ജാതിമത വർഗ്ഗ വർണ്ണ വെത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കുടക്കീഴിൽ തോളോട് തോൾ ചേർന്നു പ്രവർത്തിക്കുന്ന ഒരു കൂട്ടം ജനങ്ങളെ കൂട്ടായ്മ എന്നു പറയുന്നു . നന്മയും സേവന സന്നദ്ധരുമായ ഓരോ കൂട്ടായ്മകളും നാടിന്റെ നന്മക്കും…
മനുഷ്യ മനസ്സിലെ മനുഷ്യത്വം മരവിച്ചുവെന്നു ഭയപ്പെട്ട കാലം ഇല്ല ഈ ഭൂമി ദൈവത്തിന്റെ സ്വന്തം ഭൂമിയാണെന്നും ഇവിടെയുള്ളവർ മനുഷ്യരാണെന്നും സ്വന്തം ജീവൻപോലും വകവെക്കാതെ അപരന്റെ പ്രാണനുവേണ്ടി കൈമെയ് മറന്നു പ്രവർത്തിക്കുന്ന ഓരോ മനുഷ്യനും ഓർമ്മിപ്പിക്കുന്നത്…
കലിതുള്ളി സംഹാരതാണ്ഡവമാടിയ പ്രകൃതിയോട് അവസാനശ്വാസം വരെ മനുഷ്യൻ കൈകൂപ്പി യാചിച്ചു, ഒരുകുന്ന് സ്വപ്നങ്ങൾകൊണ്ടു പണിത പ്രാണനെയെങ്കിലും തിരിച്ചു തരണമേയെന്ന്. അവൾ ആർത്തട്ടഹസിച്ചു നീ ചെയ്ത കർമ്മത്തിന്റെ തിരിച്ചടിയാണ് നിനക്കേൽക്കുന്ന ഓരോ മുറിവും. പിടിച്ചു നിൽക്കാനാകാത്ത…
നന്ദിയെന്ന ഔപചാരികത കൊണ്ടലങ്കരിച്ച രണ്ട് അക്ഷരം കൊണ്ടു പറഞ്ഞു തീർക്കേണ്ടതല്ല നമ്മുടെ ബന്ധത്തിന്നാഴം. എങ്കിലും തന്നു പോയ സ്നേഹത്തിനും പരിഗണനക്കും ഹൃദയത്തിൽ നൽകുന്ന സ്ഥാനത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞിടട്ടെ. റംസീന നാസർ
മനസ്സിൽ അന്ധതയുടെ ഇരുളണിഞ്ഞവരുടെ കണ്ണുകൾക്കെത്ര വെളിച്ചമുണ്ടായാലും കാഴ്ചയിൽ അവർക്കെല്ലാം കൂരിരുൾ നിറഞ്ഞതായിരിക്കും. റംസീന നാസർ
വിവാഹമെന്ന പേരിൽ ജനിച്ച നാടും കൂടും കിടക്കയും വിട്ട് മറ്റൊരു വീട്ടിലേക്കു പലായനം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് ഓരോ പെൺകുട്ടികളും. അന്നുമുതൽ സ്വന്തമായ ഇടം നഷ്ടപെട്ട അവൾ കേവലം അഭയാർത്ഥി മാത്രം. റംസീന നാസർ
സ്നേഹം അത്രമേൽ നിർമ്മലമായ വികാരം പകരും തോറും അതിന്റെ ആഴവും വ്യാപ്തിയും കൂടുന്നു. എങ്കിലും പാത്രമറിഞ്ഞേ അതു വിളമ്പാവു കാരണം ആവശ്യക്കാരെ അതിനു വിലമതിക്കു. അല്ലാത്തവർക്ക് കുപ്പയിലേക്കു വലിച്ചെറിയുന്ന മാലിന്യങ്ങൾക്കു തുല്യം. റംസീന നാസർ
