നിശബ്ദമായ രാവിൽ ആകാശത്ത് നക്ഷത്രങ്ങൾ ഒന്നുംതന്നെ കാണുന്നുണ്ടായിരുന്നില്ല. രാത്രിയുടെ ഏതോ യാമത്തിൽ ആരുടെയോ ഞെരുക്കം കേട്ടാണ് ജിതേഷ് എണീറ്റത്. ഭയത്തിന്‍റെ ആവരണം അയാളെ പൊതിയുകയായിരുന്നു. കണ്ണുകൾ ഒന്നു കൂടി മുറുകെ അടച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ധൈര്യം വീണ്ടെടുത്ത് കട്ടിലിൽ എണീറ്റിരുന്നു. അയാളുടെ തൊണ്ട വരണ്ടു തുടങ്ങിയിരുന്നു. മേശപ്പുറത്ത് നിന്നും വെള്ളം എടുത്തു കുടിച്ചു. തണുത്ത വെള്ളം തൊണ്ടയിലൂടെ ഇറങ്ങുന്നത് അയാൾ ശരിക്കും അറിയുന്നുണ്ടായിരുന്നു. വൈകുന്നേരത്തെ കമ്പനിയുടെ പരിണതഫലം… താൻ നല്ലതുപോലെ കഴിച്ചിരുന്നു എന്നു തോന്നുന്നു, ഒന്നും ഓർമ്മ കിട്ടുന്നില്ല. കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു സിഗരറ്റിന് തീകൊളുത്തി പുക ആഞ്ഞു ഉള്ളിലേക്ക് എടുത്തു സാവധാനം പുറത്തേക്ക് ഊതുമ്പോൾ അയാളുടെ നോട്ടം ജനാലയിലൂടെ പുറത്തേക്ക് എത്തി. നഗരം വിശ്രമത്തിന്റെ ആലസ്യത്തിൽ ആയിരുന്നത് കൊണ്ട് ചുറ്റുപാടും കനത്ത നിശബ്ദത കെട്ടിക്കിടക്കുകയായിരുന്നു. ഫോണിൽ സമയം നോക്കുമ്പോൾ 2. 30.. സ്ക്രീനിൽ തെളിഞ്ഞു കിടക്കുന്ന നോട്ടിഫിക്കേഷൻ തുറന്നു നോക്കുമ്പോൾ നിഷയുടെ പ്രൊഫൈൽ ഫോട്ടോയുടെ താഴേ പച്ച…
Author: JINU JAMES
ഇറച്ചിവെട്ടുകാരൻ കുഞ്ഞ്… തോമസുകുട്ടിയുടെ ആരാധനാപാത്രം ആയിരുന്നു. ചാച്ചന്‍റെ കൂടെ ഇറച്ചി വാങ്ങാൻ പോകാൻ തോമസുകുട്ടിക്ക് വളരെയധികം ഉത്സാഹമായിരുന്നു. കാരണം കുഞ്ഞേട്ടനെ കാണാമല്ലോ. തലയിൽ ഒരു തോർത്ത് കെട്ടി ബീഡി കടിച്ചുപിടിച്ചു, തൂക്കിയിട്ട ഇറച്ചിയിൽ നിന്നും കഷണം മുറിച്ചെടുക്കുമ്പോൾ കൈകളിലെ മസിലുകൾ ഓടിക്കളിക്കുന്നത് തോമസുകുട്ടി ആരാധനയോടെ നോക്കി നിൽക്കും. “ചാച്ചാ, നമ്മൾക്ക് ഇറച്ചിവെട്ടുകാരനാകാൻ പറ്റുമോ?” ഇറച്ചി വാങ്ങി തിരികെ നടന്നു വരുമ്പോൾ തോമസുകുട്ടി ചാച്ചനോട് ചോദിച്ചു. “അതിനു നിനക്ക് ഒരു കോഴിയെ പോലും കൊല്ലാനുള്ള ധൈര്യമുണ്ടോ?” ചാച്ചന്‍റെ മറുചോദ്യത്തിനു മുന്നിൽ തോമസുകുട്ടി നിശബ്ദനായി. ചാച്ചന്‍റെ വിരലിൽ നിന്നും പിടി വിട്ട് തലതാഴ്ത്തി പതുക്കെ നടന്നു, അവന്‍റെ ഉത്സാഹമെല്ലാം കെട്ടുപോയി. ‘എടാ, നീ ഇതുമായി നടന്നോ, ഞാൻ കുറച്ചു കഴിഞ്ഞു വന്നോളാം’ ഇതും പറഞ്ഞു ചാച്ചൻ പൊതി തോമസുകുട്ടിയെ ഏൽപ്പിച്ചു പത്മനാഭന്‍റെ കടയിലേക്ക് കയറി. കടയിൽ നിന്നും പതിവുള്ള പപ്പട ബോളി അവൻ വാങ്ങിയില്ല. “കുട്ടിക്കെന്തുപറ്റി? ഇന്നു പതിവു വാങ്ങിയില്ലല്ലോ. ” തലയും താഴ്ത്തി…
