Author: Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

അവന് വേണ്ടി മാറ്റി, എന്നെത്തന്നെ. പ്രതിഫലനമായി, അവന്റെ ഇഷ്ടങ്ങളുടെ. ഒടുവിലവൻ ഉപേക്ഷിച്ചു പോകുമ്പോൾ, ബാക്കിയായത് ആരോ ഒരാൾ… എന്റെ ഉടലിനുള്ളിൽ, ഞാൻ എന്ന സ്വത്വം നഷ്ടപ്പെട്ടൊരാൾ.

Read More

പൂരലഹരിയിൽ ആറാടാൻ ഒരുങ്ങുകയാണ് കേരളത്തിൻറെ സാംസ്കാരിക നഗരിയായ തൃശിവപേരൂർ ! മണ്ണുവാരിയിട്ടാൽ താഴെ വീഴാത്ത അത്ര പുരുഷാരം ഒത്തുകൂടുന്ന ഉത്സവമാണ് തൃശൂർ പൂരം എന്നാണ് ചൊല്ല്. വടക്കുംനാഥക്ഷേത്രത്തിൽ ദേവീദേവന്മാർ ഒത്തുകൂടുന്ന ആഘോഷത്തിമിർപ്പാണ്‌ തൃശൂർപൂരം. ഇരുനൂറിലേറെ വർഷങ്ങൾക്കു മുൻപ് ശക്തൻതമ്പുരാനാണ് പൂരത്തിന് നാന്ദികുറിച്ചത്.ആറാട്ടുപുഴ പൂരം പ്രതിനിധികളും ക്ഷേത്രവുമായി നടന്ന തർക്കം കാരണമാണ് തമ്പുരാൻ വടക്കുംനാഥന്റെ മുന്നിൽ പൂരം ആരംഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്തതെന്ന് പഴമൊഴിയുണ്ട്. ചടങ്ങുകൾ മീനമാസത്തിലെ പൂരം നാളിലായിരുന്നു തൃശൂർപൂരം ആദ്യകാലത്ത് നടന്നിരുന്നത്. പിന്നീടത് മേടമാസത്തിലെ പൂരം നാളിലാക്കി. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുന്നത്, പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവാണ്. രാവിലെ ആറരയോടെ എഴുന്നള്ളത്ത് വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്നു. പിന്നീട് ചെറുപൂരവുമായി കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതിലക്കാട്ട് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലെ…

Read More

സമൃദ്ധിയുടേയും സന്തോഷത്തിന്റേയും വിഷുപ്പുലരിയിൽ, ഹൃദയം നിറഞ്ഞ ആശംസകൾ ! വിഷുവിന് ഏറ്റവുമധികം കേൾക്കുന്ന “കണികാണും നേരം” എന്ന മനോഹരമായ ഗാനത്തിന്റെ വരികൾ ഇവിടെ ചേർക്കുന്നു… ചിത്രം: ഓമനക്കുട്ടൻ (1964) പാടിയത്: പി. ലീല, രേണുക കണികാണും നേരം കമലാനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തീ കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ (കണികാണും… ) മലർമാതിൻ കാന്തൻ വസുദേവാത്മജൻ പുലർക്കാലേ പാടിക്കുഴലൂതി ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടി വാ കണികാണാൻ (മലർമാതിൻ… ) ശിശുക്കളായുള്ള സഖിമാരും താനും പശുക്കളേ മേച്ചു നടക്കുമ്പോള്‍ വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍ അടുത്തു വാ ഉണ്ണി കണി കാണാന്‍ (ശിശുക്കളായുള്ള… ) ബാലസ്ത്രീകടെ തുകിലും വാരി ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ – ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും നീലക്കാർവർണ്ണാ കണി കാണാൻ എതിരെ ഗോവിന്ദനരികേ വന്നോരോ പുതുമയായുള്ള വചനങ്ങൾ മധുരമാം വണ്ണം പറഞ്ഞും താൻ മന്ദസ്മിതവും തൂകി വാ കണി കാണാൻ കണികാണും നേരം കമലാനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ…

