മാമ്പഴമധുരം (Book Review ) …………………………….. ശ്രീ അജോയ് കുമാർ എഴുതിയ ‘അങ്ങനെ ഒരു മാമ്പഴക്കാലം’, എന്ന പുസ്തകം തികച്ചും അവിചാരിതമായിട്ടാണ് ഈ ഒക്ടോബർ മാസത്തിൽ എന്റെ കൈയിൽ എത്തിയത്. യാതൊരു മുൻവിധികളും ഇല്ലാതെ വായിച്ചു തുടങ്ങിയ പുസ്തകം. മുഖചിത്രത്തിൽ തെളിഞ്ഞ നീലയുടുപ്പിട്ട ബാലൻ മേഘങ്ങളെ കൈയിലൊതുക്കി ചുറ്റുമുള്ള നക്ഷത്രങ്ങളെ കൂടെക്കൂട്ടി, അമ്പിളിമാമന്റെ പാതിയിൽ, ഊഞ്ഞാലാടി സ്വപ്നം കണ്ട് സുഖിച്ചങ്ങനെയിരിക്കുന്നു. ആകാശത്തിന്റെ നീല നിറത്തിലും അവടിവിടെ ചിതറിയ മേഘത്തുണ്ടിലും ബാലന്റെ മുഖത്തെ നറുപുഞ്ചിരിയിലും പ്രത്യേക ആകർഷണം തോന്നി. അമ്പമ്പോ… ഇതു പത്താമത്തെ എഡീഷൻ, എനിക്ക് മാത്രമല്ല, മറ്റു പലർക്കും ഈ പുസ്തകം ഇഷ്ടപ്പെട്ടിരിക്കാം ഞാൻ മനസ്സിൽ കണക്കുകൂട്ടി. ചുരുങ്ങിയ അവധിയ്ക്ക് കാനഡയിൽ നിന്നും നാട്ടിൽ പോയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും കണ്ടുമുട്ടലും വിശേഷം കുറുകലുമായി അവധിയങ്ങ് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടിപ്പോയി. എയർപ്പോർട്ടിലും വിമാനത്തിലുമായി മണിക്കൂറുകൾ നീളുന്ന തിരിച്ചുള്ള യാത്രയിൽ വായിക്കാൻ ക്യാരിബാഗിൽ തിരുകി ‘മാമ്പഴക്കാലം ‘. ഇതു ബോറടിപ്പിച്ചാലോ, എന്ന് കരുതി…
Author: Joyce Varghese
ഉമ്മറക്കോണിലെ പഴയ മരക്കസേരയിൽ ഫിലിപ്പ് അമർന്നിരുന്നു. തന്റെ അപ്പൂപ്പനും അപ്പനും ഇരുന്നിരുന്ന കസേര. പുതിയ വീടിന്റെ ഭാവങ്ങൾക്ക് ഒട്ടും ചേരാതിരിന്നിട്ടുകൂടി അതവിടെ നിന്നും മാറ്റരുതെന്ന് റൂബിയോട് ശട്ടം കെട്ടിയാണ് ഫിലിപ്പ്, ജോലിസ്ഥലത്തേക്കുള്ള അവസാനത്തെ യാത്രയുടെ വിമാനം കയറിയത്. “പപ്പയുടെ ഒരു വാശി”, തെല്ലു അലോസരത്തോടെ മകൻ സജി പിറുപിറുത്തു. “പപ്പക്ക് അതൊക്കെ ഓർമ്മകളാണ് സജി, അതോണ്ടാ… ഈ കസേരയിൽ ഇരുന്നിട്ടാണ്, അപ്പൂപ്പൻ പണ്ട് കാടുക്കയറി വെടിയിറച്ചി കൊണ്ടുവന്ന കഥയൊക്കെ പറയാന്നാണ് നിന്റെ പപ്പ പറഞ്ഞു കേട്ടിരിക്കണെ, അതവിടെ കിടന്നോട്ടെ.”, ഫിലിപ്പിനെ അറിഞ്ഞ റൂബി ഭർത്താവിനും മകനും ഇടയിൽ കരുത്തുള്ള തൂക്കുപ്പാലമായി. ആ തൂക്കുപ്പാലം ചെറിയ ഉലച്ചലിലൂടെ യാത്രക്കാരെ സുരക്ഷിതമായി അപ്പുറം കടത്തി. ഏറെ വർഷത്തെ ജോലിക്കും പ്രവാസത്തിനുശേഷം തന്റെ കടമകൾ നിറവേറ്റി കഴിഞ്ഞുള്ള വിശ്രമ ജീവിതം. കുടുംബവും പുറകിൽ വിട്ടിട്ടു പോയ കൂട്ടുകാരും താൻ പരിചയിച്ച നാട്ടുവഴികളും തൊടിയും കൈതോലക്കൂട്ടങ്ങളുടെ കനത്ത പച്ചപ്പിനെ വകഞ്ഞുമാറ്റിയൊഴുകുന്ന കൈത്തോടും തെളിവെള്ളത്തിൽ ഊളിയിടുന്ന പരൽ മീനുകളുടെ വാലിന്റെ…
ലോകത്തിന്റെ പലയിടത്തും ജീവിച്ചു, കുറെ രുചികളൊക്കെ രസിച്ചു എങ്കിലും… മ്മടെ തൃശ്ശൂരിന്റെ രുചികളൊന്നും നാവിന്റെ തുമ്പത്തൂന്ന് അങ്ങട് മാറി പോണില്ല. എന്റെ ഇഷ്ടഭക്ഷണം ഇത്തിരി പുളിയും ഇളം മധുരവുമുള്ള നാടൻ തയ്യാരിപ്പുകളാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നത് ഭക്ഷണകാര്യത്തിലും ശരിയാണ്. ബാല്യത്തിൽ നാവിൻ തുമ്പിൽ കയറിക്കൂടിയ രുചികൾ എന്നും കൊതിപ്പിച്ച് തിരയിളക്കും. ഞങ്ങളുടെ തൊടിയിൽ കുറെ മാവുകൾ ഉണ്ടായിരുന്നു. പുളിയുറുമ്പിന്റെ നെറമുള്ള മാമ്പൂ പൂത്ത മണം,വരണ മാങ്ങക്കാലത്തിന്റെ വരവറിയിച്ചു ഒഴുകി പരക്കും. പുളിരസം ഇത്തിരി ഇഷ്ടം കൂടുതലുള്ള എനിക്ക് പച്ചമാങ്ങ കാണുമ്പോൾ ഇപ്പളും വായേല് കപ്പലോടും. മുററത്തേയ്ക്കു ചാഞ്ഞുനിക്കണ മാവിന്റെ കണ്ണിമാങ്ങ കുലകൾ കൈയെത്തി പൊട്ടിച്ച്, പിള്ളേരെ കൈയിലെടുക്കും പോലെ, അരുമയോടെ അടക്കിപ്പിടിച്ച്, നെലം തൊടാണ്ട് അമ്മേടെ കൈയിൽ ഏല്പിച്ചാൽ തുടങ്ങി, എന്റെ കടുമാങ്ങ അച്ചാർ സ്വപ്നം കാണൽ. കണ്ണിമാങ്ങ കല്ലുപ്പും കടുകും മുളകും പൊടിച്ചതും ചേർത്ത് ഭരണിയിൽ നെറച്ചങ്ങട് മുകളിൽ നല്ലെണ്ണ നല്ലോണം ഒഴിച്ച് മൂടിക്ക് മോളില് വെള്ള…
കുമ്മാട്ടി മുഖങ്ങൾ മിനുക്കിവെയ്ക്കുന്ന കുമ്മാട്ടി സംഘത്തെ കുറിച്ചുള്ള റിപ്പോർട്ട്. അതിലെ ചിത്രങ്ങൾ വർഷങ്ങൾക്കിപ്പുറം, എന്നെ ഓർമിപ്പിച്ച ഒരു കുമ്മാട്ടി കഥ. കുമ്മാട്ടികൾ, ഓണത്തപ്പന്റെ കൂടെ വിട്ട ശിവന്റെ ഭൂതഗണങ്ങൾ എന്ന് ഐതിഹ്യം. തൃശൂരിലെ ചില ഗ്രാമങ്ങളിൽ ഓണക്കാലത്തു കുമ്മാട്ടി കളിച്ചിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ് നെൽകററയൊഴിഞ്ഞ മുറ്റവും നിറയുന്ന അറയും ഓണനാളുകളിൽ സമൃദ്ധി നൽകിയിരുന്ന മലയാളിയുടെ ഓണക്കാലം. പുല്ലിലും പൂക്കൾ വിരിയുന്ന കാലം, തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും തൊടി നിറയും. ചെമ്പരത്തിയും തെച്ചിയും കാശിത്തുമ്പയും മന്ദാരവും രാജമല്ലിയും പവിഴമല്ലിയും അതിരിടുന്ന ഇല്ലിമുളവേലികളും മണം പരത്തി, മുല്ലയും പിച്ചകവും പടരുന്ന മരങ്ങളും തൊടിയിൽ പാറുന്ന ഓണത്തുമ്പികളും ഓണാവധിയിൽ ഊഞ്ഞാലാടിയും മുറ്റത്തും തൊടിയിലും ഓടിക്കളിച്ചു രസിക്കുന്ന കുട്ടികളും ആ കാലഘട്ടത്തിന്റെ നേർചിത്രം. കുമ്മാട്ടികളുടെ ഐതിഹ്യം അറിഞ്ഞിട്ടൊന്നുമല്ല. ഓണാഘോഷത്തിനു പോക്കറ്റ് മണി ഉണ്ടാക്കാൻ കുമ്മാട്ടി കളിക്കുന്ന നിർധനരായ കുട്ടികൾ ഞങ്ങളുടെ ഗ്രാമത്തിലും അന്നുണ്ടായിരുന്നു. ഓണത്തിന് അടുത്തുള്ള ടാക്കീസിൽ ഒരു പടം കാണുക, ഇടവേളയിൽ ഒരു പൊതി…
ഈ നാഗവല്ലീടെ ഉച്ചപ്രാന്ത്. (നർമ്മഭാവന) ———————————– (മണിച്ചിത്രത്താഴ് എന്ന എക്കാലത്തേയും എന്റെ പ്രിയപ്പെട്ട സിനിമ, വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ നർമ്മത്തിന്റെ കണ്ണുകളിലൂടെ തൃശ്ശൂർ സ്ലാങിന്റെ ചിരിമധുരം തൂവിയ എന്റെ എളിയ എഴുത്ത്. ) ***** വേനലവധി എണ്ണിചുട്ട അപ്പം പോലെ കൊറച്ചു ദിവസം കിട്ടുമ്പോൾ ചെറുതും വലുതുമായ എല്ലാ നറുങ്ങിണി പിറുങ്ങിണി കസിൻസൊക്കെയായി തറവാട്ടിൽ കൂടുന്ന സമയത്ത് ഒരൂട്ടം സംഭവിച്ചു. മണിച്ചിത്രത്താഴ് സിനിമ കാണാൻ തൃശ്ശൂർ തിയേറ്ററിൽ ക്യൂവിൽ ഇടികൂടി ടിക്കറ്റ് കിട്ടാതെ മടങ്ങിയപ്പോൾ മുതൽ ഒരു എന്തോ ഒന്ന് മനസ്സിലൊടക്കി. ഇതു സാധാരണ പടല്ല, പടം കാണാൻ ഒരു പൂരത്തിന്റെ ആളാ വന്നേക്കണേ ! …ന്നാലും മ്മള് വിടില്ല. വലക്കെട്ടണ ചെലന്ത്യേപ്പോലെ തൃശ്ശൂർ മക്കള് വീണ്ടും ശ്രമിച്ചു. വീണ്ടും ഇടി കൂടി, ടിക്കറ്റ് വാങ്ങി, കപ്പലണ്ടി കൊറിച്ച് നിറഞ്ഞ തിയേറ്ററിലിരുന്ന് സിനിമ കണ്ടു. ‘അമ്പമ്പോ… ഇടി കൊറെ കൊണ്ടാലും തരക്കേടില്യ… ശോഭനേടെ തിം ത്തോം ത്തോം മനസ്സില് അങ്ങട്…
