ഒറ്റയ്ക്കുനിൽക്കുക എന്ന കാര്യം നമുക്കെന്നും ഭയപ്പാടുളവാക്കുന്നതാണ്. അതുകൊണ്ടാണ് നാം നമ്മെത്തന്നെ എന്തിലെങ്കിലും കുരുക്കിയിടുന്നത്. അടുത്തു കാണുന്ന ആശ്രയത്തിൽ ചുറ്റിപ്പിടിക്കുന്നതും. അതിനെ നാം സോഷ്യൽ ലൈഫ് എന്നാണ് പറയുന്നത്. പിന്നീട് ആ കുരുക്ക് മുറുകിയും അഴഞ്ഞും അഴിച്ചെടുത്തും വീണ്ടും മുറുകി മുറുക്കി അഴിയാക്കുരുക്കായും തീരുന്നുവെന്നത് വേറെ കാര്യം. ഊരാക്കുടുക്കാണ് ജീവിതം എന്നു പറയുമ്പോൾത്തന്നെ നമ്മളെല്ലാം ഒരു വീട്ടുമൃഗമായി കെട്ടിയിടപ്പെടാനാഗ്രഹിക്കുന്നുമുണ്ട്. ആരെങ്കിലുമൊക്കെയുണ്ട് നമുക്കെന്ന തോന്നലുണ്ടാക്കുന്നത് നാം മണ്ണിലും പെണ്ണിലും നാട്ടിലും വീട്ടിലും എഴുത്തിലും വായനയിലും ജോലിയിലും കൂലിയിലും സൊസൈറ്റിയിലും നമ്മെത്തെന്നെ കുരുക്കിയിടുമ്പോഴാണ്. പെൺകുട്ടികളെയാണ് കൂടുതലും നാം ചിട്ടവട്ടങ്ങളിലും അബദ്ധ ധാരണകളിലും നിലവിലെ വ്യവസ്ഥകളിലും അസ്വാതന്ത്ര്യത്തിലും മറ്റും കെട്ടിയിടുന്നത്. നൂലുകെട്ടി കാതും മൂക്കും കുത്തി കയ്യിലും കാലിലും വളയും തളയും കെട്ടി ആടയാഭരണങ്ങൾ നിഷ്കർഷിച്ച് തളച്ചിടുന്നു എന്നവർ പറയും. പങ്കു വയ്ക്കുമ്പോളവർക്ക് കുറഞ്ഞു പോവുന്നതും പാകം നോക്കി വിളമ്പുമ്പോളവൾക്ക് ബാക്കിയെന്തെങ്കിലും മതിയെന്നു വയ്ക്കുന്നതും സുഖസൗകര്യങ്ങളിലും വിദ്യാഭ്യാസകാര്യത്തിലും ജോലിക്കാര്യത്തിലും ജൻ്റർ ലെവലു നോക്കുന്നതും അർഹത അളക്കുന്നതിൽ അത്രയൊന്നുമവർക്ക്…
Author: KRISHNAN M.K.
