താൻ ഓടിപ്പിടിച്ചെല്ലാം കയ്യിലൊതുക്കി നാളെക്കു മാത്രമായ് ചിന്തയെല്ലാം ഇന്നിന്റെ ജീവിതം ഓർത്തുമില്ല പ്രായത്തിൻഅക്കങ്ങൾ ചാടികടന്നു നടക്കുവാൻ ചക്രകസേരയുമായി ഓടിയ വഴികളിൽ നേടിയതെല്ലാം ഓർമകൾ മാത്രമായ് മാറിടുന്നു നിറങ്ങളായ് മുന്നിലാടുന്നതെല്ലാം കാലത്തിൻ കാഴ്ചയായ് തോന്നിടുന്നു…
ഇനിയെന്തു വേണം നിനക്കായ്മകനെ ഈ ജന്മമത്രയും നീ മാത്രമല്ലേ അകലാനറിയാതെ നിഴലായിരുന്നവർ അറിയാതെ നീ പോയ വഴികൾക്കുപാത്രമായ് ലഹരിയിൽ മുങ്ങും തലമുറതൻശാപ രക്തസാക്ഷിത്വം വഹിക്കാൻ വിധിയത് അമ്മയായച്ചനായ്, കൂടപ്പിറപ്പുമായ് മാറിയതില്ലേ ഈ വാർദ്ധക്യകാലത്ത് …
ഒരുനുള്ള് കൂടിയാലും കുറഞ്ഞാലും നാവിൻ രസമുകുളങ്ങളെ ബാധിക്കുന്ന രാസപതാർത്ഥം . പക്ഷേ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടതെന്ന പഴം ചൊല്ലിനാൽ കേമത്തം കൊണ്ട് സദ്യതൻ ഇലത്തുമ്പിൽ ഒന്നാംസ്ഥാനക്കാരൻ ഇത്തിരിപ്പൊടിയൻ ഉപ്പ് തന്നെ . റംസീന നാസർ
അമ്മയുടെ ഉദരത്തിൽ ഒരു ഭ്രൂണമായ് പിറന്നു ഭൂമിയിൽ ജനിക്കാനാവാതെ തിരികെ സ്വർഗ്ഗത്തിലെത്തിയ കുഞ്ഞുങ്ങൾ അന്ന് ദൈവത്തോട് പരാതി പറഞ്ഞെങ്കിലും ഇന്നവർ ഭൂമിയിൽ നോക്കി നെടുവീർപ്പോടെ പറയുന്നുണ്ട്. ” നാമെത്ര ഭാഗ്യവാന്മാർ….. ഭൂമിയിൽ പിറക്കാതിരുന്നത് എത്ര…
മനോജ്ഞമായ് പുഞ്ചിരി തൂകിടും മർത്യർ ആരുമറിയാതെ ഉള്ളിൽ പേറിടുന്നു ചില പൊയ്മുഖങ്ങൾ. എത്രമേൽ മൂടിവെച്ചെന്നാലും കാലത്തിൻ വിരുതേറും കരങ്ങൾ പറിച്ചെടുക്കുമാ മുഖംമൂടികളെ. മുഖംമൂടികളില്ലാ മനുഷ്യരെ കൂടെക്കൂട്ടുവാൻ കഴിയുകിൽ ജീവിതം സുന്ദരമായിടുമെന്നാലും കടലിലെ തിരകളെണ്ണുവതു പോലെ…
മുഖമുരിഞ്ഞാടുന്ന കോമാളിയുടെ മുഖംമൂടിയ്ക്കുള്ളിൽ മരിച്ചുവീണ് മുഖമില്ലാതലയുന്ന മറ്റൊരുവളായി മുഖമറയ്ക്കുള്ളിലൊളിപ്പിച്ച ചിരി തേടിയിറങ്ങാറുണ്ട്…. മുള്ളുകൾമാത്രം ചവച്ചുതിന്ന് മോക്ഷംകൊതിച്ച ചങ്ങലയുടെയലോസരങ്ങളിൽ നിർവൃതിപൂണ്ട വചസ്സുകളിൽ മടുപ്പണിഞ്ഞ് ബലിയർപ്പിച്ച ചിരിപ്പെരുക്കമവളെ മറ്റൊരുവളാക്കിയിരിക്കുന്നു. ഭ്രാന്തിന്റെ മുഖംമൂടി നീങ്ങിയിരിക്കുന്നു…! ©Hafsath KT
