എല്ലാ കാത്തിരിപ്പുകളും സഫലമാകണമെന്നില്ല. ചിലതൊക്കെ നിരാശകൾ നൽകിയേക്കാം, ചിലതൊക്കെ ഓർമ്മകൾ മാത്രമായി മാറിയേക്കുകയും ചെയ്യും. കാത്തിരിപ്പുകളുടെ ഫലം എന്തുതന്നെയായാലും അംഗീകരിക്കുക, അതിനുശേഷം ശ്രമം തുടരുക, നല്ല നാളെകൾ കാത്തിരിക്കുന്നുണ്ട്. ശുഭദിനം നേരുന്നു……. 🙏
മുഖത്തുനോക്കി സത്യം പറയുന്നവരെ നമ്മൾ വെറുക്കും എന്നാൽ ഒളിഞ്ഞിരുന്ന് കുറ്റം പറയുന്നവരെ നമ്മൾ സ്നേഹിക്കുകയും ചെയ്യും, അതാണ് ഈ ലോകം. അധികം സ്നേഹം നമ്മൾ ആർക്ക് വിളമ്പിയാലും അവസാനം എച്ചിലിന്റെ വിലയായിരിക്കും നമ്മൾക്ക് കിട്ടുകയും…
അതിരുകളില്ലാ സ്വാതന്ത്ര്യം ഒരു നാൾ ലഭിക്കുമ്പോൾ, ദുർവ്യയം ചെയ്യാതിരിക്കാൻ വേണം ഉള്ളിലുറച്ച ചുമതലാബോധവും മനസ്സാക്ഷിയും, നന്മയിൽ വേരൂന്നിയ ജീവിതമൂല്യങ്ങളും.
പെരുവിരലൂന്നി നിന്ന്, കഴുത്തിലൂടെ കൈകൾ കോർത്ത്, തേനൂറും അവന്നധരത്തിൽ ചുടുചുംബനം നൽകവേ… ആ കവിളുകളിൽ പടർന്നത്… അന്തിസൂര്യന്റെ അരുണിമയോ, അതോ, എന്റെ നെറ്റിയിലെ കുങ്കുമപ്പൊട്ടിന്റെ ശോണവർണ്ണമോ ? അവന് വേണ്ടിയുടുത്ത ചെമപ്പുസാരിയുടെ നിഴലോ, അതോ,…
രക്തബന്ധത്തിനും ഉടൽപിറപ്പിനും കാമുകനുമപ്പുറം എന്റെ സന്തോഷത്തിന്റെ കാരണക്കാരി എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരി എന്റെ രഹസ്യങ്ങളുടെ കാവൽക്കരി എന്നെ ഞാനായി സ്വീകരിച്ചിടുന്ന എന്റെ തോഴി എന്റെ ബെസ്റ്റി . റംസീന നാസർ
ആർക്കും ആരെയുംപോലെ ആകുവാൻ സാധിക്കുകയുമില്ല, ഓരോരുത്തരും തികച്ചും വ്യത്യസ്തരാണ്. കുറവുകളും നന്മകളും അറിഞ്ഞ് സ്നേഹിക്കുവാൻ പഠിക്കണം. കാരണം ജന്മംകൊണ്ട് എല്ലാവരും ശുദ്ധരാണ്, സാഹചര്യങ്ങളും അനുഭവങ്ങളുമാണ് ഓരോരുത്തരെയും അവരല്ലാതാക്കുന്നത്. ശുഭദിനം നേരുന്നു…….. 🙏
അശുഭമായി ഒരു ദിനവും കടന്നു വരുന്നില്ല. നമ്മുടെ സമീപനവും പ്രവർത്തിയുമാണ് ഓരോ ദിനത്തിന്റെയും വിധിയെ നിർണയിക്കുന്നത്. ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ വരവേൽക്കുന്ന ഓരോ ദിനങ്ങളും ശുഭദിനങ്ങൾ തന്നെയാണ് . റംസീന നാസർ
