പുണ്യ റമദാൻ മാസത്തിൽ നോമ്പ് തുറയ്ക്ക് ഒഴിച്ച് കൂടാനാവാത്തതാണ് റൂഹ് അഫ്‌സ; ഗൃഹാതുര സ്‌മരണകൾ ഉണർത്തുന്ന ശീതള പാനീയം. പക്ഷേ, നിങ്ങൾക്കറിയാമോ, മൂന്ന് രാഷ്ട്രങ്ങളുടെ രക്തരൂക്ഷിതമായ ജനനത്തിന് മൂകസാക്ഷിയായിരുന്നു ചുവപ്പു നിറത്തിലുള്ള ഈ പാനീയം എന്നത്? രസകരമായ കാര്യം എന്തെന്നാൽ, ഈ 3 രാജ്യങ്ങളെ ഇപ്പോഴും ഒന്നിപ്പിക്കുന്നതും ഈ പാനീയമാണ്. അറബിയിൽ റൂഹ് അഫ്‌സ എന്ന പേരിന്റെ അർത്ഥം “ആത്മാവിനുള്ള സഞ്ജീവനി” എന്നാണ്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയ്‌ക്കിടയിൽ, ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രം പങ്കിടുന്ന ഈ പാനീയത്തെ ഇന്ന് പരിചയപ്പെടുത്തുന്നു… ദക്ഷിണേഷ്യയിലും മിഡിൽ ഈസ്റ്റേൺ (ഗൾഫ്) രാജ്യങ്ങളിലും റൂഹ് അഫ്‌സ ഇല്ലാതെ റമദാൻ അപൂർണ്ണമാണ്. കുപ്പിയിൽ പറയുന്നതുപോലെ, റൂഹ് അഫ്‌സ “കിഴക്കിന്റെ വേനൽക്കാല പാനീയം” ആണെന്നതിൽ സംശയമില്ല… കടും പിങ്ക് നിറത്തിലുള്ള ഈ സിറപ്പുമായി ബന്ധപ്പെട്ട ഓർമ്മകൾ നമ്മിൽ പലർക്കുമുണ്ട് – കുട്ടിക്കാലത്തെ അലസമായ വേനൽക്കാലങ്ങൾ. ഉത്ഭവം 1906-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഗാസിയാബാദിൽ റൂഹ് അഫ്‌സ രൂപപ്പെടുത്തിയത്, ഹക്കിം ഹാഫിസ് അബ്ദുൾ…
Author: Deepa Perumal
‘ഞാൻ റെഡി അല്ല’ … ‘ഞാൻ പൂർണ്ണമായും പ്രിപ്പെയർഡ് ആവട്ടെ’ … ‘ഇങ്ങനെ സംഭവിച്ചാൽ എന്തുചെയ്യും? അത് നടന്നാൽ എന്തുചെയ്യും?’ ഇങ്ങനെയൊക്കെ കരുതി ശങ്കിച്ച് നിൽക്കുവാണോ നിങ്ങൾ? അതോ…’ഇപ്പോൾ സമയം ശരിയല്ല’ ‘ഇതിന് ശേഷം ഞാൻ എന്തുചെയ്യണമെന്ന് എനിക്ക് വ്യക്തമല്ല’… അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് പിന്മാറുകയാണോ? ശരി, ഞാനൊരു കാര്യം പറയട്ടെ … പൂർണ്ണമായും തയ്യാറായി കഴിഞ്ഞിട്ട്, ചെയ്യാൻ ആഗ്രഹിച്ചത് ആരംഭിക്കാം എന്നാണ് നിങ്ങൾ കരുതുന്നത് എങ്കിൽ, നിങ്ങൾ അത് ചെയ്യില്ല; കാരണം, ‘ഫുള്ളി റെഡി’ ആണെന്ന് നിങ്ങൾക്ക് ഒരിക്കലും തോന്നില്ല! “എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ” എന്ന് നിങ്ങൾ കാത്തിരിക്കുകയാണെങ്കിലും, അത് സംഭവിക്കില്ല; കാരണം ആ ‘സമയം’ ഇന്ന്, ഇപ്പോൾ, ഈ നിമിഷം ആണ്! എന്താണ് നിങ്ങൾ ചെയ്യേണ്ടത്? ചെറിയ ചുവടുകളിലൂടെ തുടങ്ങുക; പക്ഷേ തുടങ്ങിവയ്ക്കുക! ധൈര്യമായി ആരംഭിക്കുക, ഓരോ ഘട്ടത്തിലും പഠിക്കുക. ആദ്യത്തെ ചുവട് എടുത്ത് വെക്കുക, ഗോവണി മുഴുവനായും കണ്ടില്ലെങ്കിലും! കയറുന്തോറും ഓരോ പടിയായി…
