Author: shybi shaju

പൂക്കളോടും പൂമ്പാറ്റകളോടും മനുഷ്യരോടും കൂട്ടുകൂടുകയും മഴയേയും മഞ്ഞിനേയും പാലക്കാടൻ കാറ്റിനേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവൾ

വയലിനോട് ചേർന്ന് പോകുന്ന പാതയുടെ വക്കിൽ ആരോ കൊണ്ട് വന്ന് എടുത്ത് വച്ചത് പോലെ ഒരു ചെറിയ മൊട്ടക്കുന്നും അതിലൊരു ഒറ്റവീടും. പാതയിൽ നിന്ന്, ആമ്പക്കാടൻ കപ്പ നട്ടിരിക്കുന്ന പുറമ്പോക്ക് പറമ്പിലൂടെ നിറയെ ചരലുള്ള ഒറ്റയടിവഴി കയറ്റം കയറി തീരാറാവുമ്പോൾ, കയ്യാല കെട്ടിയ രണ്ട് തട്ട് പറമ്പിൻ്റെ കുത്തുകല്ലുകളും കയറിച്ചെല്ലുമ്പോഴുള്ള ഓടിട്ട ആ കൊച്ച് വീടായിരുന്നു ഞങ്ങളുടേത്.  തൊട്ടെങ്ങും വേറെ വീടുകളില്ലങ്കിലും വെയിലാറുമ്പോൾ മുറ്റത്തിനപ്പുറമുള്ള ഉരുളൻ പാറയിൽ കയറിയിരുന്ന്, താഴെ ഒരു തിരക്കുമില്ലാത്ത റോഡിലൂടെ സൈക്കിളിൽ തുടരെ ബല്ലടിച്ച് വളരെ തിരക്കിട്ട് അങ്ങാടി ലക്ഷ്യമാക്കി അന്തിക്കള്ള് കുടിക്കാൻ പോകുന്നവരെയും, പാടത്ത് മേയുന്ന പശുക്കളെ വീട്ടിലേക്ക് തിരികെ തെളിക്കാനായി ഒന്നിച്ച് കൂട്ടുന്ന ചങ്ങാതിക്കൂട്ടങ്ങളേയും, നാട്ടുവർത്തമാനവും കുളത്തിലെ മുങ്ങിക്കുളിയും കഴിഞ്ഞ് വരമ്പിലൂടെ പോകുന്ന പെൺകൂട്ടങ്ങളേയും ഞാൻ നോക്കിയിരിക്കാറുണ്ട്. പടിഞ്ഞാറേ മാനത്ത് കുറച്ചൂടി അന്തിച്ചോപ്പ് തെളിയുമ്പോഴേക്കും പാടവും കുളക്കരയും ടാറിൻ്റെ അവശിഷ്ടങ്ങളുള്ള മണ്ണ് തെളിഞ്ഞ പാതയും ഏറെക്കുറെ വിജനമായിട്ടുണ്ടാകും. രാവിലെ എവിടേക്കൊക്കെയോ കൂട്ടത്തോടെ പറന്ന് പോയിരുന്ന…

Read More

കമുകിൻ്റെ അലക് ചീകിയെടുത്ത് ഒരേ നീളത്തിൽ മുറിച്ച വാരികഷണങ്ങൾ ചൂടികയർ കൊണ്ട് നെയ്തെടുത്ത് ഉണ്ടാക്കിയ ഒറ്റാലിൻ്റെ പണി തീരാറായിരുന്നു. പിറ്റേന്ന് അതും കൊണ്ട് കൊയ്ത്ത് പാടത്ത് വരാലിനെ പിടിക്കാൻ പോകുമ്പോൾ കൂടെ കൊണ്ട് പോകാമെന്ന് ചാച്ചൻ പറഞ്ഞിട്ടുണ്ട്. മലയാളം പുസ്തകം തുറന്ന് മുമ്പിലിരിക്കുന്നുണ്ടാവുമെങ്കിലും കാണാപാഠം പഠിക്കേണ്ട പദ്യത്തിൻറെ വരികളിൽ ഒന്ന്പോലും ചാച്ചൻ വരുവോളം മനസ്സിൽ തറയുമായിരുന്നില്ല. മുറ്റത്തേക്കുള്ള കുത്തുകല്ലിൽ അമർത്തി പതിയുന്ന ചാച്ചൻ്റെ കാലൊച്ച കേൾക്കുവാനായി കാതോർത്തിരുന്ന അന്നത്തെ എന്നിലേക്ക് തിരിച്ച് പോകുവാൻ കഴിഞ്ഞിരുന്നെങ്കിൽ… ചാറി പെയ്യുന്ന മഴയെ ഭ്രാന്ത് പിടിപ്പിച്ച് പെയ്യിക്കാൻ വരുന്ന ഇടിയും കാറ്റും ഒപ്പമുള്ള കൂരിരുട്ടും എന്നെ ഭയത്തിൻ്റെ നിറുകയിലേക്ക് തള്ളിക്കയറ്റുമ്പോൾ ഞാൻ ആവലാതിയോടെ അമ്മയുടെ അടുക്കൽ ചെല്ലും. “ഈ ചാച്ചൻ എന്താണമ്മച്ചീ ഇതുവരെ വരാത്തെ?” പേടിയും നിരാശയും കൂടിക്കുഴഞ്ഞ എൻ്റെ ചോദ്യത്തിന് ചിരിച്ച്കൊണ്ട് ‘വരൂടി കൊച്ചേ, വരാറാകുന്നതേയുള്ളൂ’ എന്ന അമ്മയുടെ സ്ഥിരം മറുപടിയൊന്നും എനിക്കൊട്ടും ആശ്വാസമാകുമായിരുന്നില്ല. ഞാൻ പിന്നെയും ആഞ്ഞ് വീശുന്ന കാറ്റിൻ്റെ ഹുങ്കാരത്തിലും കുത്തുകല്ലിൽ…