കൂട്ട്, മനസ്സിന് സന്തോഷം നൽകുന്നതെല്ലാം എനിക്ക് നല്ല കൂട്ടാണ്. സിനിമയുടെ ദൃശ്യഭംഗിയും വായനയിൽ വാക്കുകൾ വരച്ചിട്ട സങ്കൽപ്പലോകവും എനിക്കു മുമ്പിൽ ഞാനിതുവരെ കാണാത്ത അറിയാത്ത മായാലോകം തുറന്നിടും. ഞാൻ ഇതു രണ്ടിനോടും നന്നായി കൂട്ടുകൂടും. യാത്രകൾ ജീവിതത്തിൽ നിറക്കുന്ന പുതുമ വിവരിക്കാൻ ആവില്ലല്ലോ. അപരിചിതമായ ഇടങ്ങളിലെ ഓരോ കാഴ്ചയും കൗതുകമാണ്. അതിനാൽ യാത്രകളോട് കൂട്ടുകൂടാനും എനിക്ക് പെരുത്തിഷ്ടം. നല്ലൊരു പാട്ടുകേൾക്കുമ്പോൾ രാഗതാളങ്ങളുടെ അതുല്യമായ സംഗീതസമന്വയം കർണ്ണപുടങ്ങൾ തഴുകി ഹൃദയത്തിൽ വിരുന്നെത്തുന്ന മൃദുമന്ത്രണമാണ്. മാനസിക പിരിമുറുക്കം കുറക്കാനുള്ള എന്റെ ദിവ്യഔഷധം. വീടിന്റെ ചുറ്റുമുള്ള കുഞ്ഞൻ പൂന്തോട്ടത്തിലും പച്ചപ്പുള്ള പുൽത്തകിടിയിലും നിൽക്കുമ്പോൾ വീശുന്ന ചെറുക്കാറ്റുപ്പോലും എനിക്കു നൽകുന്ന ഉന്മേഷം ചെറുതല്ല. ഇതെല്ലാം ഒരു തരത്തിൽ എനിക്ക് കൂട്ടാകുന്നുണ്ടെങ്കിലും മനുഷ്യരോടുള്ള സൗഹൃദം അതിനെയെല്ലാം വകഞ്ഞുമാറ്റി കുതിച്ചു മുന്നേറും. അതെ, സൗഹൃദം ആഗ്രഹിക്കാത്തവർ ആരുണ്ട്? ഇല്ലെങ്കിൽ അവർ സമൂഹജീവികൾ ആയിരിക്കില്ല എന്നു ഞാൻ കരുതും. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളിലും പക്ഷികളിലും സൗഹൃദം ശക്തമായ് കാണപ്പെടാറുണ്ട്. കൂട്ടത്തിൽ…
ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്ന്, ചിന്തകളിൽ നിന്ന്, ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ.അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും. അമ്മ… എന്റെ അമ്മ. എല്ലാവർക്കും ‘അമ്മ’ വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച്. എന്റെ അമ്മ, സിനിമയിലെ കവിയൂർ പൊന്നമ്മയെപോലെ വളരെ മൃദുലയായിരുന്നില്ല. പുരോഗമന ചിന്തകളും ശക്തമായ അഭിപ്രായങ്ങളും ഉള്ള തന്റേടമുള്ള സ്ത്രീയായിരുന്നു. ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ അമ്മയുടെ പല ചിന്താധാരകളും അഭിപ്രായപ്രകടനങ്ങളും പലരുടേയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്, അതിന്റെ പേരിൽ അമ്മക്ക് കുറെ കല്ലേറ് കിട്ടിയിട്ടുമുണ്ട്. അതിനോടൊപ്പം കരുണയുള്ള മനസ്സിനുടമയായിരുന്നു. ഞങ്ങൾ മക്കളുടെ ചെറിയ പ്രയാസങ്ങൾപ്പോലും താങ്ങാനാവാതെ, മെഴുകുപ്പോലെ ഉരുകിയൊലിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഈ ശക്തയുടെ തേങ്ങൽ എന്നെ പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. അമ്മ എന്ന വികാരം എത്രയും ആഴമുള്ളതെന്ന് ആയിരുന്നു എന്ന് ഇപ്പോൾ ഞാനറിയുന്നു. പുസ്തകങ്ങളുടെ കൂട്ടുകാരിയായിരുന്നു അമ്മ. അന്നത്തെ വർത്തമാനപത്രത്തിൽ തുടങ്ങി ആനുകാലികങ്ങളിലൂടെ വളർന്നു ഒരു നോവലിന്റെ കുറച്ചു അധ്യായങ്ങൾ വായിച്ചു…
കൂടെ പിറന്നവരുടെ എണ്ണം പറയുമ്പോൾ പുതിയ തലമുറയിൽ പിള്ളേർക്ക് മിക്കവാറും ഒറ്റവിരൽ, കൂടി പോയാൽ രണ്ടു വിരൽ, ഉയർത്താനെ സാധിക്കൂ. ചുങ്ങിച്ചുരുങ്ങിയ ഇന്നത്തെ അണുകുടുംബങ്ങളിൽ ചിലർക്ക് കളം ശൂന്യവും. എന്നാൽ ഞങ്ങളുടെ തലമുറ ആ കാര്യത്തിൽ സമ്പന്നമായിരുന്നു. കൂടെ കളിച്ചും കലഹിച്ചും ഇളയവരെ സംരക്ഷിച്ചും കുടുംബബന്ധങ്ങളുടെ ബാലപാഠം അവരറിയാതെ ഓരോ കുട്ടികളിലും ഒഴുകിയെത്തിയിരുന്നു. എനിക്ക് കൂടെപ്പിറപ്പുകളിൽ നിന്നും സ്നേഹവും വാത്സല്യവും ഏറെ കിട്ടിയിരുന്നു. ബാല്യത്തിൽ എന്നിലെ വാശികാരിയും കുസൃതികാരിയും മുട്ടുമടക്കാതെ നിൽക്കുമ്പോളും രക്തബന്ധത്തിന്റെ അദൃശ്യമായ നൂലിഴകൾകൊണ്ടാകാം സഹോദരങ്ങൾ അതിനെല്ലാം കൂട്ടുനിന്നു. നിങ്ങൾക്ക് ഇഷ്ടം, ചേട്ടനോ ചേച്ചിയോ എന്നു ചർച്ച ചെയ്യുന്ന കൂട്ടുകാരുടെ ഇടയിൽ ഗമയിൽ ഞാൻ പറയും, എനിക്ക് ചേട്ടനും ചേച്ചിയും ഉണ്ട്. എന്റെ മൂത്ത സഹോദരങ്ങൾ ഇരട്ടകളാണ്. ഒരു ചേട്ടനും ഒരു ചേച്ചിയും. അവരെ ഒരുമിച്ച് സമ്മാനിച്ച് അമ്മയെന്നെ അപൂർവ്വഭാഗ്യവതിയാക്കി. എന്നേക്കാൾ ഏഴു വയസ്സിനധികം മുകളിലായിരുന്നതുകൊണ്ട് അവർക്കെന്നോട് പിതൃ- മാതൃ വാത്സല്യമായിരുന്നു. എന്നേക്കാൾ അഞ്ചു വയസ്സിനു മൂപ്പുള്ള രണ്ടാമത്തെ ചേട്ടൻ,…