Read More

വിഷു (മേടം 1) മലയാളിയ്ക്ക് പുതുവർഷമാണ് (ജ്യോതിശാസ്ത്രപ്രകാരം വസന്തവിഷുവം നാൾ Vernal Equinox). വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും എന്റെ വിഷു ദിന ആശംസകൾ … പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന കൊച്ചു നഗരം പാർത്ഥസാരഥി ക്ഷേത്രത്തിനും വള്ളംകളിക്കുമപ്പുറം പേരുകേട്ടത്, തലമുറകളായി കരകൗശല വിദഗ്ധർ കൈമാറി വരുന്ന ഒരു രഹസ്യത്തിനാണ്. പമ്പാ നദിയുടെ തീരത്തുള്ള ശാന്തസുന്ദരമായ ഈ പട്ടണത്തിൽ ദിവസവും തയ്യാറാക്കപ്പെടുന്ന ഒരു അമൂല്യ കലാസൃഷ്‌ടിയാണ് ആറന്മുള കണ്ണാടി. വിഷുക്കണി ഒരുക്കുന്നതിലെ പ്രധാന ഘടകമായ ആറന്മുള കണ്ണാടിയെ ഇന്ന് പരിചയപ്പെടുത്തുന്നു. സവിശേഷതകൾ സാധാരണ സ്‌ഫടികം / ഗ്ലാസ് കണ്ണാടിയിൽ നിന്ന് വ്യത്യസ്തമായി, ഇത് കൈകൊണ്ട് നിർമ്മിച്ച മിശ്രലോഹ കണ്ണാടിയാണ്. ഇത് മുൻവശ ഉപരിതല പ്രതിബിംബ കണ്ണാടിയാണ് (front surface reflection mirror). ഇതിന്റെ പ്രത്യേകത എന്തെന്നാൽ, പിൻ ഉപരിതല കണ്ണാടികളിൽ സാധാരണയായി കാണുന്ന ദ്വിതീയ പ്രതിഫലനങ്ങളെയും (secondary reflections) പ്രകാശവിപഥനത്തെയും (Abberations) ഇത് ഇല്ലാതാക്കുന്നു എന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ ആറന്മുള കണ്ണാടിയിൽ രൂപപ്പെടുന്ന…

Read More

സ്നേഹം, സത്യസന്ധത, തുറന്ന ആശയവിനിമയം, വിശ്വാസം ഈ നാലും ഏതൊരു ബന്ധത്തിൻ്റെയും അടിത്തറയാണ്, അല്ലേ? എന്നാൽ, ഈ അടിത്തറ ശക്തമാക്കി നിലനിർത്തുന്നത് എന്താണ്? “പരിശ്രമം” രണ്ടു പേരിൽ നിന്നും ഉണ്ടാകേണ്ട, നിരന്തരവും ആത്മാർത്ഥവുമായ പരിശ്രമം. ഞാനുണ്ട് നിനക്കൊപ്പം എന്ന ഉറപ്പ്, എന്തും തുറന്നു പറയാൻ സുരക്ഷിതത്വം. തിരക്കുകൾക്കും പ്രതിസന്ധികൾക്കും ഇടയിലും, അവർ കൂടെ വേണം എന്ന തോന്നൽ. ആത്മാർത്ഥമായ കരുതൽ സ്നേഹം; ഇതൊക്കെ വളർത്താൻ നാം നടത്തുന്ന പരിശ്രമം. ബുദ്ധിമുട്ടാണോ? തീർച്ചയായും ! ഒറ്റ തവണ ചെയ്ത് തീർക്കുന്ന കാര്യമാണോ? അല്ല ! പക്ഷേ, ഓരോ ദിവസവും നടത്തുന്ന ചെറിയ പ്രവൃത്തികൾ മതി, ഈ ബന്ധം സുന്ദരവും ശക്തവുമാക്കാൻ. സ്നേഹം ഒരു പൂന്തോട്ടം പോലെയാണ്, നിരന്തര പരിചരണവും പരിശ്രമവും ആവശ്യമുള്ള ഒന്ന്. അത്രയും വിലമതിക്കുന്നുണ്ടോ അവരെ? ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ പരിശ്രമം നിർണ്ണയിക്കും. – ദീപ പെരുമാൾ

Read More

മനസ്സിന് ഒത്തിരി പ്രയാസം ഉള്ളപ്പോൾ, ജീവിത പ്രശ്നങ്ങൾ കാരണം തല പൊട്ടും എന്ന് തോന്നുമ്പോൾ, ഉള്ളിൽ തിളച്ചു മറിയുന്ന വികാരങ്ങളും ആശങ്കകളും അണപൊട്ടി കണ്ണിലൂടെ കുതിച്ചു ചാടും എന്ന് മനസ്സിലാകുമ്പോൾ, ഞാൻ ഇപ്പോൾ ചെയ്യുന്നത് … പൊട്ടിച്ചിരിച്ചു കളിച്ച് വാതോരാതെ സംസാരിക്കുക എന്നതാണ്. നമ്മുടെ വ്യക്തിപരമായ ദുഃഖങ്ങൾ എല്ലാവരും അറിയേണ്ടതില്ലല്ലോ ! പക്ഷേ ഈ തിരശീലയിലൂടെ അങ്ങേപ്പുറം കാണുന്ന ചിലരുണ്ട്. അസാധാരണമായ ഈ സന്തോഷത്തിനു പിന്നിലെ വേദന അറിയുന്നവർ. ആ ചിരിക്ക് പിന്നിൽ അലയടിക്കുന്ന പ്രക്ഷോഭം കാണുന്നവർ. അങ്ങനെ ഒരാളെങ്കിലും ജീവിതത്തിൽ ഉണ്ടെങ്കിൽ ഭാഗ്യം ചെയ്‌തവരാണ് നമ്മൾ. – ദീപ പെരുമാൾ