ഫെബ്രുവരി 13 നാണ് എൻ്റെ ജന്മദിനം. അതിൻ്റെ പിറ്റേന്നാണീ വാലൻ്റൈൻസ് ഡേ. പണ്ട് അതിനിത്ര പ്രാധാന്യമൊന്നുമില്ലായിരുന്നു. എന്നാലിപ്പോൾ റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. നീയും ഞാനും മാത്രമെന്ന ക്രമത്തിൽ നിന്നും നിങ്ങളും ഞങ്ങളും നമ്മളുമെന്ന അതിക്രമത്തിലെത്തിയിരിക്കുന്നു. സദാചാര ധ്വംസനവും, ലോകത്തിൻ്റെ കാഴ്ചപ്പാടിനെ വെല്ലുവിളിക്കലും, പൊതുവിടത്തിൽ അവിഹിതവും അശ്ലീലവും ആഭാസവും നിർവ്വഹിക്കാമെന്ന ധാർഷ്ട്യവും നിറഞ്ഞ ന്യൂജെൻ വ്യൂസുകൾ. ചാറ്റ് ഡേ, ഷോ ഡേ, സെക്സ് ഡേ, അബോർഷൻ ഡേ, അവിഹിതം ഡേ, പീഡനം ഡേ, ജയിൽ ഡേ, പിന്നെ റീൽസ് ഡേ എന്നിടത്ത് റിയലിസത്തിന് സ്ഥാനമില്ലാതായി. പേപ്പേഴ്സ് ഡേ, മീഡിയ ആക്ടിവിസം ഡേ, പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ഡേ, സ്ക്രൂട്ടിനി ഡേ, ആൾക്കൂട്ട വിചാരണ ഡേ, ആവിഷ്കാര വിദൂഷക ഡേ, പി.ആർ. വർക്ക് ഡേ, എന്നിങ്ങനെ നമ്മുടെ വിചാരങ്ങളും വീണ്ടുവിചാരങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും കെട്ടുപിണയുന്നു. സെവൻ സിനിസിസം…
ജീവിതത്തിൽ ഒരു കാര്യവും തനിയെ ശരിയാവുകയില്ല. പക്ഷേ നാഴികയ്ക്കു നാല്പതു പ്രാവശ്യവും നമ്മൾ പറയും, എല്ലാം ശരിയാവുമെന്ന്. അഞ്ചു കൊല്ലവും സഹിച്ച് ഖജനാവു ധൂർത്തടിച്ച് വെറുപ്പിച്ച് വെണ്ണീറാക്കിയ ഭരണത്തെ വെറും എല്ലാം ശരിയാവുമെന്ന വാക്കു കേട്ട് ഭരണത്തുടർച്ച കൊടുത്ത ജനതയ്ക്കറിയാമായിരുന്നു അതൊരു കോമഡിയാവുമെന്ന്. കേടായ വണ്ടി തനിയെ ശരിയാവുമോ? ആരെങ്കിലും റിപ്പയർ ചെയ്ത് ശരിയാക്കണ്ടേ? ശരീരത്തിനെ ബാധിച്ച അസുഖം തനിയെ ശരിയാകുമോ? രോഗം അറിഞ്ഞ് ആരെങ്കിലും ചികിത്സിക്കണ്ടേ? തെറ്റിപ്പോയ കണക്ക് തന്നത്താനെ ശരിയായിത്തീരുമോ? അറിവുള്ള ആരെങ്കിലും ശരിക്കും കൂട്ടിയും കുറച്ചും ഗണിച്ചും ക്രിയ ചെയ്യാതൊക്കുമോ? എല്ലാം ശരിയാവില്ല എല്ലാവരും കൂടി ശരിയാക്കണം. അല്ലെങ്കിലൊക്കെയും ചിരിയാവും. ചെറുപ്പത്തിൽ പരീക്ഷയിൽ തോറ്റാൽ കളിയിൽ പരാജയപ്പെട്ടാൽ കലാമത്സരങ്ങളിൽ കണ്ടവർ കയ്യേറി പിന്നിലായിപ്പോയാൽ സമയം ശരിയല്ലെന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞ് വഴിപാടിട്ട് പ്രാർത്ഥിക്കാൻ പറഞ്ഞോണ്ട് അമ്മ അമ്പലത്തിലേക്കയയ്ക്കും. കുറേക്കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി അത് അമ്മയുടെയൊരു വിൻ്റേജ് കോമഡിയായിരുന്നെന്ന്. ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞ് മോട്ടിവേറ്റു ചെയ്താൽ ഇവൻ ഒന്നുകൂടി…