രാത്രി ജോലി തീർത്ത് പൈലി സ്റ്റേഷനിൽ നിന്നും മടങ്ങുമ്പോൾ ഏറെ വൈകിയിരുന്നു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് രണ്ടു ദിവസം മുമ്പ് അലക്കാൻ വേണ്ടി എടുത്തു വെച്ച മുഷിഞ്ഞ യൂണിഫോം അവിടെ തന്നെ ഇരിക്കുന്നത് കണ്ടത്. പൊതിയാൻ പേപ്പറൊന്നും കാണാത്തതിനാൽ അവിടെ കണ്ട ഒരു തുണി സഞ്ചിക്കുള്ളിൽ യൂണിഫോം ഇട്ടു പൈലി പതിയെ പുറത്തേക്കിറങ്ങി. നേരമൊരുപാട് ആയതിനാൽ സ്റ്റാൻഡിൽ ഓട്ടോ ഒന്നും ഇല്ലായിരുന്നു. അല്പസമയം അവിടെ നിന്നെങ്കിലും ഇനി നിന്നിട്ട് കാര്യം ഒന്നും ഇല്ലന്ന് തിരിച്ചറിഞ്ഞ പൈലി പതിയെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. വീടിനടുത്തുള്ള വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇരുളിന്‍റെ മറവിൽ നിന്നും പൊന്തിവന്ന ഒരാൾ പൈലിയുടെ സഞ്ചിയില്‍ പിടുത്തമിട്ടത്. തന്‍റെ സഞ്ചിയില്‍ പിടിച്ച ആളെ പെരുവിരലിൽ കുത്തിത്തിരിഞ്ഞു ഒരു അടി അടിക്കുകയും ആ അടിയുടെ ആഘാതത്തിൽ ചെറിയ ഞരുക്കത്തോടെ അയാൾ ബോധരഹിതനായി നിലംപതിച്ചു. തന്‍റെ കൊമ്പൻ മീശയില്‍ ഒന്ന് തലോടി തീപ്പെട്ടി ഉരച്ചു നോക്കുമ്പോൾ ഒരു മനുഷ്യൻ ചുരുണ്ടു കിടക്കുന്നു. ദൂരെ നിന്നും…
പായൽ പിടിച്ച മതിൽക്കെട്ടിനു മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്നും മരിയ സിസ്റ്റർ പുറത്തേക്കിറങ്ങി… കാലം ഏൽപ്പിച്ച ക്ഷതങ്ങൾ മതിലിൽ കാണുന്നതല്ലാതെ വലിയ മാറ്റങ്ങളൊന്നും കാണുന്നുണ്ടായിരുന്നില്ല. ഓട്ടോക്കാരന് പണം കൊടുത്തു ബാഗ് തോളിലേക്ക് എടുത്തിട്ടു ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു. ഗേറ്റിൽ നിന്ന് കുറച്ചു ദൂരം നടക്കണം വീട്ടിലേക്ക്, ഒരുകാലത്ത് തന്‍റെ കാലടികൾ പതിയാത്ത ഒരു സ്ഥലം പോലും ആ തൊടിയിൽ ഉണ്ടായിരുന്നില്ലല്ലോ എന്നോർത്ത് അവർ ഒന്ന് നെടുവീർപ്പെട്ടു. മുറ്റത്തിന് അരികിലുള്ള