പ്രണയം

 “ഇത് എത്രാമത്തെയാണ് എന്നോർമ്മയുണ്ടോ നിനക്ക്, നിർത്തിക്കോ. ” മുരളി വിഷ്ണുവിൻ്റെ ഗ്ലാസ് പിടിച്ചു വാങ്ങി.  “എനിക്ക് ഒരാളോട് മാപ്പ് പറയണം. ” ബാറിലിരുന്ന് വിഷ്ണു കരഞ്ഞു.  “ആരോട്. ” “പല്ലവി, ബി എസ് സി…

Read More

ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ……

നിന്നോടൊപ്പം എനിക്കൊരു യാത്ര പോകണം… വിശുദ്ധ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് ഒരു തീർത്ഥയാത്ര..! നിഗൂഢതകളുടെ രാജ്യങ്ങളെ കരമൊഴിവാക്കി അടിയറ…

അനാദികാലം മറവിയുടെ മടക്കുകളിൽ ശലഭസമാധിയായ് നീ മറഞ്ഞിരുന്നാലും പ്രണയാഭിചാരത്തിൻ തെള്ളിപ്പൊടിയെറിഞ്ഞ് നിശാശലഭമായ് നിന്നെ ഞാനുണർത്തും..!

എന്റെ വരികൾക്കിടയിൽ ഞാനൊഴിച്ചിട്ട ശൂന്യസ്ഥലികളിൽ സ്നേഹവിത്തിട്ട് നീ, നമുക്കായ്‌ പ്രണയവനമൊരുക്കുക…!

ശൂന്യതയ്ക്ക് മേൽ ആർദ്രമൊരു സ്നേഹക്കിണ്ണം കമിഴ്ത്തിയോനെ.. ദുഃഖത്തിൻ മുകിലകന്ന ചിദാകാശത്തിലെൻ തിങ്കളും താരവും സൂര്യനും നീയേ…!

നീ ചുംബിക്കുമ്പോൾ പ്രാണൻ വേരുകളിൽ നിന്നൂർന്നിറങ്ങി നക്ഷത്രങ്ങളെ തൊടുന്നു…!