വായുവിൽ നൃത്തം ചെയ്യുന്ന നിറങ്ങൾ … തെരുവുകളിൽ പ്രതിധ്വനിക്കുന്ന ചിരികൾ … ഠണ്ടായിയുടെ സുഗന്ധം അന്തരീക്ഷത്തിൽ നിറയുന്ന, ഹോളി എന്ന വർണ്ണോത്സവം ഇതാ വന്നെത്തി !! ഓർമ്മകളുടെ ഒരു വർണശബളമായ ചെപ്പ് ഈ വർണ്ണാഭമായ ഉത്സവം സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും ഒരു ആഘോഷമാണ്. ഹോളി നിറങ്ങൾ വാരിവിതറുന്നത് മാത്രമല്ല; ഇത് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും മധുരസ്മരണകൾ സൃഷ്ടിക്കുന്നതിനും ഗൃഹാതുരത്വം വീണ്ടെടുക്കുന്നതിനുമുള്ളതാണ്. സുഹൃത്തുക്കളുമൊത്തുള്ള ആഹ്ളാദകരമായ ഒത്തുചേരലുകൾ മുതൽ അപ്രതീക്ഷിതമായ നൃത്തച്ചുവടുകൾ വരെ, ഓരോ ഹോളി കഥയും എനിക്ക് അതുല്യമാണ്. ഞാൻ കേരളത്തിൽ വളർന്നപ്പോൾ ഹോളി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നില്ല. പക്ഷേ, മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾക്കൊപ്പം, നാട്ടിലെ ശാന്തമായ കോണുകളിൽ പോലും ഈ ഉത്സവം സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സൗഹൃദത്തിൻ്റെയും അതിരുകളില്ലാത്ത സന്തോഷത്തിൻ്റെയും ആഘോഷത്തിലൂടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഈ വർണ്ണോത്സവം നമുക്കും ആഘോഷിക്കാം. ഠണ്ടായി : ഹോളി നിറങ്ങൾക്ക് തണുപ്പിന്റെ രുചി ഹോളി, ശിവരാത്രി എന്നിങ്ങനെയുള്ള വേനൽക്കാല ഉത്സവങ്ങളിൽ പരമ്പരാഗതമായി വിളമ്പുന്ന പാനീയമാണ് ഠണ്ടായി. വടക്കേ ഇന്ത്യയിൽ ഒട്ടേറെ ജനപ്രിയമായ…
നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളോട് ബഹുമാനത്തോടെയും ആരാധനയോടെയുമാണോ പെരുമാറുന്നത് ? പ്രധാനപ്പെട്ട കാര്യം, നിങ്ങൾ സ്വയം അങ്ങനെയാണോ കാണുന്നത്? തലയുയർത്തി നിൽക്കുക ആത്മവിശ്വാസത്തോടെ സംസാരിക്കുക അഭിപ്രായങ്ങൾ മടിക്കാതെ പറയുക നിങ്ങളുടെ ക്ഷേമം നോക്കുക പോസിറ്റീവ് ആയവരുമായി ചങ്ങാത്തം വയ്ക്കുക. “ഇല്ല” എന്ന് പറയാൻ പഠിക്കുക. നിങ്ങൾ സ്വയം കരുതലോടെയും ബഹുമാനത്തോടെയും പെരുമാറുമ്പോൾ, മറ്റുള്ളവരും നിങ്ങളോട് അങ്ങനെ തന്നെ പെരുമാറും. പക്ഷേ, ഓർക്കുക: രാജ്ഞിയെപ്പോലെ പെരുമാറുക എന്നാൽ അഹങ്കാരത്തോടെ പെരുമാറുകയോ മറ്റുള്ളവരെ വിലകുറച്ചു കാണുകയോ ചെയ്യുക എന്നല്ല. നിങ്ങളുടെ യോഗ്യതയ്ക്കും അറിവിനും അനുസരിച്ച് ബഹുമാനം ആത്മവിശ്വാസത്തോടെ നേടുക എന്നാണ്. നിങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ്, അർഹിക്കുന്നതിൽ താഴെ പോകാതിരിക്കുക. