സൗന്ദര്യം കുറഞ്ഞവളെ കെട്ടാൻ അവളേക്കാൾ തൂക്കത്തിൽ പൊന്ന് നൽകിയപ്പോൾ അതേ പൊന്നിനു വേണ്ടി അവളുടെ ശവമഞ്ചം ഏറ്റേണ്ടിവന്നു. കാഞ്ചന നിറമുള്ള അവളുടെ മനസ്സ് കാണാൻ ആരുമുണ്ടായില്ല. പൊന്നാണെന്നു കരുതിയ പലരും കാക്കപ്പൊന്നിന്റെ പവിത്രതപോലും ഇല്ലാത്തവരായിരുന്നു.…
അവളുടെ അധരങ്ങളിൽ അവൻ നൽകിയ ചുടുചുംബനത്തിന്റെ മധുരിമയിൽ അവളുടെ ഇമകൾ കൂമ്പിയടഞ്ഞു. പ്രണയത്തിന്റെ ഉന്മാദലോകത്തേക്ക് ഇണക്കുരുവിപോൽ അവർ അലിഞ്ഞു ചേർന്നു. ഇമയനങ്ങാത്ത അവന്റെ തണുത്തുറഞ്ഞ നെറ്റിയിൽ അവൾ അന്ത്യചുംബനം നൽകിയപ്പോളും കടുത്ത ഏകാന്തതയുടെ ഉന്മാദ…
“എന്താ മാലയിടാത്തേ കൊച്ചേ നീയ്?” ഓഫീസിൽ പുതിയതായി ചേർന്ന ക്ലർക്ക് കൊച്ചിനെ മറിയാമ്മ ഒന്നിരുത്തി നോക്കി ചോദ്യശരമെറിഞ്ഞു. “എനിക്ക് ഇഷ്ടമല്ല.” “കല്യാണം കഴിഞ്ഞതല്ലേ?” “അതേ.” “അപ്പൊ താലിയോ?” “ഞാൻ അതിടാറില്ല.” “ഹൊ! ഇതൊരു നിമിഷം…
അനുവാദമില്ലാതെ ചോദിച്ച ഒരു ചുംബനം മാത്രമാണ് അവൾ എന്നിൽ നിന്നകലാൻ കണ്ടെത്തിയ കാരണം. എൻ്റെ പ്രണയത്തിൻ്റെ ഉദ്ദേശ്യം വേറെയാണെന്ന ചാപ്പയടിച്ച് അവൾ പടിയിറങ്ങുമ്പോൾ, കാലങ്ങൾ സ്വരുക്കൂട്ടിയ സ്വപ്നഭാരമാണ് കണ്ണീർപുഴയിൽ ഒഴുകി പോയത്. ചുംബനമല്ല, സാമീപ്യം…
സന്തോഷമായി ജീവിക്കുക എന്നതാണ് പ്രധാനം, അല്ലാതെ അത് മറ്റുള്ളവരെ അറിയിക്കണം എന്ന് നിർബന്ധമില്ല. എല്ലാവരും നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നവരല്ല എന്ന കാര്യം എപ്പോഴും ഓർക്കുകയും വേണം. ശുഭദിനം നേരുന്നു…… 🙏
പ്രശ്നങ്ങളില്ലാത്ത ജീവിതം സങ്കല്പം മാത്രമാണ്, പ്രശ്നങ്ങൾക്കിടയിലൂടെ ജീവിക്കുവാനാണ് നമ്മൾ പരിശീലിക്കേണ്ടത്. ജയങ്ങൾ നേടിയിട്ടും എന്തെല്ലാം സമ്പാദിച്ചിട്ടും ശൂന്യമായ കൈകളോടുകൂടിയാണ് ഇവിടം വിടേണ്ടത് എന്ന് പലപ്പോഴും നമ്മൾ മറന്നുപോകുന്നു. ശുഭഞായറാഴ്ച നേരുന്നു……..🙏
നിന്നെ ഞാന് പ്രണയിച്ചിരുന്നത് ഈ ഏകാന്തതയിലാണ്… നിന്നോട് മൊഴിയുവാനുള്ളതെല്ലാം രാത്രിയുടെ നിശബ്ദമാം ഏകാന്തതയിൽ മൗനത്തെ കൂട്ട് പിടിച്ചു ഞാന് മൊഴിഞ്ഞു തീര്ത്തു… വര്ണ്ണാഭമേകി ചിത്രശലഭങ്ങളേറെ എനിക്കു ചുറ്റിനും പാറി നടന്നിരുന്നെങ്കിലും…. എന് നയനങ്ങൾ തിരഞ്ഞിരുന്നത്…
യഥാർത്ഥപ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ, പരിഹാരം അറിയാവുന്നവർക്ക് മുന്നിൽ മാത്രമേ പ്രശ്നങ്ങൾ അവതരിപ്പിക്കുവാനും പാടുള്ളൂ, അല്ലെങ്കിൽ അവർ ആ പ്രശ്നങ്ങൾ ആഘോഷിക്കുകയോ സങ്കീർണ്ണമാക്കുകയോ ചെയ്യപ്പെടാം. ശുഭദിനം നേരുന്നു……. 🙏
മനസ്സിന് അകത്ത് ഏൽപ്പിക്കപ്പെടുന്ന മുറിവുകളിൽ കൂടിയാണ് എല്ലാ നാശങളും സംഭവിക്കുന്നത്, അകം തിരുത്താതെ പുറം തേച്ചുമിനുക്കിയിട്ട് ഒരു കാര്യവുമില്ല. ശുഭദിനം നേരുന്നു…… 🙏
നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യമെന്നത് തന്നെ അതിന്റെ അപ്രവചനീയമായ ഒഴുക്കാണ്. അടുത്ത നിമിഷമോ, അടുത്ത മണിക്കൂറോ, അടുത്ത ദിവസമോ, അടുത്ത മാസമോ, അടുത്ത വർഷമോ എന്തെല്ലാം കാര്യങ്ങൾക്കാണ് മാറ്റം ഉണ്ടാവുക എന്ന് നമ്മൾക്ക് പറയുവാൻ സാധിക്കുകയില്ല.…
മനസ്സിനേറ്റ മുറിവുകളും വെറുപ്പും പ്രതികാരവും ഒക്കെ ചിന്തിച്ച് ഇരുന്നാൽ സന്തോഷം ഒരിക്കലും ഉണ്ടാവുകയില്ല, നമ്മളുടെ മനസ്സിന്റെ മുറിവുകൾക്കുള്ള മരുന്ന് സ്നേഹവും ക്ഷമയുമാണ്, ആ മരുന്ന് നൽകുവാൻ കഴിയുന്ന ഡോക്ടർ നമ്മൾ മാത്രവുമാണ്. ശുഭദിനം നേരുന്നു………
പറവയെപ്പോൽ പാറിപ്പറന്നു നടന്നിടാൻ മോഹിച്ചവളുടെ, ചിറകുകൾ, വിലക്കുകൾ തൻ മൂർച്ചയേറും കത്തിയാൽ, അരിഞ്ഞു കളഞ്ഞു ലോകം. കൂട്ടിലടയ്ക്കപ്പെട്ട പറവയെപ്പോൽ ഉള്ളിൽ നിറയും തേങ്ങലോടെ മനമുരുകിക്കഴിഞ്ഞവൾ.
