കടലാസ്സിന്റെ ഒരു വശത്തിന് ഒരിക്കലും മറുവശം പൂർണ്ണമായ് കാണാൻ സാധിക്കില്ല. ഏതെങ്കിലും ഒരു വശം മടങ്ങിയാൽ അവരിരുവർക്കും പരസ്പരം ഭാഗികമായ്, കാണാൻ സാധിക്കും. മടങ്ങിയാൽ മാത്രം…. പരസ്പരം കാണാതെ, അറിയാതെ ഒരുപാട് സത്യങ്ങൾ ഇരുവശത്തും…
അമ്മയെന്ന വാത്സല്യവും അച്ഛനെന്ന വികാരവുമാണ് ഞാനെന്ന സത്യം. നേട്ടങ്ങൾ തെല്ലുമേ തിരികെ മോഹിക്കാത്ത ആത്മാർത്ഥ സ്നേഹത്തിൻ ഒരേയൊരു ഉറവിടം. തെറ്റുകളെത്ര ആവർത്തിച്ചാലും മാപ്പരുളീടുന്ന ഒരേയൊരു കോടതി. നൊമ്പരങ്ങളേറെ സഹിച്ചിടുമ്പോൾ ഓടിയെത്തുന്ന ദൈവത്തിൻ സന്നിദ്ധി. ചോരവിയർപ്പാക്കി…
ഏകാന്തതയുടെ നോവ് തീരങ്ങളിൽ നൊമ്പരത്തിന്റെ ഉഷ്ണക്കാറ്റേറ്റിരിക്കുമ്പോൾ സംഗീതത്തിന്റെ സ്നേഹസാഗരത്തിൽ നീരാടാനിറങ്ങും. അതിന്റെ ലയത്തിലും താളത്തിലും മുങ്ങിക്കുളിച്ചു കയറുമ്പോൾ മനസ്സും ശരീരവും ആശ്വാസത്തിന്റെ തലോടലേറ്റു ആർദ്രമാകും. കാട്ടാളഹൃദയത്തെവരെ തന്റെ കാമുകനാക്കുന്ന ആ സർഗസംഗീതത്തിൽ ലയിച്ചു സുഖനിദ്ര…
ജനിച്ചുവളർന്ന വീട്ടിൽ നിന്നും വിവാഹംകഴിച്ചു വിട്ടപ്പോളായിരുന്നു തിരിച്ചറിഞ്ഞത് സ്വന്തമായ ഇടം നഷ്ടപ്പെട്ട താൻ കേവലം അഭയാർത്ഥി മാത്രമെന്ന്. ഒരുമാസത്തെ ജോലിക്കിടയിൽ ഒന്നോ രണ്ടോ ദിവസം വിശ്രമിക്കാൻ അഭയം നൽകുന്നവരാണ് തന്റെ മാതാപിതാക്കളെന്നും . റംസീന…
“ഉമ്മാ ” എന്ന വിളികേട്ടാണ് ഞെട്ടിയുണർന്നത് . അപ്പോഴായിരുന്നു ആ വിളി പകൽക്കിനാവിൽ ആയിരുന്നെന്ന് തിരിച്ചറിഞ്ഞത്. എങ്കിലും മനസ്സിന്റെ ഉള്ളിൽ എന്തോ നീറിപ്പുകയുന്ന പോലെ വല്ലാത്ത അസ്വസ്ഥത. ഒന്നു പുറത്തിറങ്ങി ഒരു ചായ കുടിച്ചാൽ…
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ കുഞ്ഞുനാളിൽ തന്നെ എടുത്താൽ പൊങ്ങാത്ത ബാഗ്ചുമടുമായ് സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പഠനവും ഒരു ബാലവേല തന്നെ. കുഞ്ഞിക്കഥകളും കുഞ്ഞിക്കളികളും പകർന്നു നൽകി അവരുടെ നിഷ്ക്കളങ്ക ബാല്യം ആസ്വാദ്യമാക്കാൻ അനുവദിക്കുക. റംസീന…