Read More

എത്യോപ്യയിൽ 35% ഓളം ഇസ്ലാം മതസ്ഥരാണ്; അതിനാൽ തന്നെ ഗൾഫ് രാജ്യങ്ങളുടെ സ്വാധീനം അവിടുത്തെ സംസ്‌കാരത്തിലും ഭക്ഷണത്തിലുമെല്ലാം കാണാൻ സാധിക്കും. എനിക്കേറെ പ്രിയപ്പെട്ട ചില ഹോട്ടലുകൾ ലെബനീസ്, ടർക്കിഷ്, യെമനി പിന്നെ സുഡാനീസ് എന്നിവയായിരുന്നു. ഓഫീസിന് അടുത്ത് തന്നെയുള്ള ഹോട്ടൽ സനായിലെ ബിരിയാണി, പിന്നെ ലെം ലെം ഹോട്ടലിലെ മെൻഡി (ഇവിടത്തെ മന്തി) ഒക്കെ ഞങ്ങളുടെ സ്ഥിരം ഇഷ്‌ടഭക്ഷണം ആയിരുന്നു. ഒരിക്കൽ ഒരു റമദാൻ കാലത്ത്, 2008 / 2009 ആഗസ്റ്റിൽ ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടത് യെമൻ വഴി ഡൽഹിയിലേക്കുള്ള ഫ്ലൈറ്റിലാണ്. സനായിൽ ട്രാൻസിറ്റ് ന് ഇറങ്ങിയപ്പോഴാണ് അറിയുന്നത് connecting ഫ്ലൈറ്റ് delayed ആണെന്നത്. അടുത്ത ദിവസം രാവിലെയാണ് ഫ്ലൈറ്റ്; അത് കൊണ്ട് ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാമെന്ന് എയർലൈൻസ് പറഞ്ഞു. അങ്ങനെയാണ് ഞാൻ ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യത്ത് കാൽ കുത്തുന്നത്. ആദ്യം തന്നെ എന്റെ കണ്ണിലുടക്കിയത് അവിടത്തെ അന്തരീക്ഷത്തിന്റെ പൊൻ നിറമായിരുന്നു! കേരളത്തിലോ എത്യോപ്യയിലോ ഒന്നും കണ്ടിട്ടില്ലാത്ത ഒരു…

Read More

പ്രണയത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം, അവരുടെ ഓരോ പ്രവൃത്തിയും നമുക്ക് വേണ്ടി മാത്രമാണെന്ന് സ്വയം ബോധിപ്പിക്കുന്നതാണ്. നമ്മൾ പറഞ്ഞ കാര്യങ്ങൾ ഓർത്ത് വച്ച് ചെയ്തല്ലോ എന്നു വിചാരിച്ചു തുള്ളിച്ചാടും. ഇല്ലാത്ത സ്നേഹമുണ്ടെന്ന് നമ്മൾ തന്നെ ആലോചിച്ചു കൂട്ടി സന്തോഷിക്കുന്നതും, ഒരു തരം മണ്ടത്തരം തന്നെയാണ്. നമുക്ക് വിഷമം തരുന്ന പ്രവൃത്തികൾ കാണുമ്പോൾ കണ്ണടയ്ക്കും. എന്നിട്ട് നമ്മുടെ സ്വപ്ന ലോകത്തിൽ തന്നെ ജീവിക്കും. യാഥാർത്ഥ്യം തിരിച്ചറിയാതെ സ്വയം വഞ്ചിക്കുന്ന ഈ പരിപാടിയ്ക്ക്, “എന്തിനാ പോണെ” എന്ന് തോന്നും. ഒടുക്കം അതിൽ തന്നെ തല വച്ച് കൊടുക്കും എന്നതാണ് പ്രണയത്തിലെ ഏറ്റവും വലിയ കോമഡി ! – ദീപ പെരുമാൾ NB: ഇത് ഒരു generalization അല്ല; യാഥാർഥ്യ ബോധം വേണം എന്ന ഒരു സന്ദേശമാണ് ഉദ്ദേശിക്കുന്നത്.

Read More

നാം സ്വയം നെയ്യുന്ന പകൽ കിനാവിൽ, നമ്മൾ കണ്ട വ്യക്തിയാവണം അവർ, എന്ന് ശഠിക്കുമ്പോഴാണ് പല പ്രണയങ്ങളും നിരാശയിൽ കലാശിക്കുന്നത്. – ദീപ പെരുമാൾ

Read More

ഹൃദയം തുറന്നു സ്നേഹം നൽകുമ്പോൾ, കരുതലിൻ്റെ കരങ്ങൾ നീട്ടുമ്പോൾ, ഓർക്കുക… നല്ലവരല്ല എല്ലാവരും; മുതലെടുക്കും ചിലർ. സ്നേഹം ഒരു ദൗർബല്യമല്ല, ശക്തിയാണ് ! സ്വയം നഷ്ടപ്പെടാതെ നൽകുക. അർഹതയുള്ളവരെ തിരിച്ചറിയുക. ധൂർത്തരായി സ്നേഹം പങ്കു വയ്ക്കൂ, പക്ഷേ വിവേകത്തോടെ ! ചൂഷണം തടയുക, ഹൃദയം സംരക്ഷിക്കുക. നിഷ്‌കളങ്കമായ സ്നേഹം കണ്ടെത്തുക, സന്തോഷം നിറഞ്ഞ ജീവിതം നേടുക.

Read More