ഒറ്റയ്ക്ക് മണ്ണിതിൽ പിറന്നു വീഴുന്ന മർത്യൻ, തനിയെ തന്നെ മടങ്ങുന്നു മണ്ണിലേക്ക്, ഇടയിൽ കൂട്ടായെത്തുന്നു പലരും, ജീവിതയാത്രയിൽ സഹയാത്രികരായ്. വഴിയിൽ യാത്ര പറഞ്ഞു പിരിഞ്ഞു പോകുന്നു ചിലർ, യാത്ര പോലും പറയാതെയൊരു നാൾ അകന്നു…
ഇന്ന് കാണുന്നവരെ നാളെ കാണണമെന്നില്ല, എന്നാലും പലർക്കും വാശിയാണ് വലുത്. ഒരു ചിരിയിൽ തീർക്കാവുന്ന പ്രശ്നങ്ങളും പിണക്കങ്ങളുമാണെങ്കിൽ, ഒന്ന് ചിരിച്ചേക്കുക. ഓർക്കുക, മരണത്തിനുമുന്നിൽ ആരും ചെറുതുമല്ല വലുതുമല്ല. ശുഭദിനം നേരുന്നു……. 🙏
കൗമാരത്തിന്റെ ഉച്ചയിലെത്തി ആസ്വദിക്കുന്ന ഏതു പെരുന്നാളിലും മൈലാഞ്ചി നിറമുള്ള അത്തറിൻ മണമുള്ള ബാല്യത്തിലെ ഇദോർമ്മകൾ കടന്നു വരാറുണ്ട്. ഈദോർമകൾക്ക് എന്നും മൈലാഞ്ചിയുടെ വശ്യമായ ഗന്ധമുണ്ട്. പെരുന്നാളിന് ഒരാഴ്ച മുന്നേ തന്നെ കുഞ്ഞിക്കൈയിൽ ചുവന്ന രാശിപടർത്താനായി…
കാറ്റേ നീ മർത്ത്യനാകുന്നു സ്ത്രീയാകുന്നു, പുരുഷനാകുന്നു ശാന്തനാകുന്നു, ഉഗ്രനാകുന്നു മെല്ലെ തഴുകുന്നു, ആഞ്ഞുലയ്ക്കുന്നു കാറ്റേ നീ പ്രകൃതിയാകുന്നു ഇളംതെന്നലായി മനം കുളിർപ്പിക്കുന്നു പുതിയ പേരുകളിൽ കൊടുങ്കാറ്റായി വന്നു സംഹാര താണ്ഡവമാടുന്നു കാറ്റേ…
ഒരു കൊച്ചു കാറ്റെന്നെ തഴുകുമ്പോഴെപ്പോഴും അമ്മയെന്നെ തൊട്ടു തലോടും പോലെ കാറ്റത്ത് ചാഞ്ചാടും മുളംതണ്ട് മൂളുമ്പോൾ അമ്മ തൻ താരാട്ട് കേട്ട പോലെ കാറ്റാടിച്ചെത്തുന്ന ചാറ്റൽമഴയിൽ എവിടെയോ മധുരമായ് എന്നമ്മ കൊഞ്ചിച്ച പോലെ എപ്പോഴോ…
പണത്തിന്റെ മാസ്മരിക ശക്തിയിൽ നമ്മുടെ മനസ്സിനെ പൂർണ്ണമായി തളച്ചിടാതിരിക്കുക. എത്ര ആഴമേറിയ ആത്മാർത്ഥബന്ധങ്ങൾക്കും, ബഹുമാനവും ആദരവും നൽകുന്ന രക്തബന്ധങ്ങൾക്കും വരെ വിള്ളളൽ വീഴ്ത്തുവാനും അകൽച്ച ഉണ്ടാക്കുവാനും കഴിയുന്ന അത്ഭുതപ്രതിഭാസമാണ് പണം. ശുഭദിനം നേരുന്നു……. 🙏
നമുക്കേറ്റവും പ്രിയപ്പെട്ട ഒരാൾ ജീവിതപാഠമായി മാറുന്നത് പോലൊരു വേദന വേറെയുണ്ടോ?
ഇരുട്ട് കട്ടകെട്ടിയ.. തണുപ്പ് മുറ്റിയ രാത്രിയിൽ എന്റെ കിടക്കയുടെ വലതുവശം ശൂന്യമാണ്… പേരിടാത്ത വ്യസനങ്ങളെ നിശ്വാസങ്ങളാൽ പുതപ്പിച്ച് ഞാനീ രാത്രിയുടെ ധൈർഘ്യമളക്കുന്നു.. ഇന്ന് ഞാനുറങ്ങും വരെയും.. എനിക്ക് കൂട്ടിരിക്കുന്നുണ്ട് പണ്ടെന്നോ എന്റെ രാത്രികളിലേക്കും…
