Author: Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

ശീതൾ ഓഫീസിന്റെ പടികൾ ഇറങ്ങുപ്പോൾ സെൽ ഫോൺ ബാഗിൽ കിടന്നു ചിലച്ചു. ‘അറിയാത്തൊരു നമ്പർ ഇതേതു ഞെരമ്പ് രോഗിയാവോ?  അവൾ ചൂണ്ടു കൂർപ്പിച്ചു ടച്ച്‌ സ്‌ക്രീനിൽ ശക്തിയായി അമർത്തി. “ഈ അമർത്തലിൽ അയാളുടെ ആ ഞെരമ്പ് പൊട്ടും, അവർ മൂവരും ചേർന്നു ചിരിച്ചു. “ങും… അതുപോട്ടെ, നീ പറയൂ, അനുപമ അവളെ മെല്ലെ തോണ്ടി. ശീതൾ, കൂട്ടുകാരികളായ അനുപമയും ഇസബെല്ലയും ചേർന്ന് ഓഫീസിലെ സഹപ്രവർത്തകൻ സത്യപ്രകാശിന്റെ  ആരാധന കലർന്ന നോട്ടവും ഭാവവും വിവരിക്കുകയായിരുന്നു. സംസാരം മുറിക്കുന്ന ചിരി നിയന്ത്രിക്കാൻ ശീതൾ ശ്രമിച്ചു പരാജയപ്പെട്ടു. “പാവം… വെറുതെ എന്തിനാണ് അയാളെ വട്ടുകളിപ്പിക്കുന്നെ? താൽപര്യമില്ലെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ ? ഇതൊക്കെ കഷ്ടമാണ് ശീതൾ “, ഇസബെല്ല നീരസം മറച്ചുവെച്ചില്ല. “ഓ, ഇസേ…ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ? വെറുതെ ഒരു രസം, അല്ലാതെയെന്ത്?”, ശീതൾ കുസൃതിയോടെ തോള്ളറ്റം വെട്ടിയിട്ട അവളുടെ മുടിയിൽ ചുറ്റിത്തിരിയുന്ന കാറ്റിനോട് പരിഭവിച്ചു, ‘ശ്ശോ, എന്തൊരു കാറ്റിത്!’ അവൾ പാറിപ്പറക്കുന്ന മുടി മാടിയൊതുക്കി.…

Read More

അലസമായ ഒരു ഒഴിവുദിവസത്തിന്റെ ഉച്ചമയക്കത്തിൽ നിന്നും തീർത്തും അപ്രതീക്ഷിതമായ ശബ്ദം വൃന്ദയെ ഉണർത്തി. ‘മ്യാവൂ, മ്യാവൂ,’ ‘ങേ, ഇതേതു പൂച്ച, ഇപ്പോളിവിടെ കരയാൻ?’. അവൾ കണ്ണുകൾ വട്ടം ചുറ്റിച്ച്, കാത് കൂർപ്പിച്ചു ശബ്ദത്തിന്റെ പ്രഭവസ്ഥാനം ഊഹിച്ചെടുക്കാൻ ശ്രമിച്ചു. കണ്ണെത്താദൂരം നീളുന്ന നോട്ടം ആവർത്തിച്ചു. ഇന്ദ്രിയങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ തലച്ചോറിലെ സന്ദേശവാഹകർ സിഗ്നൽ അപഗ്രഥിച്ച് മറുപടി നൽകി. അയൽപ്പക്കത്തെ ചാരപ്പൂച്ച. അതിന്റെ വിളറിയ പച്ചക്കണ്ണുകൾ അവൾക്കു വെറുപ്പായിരുന്നു. സത്യത്തിൽ അറപ്പായിരുന്നു. മത്സ്യം വൃത്തിയാക്കുമ്പോൾ ഉറക്കെ കരഞ്ഞു ചുറ്റും നടക്കുന്ന ജന്തു. കൈയിലിരിക്കുന്ന കത്തിക്കൊണ്ട് അടിക്കാനോങ്ങുമ്പോൾ ശരീരം വളച്ചുയർത്തി ചാടിയോടിക്കളയും. ‘ഭക്ഷണം തേടുന്നത് ഒരു കുറ്റമാണോ?’, അല്പം ദൂരെ മാറി നിന്ന് ഒരിക്കൽ പൂച്ച ചോദിച്ചു. ‘എനിക്ക് തരാൻ മനസ്സില്ലെങ്കിലോ?, ഇത് ഞങ്ങളുടെ ഭക്ഷണമാണ്. വെറുതെ ആർക്കും കൊടുക്കണമെന്ന് നിയമമില്ല ‘, വൃന്ദ വിട്ടുകൊടുത്തില്ല. ‘ഓഹ്… എന്താ പൂച്ചയുടെ ഒരു അവകാശവാദം ‘, അവൾ പല്ലുഞെരിച്ചു. ‘നിയമങ്ങൾ മനുഷ്യരുണ്ടാക്കുന്നതല്ലെ?അതിൽ ഞങ്ങൾ മൃഗങ്ങൾക്ക് പങ്കില്ലല്ലോ? ഭക്ഷണം…