“രക്തദാനം മഹാദാനം ” രക്തംവാർന്ന് മരണത്തോട് മല്ലടിച്ചു കിടന്ന അവളുടെ ജീവൻ നിലനിർത്താൻ രക്തദാനം ചെയ്യാൻ വന്നവരിൽ ജാതിയോ മതമോ വർണ്ണമോ ലിങ്ക വ്യത്യാസമോ ഇല്ലായിരുന്നു അവരെല്ലാം മനുഷ്യരായിരുന്നു അവരുടെ ചോരക്ക് ഒരേ നിറമായിരുന്നു…
കഥയിൽ ചോദ്യമില്ലാത്ത കടങ്കഥ പോലെയാണു ഓരോ ജീവിതവും. ചില ജീവിതങ്ങളെങ്കിലും ഉത്തരമില്ലാത്ത ചോദ്യക്കടലിൽ എന്നും മുങ്ങിത്തപ്പിക്കൊണ്ടിരിക്കും. തുഴനഷ്ടപ്പെട്ട തോണിക്കാരെനെ പോലെ. റംസീന നാസർ
ഘടികാരസൂചിക മുന്നോട്ട് ചലിച്ചപ്പോളും കാലത്തിന്റെ കൊടുങ്കാറ്റിൽ ആയുസ്സിന്റെ കണക്കുപുസ്തകത്തിലെ ഓരോ ഏടുകളും പറിഞ്ഞുപോയപ്പോളും ഓർത്തിരുന്നില്ല. കൊഴിഞ്ഞുപോയത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതത്തിന്റെ അമൂല്യസമയവും ദിനരാത്രങ്ങളുമാണെന്നും. ബാക്കിയുള്ളത് കേവലമൊരു അടയാളം മാത്രമെന്നും. റംസീന നാസർ
പൂമുഖത്തെ തറയിൽ നിർജ്ജീവമായ അയാളുടെ ശരീരത്തിനു ചുറ്റും നിൽക്കുന്നർവക്കു പോലും ആ കാഴ്ച്ച കണ്ടുനിൽക്കാനായില്ല. കരഞ്ഞു കരഞ്ഞു തളർന്ന അവളുടെ ഏങ്ങലുകൾ മാത്രം ഇടക്കു പുറത്തേക്കു വന്നു കൊണ്ടിരുന്നു. “ആ കുട്ടിയെ അവിടെന്നു പിടിച്ചെഴുനേൽപിച്ചു…
അവനോടുള്ള കോപം പരിണാമം ചെയ്തായിരുന്നു പ്രണയവും അവന്റെ കുഞ്ഞിന്റെ അമ്മയുമായത്. പക്ഷെ അവന്റെ പരിണാമങ്ങൾക്കു അവസാനമില്ലാതെ വന്നപ്പോളായിരുന്നു അവൾ തന്റേടമുള്ള സ്ത്രീയിലേക്കു പ്രയാണം ചെയ്തതും യാഥാർഥ്യ ബോധത്തോടെ ജീവിച്ചതും. റംസീന നാസർ
സ്വച്ഛ ശാന്തമായ സാഗരത്തിന്നടിയിൽ വൻചുഴികളുണ്ടെന്നറിയാതെ അകപ്പെട്ടുപോകുന്ന പോലെയാണു ചില മനുഷ്യരും പുറമെ ശാന്ത പ്രകൃതരാണെങ്കിലും അടുത്തറിഞ്ഞാൽ അകം നിറയെ ആരെയും ആളിക്കത്തിക്കാൻ പാകത്തിൽ തീക്കനൽ എരിയുന്നുണ്ടാകും. റംസീന നാസർ
ഏകാന്തതയുടെ കൂരിരുട്ടുൽ തപ്പിത്തടയുമ്പോളും മനസ്സിന്റെ ഗദ്ഗദങ്ങൾ തികട്ടി മേലോട്ടു വരുമ്പോളും പങ്കുവെക്കാൻ ആരുമില്ലെങ്കിലെന്ത്. എന്റെ തൂലികത്തുമ്പിൽ വിരിയുന്ന അക്ഷരങ്ങൾ കൂട്ടിനുള്ളപ്പോൾ. റംസീന നാസർ