പരദൂഷണം ആധുനിക കാലത്തെ ന്യൂസ് മേയ്ക്കിങ്ങാണ്. അവിഹിതവും അശ്ലീലവും ചേർത്ത് ആഭാസകരമായി നിർമ്മിക്കുന്ന എക്സ്ക്ലൂസീവുകൾ. ഹോട്ട് ന്യൂസുകൾ, തങ്ങൾക്കു മാത്രം എന്നവകാശപ്പെട്ടു കൊണ്ട് എഡിറ്റു ചെയ്ത് വെട്ടിമുറിച്ച് കൂട്ടിക്കെട്ടി അന്യരെപ്പറ്റി അപഖ്യാതി പറഞ്ഞുണ്ടാക്കുന്ന അന്തിച്ചർച്ചകൾ. എവിടെയെങ്കിലും എന്തെങ്കിലും കേട്ടാൽ അതു വച്ച് ഗുഡ്മോർണിംഗും ഗുഡ് ആഫ്റ്റർ നൂണും ഗുഡ് നൈറ്റും വരെ എത്തിക്കുന്ന വലിഞ്ഞു നീണ്ട ചുരുട്ടിക്കൂട്ടിയ കണ്ടവൻ്റെ കാട്ടിക്കൂട്ടലും കണ്ടാലറയ്ക്കുന്ന ഭാഷയും ചേർത്ത് വിവാദമുണ്ടാക്കുന്നവരാണ് ആധുനിക ജീർണ്ണലിസ്റ്റുകൾ. പത്രപ്രവർത്തകർ എന്നു വിളിക്കാൻ പോലും അറക്കുന്നത്ര വിസർജ്യ വാർത്തകളാണ് ഓരോ ദിവസവും ഇവർ പടച്ചു വിടുന്നത്. ആരോ പറഞ്ഞ പോലെ പ്രസ്റ്റിറ്റ്യൂട്ട് എന്ന വാക്കാണ് ഇവർക്ക് ചേരുന്നത്. പരദൂഷണം പല പ്രാവശ്യം കേട്ടു കഴിയുമ്പോൾ അത് പറഞ്ഞവർക്കും കേട്ടവർക്കും പോലും തോന്നും അതിലെന്തെങ്കിലും സത്യമുണ്ടെന്ന്. ഒരാളെക്കുറിച്ച് നല്ലതു പറഞ്ഞാൽ ഇന്നത്തെക്കാലത്ത് ആരും വിശ്വസിക്കില്ല. കാരണം പി.ആർ. വർക്കും സെൽഫിസവും പ്രാങ്ക് ചാരിറ്റിയും ക്രിയേറ്റീവ് മഹത്ത് കാര്യവും ചേർത്ത് മനുഷ്യർ ഉണ്ടാക്കിയെടുക്കുന്ന വ്യാജ…
അച്ഛൻ ഉമ്മറത്തൊരു ചാരുകസാരയിൽ എന്നുമുണ്ടാവും എന്നതായിരുന്നു ചെറുപ്പത്തിലെ എൻ്റെ മൈൻഡ് സെറ്റ്. ജോലി തെണ്ടി നടുവിട്ടപ്പോഴും വീടിനെക്കുറിച്ച് വേവലാതി തോന്നാഞ്ഞത് അച്ഛൻ എല്ലാക്കാര്യത്തിനുമവിടുണ്ടല്ലോയെന്ന സമാധാനമായിരുന്നു. ഒടുവിൽ അച്ഛനില്ലാതായപ്പോൾ, ആ ശാസനകൾ ഒടുങ്ങിയപ്പോൾ, ആ ചാരുകസാലയൊഴിഞ്ഞപ്പോൾ, ഒരു വലിയ ശൂന്യതയായിരുന്നു. എനിക്കറിയാം അച്ഛനിനിയില്ല അച്ഛൻ തിരിച്ചുവരില്ല എന്നൊക്കെ. എന്നാലും അച്ഛൻ്റെയിടം എവിടെയൊക്കെയോ അനുഭവപ്പെടുന്നുണ്ട്. അമ്മ അടുക്കളയിലുണ്ടാവും എന്നതാണ് നമ്മുടെ വിശപ്പിൻ്റേയും രുചിയുടേയും കരുതലിൻ്റേയും