കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

ജീവിതം വളരെ ഹ്രസ്വമെന്നിരിക്കെ നമ്മളെ മുറിപ്പെടുത്തി നീറിപ്പുകച്ച് നമ്മുടെ സന്തോഷം നമ്മിൽ നിന്നകറ്റി വലിച്ചു കുടിക്കുന്നവരെ നമ്മുടെ ജീവിതത്തോട് പിന്നെ വച്ചുകെട്ടാൻ നില്ക്കരുത്.

Read More
Bookmark Now
Please login to bookmark Close

നമ്മളൊക്കെ ജീവിതത്തിൽ എപ്പോഴും വിജയിക്കുവാൻ മാത്രം ആഗ്രഹിക്കുന്നവരാണ്, എന്നാൽ വല്ലപ്പോഴുമൊക്കെ തോൽവി അനുഭവിക്കണം, അപ്പോഴാണ് നമ്മൾ ജീവിതത്തിന്റെ കയ്പും മധുരവും തിരിച്ചറിയുന്നത്, തോൽവി എന്നു പറയുന്നത് ജയത്തിന്റെ മറുപുറവുമാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

വേദനകളെ താലോലിച്ച് നടക്കുന്നവരുടെ ഇടപെടലുകളിൽ എപ്പോഴും ദയനീയതയുണ്ടാകും, മുറിവേറ്റതിന്റെ പക മനസ്സിൽ സൂക്ഷിക്കുന്നവർക്ക്‌ എന്തിനോടും വെറുപ്പായിരിക്കും. ശുഭദിനം നേരുന്നു ……🙏

Read More
Bookmark Now
Please login to bookmark Close

കണ്ടൂ ഞാനൊരു കനവ് പക്ഷേ മനസ്സൊരു തടവ് ഉറങ്ങാണ്ടായൊരു ഇരവ് കൊളുത്തിവലിക്കുന്ന മുറിവ് മുറിവിലുണർന്നൊരു കഴിവ് വന്നൂ എനിക്ക് തിരിച്ചറിവ് നീന്തിയെടുത്തിട്ടൊടുവിൽ വിജയക്കൊടിയുടെ നിറവ്

Read More
Bookmark Now
Please login to bookmark Close

ഇഷ്ടങ്ങളോട് ഇണങ്ങുവാൻ എളുപ്പമാണ്, ഇഷ്ടക്കേടുകളോട് പൊരുത്തപ്പെടുവാനാണ് പ്രയാസം. നല്ല ഗുണങ്ങൾ ഉള്ളവരോടും നല്ലതിനോടും മാത്രം സമ്പർക്കം പുലർത്തുന്നത് കഴിവോ മഹത്തരമോ അല്ല, എല്ലാവരോടും എല്ലാറ്റിനോടും സമരസപ്പെട്ട് ജീവിക്കുവാൻ കഴിയുന്നതാണ് വിജയം. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാകണം, ആ ലക്ഷ്യം നേടുവാനായി തുനിഞ്ഞ് ഇറങ്ങുമ്പോള്‍ ഉത്സാഹഭരിതവും ഉന്മേഷകരവുമായ ഒരു മനസ്സും ഉണ്ടാകണം, തുടക്കത്തിൽ കാണിക്കുന്ന വീറും വാശിയും പ്രസരിപ്പുമെല്ലാം അതിന്റെ അവസാനംവരെ നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കുകയും വേണം. ശുഭദിനം…

Read More
Bookmark Now
Please login to bookmark Close

ചുംബനമിനിയും ബാക്കിയേറെയുണ്ടങ്കിലും ചുടു ചുംബനത്തിന് കാലമേതുമില്ല ചൂടു മാത്രം ! ചുംബിക്കാൻ ചൂടല്ല വേണ്ടത് നേർത്ത തണുത്ത കുളിര് വേണമെന്ന് ചിലർ, കുളിർന്ന് കിടന്നൊരാളിനെ ചുംബിക്കുകിൽ അതിനെ അന്ത്യചുംബനമെന്നു വിളിക്കുന്നു ചുറ്റിലും