സമയമോ സന്ദർഭമോ ആദിത്യ മര്യാദയോ നോക്കാതെ എല്ലാ വീട്ടുമുറ്റത്തും വിളിക്കാതെ വിരുന്നെത്തുന്ന അതിഥിയാണ് മരണം. റംസീന നാസർ
നമ്മുടെ ഓരോരോ ചിന്തകളും ഓരോരോ ഊർജ്ജമാണ്, അത് നമ്മൾക്ക് ചുറ്റും വ്യത്യസ്ത വായുമണ്ഡലം സൃഷ്ടിക്കുന്നു. എതിരായ ചിന്തകൾ എതിരായ വായുമണ്ഡലവും അനുകൂല ചിന്തകൾ അനുകൂല വായുമണ്ഡലവുമാണ് സൃഷ്ടിക്കുന്നത്. അതിനാൽ നിരന്തരം നമ്മളുടെ ചിന്തകളുടെ ഗുണനിലവാരം…
ഒരുപാട് പ്രതീക്ഷകളുമായി ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമ്പോൾ തടസ്സങ്ങൾ സൃഷ്ടിക്കുവാനും നിരുത്സാഹപ്പെടുത്താനും ചിലർ ഉണ്ടാകും, അതൊക്കെ മൗനമായി കേട്ട്, പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുക, ആ മൗനത്തിലും പുഞ്ചിരിയിലും ഉണ്ടാകണം നമ്മുടെ മനോഭാവവും തളരുകയില്ല എന്ന ഉറച്ച…
എത്രമേൽ ലഭിച്ചാലുംമടുക്കില്ല മർത്യന്സ്നേഹമെന്ന മധുരമാംപാൽപായസമെങ്കിലും,സ്വന്തമിഷ്ടങ്ങളെയുംവ്യക്തിത്വം തന്നെയുംസ്നേഹത്തിന്നായ്മറക്കേണ്ടിവരുകിൽആർദ്രമാം സ്നേഹംവിഷമയമായിടും,താങ്ങിടാനാകാത്തബാധ്യതയായിടും.
അന്നൊരിക്കൽ നാം പറഞ്ഞു നിർത്തിയതെങ്കിലും ഞാനറിയുന്നൂ നിന്നിലിപ്പോഴു൦ ഒരിഷ്ടമതെന്നോടുണ്ടെന്ന സത്യം.
മുഖങ്ങളിലാണ് ചിരി വിടരുന്നതെങ്കിലും ചില ചിരികൾക്ക് പിന്നിൽ പല മുഖങ്ങളുണ്ട്. ചിരി ഒരു തരത്തിൽ കളളത്തരമാണ്, സങ്കടങ്ങളെയും പ്രശ്നങ്ങളെയും ഒളിപ്പിച്ച് നമ്മൾ മാത്രമറിയുന്ന ചെറിയതും എന്നാൽ വലിയതുമായ കള്ളത്തരങ്ങളാണ് പലപ്പോഴും ചിരികൾ. ശുഭദിനം നേരുന്നു…….…
നിത്യവുമുള്ള വിളികൾ പലപ്പോഴായും പിന്നെ അത് വല്ലപ്പോഴായും ഒടുവിൽ എപ്പോഴെങ്കിലുമായി മാറുമ്പോഴാണ് പലതും നഷ്ടമാകുന്നതെന്ന് ഓർക്കുക. നമ്മൾ നമ്മളെ തന്നെ ആത്മാർത്ഥമായി സ്നേഹിച്ചാൽ നമ്മൾക്ക് ഒരിക്കലും മറ്റൊരാളെ വേദനിപ്പിക്കുവാൻ കഴിയില്ല. ശുഭദിനം നേരുന്നു……. 🙏