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിലപാട് സ്വീകരിക്കുക. നിങ്ങൾ എവിടെയാണെങ്കിലും ബഹുമാനവും പരസ്പര ധാരണയും ഉള്ള ഒരു സംസ്കാരം വളർത്താൻ ശ്രമിക്കുക. ഇത് എല്ലാ സ്ത്രീകൾക്കും ബാധകമാണ് – അവരുടെ കടമകൾ / ജീവിത ഘട്ടങ്ങൾ എന്തുതന്നെയായാലും; വീട്ടമ്മമാർ, കരിയർവനിതകൾ, വിരമിച്ചവർ, വിദ്യാർത്ഥിനികൾ ഏവർക്കും…
പോയി, എന്റെ രമച്ചേച്ചി…. ഒന്നു യാത്ര പോലും പറയാതെ… അവസാനമായി ഒരു കട്ടൻ പോലും തരാതെ, ചേച്ചി പോയി… എനിക്ക് ചേച്ചി വീട്ടിൽ നിൽക്കുന്ന ഒരു ജോലിക്കാരി മാത്രം ആയിരുന്നില്ല. കഴിഞ്ഞ എട്ട് പത്ത് മാസങ്ങളായി എന്നെ മകളെപ്പോലെ നോക്കിയൊരാൾ. സ്ട്രോക്ക് വന്നു അമ്മ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഏറ്റവുമധികം കരഞ്ഞ ആൾ. അച്ഛൻ അമ്മയോട് ദേഷ്യപ്പെടുമ്പോൾ വഴക്കിടാൻ പോകുന്നയാൾ, തടയുന്നയാൾ… വീട്ടിലെ സകല കാര്യങ്ങളും പമ്പരം പോലെ കറങ്ങി ചെയ്യുമ്പോഴും പരാതിയില്ലാത്തയാൾ. എBeads നു കഴിക്കാനായി റോഡ് വക്കിൽ ഉള്ള പുല്ല് പറിച്ചെടുത്ത് സ്ഥിരം കൊണ്ടുവരുന്നയാൾ… ’അമ്മൂസേ’ ന്ന് പറഞ്ഞു കൊഞ്ചിച്ച്, ഞാൻ ഇല്ലാത്തപ്പോഴും പൊന്നു പോലെ നോക്കുന്നയാൾ… കഴിഞ്ഞ രണ്ടു മാസമായി വയ്യ വയ്യ എന്ന് പറഞ്ഞപ്പോഴൊക്കെ ഞാൻ എത്ര തവണ പറഞ്ഞു – ലീവ് എടുക്ക് ചേച്ചി, ഡോക്ടറിനെ കാണിക്ക് എന്നൊക്കെ… പണി ചെയ്യുന്നതിന് ഇടയ്‌ക്കു തല കറങ്ങുമ്പോൾ അടുക്കളയിലെ തറയിൽ കിടക്കാതെ എന്റെ ബെഡിൽ പോയി കുറച്ചുനേരം…
നടന്നകലുന്നതാണ് നല്ലത്, പലപ്പോഴും. ഹാനികരമായ സാഹചര്യങ്ങളിൽ നിന്ന്, വിഷലിപ്തമായ ബന്ധങ്ങളിൽ നിന്ന്, നമ്മെ വിലമതിക്കാത്ത വ്യക്തികളിൽ നിന്ന്… അവരെ ഒരു പാഠം പഠിപ്പിക്കാനല്ല, നമ്മുടേത് നാം പഠിച്ചതുകൊണ്ട് … ജീവിതം ചെറുതല്ല ! പാഴാക്കാനുള്ളതല്ല നമ്മുടെ വിലപ്പെട്ട സമയം, നെഗറ്റീവ് അന്തരീക്ഷത്തിൽ! – ദീപ