Read More

മേടമാസത്തിലെ സൂര്യൻ ഒരു ദയവുമില്ലാതെ തലക്കു മുകളിൽ കത്തിനിൽക്കുന്നു. മുററത്തു ആഞ്ഞു കത്തുന്ന വെയിലിലേക്ക് നോക്കി അവൾ നെടുവീർപ്പിട്ടു. ചൂടുള്ള വായു ശിരസ്സിലടിച്ചു തല പെരുത്തപ്പോൾ അവൾ പിറുപിറുത്തു, ‘ഇവിടെ ഇത്ര ചൂട്, ചേട്ടന്റെ ലോഡ്ജിലെ കുടുസുമുറിയിൽ എന്താവും ചൂടിപ്പോൾ, പാവം’, അവൾക്കു അയാളോട് സഹതാപം തോന്നി. മുപ്പതു കിലോമീറ്ററോളം ദൂരെയുള്ള നഗരത്തിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീയേഷ്. വാരാന്ത്യത്തിൽ മാത്രമെത്തുന്ന ഭർത്താവിനെ  പ്രണയപൂർവ്വം കാത്തിരിക്കുന്നവളാണിപ്പോഴും താൻ. പക്ഷെ അദ്ദേഹത്തിന് എന്നു മുതലാണ് ആവശ്യങ്ങളുടെ പട്ടികകളുടെ ചുരൾ മാത്രം വിടർത്തുന്ന ഭാര്യയായിപ്പോയത്? ‘ഇല്ല, എന്നിലെ പ്രണയം വരണ്ടു പോയിട്ടില്ല.’ നവവധുവായി, നിലവിളക്കിൽ എരിയുന്ന തിരിനാളങ്ങളുടെ പ്രഭയിൽ തട്ടിത്തിളങ്ങി ഈ പടികൾക്കയറിയ മുതൽ ഞാൻ നിങ്ങളുടേത് മാത്രമായിരുന്നു. ദാരിദ്രം മോഷ്ടിച്ചെടുത്ത പ്രണയം, പരാതികൾ കിഴിക്കെട്ടി ശരീരമാകെ ഉരസി. നിങ്ങൾ പ്രേമപൂർവ്വം എന്നെ തലോടുമ്പോഴും വേനലവധിക്കഴിഞ്ഞു തുറക്കുന്ന സ്കൂളും കുട്ടികൾക്കു വേണ്ട ഉടുപ്പും പുസ്തകങ്ങളും സഞ്ചിയും ചെരിപ്പും കുടയും വാങ്ങേണ്ടതിനെ കുറിച്ചു ആലോചിക്കുന്ന അമ്മയും…