ജീവിതത്തിൽ അമിത സമ്മർദ്ദങ്ങൾ മേല്ക്കുമേല് ഉണ്ടാകുന്ന ചില സന്ദർഭങ്ങൾ നമ്മളെ വല്ലാതെ തളർത്തും, അതിനുള്ള കാരണങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുകയും ചെയ്യും, കൂടെ ഉണ്ടാകും എന്ന് കരുതിയിരുന്നവർപോലും ചിലപ്പോള് നമ്മളെ മനസ്സിലാക്കാതെ അകന്നുപോകും. ശുഭദിനം…
അവളുടെ മാറിടത്തെ ഇടിച്ചു നിരപ്പാക്കി കൂറ്റൻ കൊട്ടാരങ്ങൾ പണിതവർ. അവളെ താങ്ങിനിർത്തിയ താഴ്വേരു വരേ മാന്തിയെടുത്തു കണ്ണഞ്ചിപ്പിക്കും സപ്രമഞ്ചക്കട്ടിൽ പണിതവർ. അവളുടെ വായിലേക്ക് മാലിന്യങ്ങൾ കൊണ്ടുതള്ളി ശ്വാസംമുട്ടിച്ചു ജലസംഭരണികളെ കൊന്നൊടുക്കിയവർ. അവളുടെ മണ്ണിൽ രാസവളങ്ങൾ…
വിശ്വസിക്കുന്നതിൽ തെറ്റില്ല പക്ഷെ വിശ്വസിക്കുമ്പോൾ ഒരു ശ്രദ്ധ കൂടി എപ്പോഴും ഉണ്ടായിരിക്കണം കാരണം വിശ്വാസവഞ്ചന വിശ്വസിക്കുന്നവരിൽ നിന്നുംമാത്രം ഉണ്ടാകുന്ന ഒന്നാണ്. ശുഭദിനം നേരുന്നു……. 🙏
“അഭയാർഥിയായി ഒരു പകൽ കയറിവന്നു… ഭാഷയോ വേഷമോ ഭക്ഷണമോ ഒന്നും പരിചിതമായിരുന്നില്ല… പലപ്പോഴും ഏകാകിയായി ഇരുട്ടത്ത് ഒളിച്ചു… ആദ്യം കരുതിയ പോലെ ദുഷിച്ചവരല്ല, സ്നേഹമുള്ളവരാണ് തനിക്ക് അഭയം നൽകിയതെന്ന് ക്രമേണ തിരിച്ചറിഞ്ഞു…. കാലചക്രം ഉരുളവെ…
“അതിനവൻ നിന്നെ തല്ലിയൊന്നും ഇല്ലല്ലോ? തല്ലാൻ ഓങ്ങിയല്ലേ ഉള്ളൂ?എടീ ഇതിനൊക്കെ തല്ല്കൂടി ഇങ്ങോട്ട് ഓടി വരാൻ നിന്നാ അതിനേ സമയം കാണൂ. ആണുങ്ങളായാൽ അങ്ങനൊക്കെ തന്നെയാടീ. നിന്റപ്പൻ എന്തായിരുന്നു? നീ വേഗം ഒരുങ്ങി…
സംഗീതത്തെ മാത്രം കുറിച്ച് സംസാരിക്കുന്ന ഒരു ഫേസ്ബുക്ക് സുഹൃത്തുണ്ട്… കഴിഞ്ഞ ഒരു 8-10 കൊല്ലത്തിൽ വേറൊന്നിനെ കുറിച്ചും സംസാരിക്കാൻ താൽപര്യമില്ലാത്ത എന്നാൽ മ്യൂസിക് ടോപ്പിക് എടുത്തിട്ടാൽ പാതിരാത്രി വരെ മിണ്ടാൻ വരുന്ന ഇത് വരെ…
മനസ്സ് എല്ലാവരിലും ഉണ്ട്. പക്ഷെ മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവരിലും ഉണ്ടായെന്ന് വരില്ല. ശുഭദിനം നേരുന്നു ….. 🙏