Read More

രാവെന്നോ പകലെന്നോ ഇല്ലാതെ ഏത് നേരവും പരിഭവങ്ങളുടെ കലപില കൂട്ടിക്കൊണ്ട്, മനസ്സിൻ്റെ ഉന്മേഷമെല്ലാം നനച്ചു കുതിർത്തിയ തോരാമഴ പെയ്ത് തീർന്ന ആകാശത്ത് ചിങ്ങവെയിലുദിക്കുമ്പോൾ മൂടിക്കെട്ടി കിടന്ന മനസ്സുകളും പതുക്കെ തുടിച്ച് തുടങ്ങും. അവിടെ തുടങ്ങുകയായി ഓണത്തിനെ വരവേല്ക്കുവാനായി മനസ്സുകൊണ്ടുള്ള ഒരുക്കം. അത് പഞ്ഞകാലമായ കർക്കിടകത്തെ അതിജീവിച്ചതിൻ്റെ സന്തോഷം കൂടിയായിരുന്നു. ഇന്നത്തേപ്പോലെ സ്ക്കൂൾപരീക്ഷകളുടെ പൊള്ളലും ചൂടും ആധിയും വ്യാധിയും ഒന്നും അന്ന് ഞങ്ങൾ കുട്ടികൾക്കോ, മാതാപിതാക്കൾക്കോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തുമ്പപ്പൂവും മുക്കൂറ്റിപ്പൂവും കൊങ്ങിണിപ്പൂക്കളും കുഞ്ഞിക്കൈകളിൽ ഒതുക്കിപ്പിടിച്ചിരുന്ന ചേമ്പിലകളിൽ നിറയ്ക്കാൻ വേണ്ടുവോളം സമയമുണ്ടായിരുന്നു. വെളുപ്പിനെഴുന്നേറ്റ് വീടിന് ചുറ്റും ഉള്ള നിറയെ ഇലകൾ പൊഴിഞ്ഞ് കിടക്കുന്ന വലിയ മുറ്റവും തൊടിയിലൂടെ മുറ്റത്തേക്കുള്ള വഴിയും കുത്തുകല്ലും ഒക്കെ തൂത്ത് വെടിപ്പാക്കിയാൽ മാത്രേ പൂക്കളം ഇടാനുള്ള അനുവാദമുള്ളൂ. എൻ്റെ കൈകളിൽ കൊള്ളാത്ത വലിയ ഈർക്കിൽച്ചൂലുമായി മടിയില്ലാതെ ഞാൻ മുറ്റത്തേക്കിറങ്ങിയിരുന്നത് ആ ഓണനാളുകളിൽ മാത്രമാവും. ഓണം കഴിഞ്ഞാൽ പിന്നെ എന്നേക്കൊണ്ട് മുറ്റം തൂത്ത് വാരിപ്പിക്കാനായി അമ്മ ചൂലും കെട്ട് എടുക്കേണ്ടി…

Read More

ഹൃദയം വരഞ്ഞുകീറി ചോര കിനിഞ്ഞിറങ്ങുമ്പോഴും കണ്ണുകൾ ഈറനണിയാത്തതെന്തേ എന്ന ചോദ്യത്തിന് ഹൃദയവും കണ്ണുകളും എനിക്കുത്തരം നൽകിയില്ല.  ‘അഹങ്കാരീ ‘ എന്ന മുറവിളി എനിക്ക് പിന്നിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു  അവസാനതുള്ളി ചോരയും ഇറ്റ് തീരുന്നതും കാത്ത് നോവൊളിപ്പിച്ച ഒരു പുഞ്ചിരി എൻ്റെ ചുണ്ടുകളിലിപ്പോഴും തങ്ങുന്നു.

