അവൻ എന്റേത് മാത്രമാണെന്നാണ് ഞാൻ കരുതിയത്. എന്റെ പ്രണയം വെളിപ്പെടുത്താൻ ഞാനവന് പലതും കൊടുത്തുകൊണ്ടിരുന്നു. അതിൽ എന്റെ ഹൃദയം മാത്രമാണ് അവൻ തിരിച്ചു തന്നത്. തിരിച്ചെടുക്കാൻ പറ്റാത്ത…
സ്നേഹം നടിച്ചവരുടെ മുമ്പിൽ കഥയറിയാതെ ആട്ടമാടി സ്വയം കോമാളിയായി ജീവിക്കേണ്ടി വരുന്നതിലും ഭേദം മരണമാണെന്ന് പലപ്പോഴും തോന്നാറുണ്ട്. റംസീന നാസർ
നിന്റേതായിപ്പോയ എന്നെ നിന്റെ ഇഷ്ടങ്ങളുടെ തടവറയിൽ സ്നേഹത്തിന്റെ പേരും പറഞ്ഞു നീ ചങ്ങലയ്ക്കിട്ടു നിന്റെ ഇഷ്ടങ്ങളൊക്കെ കഷ്ടപ്പെട്ട് ഞാൻ എന്റേതാക്കി എന്റേത് ആയ നിന്നെ നിന്റെ ഇഷ്ടങ്ങളുടെ…
തട്ടിൻ പുറത്ത് പമ്മി നടന്ന് എലിയെ പിടിച്ചും പിന്നാമ്പുറത്തെ എച്ചിൽകൂനകളിൽ മീൻമുള്ള് തിരഞ്ഞും നടന്ന പൂച്ച തന്റെ തട്ടകം വിട്ട് അടുക്കളയിൽ കയറി വിലക്കപ്പെട്ടതൊക്ക തിരഞ്ഞപ്പോൾ പൊട്ടിച്ച…
എന്തിനെന്നറിയാതെ നിലത്തു വീണ് ചിന്നി ചിതറിയ കണ്ണുനീർത്തുള്ളികൾ എന്തിനെന്നറിയാതെ പാൽ പാത്രം കരിച്ച ചില ഓർമ്മകൾ എന്തിനെന്നറിയാതെ നെഞ്ചു പൊള്ളിച്ച ചില മൗനങ്ങൾ
“അവനിത്തിരി മുൻകോപം കൂടുതലാ, നീ വേണം സംയമനം പാലിക്കാൻ ” സമാധാനവും സംയമനവും സഹധർമ്മിണി പാലിക്കണം എന്ന് ഒരു വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ തന്നെ ഉപദേശം…
കണ്ണെത്താ ദൂരത്തെ വിശേഷങ്ങളൊക്കെയും കണ്മുൻപിൽ വാക്കുകളിലൂടെ വരച്ചിട്ട തപാൽ ലോകം. ദുഃഖവും സന്തോഷവും പ്രണയവും വിരഹവും നാട്ടുവാർത്തകളും എന്തിനേറെ പരദൂഷണവും കത്തുകളായി കാത്തിരിക്കുന്നവരുടെ കൈകളിൽ എത്തുമ്പോൾ സന്തോഷത്താലോ…
പലവേള വെറുക്കാനും അതിലേറെ പൊറുക്കാനും ഒരുവേള മറക്കാനും മറന്നെന്നു നടിക്കാനും ഓർത്തോർത്തു കരയാനും പുറമേ ചിരിക്കാനും എന്നെ പഠിപ്പിച്ചതെന്റെ മനസ്സ് മറക്കാനുള്ളതൊക്ക ഓർത്തും ഓർക്കാനുള്ളതൊക്കെ മറന്നും എന്നുമെന്നെ…
വീട്ടു കാവലിന് പറഞ്ഞ പണം എണ്ണിക്കൊടുത്തു വാങ്ങിയ മുന്തിയയിനം കാവൽനായ അടുക്കള കാവലിനു ഇങ്ങോട്ട് പണം വാങ്ങി കല്യാണപന്തലിൽ നിന്നും കഴുത്തിൽ കുരുക്കിട്ട് കൊണ്ടുവന്ന കാവൽനായ കുരയ്ക്കാനോ…
മൗനത്തിൻ പാൽപാത്രം പാതി പകുത്തു നാം ഒരു വിരൽ സ്പർശത്തിൽ ആകെ വിയർത്തു നാം മിഴികളിൽ പരസ്പരം തേടി നാം കടംകഥയ്‌ക്കുത്തരം ചൊല്ലി നാം കനവുകൾ പൂക്കുന്ന…