Read More
Bookmark Now
Please login to bookmark Close

മൃദുവായ സ്വഭാവം ബലഹീനതയായി കാണരുത്, ഓർമ്മിക്കുക വെള്ളം പോലെ മൃദുവായത് വേറെയൊന്നുമില്ല, പക്ഷെ വെള്ളത്തിൻ്റെ ശക്തിക്ക് ഏറ്റവും ശക്തമായ പാറകളെപ്പോലും തകർക്കാൻ കഴിയും. ശുഭഞായറാഴ്ച നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

വില തരാത്തവർക്ക് വില കൊടുത്ത് നമ്മുടെ വില കളയരുത്. ആട്ടിയോടിക്കുന്നവർ തന്നെ കൈക്കൊട്ടി വിളിക്കുന്ന കാലമാണിത്. ശുഭദിനം നേരുന്നു …. 🙏

Read More
Bookmark Now
Please login to bookmark Close

മാനത്തിൻ പ്രണയം മഴവില്ലായ് തെളിയുമ്പോൾ എൻ മനസ്സിൽ വിരിയുന്നു നാണത്തിൻ ഏഴ് വർണങ്ങളും.

Read More
Bookmark Now
Please login to bookmark Close

നമ്മൾ എത്ര വിദ്യാസമ്പന്നരോ കഴിവുള്ളവരോ സമാധാനപ്രിയരോ സമ്പന്നരോ ആരായാലും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജീവിതം. വഴക്കിട്ട് കാര്യങ്ങൾ നേടുന്നതിനേക്കാൾ നല്ലത് മൗനം പാലിക്കുന്നതാണ്, അതാണ് നമ്മുടെ ജീവിതവിജയവും. ശുഭദിനം…

Read More
Bookmark Now
Please login to bookmark Close

എത്രമേൽ ചിന്തിച്ചാലും ഉത്തരം കിട്ടാത്ത സങ്കീർണ്ണമാം കടങ്കഥ പോൽ ചിലനേരം ജീവിതം. മനുഷ്യനെത്ര തിരഞ്ഞാലും കണ്ടെത്തില്ല ജീവിതമതിൻ രഹസ്യമാം അറകളിൽ അവനായ് ഒളിപ്പിച്ചുവെച്ചിടും സൂചനകൾ. ചിന്തകളിൽപെട്ടുഴലുന്നവൻ നിരന്തരം.

Read More
Bookmark Now
Please login to bookmark Close

ഒരിക്കലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തികൊണ്ട് നമ്മൾ ജീവിക്കുവാൻ ശ്രമിക്കരുത്, മറ്റുള്ളവരോട് അസൂയ വളർത്താതെ എങ്ങനെ നമ്മളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് മെച്ചപ്പെട്ട ജീവിതത്തെ എത്തിപ്പിടിക്കാം എന്ന് ചിന്തിക്കണം. ശുഭദിനം നേരുന്നു……..🙏

Read More
Bookmark Now
Please login to bookmark Close

പകലിരവുകളെ അണുവിട മാറാതെ രേഖപ്പെടുത്തിടും ഘടികാരസൂചിയ്ക്കൊപ്പം കറങ്ങിടുന്നു മനുഷ്യജീവിതം നിരന്തരം. കാലമാകും ഘടികാരത്തിൻ കരങ്ങൾ കൃത്യമായ് കണക്കുവെച്ചിട്ടുണ്ട് മനുഷ്യായുസ്സിനും. ഒരു നാൾ ഘടികാരം നിലച്ചിടും നേരം മൗനമായ് മടങ്ങീടണം ജീവിതമാകും കളിയരങ്ങിൽ നിന്നും. കാത്തുനിൽക്കില്ലാരെയും…