ആവർത്തനങ്ങൾ വിരസതയേകും ദിനരാത്രങ്ങളിൽ, പുതുമ തൻ വർണ്ണങ്ങൾ ചാർത്തിടാനായ്, എത്തിടുന്നു വിരുന്നുകാർ പലരും. അവിചാരിതമായെത്തുമീ അതിഥികൾ ആഹ്ലാദനിമിഷങ്ങൾ പകർന്നു തരുന്നു ചില നേരം. നടുക്കങ്ങൾ, തീരാദുഃഖങ്ങൾ വിതച്ചിടുന്നു അതിഥികൾ ചിലർ. അതിഥികൾ പലതരമെങ്കിലും ജീവിതയാത്രയിൽ…
എല്ലാ തുടക്കത്തിനും ഒരു അവസാനമുണ്ടാകും, അതുപോലെ ഓരോ അവസാനത്തിനും മറ്റൊരു തുടക്കവും ഉണ്ടാകും. തുടക്കം എവിടെനിന്നെന്ന് ചോദിച്ചാൽ കൃത്യമായൊരു സ്ഥലമോ സമയമോ ഇല്ലാത്തവരാണ് ഭൂരിഭാഗവും, നല്ല തുടക്കത്തിനുവേണ്ടി കാത്തിരിക്കുന്നതിനാലാണ് പലർക്കും ഒന്നും തുടങ്ങുവാൻ സാധിക്കാത്തത്.…
പരാജയത്തിന്റെ കൈപ്പുനീരുകൾ ഉള്ള് കനപ്പിച്ചിറങ്ങിപ്പോയ രാവുകൾ. പകലുകൾ. കാലവും നേരവും നോക്കാതെ പെയ്തിറങ്ങിയ, കണ്ണുനീർകുത്തൊഴുക്കുകൾ. ഉള്ളിലപ്പോഴും നേരിപ്പോട് പോലൊരുസ്വപ്നം. കൈച്ചിറങ്ങിയ, പുളിച്ചു തികട്ടിയ നോവുകൾക്ക് മേലെ പിന്നേയുമൊരു പ്രത്യാശാനാളം. കൽക്കണ്ടതുണ്ടുപോലെയല്ല. പഞ്ചാരതരിയോളം പോന്ന…
ഉറക്കം നഷ്ടപ്പെട്ട ഓരോ രാത്രികളിലും ഇനിയും ഉണങ്ങാത്ത മുറിവിന്റെ വേദനകളിൽ കിടന്നു പിടയുമ്പോഴും നിരാശയിലേക്കു വഴുതി വീഴാറില്ല. ഒരു പുലരിയിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ്. വിടവാങ്ങുന്ന ഓരോ രാത്രികളും ഒരു നല്ല നാളെ കണി…
ശാന്തമായി ഒഴുകുന്ന നദിപോലെ ആയിരുന്ന ജീവിതത്തിന്റെ കണക്കുക്കൂട്ടൽ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായിരുന്നു അവന്റെ വിയോഗം. ആ വിയോഗം എനിക്കു നഷ്ടമാക്കിയത് അവനോടൊപ്പം സ്വപ്നംകണ്ട ജീവിതം മാത്രമായിരുന്നില്ല കൂടെ എന്നെക്കൂടി ആയിരുന്നു. റംസീന നാസർ
ഹിതകരമല്ലാത്ത ചില ബന്ധങ്ങൾ ജീവിതത്തിൽ വന്നു ചേർന്നിടുമ്പോൾ ഉണ്ടാകുന്ന വിപത്തുകൾ അനേകമാണ്. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവരുടെ ജീവിതം മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന കുട്ടികളുടെയും കുടുംബത്തിന്റെ വരെ സന്തോഷവും മനസ്സമാധാനവും ഇല്ലാതാകുന്നു. യാതൊരു കെട്ടുറപ്പുമില്ലാത്ത…