ക്ലോസ്ട്രോഫോബിയ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം. ഇടുങ്ങിയ സ്ഥലങ്ങളിൽ ക്രമാതീതമായ ഭയം അനുഭവപ്പെടുന്നത് മാത്രമല്ലിത്; ഒരു യഥാർത്ഥ മാനസികാവസ്ഥയാണ്! ആർക്കും എപ്പോൾ വേണമെങ്കിലും trigger ആകാവുന്ന ഈ അസ്വസ്ഥത, സാധാരണയായി അടഞ്ഞ / ഇടുങ്ങിയ ഇടങ്ങൾ, ഇരുട്ട്, ആൾക്കൂട്ടം, ശാരീരിക ബന്ധനങ്ങൾ / പരിമിതികൾ, നിസ്സഹായത അനുഭവപ്പെടുന്ന സാഹചര്യങ്ങൾ എന്നിവ കാരണമാണ് അനുഭവപ്പെടുന്നത്. ഈ ഭയത്തിൻ്റെ പ്രതികരണം തീവ്രമായ ശാരീരിക ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം; സാധാരണഗതിയിൽ പ്രവർത്തിക്കാനുള്ള ഒരാളുടെ കഴിവിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ വരെ! അമിതമായ ഉത്കണ്ഠ, വർദ്ധിച്ച ഹൃദയമിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, അതിയായി വിയർക്കുന്നത്, ഓക്കാനം, തലകറക്കം എന്നിവയാണ് സാധാരണയായി പ്രകടമാകുന്ന ലക്ഷണങ്ങൾ. ക്ലോസ്‌ട്രോഫോബിയ ഉള്ളവർക്ക് MRI മെഷീനുകൾ പേടിസ്വപ്‌നമാണ്, അറിയാമോ?! ഈ ഭയങ്ങളെ പരിഹസിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് അതിനെ കൂടുതൽ വഷളാക്കുകയേയുള്ളൂ. “കൊച്ചു കുട്ടികളെപ്പോലെ പെരുമാറുന്നത് നിർത്ത് / ചുമ്മാ ഡ്രാമ കാണിക്കാതെ / നിനക്ക് ആരെയും വിശ്വാസം ഇല്ലാ! ” – ക്ലോസ്ട്രോഫോബിയയുമായി മല്ലിടുന്ന ഒരു വ്യക്തിയോട് പറയാവുന്ന ഏറ്റവും…
അനന്തപുരിയുടെ അഭിമാനമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ ഞായറാഴ്ച നടന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഉത്സവമാണ് ആറ്റുകാൽ പൊങ്കാല. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവവുമായി ബന്ധപ്പെട്ട അറിയാക്കഥകളും പഴയ ചിത്രങ്ങളും, കൗതുകകരമായ ചില കാര്യങ്ങളുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ആറ്റുകാലമ്മയ്ക്ക് എന്റെ എളിയ സമർപ്പണം ! ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് സ്ത്രീകളാണ് എല്ലാക്കൊല്ലവും തിരുവനന്തപുരത്ത് എത്തുന്നത്. മഹിഷാസുരനെ വധിച്ച ശേഷം ദേവിയുടെ കോപം ശമിപ്പിക്കാനായി, സ്ത്രീകൾ അടുപ്പ് കൂട്ടി, മൺകലങ്ങളിൽ ശർക്കരപ്പായസം ഉണ്ടാക്കി എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് ആറ്റുകാൽ പൊങ്കാല ആഘോഷിക്കുന്നത്. അരി, ശർക്കര എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മധുരപലഹാരം ആചാരപരമായി ഭഗവതിയ്ക്ക് സമർപ്പിക്കുന്ന വഴിപാടാണ് പൊങ്കാല. “പൊങ്കാല” എന്ന വാക്കിനർത്ഥം തന്നെ തിളച്ചു തൂവുക എന്നതാണ്. ക്ഷേത്രചരിത്രം വരിക്ക പ്ലാവിന്റെ തടിയിൽ തീർത്തതാണ് മൂല വിഗ്രഹം. ഇതിനു മുകളിൽ തങ്ക അങ്കി…
