തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ നമ്മളെ തടയാൻ ലോകത്തിൽ ഒരു ശക്തിക്കും കഴിയില്ല. ശുഭദിനം നേരുന്നു …… 🙏
ക്ലാസ്സ് ടീച്ചർ രാവിലെ കലങ്ങിയ കണ്ണുകളോടെ വരുന്നത് കണ്ട് കുട്ടികൾ മൊത്തത്തിൽ അന്ധാളിച്ചു. ഒന്നും മിണ്ടാതെ കസേരയിൽ കൈ കൊടുത്ത് ഇരുന്ന ടീച്ചറിനെ കുട്ടികൾ എന്ത് പറ്റി മിസ്സ് എന്ന് ചോദിച്ച് പൊതിഞ്ഞു. ക്ലാസിലെ…
മനുഷ്യനു നിയന്ത്രിച്ചിടാൻ കഴിയാതെ പരീക്ഷണങ്ങളാൽ വിധി നമ്മെ വലച്ചിടുംനേരം, സർവ്വേശ്വരനെ വിളിച്ചു നിസ്സാരനാം മർത്യൻ അഭയം തേടുന്നു പ്രാർത്ഥനയാൽ.
മഴയോട് പ്രണയമാണ്… എന്നെപ്പോലെ പലർക്കും. നനഞ്ഞ മണ്ണിന്റെ മണം… തൂവാനത്തുള്ളികളുടെ നനുത്ത സ്പർശം.വീടിന്റെ കോലായിൽ കടത്തിണ്ണയിൽ, ചൂട് ചായയുടെ ആവി ആസ്വദിച്ചിരിക്കുന്ന നിമിഷങ്ങൾ…എത്ര മനോഹരം!പക്ഷേ, അതേ മഴ സംഹാരതാണ്ഡവമാടുമ്പോൾ…ഭീതിയോടെ നോക്കി നിൽക്കാനേ കഴിയൂ, ആ…
എത്ര ഓടിയാലും നമ്മൾ അവസാനകാലത്ത് ജീവിതത്തിൽ തനിച്ചാവും, ജീവിതം അങ്ങനെയാണ്, അത് പലപ്പോൾ പല രീതിയിൽ നമ്മളെ ഓടിച്ച് കൊണ്ടേയിരിക്കും, ഒടുവിൽ കൈവിടും, അന്ന് തിരിഞ്ഞ് നോക്കുമ്പോൾ മനസ്സിലാവും ജനിച്ച നാൾ മുതൽ നമ്മൾ…
പെരുമാറ്റം എപ്പോഴും അറിവിനേക്കാൾ വലുതാണ്, കാരണം ജീവിതത്തിൽ അറിവ് പരാജയപ്പെടുന്ന നിരവധി സാഹചര്യങ്ങളുണ്ട്, പക്ഷേ പെരുമാറ്റത്തിന് എപ്പോഴും സാഹചര്യങ്ങളെ കൈകാര്യം ചെയ്യുവാൻ കഴിയും. ശുഭദിനം നേരുന്നു……. 🙏
അർഹതയില്ലാതെ ചില പദവികൾ സ്വയം ഏറ്റെടുക്കുന്നവരുണ്ട്, മറ്റുള്ളവരിൽനിന്ന് പദവി ചോദിച്ചുവാങ്ങുന്നവരുമുണ്ട്, അവരുടെ വിചാരം അവരാണ് ഏറ്റവും യോഗ്യർ എന്നാണ്, പദവികളിൽ അഹങ്കരിക്കുന്ന ഇത്തരക്കാരേയും അവരുടെ സ്ഥാനമാനങ്ങളേയും ആരും വില കൽപ്പിക്കാത്തത് അവർ അറിയുന്നില്ല, അവർ…
ഹൃദയം വരഞ്ഞുകീറി ചോര കിനിഞ്ഞിറങ്ങുമ്പോഴും കണ്ണുകൾ ഈറനണിയാത്തതെന്തേ എന്ന ചോദ്യത്തിന് ഹൃദയവും കണ്ണുകളും എനിക്കുത്തരം നൽകിയില്ല. ‘അഹങ്കാരീ ‘ എന്ന മുറവിളി എനിക്ക് പിന്നിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു അവസാനതുള്ളി ചോരയും ഇറ്റ് തീരുന്നതും കാത്ത് നോവൊളിപ്പിച്ച…
മറ്റുള്ളവർക്കായി കരുതിവെക്കുന്നത് നല്ലത് തന്നെയാണ്, എന്നാൽ ആ കരുതൽ എല്ലാം മറന്ന് മറ്റുള്ളവർക്കുവേണ്ടി മാത്രം ആകരുത്, നാളെ ചിലപ്പോൾ അവരുടെ കരുതൽ നമ്മൾ കരുതിവെച്ചതിനോട് മാത്രമാകുന്ന സ്ഥിതി വന്നാൽ വാഴിയാധാരമാകുന്നത് കരുതിവെച്ചവർ തന്നെയായിരിക്കും. ശുഭദിനം…
ബന്ധങ്ങൾ എന്നത് പരസ്പരം അറിയലാണ്, അറിയുവാനും പരസ്പരം മനസ്സിലാക്കുവാനും കഴിഞ്ഞാൽ അപരിചിതരും നമ്മളുടെ സ്വന്തമാവും, അറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞില്ല എങ്കിൽ സ്വന്തം എന്നതുപോലും നമ്മൾക്ക് അന്യരായി തീരുകയും ചെയ്യും. ശുഭദിനം നേരുന്നു….. 🙏