അനീഷ് ഓഫീസിൽ നിന്നും തിരിച്ചെത്തിയപ്പോൾ സന്ധ്യ മെല്ലെ പിൻവാങ്ങാൻ തുടങ്ങിയിരുന്നു.തിരക്കുപ്പിടിച്ച ദിവസത്തെ ജോലിഭാരം അയാളെ തളർത്തിയിരുന്നെങ്കിലും കുടുബത്തിന്റെ മധുരം അയാളെ ചലിപ്പിച്ചു. അയാളെപ്പോലെ തന്നെ കൂടണയാൻ പക്ഷികൾ വെമ്പൽ കൂട്ടി പറന്നു പോകുന്നുണ്ടായിരുന്നു. അയാൾ സിറ്റൗട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും മകനും ഉച്ചത്തിൽ സംസാരിക്കുന്ന ശബ്ദം ചുമരുകൾ തുളച്ചു പുറത്തെത്തി. “നിനക്കിപ്പോൾ പോയി പോയി തീരെ അനുസരണയില്ലാതായിരിക്കുന്നു കിച്ചു”, രാഖി മകനോട് കയർത്തു. “ഇവിടെ എല്ലാത്തിനും വലിയ റൂളാണല്ലോ, എന്റെ ഫ്രണ്ട്‌ന്റെ വീട്ടിൽ ഒന്നും ഇങ്ങനെയല്ലല്ലോ”, ഒരു പതിനേഴു വയസ്സുകാരന്റെ അമർഷം വാക്കുകളിൽ പതഞ്ഞു. “അമ്മയും അച്ഛനും ഒരേപോലെ… എനിക്ക് മതിയായി “, അവൻ സോഫയിൽ നിന്നും കുഷ്യൻ കൈ കൊണ്ടു തട്ടി താഴെ ഇട്ടു, ദേഷ്യം തീർത്തു. “ഒന്നു പതുക്കെ പറയൂ, കിച്ചു”, രാഖി മകനെ ശാസിച്ചു .” അച്ഛനെ കണ്ടതും കിച്ചു എഴുന്നേറ്റു പുറത്തേക്ക് പോയി. “എന്താ അമ്മയും മോനും കൂടി ഒരു കശപിശ?”, അയാളുടെ ലാഘവം രാഖിയെ ശുണ്ഠി…
മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്നു എന്നെ പൊതിയുന്ന മനസ്സിലെ പച്ചപ്പാണ്. വെള്ളച്ചാട്ടത്തിന്റെ കുതിപ്പിൽ നുരയുന്ന വെളുപ്പിന്റെ അനുപമ സൗന്ദര്യം മുഴുവനായി വരച്ചിടാൻ വാക്കുകൾക്കു ആവില്ലല്ലോ, അതുപോലെ മഴയോടുള്ള എന്റെ പ്രണയവും എഴുതി ഫലിപ്പിക്കാൻ, ഞാൻ ഇനിയും വാക്കുകൾ തേടേണ്ടിയിരിക്കുന്നു. മഴക്കു മുൻപ് വീശുന്ന ഇളം തണുപ്പു കാറ്റും ആ കാറ്റുതിർക്കുന്ന ദലമർമ്മരവും മഴത്തുള്ളികൾ പേറുന്ന കാറ്റിന്റെ സുഖദമായ ഇളം തണുപ്പും സാഗരത്തിന്റെ അഗാധത പോലെ നീലാകാശത്തിന്റെ അനന്തത പോലെ ആളന്നെടുക്കാൻ കഴിയാത്ത പാലാഴിയായ് മനസ്സിൽ നിറയുന്നു. പച്ചപ്പാടത്തിനു മുകളിൽ, കാറ്റിനൊപ്പം ഓടിയെത്തുന്ന ചാറ്റൽ മഴ. സൂചിരൂപം പൂണ്ടു പെയ്യുന്ന മഴയെ കാറ്റു തൊട്ടിലാട്ടി ദിശ തിരിച്ചു വിടുന്ന കാഴ്ച. വളർന്നു വലുതായി ശക്തിപ്രാപിച്ചു കനത്തിൽ പെയ്യുന്ന മഴയോട് സുല്ലിട്ടു പോകുന്ന കാറ്റിനെ നോക്കി കളിയാക്കി ചിരിക്കുന്ന തകർപ്പൻ മഴ. നിറഞ്ഞൊഴുകുന്ന തോടുകളും അതിൽ തുടിക്കുന്ന പരൽ…