Read More

തീർത്തും പ്രയാസമേറിയ ഉത്തരം കണ്ടെത്തൽ പ്രക്രിയയിൽ ഉടക്കിനിന്ന  ചോദ്യമായിരുന്നു, പ്രിയപ്പെട്ട എഴുത്താൾ. എഴുത്തിന്റെ ആചാര്യസ്ഥാനത്ത് പ്രതിഷ്ഠിച്ച എം.ടി. വാസുദേവൻ നായരുടെ കൃതികളിലൂടെയാണ് വായനയുടെ ലോകത്ത് പിച്ചവെച്ചു തുടങ്ങിയത്. നിളയുടെ കൂട്ടുകാരന്റെ ജീവിതഗന്ധികളായ എഴുത്ത്, വ്യവസ്ഥാപിത ചട്ടങ്ങൾ പൊളിച്ചെഴുതിയപ്പോൾ മലയാളിയുടെ വായാനാശീലം ആഢ്യത്വം മറന്ന് സാധാരണകാരന്റെ ജീവിതാനുഭവങ്ങളിൽ കുരുങ്ങി കിടന്നു. മാധവിക്കുട്ടിയുടെ കഥാപാത്രങ്ങൾ, വള്ളുവനാടൻ ശൈലിയിൽ പറഞ്ഞ കഥകളിൽ അവരുടെ പ്രതിഭയുടെ തിളക്കം ഓർമ്മിക്കാതെ പോകാൻ സാധ്യമല്ല. കുട്ടനാടിന്റെ കഥ പറഞ്ഞ തകഴിയുടെ കയറും എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ‘ കൂടെ അലഞ്ഞയെന്റെ വായനയും മലയാളനാടിന്റെ തീർത്തും വ്യത്യസ്തമായ ഭൂപ്രകൃതിയുടെയും ദേശഭാഷകളുടെയും സൗന്ദര്യം ഞാൻ ആസ്വദിച്ചു. ദൈവത്തിന്റെ കയ്യൊപ്പിട്ട എഴുത്തിന്റെ അവകാശിയായ ശ്രീ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’, സെന്റ് പീറ്റേഴ്സ്ബർഗിലെ എഴുത്തുകാരൻ ദസ്തേയ്വസ്ക്കി (Dostoyevsky) യുടെയും അന്നയുടെയും കഥ വിശുദ്ധപ്രണയത്തിന്റെ വായനയായിരുന്നു. പി.കെ ബാലകൃഷ്ണന്റെ മഹാഭാരതം കഥകളുടെ ചുവടുപിടിച്ച് ദ്രൗപദിയുടെ വാശിയും വീറും ഇതിവൃത്തമാക്കി രചിച്ച ‘ഇനി ഞാൻ…

Read More

ഇതൊരു കുഞ്ഞുവാശിക്കഥ. സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോ നിറം മങ്ങി, മുഖങ്ങളിലെ കൗമാരത്തുടിപ്പ് മങ്ങി, മഞ്ഞപ്പ് കലർന്നു . നിറമുള്ള ഓട്ടോഗ്രാഫ് താളുകൾ നിറം ചോർന്നു പിഞ്ഞിപൊടിഞ്ഞു. എങ്കിലും ചില ഓർമ്മകൾ നിറം മങ്ങില്ല, നുറുങ്ങിപൊടിയില്ല. വർഷങ്ങൾക്കു മുൻപ്, തൃശ്ശൂർ നഗരത്തിലെ പ്രശസ്തമായ ഒരു കോൺവെൻറ് സ്കൂൾ. അവിടെ നീളൻ നീലപ്പാവാടയും വെള്ളഷർട്ടും ഇരുവശത്തും നീല റിബ്ബൺ കെട്ടിയ മുടിപിന്നലും കണ്ണുകളിൽ കൗതുകവും വാക്കുകളിൽ കുസൃതിയും നിറച്ച പെൺകുട്ടിയായി ഞാനുമുണ്ടായിരുന്നു. നോട്ട് ബുക്കിന്റെ അവസാന പേജിൽ കോണോടുകോൺ എഴുതിയ ക്ലാസ്സ്‌ ടൈം ടേബിൾ. അതിൽ ഗെയിംസ് പീരിയഡ് കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നാറുള്ളത്, മനസ് തുള്ളിച്ചാടും എന്നല്ലേ? നിങ്ങൾക്ക് തെറ്റി, ഞങ്ങൾ പേടിച്ചു വിറക്കും, നെടുനിശ്വാസം ഉതിർക്കും. അത്രമേൽ ടെറർ ആയിരുന്നു ഞങ്ങളുടെ ഗെയിംസ് ടീച്ചർ. കിളിരം കുറഞ്ഞ ശരീരവും കേൾക്കാൻ ഒട്ടും മയവുമില്ലാത്ത ശബ്‍ദവുമുള്ള ടീച്ചറുടെ മുന്നിൽ മാൻപേടയുടെ മിഴികളിലെ പേടി കടമെടുത്താണ് ഞങ്ങൾ ഗ്രൗണ്ടിൽ വരിയായി നിൽക്കുക. ഗ്രൗണ്ടിനു ചുറ്റും…