കാണുന്നതെല്ലാം ഒറ്റകാഴ്ചയിൽ ഒരിക്കലും വിശ്വസിക്കരുത്, ചില്ലപ്പോൾ ഉപ്പും പഞ്ചസാരയാണ് എന്ന് നമുക്ക് തോന്നാം, ലക്ഷ്യം സത്യമുള്ളതാണെങ്കിൽ തടസ്സമായി നിൽക്കുന്ന ഒന്നിനെയും പരിഗണിക്കേണ്ട ആവശ്യമില്ല. ശുഭദിനം നേരുന്നു……. 🙏
ശൂന്യമാം കരങ്ങളുമായ് ഭൂമിയിൽനിസ്വനായ് പിറക്കും മനുഷ്യൻഹ്രസ്വമാം തൻ ജീവിതത്തിൽനേട്ടങ്ങൾ കൈവരിച്ചിടുന്നു,ഹൃദയബന്ധങ്ങൾ സൃഷ്ടിച്ചിടുന്നു.പരിശ്രമം കൊണ്ട് വിജയം കൈവരിച്ചെന്നുഅഭിമാനം കൊള്ളും നേരവും,താങ്ങായ്, തണലായ് നിന്നവരേറെയുണ്ട്ഓരോ മനുഷ്യനും ചുറ്റിലും.രക്തബന്ധുക്കൾ, ചിലനേരം വിലയേറുംപാഠം പഠിപ്പിച്ച ശത്രുക്കൾ,പ്രതിസന്ധികൾ തരണം ചെയ്യാൻകൈത്താങ്ങായ് നിന്ന…
സന്തോഷനിമിഷങ്ങൾ തൻ ശോഭയേറ്റിടാൻ, പ്രതിസന്ധികളിൽ താങ്ങായിടാൻ, ദുഃഖഭരിതമാം വേളയിൽ ഹൃദയത്തിൽ പ്രതീക്ഷ തൻ നറുവെളിച്ചം കൊളുത്തിടാൻ വേണം സ്നേഹക്കൂട്ടായ്മകൾ മനുഷ്യന്.
അറിയുന്ന കാര്യങ്ങൾ മാത്രം അറിയാമെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് അത് തുറന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കുമ്പോഴാണ്. അതുപോലെ നമ്മളുടെ ഉള്ളിലുള്ള കാര്യങ്ങൾ അറിയാത്തിടത്തോളം പുറമെ നിന്ന് കാണുന്നവർക്ക് മനോഹരമായിരിക്കും നമ്മളുടെ…
മനുഷ്യരൂപമെടുത്തവരുണ്ടൊരുപാടുണ്ട് ഭൂമിയിലെങ്കിലും, സഹജീവിസ്നേഹവും ആർദ്രതയും കരുണയും നിറഞ്ഞുതുളുമ്പുമൊരു മനമുണ്ടെങ്കിൽ മാത്രമവർ മാനവനെന്ന പേരിനർഹർ. കാണാം നമുക്ക് നിരാശ തൻ കൂരിരുൾ നിറയും ദുരന്തമുഖങ്ങളിലത്തരം, മാനവികത തൻ നറുതിരിവെട്ടങ്ങളനവധി. സ്വാർത്ഥതാല്പര്യങ്ങൾ മാറ്റിവെച്ച് അന്യർക്കായ് പ്രവർത്തിക്കുമവരത്രേ ഭൂമിയിൽ…
എന്തോരമെന്തോരം സ്വപ്നങ്ങളും പരാതികളും വേദനകളും വേവലാതികളും പിന്നെ നാളെ എന്ന പ്രതീക്ഷകളും ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങളുമാണ് ഒലിച്ചുപോയത്… മാംസം മണക്കുന്ന, ഇരുൾ മാത്രം പടർന്ന മൂന്ന് പകലിരുവുകൾക്കിപ്പുറവും എന്തെന്നും ഏതെന്നുമറിയാതെ വിറങ്ങലിച്ചു നിൽക്കുന്നവർ എന്നെപ്പോലെ…