മുല്ല തളിർത്തു പൂക്കൾ നിറഞ്ഞു നിൽക്കുന്നു. അന്തരീക്ഷത്തിൽ മുല്ലപ്പൂവിന്‍റെ ഹൃദ്യമായ മണം തങ്ങി നിൽക്കുന്നുണ്ടായിരുന്നു. വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് ചാച്ചൻ എന്തോ വായിക്കുന്നു, ഭാഗ്യം, ഇത്തവണ ആ കൈയ്യിൽ സിഗരറ്റ് കാണാനില്ലല്ലോ. മുറ്റത്തെ ചരലുകൾ ഞെരിയുന്ന ശബ്ദം കേട്ട് ചാച്ചൻ തലയുയർത്തി നോക്കി, കാഴ്ചയ്ക്ക് മങ്ങൽ ആയി തുടങ്ങിയതിനാൽ കണ്ണുകളുടെ മുകളിൽ കൈ വച്ച് സൂക്ഷിച്ചുനോക്കി… ‘ ‘നൈത്താമ്മയോ!’അപൂർവമായ ചിരി ചാച്ചന്‍റെ ചുണ്ടിൽ വിടർന്നു, സാവധാനം പുഞ്ചിരി വലിയ…
ജോണി സ്കൂളിന്‍റെ അതിരിലുള്ള തോട്ടിലേക്ക് നോക്കിനിൽക്കുകയായിരുന്നു. വരാലിന്‍റെ ചുവന്ന നിറമുള്ള കുഞ്ഞുങ്ങൾ കുഞ്ഞോളങ്ങൾ ഉണ്ടാക്കി വരുന്നത് കാണാൻ നല്ല രസമാണ്. മഴ ചാറി തുടങ്ങിയത് കൊണ്ട് അവൻ സ്കൂൾ വരാന്തയിൽ കയറി നിന്നു. മഴയുടെ ശക്തി കൂടി വരികയായിരുന്നു.പൊടുന്നനെ അടിച്ച കാറ്റിനൊപ്പം മഴച്ചാറൽ വരാന്തയിലേക്ക് അടിച്ചു കയറിയതോടെ എല്ലാവരും അവരവരുടെ ക്ലാസിലേക്ക് പോയി. ജോണി തന്‍റെ പുസ്തകസഞ്ചി തുറന്നപ്പോൾ പെൻസിൽ കാണാനില്ലായിരുന്നു. ചുറ്റിനും നോക്കിയപ്പോൾ രാജേഷിന്‍റെ കൈയിൽ തന്‍റെ പെൻസിൽ. പൊതുവേ വികൃതിയായ രാജേഷ് തനിക്ക് ഇഷ്ടമുള്ളത് എന്ത് കണ്ടാലും കൈവശപ്പെടുത്തും.ജോണി വേഗം ചെന്ന് പെൻസിൽ തരാൻ ആവശ്യപ്പെട്ടു തരില്ല എന്ന് മറുപടി കിട്ടിയതോടെ കുപിതനായി ജോണി പെൻസിലിനായി പിടിവലി നടത്തുമ്പോളായിരുന്നു മാത്യു സാർ കടന്നുവന്നത്, ജോണിക്ക് രണ്ടടി കൊടുത്തിട്ട് പെൺകുട്ടികളുടെ ഇടയ്ക്ക് ഇരുത്തി അടിയുടെ വേദനയേക്കാൾ അവന് അപമാനം തോന്നിയത് പെൺകുട്ടികളുടെ അടുത്ത് ഇരുത്തിയതാണ്. കണ്ണു നിറഞ്ഞു നിൽക്കുന്നതിനാൽ ജോണിക്ക് ഒന്നും വ്യക്തമായി കാണുന്നില്ലായിരുന്നു. ബോർഡിൽ എഴുതിയത് പകർത്തിയെഴുതാൻ പറഞ്ഞപ്പോൾ…
ബന്ധങ്ങൾ. ലക്ഷ്മി അക്ക, ഞങ്ങളുടെ ചുറ്റുപാടുമുള്ള വീടുകളെല്ലാം വൃത്തിയാക്കുന്ന ആൾ, ഇന്നേവരെ ചിരിക്കാത്ത മുഖത്തോടു കൂടി ആരും അവരെ കണ്ടിട്ടില്ല, അതായിരുന്നു എന്നെ ആകർഷിച്ചതും. അവർക്ക് ആരോടും പരിഭവമില്ല, കാശ് കണക്കു പറഞ്ഞു വാങ്ങാറില്ല. ഒരു മാസം കൊടുത്തില്ലെങ്കിലും