മുഖാവരണമണിയാതെ പുഞ്ചിരിക്കാനും മുഖംമൂടിയില്ലാതെ സ്നേഹിക്കുവാനും എല്ലാവരാലും സാധ്യമല്ല. അങ്ങനെയുള്ളവരാൽ സ്നേഹിക്കപ്പെടാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ ഭാഗ്യം ചെയ്തവർ. റംസീന നാസർ
പ്രിയപ്പെട്ട അമ്മായിയമ്മമാരെ, കുറേ നാളായി പറയണമെന്ന് കരുതിയിരുന്നതാണ്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി. എനിക്ക് ഒത്തിരി ഇഷ്ടങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഞാനൊരു തന്നിഷ്ടക്കാരി അല്ലായിരുന്നു. എല്ലാവരോടും നന്നായിട്ടു സംസാരിക്കാൻ ഇഷ്ടമുള്ളവൾ ആയിരുന്നെങ്കിലും ഒരു വായാടി…
ഓഹ്! ഈ ലോകത്ത് അമ്മ മാത്രമാണല്ലോ പത്തു മാസം ചുമന്നു നൊന്ത് പ്രസവിച്ചത്” പേറ്റു നോവിന്റെ കഥ പറഞ്ഞു കണ്ണ് നിറയ്ക്കുന്ന അമ്മമാരോട് മക്കളൊക്കെ സ്ഥിരം തിരിച്ചു പറയുന്ന ഈ മറുപടിയ്ക്കപ്പുറം ഉള്ള് നീറുന്ന…
അവൻ എന്റേത് മാത്രമാണെന്നാണ് ഞാൻ കരുതിയത്. എന്റെ പ്രണയം വെളിപ്പെടുത്താൻ ഞാനവന് പലതും കൊടുത്തുകൊണ്ടിരുന്നു. അതിൽ എന്റെ ഹൃദയം മാത്രമാണ് അവൻ തിരിച്ചു തന്നത്. തിരിച്ചെടുക്കാൻ പറ്റാത്ത വിധം ക്ഷതങ്ങളേറ്റ ഹൃദയം എന്റെ കൈവെള്ളയിലിരുന്ന്…
സ്നേഹം നടിച്ചവരുടെ മുമ്പിൽ കഥയറിയാതെ ആട്ടമാടി സ്വയം കോമാളിയായി ജീവിക്കേണ്ടി വരുന്നതിലും ഭേദം മരണമാണെന്ന് പലപ്പോഴും തോന്നാറുണ്ട്. റംസീന നാസർ
നിന്റേതായിപ്പോയ എന്നെ നിന്റെ ഇഷ്ടങ്ങളുടെ തടവറയിൽ സ്നേഹത്തിന്റെ പേരും പറഞ്ഞു നീ ചങ്ങലയ്ക്കിട്ടു നിന്റെ ഇഷ്ടങ്ങളൊക്കെ കഷ്ടപ്പെട്ട് ഞാൻ എന്റേതാക്കി എന്റേത് ആയ നിന്നെ നിന്റെ ഇഷ്ടങ്ങളുടെ ആകാശത്തു പറക്കാൻ വിട്ട് ഞാനപ്പോഴും മെല്ലെ…
തട്ടിൻ പുറത്ത് പമ്മി നടന്ന് എലിയെ പിടിച്ചും പിന്നാമ്പുറത്തെ എച്ചിൽകൂനകളിൽ മീൻമുള്ള് തിരഞ്ഞും നടന്ന പൂച്ച തന്റെ തട്ടകം വിട്ട് അടുക്കളയിൽ കയറി വിലക്കപ്പെട്ടതൊക്ക തിരഞ്ഞപ്പോൾ പൊട്ടിച്ച ചട്ടിയും കലവും നോക്കി ആളുകൾ പറഞ്ഞു…