ഹൃദയം കൊടുത്തു സ്നേഹം പകർന്നവർ തൻ ചതി പോൽ മർത്യനെ കൊല്ലാതെ കൊല്ലും മൂർച്ചയേറും ആയുധം വേറെയില്ല തന്നെ. കാലമെത്ര കഴിഞ്ഞാലും കരിയാതെ, ഓർമ്മിച്ചിടുമോരോ മാത്രയും ചോര പൊടിയും മുറിവുകൾ നൽകിടുന്നു ഉറ്റവർ തൻ…
വലിയ ഒരു കുഴിയിലേക്ക് തള്ളിയിടപ്പെട്ടതിനു ശേഷം നിസ്സഹായതയോടെ തലയുയർത്തി നോക്കുമ്പോഴാണ് നമ്മൾ ആ മുഖം കാണുക. അതുവരെ മറഞ്ഞു നിന്ന ‘ചതി’യുടെ ചിരിച്ച മുഖം! shafia
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല, ജീവിച്ചിരിക്കുമ്പോൾ നമുക്കിടയിലെ ബന്ധങ്ങൾ മരിക്കുന്നതാണ്. നമ്മൾ വെറുപ്പോടെ ഒരാളിലേക്ക് നോക്കിയാൽ ആയുഷ്ക്കാലം മുഴുവൻ നമുക്ക് അവരിൽ നന്മകൾ കാണാൻ കഴിയില്ല. ശുഭദിനം നേരുന്നു …….. 🙏
സത്യം പറയണം എപ്പോഴും, അതിന് പല ഗുണങ്ങളുണ്ട്, പറഞ്ഞത് ഒന്നും ഓർത്തിരിക്കേണ്ട ആവശ്യമില്ല, പറയേണ്ടത് എന്തെന്ന് ആലോചിക്കേണ്ട ആവശ്യവുമില്ല, പറയുവാനുള്ളത് ഒളിച്ചുവയ്ക്കേണ്ടതുമില്ല. ശുഭഞായറാഴ്ച നേരുന്നു……. 🙏
ഒരാൾ നമ്മളിൽനിന്ന് വേർപെട്ട് പോകുമ്പോൾ ആ വ്യക്തിയിൽനിന്ന് നമ്മൾക്ക് ഉണ്ടായിട്ടുള്ള സുഖകരവും ദു:ഖകരവുമായ അനുഭവങ്ങൾ നമ്മളുടെ ഓർമ്മകളിൽ ഓടിയെത്തും, എന്നാൽ നമ്മളുടെ മനസ്സിൽ അവർക്ക് ഒരു ഇടമുണ്ടാകുന്നത് അവർ ചെയ്ത നല്ല കാര്യങ്ങളെ മാത്രം…
*ഇനിയൊരു ജന്മമുണ്ടെങ്കിൽ* ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു മയിൽപ്പീലിയാകണം . പുസ്തകത്താളിനുള്ളിൽ മാനം കാണാതെ വിരിയാൻ കാത്തിരിക്കുന്ന കുഞ്ഞു മയിൽപ്പീലി. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു നീലക്കടലാകണം വീണ്ടും വീണ്ടും കരയോട് കിന്നാരം പറയുന്ന പ്രണയക്കടൽ. ഇനിയൊരു…
അതാത് സമയത്ത് നമ്മൾ ചെയ്യേണ്ടത് ചെയ്തില്ലെങ്കിൽ അത് മറ്റുള്ളവർ ഏറ്റെടുത്ത് ചെയ്യും, നമ്മളുടെ ബലഹീനതകളെ ഒഴിവാക്കി മുന്നോട്ടുപോവുക. ശുഭദിനം നേരുന്നു …… 🙏
നല്ലവൾ ആവാൻ നല്ലോണം ശ്രമിച്ചിരുന്നത്രേ അവൾ.. ചിരിച്ചും മിണ്ടിയും മൗനിച്ചും ഓടിയും വീണും തളർന്നും നല്ലവളാവാൻ ശ്രമിച്ചുകൊണ്ടേയിരുന്നത്രേ. എന്നിട്ട്, ഒരു നാവിൽ നിന്നും ‘നല്ലവൾ’ എന്ന് കേൾക്കാത്ത അവൾ.. ഒരുനാൾ, ഒത്തൊരു ഉത്തരത്തിൽ…
കോടാനുകോടി മനുഷ്യർക്കിടയിൽ ഒരാൾ.. ഒരാൾ മാത്രം മതി, ‘തനിച്ചല്ല, ഈ ലോകം മുഴുവൻ കൂടെയുണ്ട്’ എന്ന് നമ്മെ തോന്നിപ്പിക്കാൻ! shafia
ചുറ്റിനും മരങ്ങള് തിങ്ങി നില്ക്കുന്ന കുന്നിൻ മുകളിലെ കുഞ്ഞു കുടിലിന്റെ മുന്നില് നിന്ന് നിലാവുള്ള രാത്രിയില് പെയ്യുന്ന പുതുമഴ നനയണം…. ആദ്യമായി അനുരാഗത്തോടെ അവനെന്നെ പുണരുമ്പോൾ…. അവന്റെ വിരിമാറില് ചേര്ന്നു നിൽക്കുമ്പോൾ…. പുതുമഴ പെയ്തിറങ്ങിയ…
