എത്ര പാളികൾ തുറന്നാലും ജാലകത്തിലൂടെ ഒരിക്കലും അകത്തേക്കു കടക്കാൻ കഴിയാത്തൊരു വീടാണ് ഓരോ മനസ്സും ഓരോ മനുഷ്യരും..
ഓരോ വേദനയിലും ഞാൻ നിന്നെയോർക്കും.. ഇനിയുമണങ്ങാത്ത അകമുറിവുകൾ നീയെന്ന് നിലവിളിക്കും.. നിന്നോളം ആരുമെന്നെ നോവിച്ചില്ലെങ്കിലും നിന്നോളം ആരുമെന്നെ സ്നേഹിച്ചില്ലെന്ന് ഞാനെന്നെ…
ഞങ്ങൾ പ്രണയമെന്നെഴുതിപ്പോൾ തുടുത്തു പോയതാണ് ഭൂമി പാതാളങ്ങൾ.. നിലച്ചു പോയതാണ് ചുറ്റിലും ഒച്ചയനക്കങ്ങൾ… എന്നിട്ടും ഉടലോളം നീളത്തിൽ ഉമ്മ…
പാതിയിൽ പൊലിഞ്ഞ സ്വപ്‌നത്തെ, കടിഞ്ഞൂൽ പെറ്റ് പോറ്റിയൊരാശയെ.. ഏറിടുന്ന നിരാശയെ… എന്റെയതീത ദുഃഖത്തെ, ഞാൻ നീയെന്നു വിളിക്കും..
നിന്റെ മണങ്ങളെ തൊട്ടെടുത്ത വിരൽത്തുമ്പുകളിൽ, ഞാനമർത്തി ചുംബിക്കാറുണ്ട്. ഏകാന്തതകളിൽ നീയുമ്മ വെച്ച കവിളിൽ നിന്റെ ചുണ്ടിൻ പാടുകൾ തിരയുമ്പോൾ,…
നമ്മൾ കണ്ടിട്ടില്ലെന്ന്, സ്നേഹം കൊണ്ട് തൊട്ടിട്ടില്ലെന്ന്, മാറോട് ചേർന്നിരുന്നിട്ടില്ലെന്ന്, മുറുകെ പുണർന്ന് ഉമ്മ വെച്ചിട്ടില്ലെന്ന്, നിന്നോളമാഴത്തിൽ നിന്നിൽ ഞാൻ ജീവിച്ചിരുന്നില്ലെന്ന്,…
ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ……