Read More

ന്യൂ ഇയർ റെസല്യൂഷ്യൻ ചിന്തകൾ, എല്ലാ ഡിസംബറിലും തലയിൽ പെരുക്കും. ഈ വർഷം ഇങ്ങനെയൊക്കെ ഇതൾ കൊഴിഞ്ഞുപോയി. അടുത്തവർഷം ദാ… പുഞ്ചിരിച്ചു മുന്നിൽ വന്നു നിൽക്കുന്നു. വർഷം മുഴുവൻ സന്തോഷം, സമാധാനം, ആരോഗ്യം, സമ്പത്ത്, സമൃദ്ധി ഇതൊക്കെ ആശംസകളിലൂടെ പ്രവഹിക്കും, അത് മാത്രം ഉറപ്പുള്ള കാര്യം. പലരും കൃത്യമായി വർഷം തോറും പുകവലി നിർത്തിയും വ്യായാമം ചെയ്തും അടുത്ത വർഷം നല്ല പിള്ളയാകാമെന്ന് ദൃഢപ്രതിജ്ഞ ചെയ്യും. ഇഴഞ്ഞും വലിഞ്ഞും കുറച്ചു ദിവസങ്ങൾ തള്ളിനീക്കി, അടുത്ത വർഷം നന്നാകാം എന്നങ്ങട് ‘തീരുമാനിക്കും. അവരെ പറഞ്ഞിട്ടു കാര്യമില്ല. നന്നാവും, ഇച്ചിരി അങ്ങോട്ടു നീട്ടി പിടിക്കും എന്ന് മാത്രം. ‘ഈ 2025 -ൽ നിങ്ങൾ എന്തായിരിക്കും ‘, എന്നെന്നോട് ചോദിച്ചാൽ, ‘ഏറെക്കുറെ ഇങ്ങനെ തന്നെ ‘, എന്ന് ഉത്തരം. കാരണം ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ചിന്ത, മനോഭാവം, പെരുമാറ്റം ഇതൊക്കെ മാറ്റിയെടുക്കാൻ പ്രയാസമാണ്. അത് വലിയ വ്യത്യാസമില്ലാതെ തുടരാനാണ് സാധ്യത. എങ്കിലും ചില മാറ്റങ്ങൾ മുന്നോട്ടുള്ള…

Read More

കാനഡയിൽ ക്രിസ്തുമസ് വലിയ ആഘോഷമാണ്. ഇത്‌ കേട്ടാൽ, എന്താ അവിടെ ഒരു സ്പെഷ്യൽ, ലോകത്ത് എല്ലായിടവും ക്രിസ്തുമസ് ഉണ്ടല്ലോ? ദാ… നിങ്ങളിപ്പോൾ നിങ്ങളോട് ചോദിച്ച ചോദ്യം, ഇതല്ലെ? നിങ്ങളുടെ ചുണ്ടിന്റെ കോണിൽ ഒരു വക്രിച്ച ചിരി പരന്നില്ലേ? ഇതിൽ കാര്യം ഇത്രേ ഉള്ളൂ. പള്ളിപെരുന്നാളുകൾ, ഓണം, വിഷു, ദീപാവലി, റംസാൻ, ഈദ് ഒക്കെ നിരത്തിപ്പിടിച്ചു ആഘോഷിക്കുന്ന മലയാളികളെപോലെ കാക്കത്തൊള്ളായിരം ആഘോഷമൊന്നുമില്ല, ഇവിടെ കുട്ടികൾക്ക്. അതുകൊണ്ട് തന്നെ ക്രിസ്തുമസ് ആഘോഷം ബഹുകേമമാണ്. ക്രിസ്തുമസിനു സമ്മാനം കിട്ടാത്ത ഒരു കുഞ്ഞും ഇവിടെ ഉണ്ടാകരുത് എന്ന വാശിയിലാണ് നാട്ടിലെ ഗവണ്മെന്റ്, വോളന്ററി സംഘടനകൾ, മീഡിയ എന്നിവർ. ടോരൊന്റോയിൽ Toy mountain എന്ന പരിപാടിയുണ്ട്. കളിപ്പാട്ടങ്ങളും പണവും ഇതിനു വേണ്ടി സമാഹരിക്കുന്നു. സമ്മാനപ്പൊതികൾ കുന്നുപോലെ കൂട്ടിവെച്ചു മീഡിയ പെൺകുട്ടി അതിനു മുമ്പിൽ നിന്ന് ടോയ് കളക്ഷന്റെ വിജയവാർത്തകൾ കാച്ചിപ്പൊരിക്കും. സമ്മാനം കൊടുക്കുന്ന കുടുംബങ്ങൾ, സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്ന ബിസിനസ്സ് മേധാവികൾ, ചെറിയ കുട്ടികൾ ഇവരെ കൂടെ നിർത്തി…