Read More

അന്ന് അധികം ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല നാട്ടിൽ. ഓണത്തിന് നടത്തി വരുന്ന കലം തല്ലി പൊട്ടിക്കൽ, പ്രച്ഛന്ന വേഷം, നുണ പറച്ചിൽ. അങ്ങനെ കൊച്ചു കൊച്ചു പരിപാടികൾ. ഇതിൽ ഏതെങ്കിലുമൊക്കെ കാണാൻ വീട്ടീന്ന് വിട്ടാൽ ഭാഗ്യം. യാതൊരുറപ്പുമില്ല. പിന്നെ ഉറപ്പായും ആദ്യാവസാനം ആഘോഷിക്കുന്നത് ചാന്ത്യം പള്ളിയിലെ പെരുന്നാളും വേനലവധിക്കാലത്തെ VBS ക്ലാസ്സുമാണ് ഞാനാകെ ഒരു മടിയുമില്ലാതെ നേരത്തേ ഒരുങ്ങി ചെന്നോണ്ടിരുന്ന ഒരേയൊരു ക്ലാസ്സാണ് പത്ത് ദിവസത്തെ VBS. പഠിക്കണ്ട, ഹോം വർക്ക് ചെയ്യണ്ട, സാറുമ്മാര് കണ്ണുരുട്ടുക, മൂക്ക് വിറപ്പിക്കുക, കൈയ്യിലെ തൊലി തിരിപ്പിച്ച് വേദനിപ്പിക്കുക, പടവാൾ പോലുള്ള ചൂരൽ കൊണ്ട് ഡസ്ക്കിലടിച്ച് ഭയാനകാന്തരീക്ഷം സൃഷ്ടിക്കുക ഈ വക യാതൊരു കലാപരിപാടികളുമില്ലാത്ത പാഠ്യപദ്ധതിയായിരുന്നത്. പ്രധാനമായും ചിത്രം വര, കളറടി, വിവിധ കലാപരിപാടികൾ പരിശീലനം, ഇത്ര മാത്രം. ആഹാ, സ്ക്കൂളുകളിലുമിതൊക്കെ മാത്രം പോരായിരുന്നോ ? ഏറ്റവും ദേഷ്യം സാമൂഹ്യപാഠം പുസ്തകം കാണുമ്പോഴായിരുന്നു. വായിൽ കൊള്ളാത്ത പേരുള്ള ഓരോ രാജാക്കൻമാർ അന്ന് സുഖിച്ചങ്ങ് വാണിരുന്നതിന്റെ കഷ്ടപ്പാട് മുഴുവനും അനുഭവിക്കുന്നത്…

