Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

കുടിച്ചു വറ്റിക്കാനാവാത്ത വീഞ്ഞുകോപ്പ നെഞ്ചിലൊളിപ്പിച്ച ജാലവിദ്യക്കാരാ നിന്നോളമാരുമേ മോഹിപ്പിച്ചില്ലെന്നെ ഇതേവരെ..!

‘കൂടെയുണ്ടെ’ന്നൊരു വാക്കെന്നിൽ ഉറങ്ങാതിരിക്കുമ്പോൾ വരാതിരിക്കില്ലെന്ന് തണുക്കുന്നു മനം..!

മഴയായ് പെയ്തു തോർന്നിട്ടും ഓർമ്മകളായ് ചോർന്നൊലിക്കുന്നു നീയെന്നിൽ…!!

നീയെന്ന സ്വപ്നത്തിൽ നിന്ന് ഞാനെങ്ങനെ അടരാനാണ്… കിനാ കൈകളാൽ നീയിങ്ങനെ ചുറ്റിപ്പിടിക്കുമ്പോൾ..!

എങ്കിലും നന്ദിയുണ്ട് നിന്നോടെനിക്കെന്നും.. കുടിച്ചു വറ്റിച്ചിതെത്ര ജീവിതക്കഷായമെന്നിട്ടും; കൽക്കണ്ടത്തരി മധുരമായെൻ ആത്മാവിൽ വറ്റാതെ ശേഷിക്കുന്നതിൽ…!