Read More

ഓർമ്മയും മറവിയും ഒന്ന് മറ്റൊന്നിനോടു ചേർന്നിരിക്കുന്നു. ഒരാൾക്ക് ഓർത്തെടുക്കാൻ സാധിക്കാത്ത സംഭവങ്ങൾ, അനുഭവങ്ങൾ, അറിവുകൾ ഇവയെല്ലാം മറവിയുടെ കയത്തിലേക്ക് ഊളിയിടുന്നു. വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു. വികാരം മുറ്റിനിൽക്കുന്ന കഥകൾക്കിടയിൽ ഈ എഴുത്ത് രസച്ചരട് മുറിക്കുമെങ്കിലും ശാസ്ത്രം മാനവരാശിയുടെ ഉന്നമനത്തിനു നൽകിയ സംഭാവനകൾ വിസ്മരിക്കരുത്. Karl Lashley, എന്ന സയന്റിസ്റ്റ് 1950-ൽ തലച്ചോറിൽ ‘ഓർമ’യുടെ engram അല്ലെങ്കിൽ physical trace അന്വേഷിച്ച് എലികളിലും കുരങ്ങുകളിലും നിരവധി പരീക്ഷണങ്ങൾ നടത്തി. അവസാനം തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനവും ഏകോപനവുമാണ് ‘ഓർമ’, എന്ന നിഗമനത്തിൽ എത്തിച്ചേർന്നു. നമ്മുടെ തലച്ചോറിലെ cerebellum, hippocampus, amygdala എന്നിവ ഓർമ്മകൾ process ചെയ്യുന്നതിലും store ചെയ്യുന്നതിലും സുപ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ ഒന്നുച്ചേർന്നു ഒരു വ്യക്തിയുടെ ഓർമ്മയെ നിയന്ത്രിക്കുന്നു. ബ്രെയിനിൽ രണ്ടു cerebral hemispheresഇൽ 4 വീതം, മൊത്തം എട്ട് ലോബുകൾ (lobes) ഉണ്ട്. അതുപോലെ തന്നെ ഓർമ്മകളിൽ ഹൃസ്വക്കാല ഓർമ്മകളും ദീർഘക്കാല ഓർമ്മകളുമുണ്ട്.…