Read More

സദാസമയോം ചിലമ്പിച്ചോണ്ട് നടക്കുന്ന അമ്മാമ്മയേക്കാളും എനിക്കിഷ്ടം ഗൗരവമുള്ള ഒരു പുഞ്ചിരി മാത്രം തരുന്ന അപ്പാപ്പനെയായിരുന്നു.  വാ കൂട്ടാതെ  സംസാരിക്കുന്ന  അമ്മാമ്മയും ഒരു ദിവസം പത്ത് പതിനഞ്ച് വാക്കുകളിൽ കൂടുതലുപയോഗിക്കാത്ത അപ്പാപ്പനും രണ്ട് ധ്രുവങ്ങളിലുള്ളവരെപ്പോലെ തോന്നിപ്പിച്ചു. ആസ്തമരോഗിയായ അമ്മാമ്മയ്ക്ക്  അന്തരീക്ഷത്തിലെ ഊഷ്മാവിൻ്റെ അളവ് കൂടുന്നതും കുറയുന്നതും  ചെറിയൊരു കാറ്റ് വരുന്നതും എല്ലാം പ്രശ്നങ്ങളായിരുന്നു. പക്ഷേ അപ്പാപ്പനെ വാർദ്ധക്യം ഒരുപാട് ബുദ്ധിമുട്ടിക്കുന്നതായിട്ട് തോന്നിയിട്ടില്ല. അതോ ബുദ്ധിമുട്ടുകൾ ഉള്ളിലമർത്തി, തലയെടുപ്പുള്ള പുഞ്ചിരിയോടെ വാർദ്ധക്യത്തെ നേരിട്ടതായിരുന്നോ? ആയുസ്സ് പൂർത്തീകരണത്തിനായി എന്തെങ്കിലും കാരണം വേണമെന്നത് കൊണ്ടാകാം ,ഒരു ദിവസം ഒന്ന് മയങ്ങിവീണ അപ്പാപ്പന്  ഓർമ്മശക്തി മുഴുവനും നഷ്ടപ്പെട്ടു. പിന്നീടുള്ള രണ്ട് വർഷങ്ങൾ അപ്പാപ്പൻ ഞങ്ങളുടെ വീട്ടിലെ കുസൃതിക്കാരനായ ചെറിയ കുട്ടിയായി. കണ്ണൊന്ന് തെറ്റിയാൽ വീട്ടിൽ നിന്ന് ഇറങ്ങിയോടും. ഓടുന്നത് നേരെ വഴിയിലൂടെയല്ല, പറമ്പുകളിലൂടെ, റബ്ബർതോട്ടങ്ങളിലൂടെ, തോട്ട് വരമ്പിലൂടെ. ഏത് ദിശയിലേക്കായിരിക്കും പോയത് എന്ന് നമ്മളാലോചിച്ച് നിൽക്കുമ്പോഴേക്കും ആള് മൈലുകൾ താണ്ടിയിട്ടുണ്ടാകും.  ഓടിയോടി ചിലപ്പോൾ ഏതെങ്കിലും കുറ്റിക്കാട്ടിൽ അവശനായി കിടക്കും.…

Read More

പാടത്തോട്ട് നോക്കിയിരിക്കുന്ന ചെറിയൊരു മൊട്ടക്കുന്നിലായിരുന്നു എന്റെ വീട്. അതുകൊണ്ട് തന്നെ പൊന്നാനിക്കാട്ട് എന്ന എന്റെ ഭാഷയിൽ പറഞ്ഞാൽ തറവാടിത്തം തുളുമ്പി നിൽക്കുന്ന ഒന്നാന്തരം ഒരു വീട്ടുപേര് ഉണ്ടായിട്ടും നാട്ടുകാരെല്ലാം മൊട്ടക്കുന്നേലെ വീട് എന്ന് പറഞ്ഞ് പറഞ്ഞ് മൊട്ടക്കുന്നേൽക്കാര് എന്ന് പറഞ്ഞാലേ ഞങ്ങളെ അറിയൂ എന്ന സ്ഥിതിയായി. പിന്നീട് പൊന്നാനിക്കാട്ട് എന്ന പേര് വല്ലപ്പോഴും മലബാറിലുള്ള അമ്മായി വീട്ടിലേക്ക് അയ്ക്കുന്ന ഇല്ലന്റ്ലറ്ററിന്റെ പുറത്ത് മാത്രമായി ഒതുങ്ങിപ്പോയി. മൊട്ടക്കുന്നിന്റെ താഴെയുള്ള പാടങ്ങളിലേതിൽ ഒന്നിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കിനാകണ്ടം എന്ന് ഞങ്ങൾ വിളിച്ചിരുന്ന ആ കണ്ടത്തിന്റെ നടുഭാഗത്ത് കുറച്ച് വട്ടത്തിൽ ഒരു ചതുപ്പ് . ഞങ്ങള് പിള്ളേരോട് “കിനാക്കണ്ടത്തിന്റെ ഭാഗത്തേക്കെങ്ങും പോയേക്കരുത് ” എന്ന വിലക്ക് വീട്ടുകാർ ഇടയ്ക്കിടെ പുതുക്കിക്കൊണ്ടേയിരിക്കും. ” അതെന്താ പോയാല് ? ” എന്ന നാഗവല്ലി സ്റ്റൈലൊക്കെ നമ്മളൊന്ന് പിടിച്ചു നോക്കും. കിനാക്കണ്ടത്തിൽ ചതുപ്പിന്റെ അടിയിൽ കാലാകാലങ്ങളായി ഒരു പിശാച് ഉണ്ട് . ചതുപ്പിൽ ചവിട്ടുന്ന ആളെ പിശാച് ചെളിയുടെ അടിയിലേക്ക്…