“കാത്തടിക്കുത് കാത്തടിക്കുത് … ” പ്രഭുദേവയുടെ പ്രശസ്‌തമായ ഗാനം. വളരെ പ്രയാസമുള്ള ചടുലമായ നൃത്ത ചുവടുകൾ ! വേദിയിൽ ഊർജ്ജസ്വലനായി വളരെ അനായാസമായി ആ നൃത്തം ചെയ്യുകയായിരുന്നു, അവൻ. തിളങ്ങുന്ന നക്ഷത്രം പോലെ… ആ പ്രകടനത്തിൽ മനം മയങ്ങി, അക്ഷരാർത്ഥത്തിൽ കണ്ണുകളിൽ ആരാധനയുടെ നക്ഷത്ര തിളക്കത്തോടെ, കാണികൾക്കിടയിൽ ഇരിക്കുന്നുണ്ടായിരുന്നു, അവൾ. അവളുടെ മിഴികൾ അവനെ മാത്രമേ കണ്ടുള്ളൂ; തന്റെ ആദ്യ പ്രണയത്തെ…. ഗ്രൂപ്പിലെ മറ്റുള്ളവരും ഹാളിൽ ഇരിക്കുന്നവരും എല്ലാം മറഞ്ഞു പോയത് പോലെ ! ഡാൻസ് കഴിഞ്ഞ്, അവൻ ഓടിവന്ന് അവളുടെ അരികിലെ ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു! പ്രകടനത്തിന്റെ ക്ഷീണത്തിൽ അവനപ്പോഴും കിതയ്ക്കുന്നുണ്ടായിരുന്നു. നൃത്തത്തിൻ്റെ ആവേശം പൂർണമായും വിട്ടുമാറാതെ, ശ്വാസം മുട്ടുന്ന പോലെ അവൻ ചോദിച്ചു: “എങ്ങനെയുണ്ടായിരുന്നു”? അവൾക്കും ശ്വാസം മുട്ടി – അവൻ്റെ സാമീപ്യം കാരണം ! അവളുടെ ഹൃദയമിടിപ്പ് കൂടി. ഹാളിൽ എവിടെ വേണമെങ്കിലും ഇരിക്കാമെന്നിരിക്കെ, അവൻ അവളുടെ അരികിൽ ഇരുന്നത് ഒരു സ്വപ്നം പോലെ. മറ്റുള്ളവരുടെ മുന്നിൽ…
എനിക്ക് രണ്ട് മാതൃഭാഷകൾ – മലയാളവും തമിഴും. രണ്ട് അമ്മമാർ എന്ന ഭാഗ്യം എത്ര പേർക്കുണ്ട്?! പൂർവ്വികർ തിരുവിതാംകൂറിൻ്റെ മണ്ണിൽ വിരിഞ്ഞ പൂക്കൾ, സ്വാതന്ത്ര്യത്തിൻ്റെ കാറ്റിൽ കേരളത്തിലും തമിഴ്‌നാട്ടിലും വിതറിപ്പോയ വിത്തുകൾ. പലർക്കും എൻ്റെ മലയാളം പ്രാവീണ്യത്തെക്കുറിച്ച് സംശയം, എൻ്റെ സംസ്കാരത്തിൻ്റെ വൈവിധ്യം അവർക്ക് മനസ്സിലാകാത്തതുകൊണ്ട്. ഞാൻ രണ്ടു ഭാഷകളുടെയും മകൾ, അഭിമാനത്തോടെ ഞാൻ ആ സത്യം വിളിച്ചു പറയുന്നു. കേരളത്തിന്റെ മണ്ണിൽ ജനിച്ച ഞാൻ, ഒന്നാം ക്ലാസ് മുതൽ പഠിച്ചതും, സ്കൂളിൽ ഒന്നാമതെത്തിയതും മലയാളഭാഷ ! കൂടുതൽ ഒഴുക്കോടെ സംസാരിക്കുന്നതും, എഴുതുന്നതും മലയാളത്തിൽ. വിഷു, തിരുവോണം, എല്ലാ ആഘോഷങ്ങളും ഈ ഭാഷയിൽ. മലയാളം എന്റെ അമ്മ, എന്റെ ജീവിതത്തിന്റെ പകുതി. എന്റെ വേരുകൾ തമിഴ്‌നാട്ടിൽ, തമിഴ് ഭാഷ എന്റെ പൈതൃകം. വീട്ടിൽ തമിഴ് സംസാരിക്കുന്നു, തമിഴ് ഉത്സവങ്ങൾ ആഘോഷിക്കുന്നു. എനിക്ക് തമിഴ് ഭാഷ എഴുതാനും വായിക്കാനും കഴിയും. തമിഴ് എന്റെ അമ്മ, എന്റെ ഹൃദയത്തിന്റെ ഭാഷ. ഞാൻ അനന്തപുരിയുടെ മകൾ,…