ഒന്നും പറയില്ല, എന്നും വരുന്നതു പോലെ വന്ന് എല്ലാ പണിയും ചെയ്തു തീർക്കും. ഇതൊക്കെയാണെങ്കിലും ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. എന്താണ് അങ്ങനെ എന്നറിയില്ല, എല്ലാം എന്റെ ഭാര്യ അല്ലെങ്കിൽ മക്കൾ വഴി മാത്രം. അത് അങ്ങനെ തന്നെ ആയിപ്പോയി. ഒരിക്കൽ ഞാൻ പത്രത്തിലേക്ക് തലതാഴ്ത്തി ഇരിക്കുമ്പോൾ ഭാര്യ കാപ്പിയുമായി വന്നു. ഞാൻ ആവശ്യപ്പെടാതെ കാപ്പി കൊണ്ടുവരികയാണെങ്കിൽ എന്തോ ശുപാർശ ആയിട്ടായിരിക്കും വരിക. കാപ്പി വാങ്ങുമ്പോൾ എന്തേ എന്ന ചോദ്യത്തിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ‘അതേ, ലക്ഷ്മിയുടെ മകൾ ഇപ്രാവശ്യം പത്തിലെത്തി, നിങ്ങൾക്ക് സമയമുള്ളപ്പോൾ അവൾക്ക് കുറച്ച് എന്തെങ്കിലും പറഞ്ഞു കൊടുക്കാമോ എന്ന് ചോദിക്കാൻ പറഞ്ഞു, ‘ അടുക്കളയിൽ പാത്രം കഴുകുന്ന ശബ്ദം…
വില കൂടിയ വസ്ത്രങ്ങൾ ധരിച്ച് തലേന്ന് കണ്ട സിനിമയിലെ പാട്ട് സീനിൽ കൂടി കറങ്ങി നടക്കുകയായിരുന്നു വിനയകുമാർ. നായകിയോട് സംസാരിക്കൻ മുന്നോട്ട് ആഞ്ഞ വിജയകുമാറിന്‍റെ ഫോൺ നിർത്താതെ ബെല്ലടിക്കൻ തുടങ്ങി. അൽപ്പം പരിഭവത്തോടെ ഫോൺ എടുത്തു, ” തമ്പീ… എന്‍റെ പണം… ഇനി നാൻ നിന്‍റെ വീട്ടിൽ വരണോ? മരുതലക്കൽ നിന്നും തമിഴ് കലർന്ന മലയാളത്തിൽ വട്ടപലിശക്കാരൻ മാരിമുത്തുവിന്‍റെ ഭീഷണി കാതുകളിൽ മുഴങ്ങി. “അണ്ണാ ഇന്ന് എന്തായാലും തരും. ഒരു കാശ് കിട്ടാനുണ്ട്… “ മധുരമായ സ്വപ്നം പാതിയില്‍ നിർത്തേണ്ടി വന്ന ദേഷ്യം കടിച്ചമർത്തി പരമാവധി വിനയം വാക്കുകളിൽ വരുത്തി വിനയകുമാർ തുടർന്നു:”അതുമല്ല അടുത്ത മാസം കുറച്ചു കാശ് വേണം, “ “പണം എത്ര വേണങ്കിലും തരാം, ആദ്യം വാങ്ങിയത് തീർക്ക്. “മാരിമുത്തു ഫോൺ കട്ട് ചെയ്തു. വിനയൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി, മഴ തോരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇന്നും ബസിനു തന്നെ പോകേണ്ടി വരും. ബോണസ് കിട്ടിയപ്പോ ഒരു റയിന്‍…