Read More
Bookmark Now
Please login to bookmark Close

“അതേയ് വൈകിട്ട് നമുക്കൊന്ന് ഷോപ്പിങ്ങിന് പോകാം.” “എനിക്ക് കുറച്ച് തിരക്കുണ്ട്. നീ പൊയ്ക്കോ.” “അതു പറ്റില്ല നിങ്ങളും വരണം. എനിക്ക് അഭിപ്രായം ചോദിയ്ക്കാൻ ഒരാള് വേണം. ഇന്നൊരു അവധി ദിവസമല്ലേ.” “എനിക്ക് അത്യാവശ്യമായി കുറച്ച്…

Read More
Bookmark Now
Please login to bookmark Close

നല്ല സൂചിമുനപോലെ ഹീലുള്ള ആ ചെരിപ്പ് വാങ്ങുമ്പഴേ കെട്ട്യോൻ പറഞ്ഞതാ വെറുതെ വേണ്ടാത്ത പണിയ്ക്ക് പോകണ്ടാന്ന്. ആരു കേൾക്കാൻ. “എനിക്കിത്തിരി പൊക്കം കൂടുന്നതിൽ നിങ്ങൾക്ക് അസൂയയല്ലേ മനുഷ്യാ. അസൂയേം കഷണ്ടീം രണ്ടുംകൂടി നിങ്ങൾക്കെങ്ങനെ കിട്ടി?”…

Read More
Bookmark Now
Please login to bookmark Close

ചിലർ ഹൃദയമിടിപ്പ് പോലെയാണ്. ഇടിപ്പുള്ളപ്പോൾ വിലയറിയില്ല. ഗതി മാറുകയോ നിലയ്ക്കുകയോ ചെയ്ത് തിരിച്ചറിയുമ്പോൾ, ഒരു പിടി ചാരമായ് അവർ പുകമറയിൽ അപ്രത്യക്ഷമായേക്കാം. നിന്റെ ഓരോ ശ്വാസത്തിലും നിന്നോട് ചേരാൻ അവർ ആഗ്രഹിക്കുമ്പോൾ അവരെ ശ്വാസവായുവായ്…

Read More
Bookmark Now
Please login to bookmark Close

മോടിയേറും ചമയങ്ങളാൽ അലംകൃതയായ്, കാര്യത്തിൽ മന്ത്രിയായ്, കർമ്മത്തിൽ ദാസിയായ്, ദിനരാത്രങ്ങളിൽ തൻ ജീവിതപാതയിൽ ചരിച്ചിടുമ്പോഴും, ജീവിതാശ തൻ തിളക്കമെന്നോ കെട്ടുപോയൊരാ മിഴികൾ, ആർദ്രമാം സ്നേഹത്തിൻ കരസ്പർശമറിയാതെ, നിരാശ തൻ കരിവലകൾ നിറഞ്ഞൊരാ കൺതടങ്ങൾ, എല്ലാം…

Read More
Bookmark Now
Please login to bookmark Close

നല്ല ചിന്തയാൽ ഉണരുക, ഹൃദയത്തിൽ ആരോടും വെറുപ്പ് തോന്നാതെ പെരുമാറുക, ആരിലും കൂടുതൽ വിശ്വാസം അർപ്പിക്കാതെ ഒറ്റക്കാണ് എന്ന വിശ്വാസത്തിൽ ജീവിക്കുക, നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെ മനസ്സിലാക്കുകയും ചെയ്യുക. ശുഭദിനം നേരുന്നു………

Read More
Bookmark Now
Please login to bookmark Close

വന്ദിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നിന്ദിക്കാതിരിക്കുവാനും പരിഗണിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അവഗണിക്കാതിരിക്കുവാനും നമ്മൾക്ക് കഴിയണം, അതാണ് നന്മയുള്ള വ്യക്തിത്വവും മേന്മയുള്ള സംസ്കാരവും. ശുഭദിനം നേരുന്നു…… 🙏

Read More