പിതൃദിനം 2025 രചനാമത്സരം

1000 രൂപ ക്യാഷ് പ്രൈസുമായി പിതൃദിന രചനാ മത്സരം🥳🤩🤩

ജൂണിലെ മൂന്നാമത്തെ ഞായർ പിതൃദിനമായി ആഘോഷിക്കുന്നു. അപ്പോൾ ഈ ആഴ്ച അച്ഛനെക്കുറിച്ച് എഴുതിയാലോ?

ഈ മത്സരത്തിന്റെ  സമ്മാനങ്ങൾ  സ്പോൺസർ ചെയ്യുന്നത്  കൂട്ടക്ഷരങ്ങളുടെ അഭ്യുദയകാംക്ഷിയും രചയിതാവുമായ സുനന്ദ മഹേഷാണ്. ഈ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി.

ഇതാ ചില ആശയങ്ങൾ:
1) അച്ഛന്റെ കഥ: അച്ഛന്റെ ബാല്യം, കൗമാരം, അമ്മയെ കണ്ടുമുട്ടിയ കാലം, പെണ്ണുകാണൽ, പ്രേമവിവാഹം, അച്ഛന്റെ ജീവിത പോരാട്ടങ്ങൾ, അച്ഛന്റെ ജോലി, ബന്ധങ്ങൾ, സാമൂഹ്യ സേവനം.. അച്ഛന്റെ ജീവചരിത്രം മൊത്തം ചോദിച്ചറിയൂ, അതേക്കുറിച്ച് എഴുതൂ. അച്ഛനെ മകൾ ഇന്റർവ്യൂ ചെയ്യുന്ന രീതിയിലും ഒന്ന് എഴുതി നോക്കൂ.
2) അച്ഛൻ നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച നിമിഷം: അച്ഛന്റെ ഉപദേശങ്ങൾ, നിർദേശങ്ങൾ, ഇടപെടലുകൾ, സഹായം, മാനസിക പിന്തുണ… ആ നിമിഷങ്ങൾ ഓർത്തെടുക്കൂ.
3) അച്ഛനെ പിരിഞ്ഞപ്പോൾ: ആശുപത്രിവാസം, പഠന -ജോലി ആവശ്യങ്ങൾക്കായി നിങ്ങൾ വീട്ടിൽ നിന്ന് മാറി നിന്ന അവസരങ്ങൾ, അച്ഛന് ദൂര സ്ഥലത്തേക്ക് ട്രാൻസ്ഫർ, പ്രവാസിയായ അച്ഛൻ, മകളുടെ കല്യാണ ദിവസമുള്ള അച്ഛന്റെ വിരഹ ദുഃഖം, അച്ഛന്റെ മരണം… ആ ഓർമ്മകൾ പങ്ക് വയ്ക്കൂ.
4) എന്റെ അച്ഛനും എന്റെ കുട്ടികളുടെ/ഞാനെന്ന അച്ഛനും: അച്ഛൻ എന്ന വേഷം എങ്ങനെയൊക്കെ മാറി? പഴയ കാലത്തെ അച്ഛനിൽ നിന്ന് ഇന്നത്തെ അച്ഛൻ എങ്ങനെ മാറി എന്ന് പറയൂ.
5) അച്ഛനോട് പറയാൻ മറന്നത്: അച്ഛന് ഒരു കത്തെഴുതൂ, ഒരു നന്ദിക്കുറിപ്പ് സമർപ്പിക്കൂ, അച്ഛനോടുള്ള പരാതികൾ പറയൂ, അച്ഛൻ അത്ര നല്ലൊരു അച്ഛൻ അല്ലായിരുന്നു എന്നാണ് നിങ്ങളുടെ അനുഭവമെങ്കിൽ ആ പ്രതിഷേധം രേഖപ്പെടുത്തൂ.
6) പിതൃതുല്യർ: ചേട്ടച്ഛൻ, അമ്മാവൻ, വല്യച്ഛൻ, രണ്ടാനച്ഛൻ, അമ്മായി അച്ഛൻ, മുത്തശ്ശൻ… നിങ്ങളെ അച്ഛനെന്ന പോലെ സ്നേഹിച്ചവരെ ഓർത്തെടുക്കൂ.
7) കുട്ടിക്ക് അച്ഛനും അമ്മയും ഒരു പോലെ: ഒരു കുട്ടിക്ക് അച്ഛനും അമ്മയും ഒരുപോലെ പ്രധാനമല്ലേ? ഇന്നത്തെ അച്ഛൻ എങ്ങനെ തുല്യ പേരെന്റ് ആകാൻ ശ്രമിക്കുന്നു, അതിന്റെ ആവശ്യകത, അനുഭവങ്ങൾ, അച്ഛൻ സാമീപ്യം ഇല്ലാതെ വളരുമ്പോൾ ഉള്ള പ്രശ്നങ്ങൾ.. അച്ഛനെന്ന തുല്യ പേരെന്റ് എങ്ങനെ ആയിരിക്കണം എന്നെഴുതൂ.
8) എന്നെ സ്വാധീനിച്ച അച്ഛൻ: സിനിമ/സാഹിത്യം/റിയൽ ലൈഫ് എന്നിവയിൽ നിന്ന് നിങ്ങളെ പ്രചോദിപ്പിച്ച /ഓർമ്മയിൽ നിന്ന് മായാത്ത അച്ഛൻമാരെക്കുറിച്ച് എഴുതൂ. അച്ഛനെക്കുറിച്ച് അനുഭവങ്ങൾ മാത്രമല്ല കഥകളും എഴുതാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ബ്ലോഗുകൾ സബ്‌മിറ്റ് ചെയ്യുമ്പോൾ പിതൃദിനം 2025 എന്ന കാറ്റഗറി സെലക്ട് ചെയ്യാൻ മറക്കരുത്.
2.  ജൂൺ 15, രാത്രി 12 മണിക്ക് മുൻപായി പോസ്റ്റ് ചെയ്യുന്ന രചനകളായിരിക്കും ഈ മത്സരത്തിലേക്ക് പരിഗണിക്കുക.
3. ഏറ്റവും മികച്ച രചനയ്ക്ക് 500 രൂപ സമ്മാനമായി നൽകുന്നതാണ്. രണ്ടാം സമ്മാനമായി ₹ 300, മൂന്നാം സമ്മാനം ₹ 200 എന്നിവയും  നൽകുന്നതാണ്.
4. അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ രചനയ്ക്ക് ഏറ്റവും കുറഞ്ഞത് 300 വാക്കുകൾ ഉണ്ടായിരിക്കണം.  
അപ്പോൾ തുടങ്ങുകയല്ലേ? 

വിജയികൾ