Read More

പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയിൽ അടച്ച ഭൂതത്തിനെ ഞാൻ ഭയക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്. ഞാൻ മൂന്നിൽ പഠിക്കുമ്പോൾ എന്റെ മൂത്ത സഹോദരങ്ങൾ പത്തിലും ഒമ്പതിലും ഒക്കെ പഠിച്ചു തുടങ്ങി. സന്ധ്യക്ക് കളിച്ചു തിമർക്കുന്ന ഞങ്ങളോട് അമ്മ പറയും, ‘ഒച്ച വെക്കല്ലെ, അവൻ പത്തിലെ പരീക്ഷക്കു പഠിക്ക്യാ…’ മമ്… ഈ പത്തിലെ പരീക്ഷ, താഴോട്ട് ഉരുണ്ടിറങ്ങി കനം വെയ്ക്കുന്ന കൂറ്റൻ മഞ്ഞുകട്ടയായി (avalanche ) എന്റെ മുകളിലൂടെ ഉരുണ്ട് എന്നെ ഞെരുക്കി. ഞാനും പടികൾ കയറി പത്തിലെത്തി. അവിടെ ഭയാനക അന്തരീക്ഷം. അധ്യാപികമാർ എല്ലാവരും പത്തിലെ പരീക്ഷയെ അനുനിമിഷം ഓർമ്മിപ്പിച്ചു. മഞ്ഞുകട്ട (ഹിമപാതം) ദിവസം തോറും കനം വെച്ചുകൊണ്ടിരന്നു. പത്തിൽ ട്യൂഷന് പോകാത്തവർ ഇല്ല. നൂറിൽ നൂറു മാർക്ക് കിട്ടുന്നവരും ട്യൂഷനു പോകും. നാട്ടിൻപ്പുറങ്ങളിൽ പോലും പത്താം ക്ലാസ് ഒരുക്കം തകൃതിയായിരുന്നു. ഗ്രാമർ പഠിപ്പിക്കാൻ ട്യൂഷ്യൻ സെന്ററുകൾ തുറന്നു വെയ്ക്കും. ഒമ്പതാം ക്ലാസ് കഴിയുന്ന വേനലവധിയിൽ, ഏപ്രിൽ, മേയ് മാസങ്ങളിൽ…

Read More

താര കുന്നിൽ മുകളിലേക്ക് ഓടിക്കയറിക്കൊണ്ടിരുന്നു. അവൾക്കു തികച്ചും പരിചിതമായ വഴികളിലൂടെയെന്നപ്പോലെ അവൾ സഞ്ചരിച്ചു. ആകാശം കുത്തിത്തുളയ്ക്കുന്ന പച്ചത്തലപ്പുകൾ ഇടുങ്ങിയ വഴിക്കു കമാനം തീർത്തു പൊങ്ങി വളർന്നു നിന്നിരുന്നു. പച്ചമേലാപ്പിനുള്ളിൽ എത്തിനോക്കുന്ന അരുണപ്രഭ താരയെ വെളിച്ചത്തിൽ മുക്കി. നനുത്ത തണുപ്പിൽ തന്നിൽ വന്നുനിറയുന്ന വിചിത്രാനുഭവം താരയുടെ ഉറക്കെയുള്ള ചിരിയായ് പാറക്കെട്ടുകളിൽ തട്ടി പ്രതിധ്വനിച്ചു. വഴിക്കിരുപ്പുറവും വലിയ മരങ്ങളുടെ വേരുകൾ മുഴച്ചു നിന്നു. അവയിൽ പുഴുക്കളും കറുത്ത പ്രാണികളും മെല്ലെയിഴഞ്ഞു. നീട്ടിക്കൂവുന്ന കുയിലിനു മറുപടിയായി അവൾ ഉറക്കെ കൂകി. കോടമഞ്ഞിന്റെ നനവിൽ ചിത്രശലഭങ്ങൾ ചിറകൊതുക്കിയിരുന്നു. അവളെ കണ്ടപ്പോൾ അവയുയർന്നു പൊങ്ങി, വർണ്ണചിറകുകളിൽ സൗന്ദര്യം വിതറി അവൾക്ക് ചുറ്റും പറന്നു. ഇലയിൽ കോർത്തുകിടക്കുന്ന പുഴുക്കൾ കൊക്കൂണുകളിൽ തങ്ങൾക്കു ചിറകുകൾക്ക് മുളയ്ക്കുന്നത് കിനാവു കണ്ട് സുഷുപ്തിയിലാണ്ടു. അഞ്ചു മണിയുടെ മണിയൊച്ചയാണ് താരയെ ഉണർത്തിയത്. ഔ… അതൊരു സ്വപ്നമായിരുന്നോ? അവൾ കുണ്ഠിതപ്പെട്ടു. എപ്പോഴാണ് ഞാൻ സോഫയിൽ കിടന്നു മയങ്ങിപ്പോയത്? മുറിഞ്ഞുപ്പോയ സ്വപ്നം ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. ഒറ്റയ്ക്കുള്ള യാത്രയും…

Read More