ചെരുപ്പില്ലാതെ മണലിൽ കൂടെ നടക്കുമ്പോൾ കാൽവിരലുകൾക്കിടയിൽ മണൽ കയറി ഇക്കിളി അനുഭവപ്പെടുന്നതിനാൽ ചിരിച്ചുകൊണ്ടായിരുന്നു ജോൺ നടക്കുന്നത്.മേരിക്കുട്ടിചേട്ടത്തി ജോണിന്റെ വല്യമ്മച്ചി തെല്ലുപിന്നാലെ നടന്നു വരുന്നുണ്ടായിരുന്നു. ആ വഴി ഒരു തോടിന്റെ മുന്നിൽ അവസാനിക്കുകയായിരുന്നു. ജോൺ അവിടെ നിന്ന് തോട്ടിലേക്ക് നോക്കി, ഇളം പച്ച നിറമായിരുന്നു വെള്ളത്തിന്.അക്കരക്ക് പോകാൻ ഒരു ഒറ്റത്തടി പാലമായിരുന്നു അവിടെ ഉണ്ടായിരുന്നത്. “കൊച്ചേ, നിനക്ക് പാലത്തിൽ കൂടെ നടക്കാൻ പറ്റുമോ? നിന്‍റെ അപ്പൻ പറഞ്ഞിരുന്നു പാലത്തിൽ കയറ്റരുതെന്ന്… ഇതിലെ പോയാൽ അപ്പുറത്തെ വിജയന്റെ കടയിൽ നിന്നും നാരങ്ങാ വെള്ളം കുടിക്കാം, പോരാത്തതിന് ഇത്തിരി ദൂരം നടന്നാൽ മതി.” വല്യമ്മച്ചിയുടെ പ്രലോഭനത്തേക്കാൾ ജോണിനെ ആ സാഹസത്തിന് പ്രേരിപ്പിച്ചത് താൻ ഒരു ഭീരു അല്ല എന്ന് തെളിയിക്കാൻ ആയിരുന്നു; ഒന്നുമില്ലേലും ആദികുർബാന സ്വീകരിച്ച ആളാണല്ലോ, പോരാത്തതിന് കഴുത്തിൽ കൊന്ത ഉണ്ടല്ലോ, ജോൺ ദീർഘനിശ്വാസത്തോടെ കൈവരിക്കായി വലിച്ചു കെട്ടിയ കമ്പിയിൽ പിടിച്ചു നേരിയ ഭയത്തോടെ പാലത്തിലൂടെ വേച്ചു വേച്ചു ചുവടു വെച്ചു തുടങ്ങി. വലിച്ചു…
(പത്രത്തിലെ ചരമകോളത്തിലെ നാലു വരിയിൽ ഒതുങ്ങിയ മരണം മാത്രമായിരുന്നു ജയശങ്കറിന്‍റെതും… ) ടൗണിനടുത്തുള്ള റെയിൽവേ ട്രാക്കിൽ നിന്നുമായിരുന്നു ജയശങ്കറിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. അപകടമരണമായതിനാൽ പോലീസ് എത്തുന്നതുവരെ ഒരു കീറപ്പായ്ക്കടിയിൽ അയാൾ കിടക്കുകയായിരുന്നു. മൃതദേഹ പരിശോധനന കഴിഞ്ഞ് പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തന്‍റെ ഡ്യൂട്ടി തീരാറായതിനാൽ ഡോക്ടർ അനിത കസേരയിൽ ഇരുന്നു ഫ്ലാസ്ക്കിൽ നിന്നും ചൂട് കാപ്പി എടുത്തു പതിയെ കുടിക്കുകയായിരുന്നു. “ഡോക്ടർ ഒരു ബോഡി കൂടെ ഉണ്ട്.” അറ്റൻഡർ നാരായണൻ ഡോക്ടറുടെ ക്യാബിന്‍റെ വാതിൽ തുറന്നു നിന്ന് പറഞ്ഞു. “അത് ഇന്നു തന്നെ വേണോ? തന്നെയുമല്ല സമയം കഴിയാറായല്ലോ…” കാപ്പിഗ്ലാസ് കൈയിൽ വെച്ച് ഉരുട്ടിക്കൊണ്ട് ദിവ്യ പറഞ്ഞു. “മാഡം അങ്ങനെ പറയരുത്… നാളെ പെങ്ങളുടെ വീട്ടിൽ ഒരു പരിപാടിയുള്ളത് ഞാൻ പറഞ്ഞതോർമ്മയില്ലേ? തന്നെയുമല്ല ഇത് ഒരു അപകട മരണവുമാണ്, ആരും തിരിച്ചറിയാത്ത ഒരു അജ്ഞാത ബോഡി… കൂടുതൽ ഒന്നും ചെയ്യാനില്ല, വേഗം ഞാൻ തന്നെ ചെയ്തോളാം. മാഡം ഒന്ന്…