Read More

ഒരു സ്ത്രീ ഏറ്റവും കൂടുതൽ സ്നേഹം അനുഭവിക്കുന്നത് തന്റെ ഗർഭകാലത്തായിരിക്കും. അവളെ നോക്കുന്ന കണ്ണുകളിലെല്ലാം അലിവ് നിറഞ്ഞ സ്നേഹത്തിളക്കം കാണാം. അവൾക്ക് ഏറ്റവും പരിഗണന ലഭിക്കുന്ന കാലയളവും അത് തന്നെയാകും.  പൊതുവേ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് പാലക്കാടുകാർ. അതിർത്തി ജില്ല ആയതു കൊണ്ട് അധികവും തമിഴ്‌ ശീലങ്ങളാണ്.  ‘അയലോത്തെ കുട്ടിക്ക് വിശേഷമുണ്ടെന്നറിഞ്ഞാ പിന്നെ ചുറ്റുവട്ടത്തുള്ള എല്ലാ അമ്മമാരും അവളുടെ അമ്മയാകും. സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും.  ഇന്നിപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ ഏറ്റവും മനോഹര കാലം അതായിരുന്നൂന്ന് തോന്നിപോകുന്നു.  ഞാറ്റു കണ്ടത്തീന്ന് കയറി വന്ന രുക്കുവമ്മ വെള്ളം മേടിച്ച് കുടിച്ചേച്ച് ഉമ്മറക്കോലായിലേക്കിരുന്ന് മുറുക്കാൻ പൊതി അഴിച്ച് ചുണ്ണാമ്പളുക്കിൽ വിരല് കൊണ്ട് തോണ്ടി വെറ്റില ഞരമ്പിന് മീതെ തേയ്ക്കുമ്പോൾ പറഞ്ഞു. ഉണ്ണിയേ… ഈ സമയത്ത് എന്ത് കൊടുത്താലും. ഒരു ഗ്ലാസ്സ് വെള്ളമായാലും അത് പാത്രം നിറച്ച് കൊടുക്കണം. മേടിക്കുന്നവരുടെ മനസ്സ് നിറയണം. ഇങ്ങനെ തുടങ്ങി. ഗർഭകാല ശീലങ്ങളുടെയും മര്യാദകളുടെയും ഒരു ക്ലാസ്സ് തന്നെ നടത്തീട്ടേ പോകൂ. …

Read More

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുമാരൻ സാറാണ്  ഒരു ആഗ്രഹവുമില്ലാതെ ജീവിച്ചുപോന്ന എന്റെ മനസ്സിലേക്ക് ആ അത്യാഗ്രഹം കുത്തിതിരുകിയത്.  ” എടാ.. മക്കളേ, നമ്മളിങ്ങനെ വെറുതെ പാഠപുസ്തകം കാണാപാഠം പഠിച്ചു പോയാൽ മാത്രം പോര. നിങ്ങൾ എന്തെങ്കിലും ഒക്കെ ഒന്ന് എഴുതാൻ ശ്രമിച്ചു നോക്ക്.  ചുമ്മാ ഇരിക്കുമ്പോൾ ഒരു കടലാസും പേനയും എടുത്ത് വച്ച്  മനസിൽ വരുന്നതൊന്ന്  കുത്തിക്കുറിച്ച് നോക്ക്. കഥയോ കവിതയോ മനസിൽ വരുന്നതെന്താന്ന് വച്ചാ എഴുതി നോക്കുക.  ചിലപ്പോ നിങ്ങളിലാരുടെയെങ്കിലുമൊക്കെയുള്ളിൽ ഒരു കവിയോ, കഥാകൃത്തോ ഒളിച്ചിരിപ്പുണ്ടാവാം, നിങ്ങൾ പോലുമറിയാതെ.”   അന്ന് വരെ ഊണും ഉറക്കവുമായി അല്ലലില്ലാതെ ജീവിച്ചു പോന്ന എന്റെ  ഉള്ളിൽ സാറിന്റെ വാക്കുകൾ എന്തോ ഒരസ്വസ്ഥത ഉണ്ടാക്കി. ഇനി എന്റെ ഉള്ളിലെങ്ങാനും ഒരു സാഹിത്യകാരി ഞാനറിയാതെ  കള്ളനേപോലെ ഒളിച്ചിരിക്കുന്നുണ്ടോ? അങ്ങനെയാണങ്കിൽ അതൊന്ന് കണ്ട് പിടിക്കണമല്ലോ – പക്ഷേ എങ്ങനെ?   എന്തെങ്കിലും എഴുതി നോക്കിയാൽ ഉള്ളിലിരിക്കുന്ന  ആളെ പുറത്ത് ചാടിക്കാമെന്നല്ലേ സാറ് പറഞ്ഞെ. പക്ഷേ എന്തെഴുതി വയ്ക്കും?…

Read More