മനം മയക്കുന്ന ഓർമ്മകളുടെ ചില്ലുകൂട്ടിൽ എന്നും നിറഞ്ഞു നിൽപ്പുണ്ട് മധുരം നിറഞ്ഞ മാമ്പഴങ്ങളും അവ നുണഞ്ഞു നടന്നൊരു മാമ്പഴക്കാലവും. വീട്ടുമുറ്റത്തെ വെളുത്തമൂവാണ്ടൻ മാവിലെ മാമ്പഴങ്ങൾ കാറ്റിന്റെ അകമ്പടിയിൽ പൊഴിഞ്ഞു വീഴുമ്പോൾ പെറുക്കാൻ ആരാദ്യം ഓടിയെത്തുമെന്നു…
പ്രാണനെക്കാൾ അവൾ വിശ്വസിച്ചു പ്രണയിച്ച പ്രാണേശ്വരൻ തന്നെയായിരുന്നു മറ്റൊരുവളുടെ കിടക്കയിൽ പോയി രമിച്ചതും അവളെയും കുഞ്ഞിനേയും വിഡ്ഢികളാക്കി ചതിച്ചതും അന്നുമുതൽ ആത്മാവില്ലാത്ത ഒരുവനെ ജീവനിൽ വരിക്കേണ്ടിവന്നതിന്റെ കുറ്റബോധം അവളെ അലട്ടിക്കൊണ്ടേയിരുന്നു . റംസീന നാസർ
പണ്ട് മുത്തശ്ശി ജീവിച്ചിരുന്നകാലം തറവാട്ടിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ മുത്തശ്ശിയുടെ വക നൽകിയിരുന്ന ഉപദേശമായിരുന്നു. ” എന്തു വന്നാലും ഈ ഇംഗ്ലീഷ് മരുന്ന് വാരിവിഴുങ്ങാതെ നമ്മുടെ നാടൻ ഒറ്റമൂലി ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ കുട്ടിയോളെ…
കുനിഷ്ട് എന്ന് കേട്ടപ്പോൾ തന്നെ കുട്ടിക്കാലത്തു കുനിഷ്ട് കാണിച്ചതു കൊണ്ടുണ്ടായ അനുഭവമാണ് ഓർമ്മ വന്നത്. ഒന്നാംതരത്തിൽ പഠിക്കുന്ന കാലം പുതുമഴ പെയ്താൽ തറവാട്ടിലെ മുല്ലവള്ളി നിറയെ മുല്ലപ്പൂക്കൾ മനംമയക്കുന്ന മണം പരത്തി വിടർന്നു നിൽക്കും.…
ജീവിതം അനേകം ചോദ്യചിഹ്നങ്ങൾക്കു മുമ്പിൽ വഴിമുട്ടി നിന്നപ്പോളും മനസ്സ് സങ്കടത്തിന്റെ ചുഴിയിലേക്കു ആഴ്ന്നു പോയപ്പോളും മനം മടുപ്പിക്കുന്ന ഭ്രാന്തൻ ചിന്തകൾകൊണ്ട് ഉറക്കം നഷ്ടപെട്ട രാത്രികളിലും എന്റെ ജീവനിലേക്കു നേർത്ത തിരിനാളമായ് മുന്നോട്ടായാനുള്ള ഊർജ്ജം നൽകിയത്…
മനപ്പൂർവമല്ല എങ്കിലും നാം പറയുന്ന ചില തമാശകൾ ചിലരെ വളരെയധികം വേദനിപ്പിക്കുമെന്ന് പിന്നീടുളള അവരുടെ അകാരണമായ മൗനത്തിൽ നിന്നും അകൽച്ചയിൽ നിന്നും മനസിലാക്കാനാകും. റംസീന നാസർ
നോമ്പുകളേറെ നോറ്റു കാത്തിരുന്ന് കിട്ടിയ കുഞ്ഞിളം പൈതങ്ങൾ വരെ പ്രകൃതിയുടെ വികൃതിയിൽ അലിഞ്ഞു ചേർന്നില്ലാതായി. ആരോ ചെയ്ത പാപത്തിൻ പ്രതിഫലം ഏറ്റുവാങ്ങി ജീവിച്ചു കൊതിതീരാത്ത കാലത്തിന്റെ രക്തസാക്ഷികൾ 🥹. റംസീന നാസർ