കാക്കലിൻ്റേയും കാത്തിരിപ്പിൻ്റേയും ചെറുപ്പമാർന്ന ഇടം. അമ്മയ്ക്കൊരു ദിവസം വയ്യാതായാലോ? അപ്പോഴാണ് അമ്മയുള്ളിടം തെളിയുന്നത്. അവിടം ആവലാതി നിറഞ്ഞ് പൊള്ളുന്നത്. അനാഥത്വമെന്ന മുറിവ് പഴുക്കുന്നത്. ഭാര്യയുള്ളതാണ് വീടിൻ്റെ ആശ്വാസമുള്ള ഇടം. അയൽപക്കങ്ങളിലെ കൊടുക്കൽ വാങ്ങലുകൾ, കുട്ടികളുടെ കാര്യങ്ങൾ മാനേജുചെയ്യൽ, സോഷ്യൽ ആക്ടിവിറ്റീസിലെ പബ്ലിക് റിലേഷൻസ് വർക്ക് നടത്തൽ, അങ്ങനെയങ്ങനെ ഒരുപാടിടങ്ങൾ അവൾ നിറയ്ക്കും. ഒരു ദിവസം കട്ടിലിലെ അവളില്ലാത്തയിടങ്ങളിൽ കൈ പരതി പേടിസ്വപ്നം കണ്ടുണരുമ്പോഴറിയാം, ദാഹിച്ചു വലയുമ്പോഴറിയാം, അവളുടെ സാന്നിധ്യം. അന്യോന്യമൂന്നുവടികളാവുന്ന വാർദ്ധക്യംപറയും പല കാര്യങ്ങളും. മക്കളുള്ളതായിരുന്നു സ്വപ്നങ്ങൾ പൂക്കുന്ന…
രാത്രി 12 മണി കഴിഞ്ഞാണ് വിപിൻ സാറിൻ്റെ ഫോൺ വന്നത്. സ്വാഭാവികമായും ഉറക്കം നഷ്ടപ്പെട്ടതിൻ്റേയും അലോസരത്തിൻ്റേയും സ്വരത്തിലായിരുന്നിരിക്കാം എൻ്റെ മറുപടി. ‘നീ ഉറങ്ങിയോടാ, എനിക്കൊരു അർജൻ്റ് കാര്യം പറയാനുണ്ടായിരുന്നു.’ ‘എൻ്റെ സാറേ, നാളെ സംസാരിച്ചാൽ പോരേ?’ കോളുകൾക്കിടയിലെ നിശ്ശബ്ദത പറഞ്ഞ മെസ്സേജ് എനിക്കഴിക്കാൻ തോന്നിയില്ല. ‘എന്നാൽപ്പിന്നെ അതുമതി.’ രാവിലെ എണീറ്റപ്പോൾ പിന്നേയും മൂന്നാലു മിസ് കോളുകൾ. ‘നീ ഫ്രീ ആവുമ്പോൾ വിളിക്കണേ’ എന്ന മെസ്സേജും. ഒൻപതു മണിയായപ്പോഴാണ് ഞാൻ തിരിച്ചു വിളിച്ചത്. എടുത്തത് പക്ഷേ വേറെ ആരോ ആയിരുന്നു. ‘ഇത് വിപിൻ സാറിൻ്റെ ഫോണല്ലേ?’ ‘അറിയില്ല, നിങ്ങളാരാണ്.’ ‘ഞാൻ അദ്ദേഹത്തിൻ്റെ കൂടെ ജോലി ചെയ്യുന്നയാളാണ്.’ ‘ഈ ഫോൺ അരമണിക്കൂർ മുമ്പ് ട്രെയിൻ തട്ടി മരിച്ച ഒരാളുടേതാണ്. ആളെ നിങ്ങൾക്കറിയുമെങ്കിൽ ചാലക്കുടി ഗവ. ആശുപത്രിയിലേയ്ക്കു വരൂ. അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേയ്ക്ക്. പെട്ടെന്ന് വരുമല്ലോ, അല്ലേ?’ ഇന്നലെ അദ്ദേഹം എന്താണാവോ പറയാൻ ശ്രമിച്ചത്? ഇന്നെന്തു പറ്റിയതാണാവോ? ദൈവമേ, അത് വേറെ ആരെങ്കിലുമാകണേ? എന്നു പ്രാർത്ഥിച്ചുകൊണ്ടാണ്…
ഒരുകാലത്ത് നമുക്ക് വളരെ പ്രിയപ്പെട്ടതും അത്യന്താപേക്ഷിതവും അത്യുത്തമവും അനുപേക്ഷണീയവുമായ ഔട്ട് സ്റ്റാൻ്റിങ്ങുമായിത്തോന്നുന്ന പല ഉപകരണങ്ങളും വളരെ പെട്ടെന്ന് ഔട്ട് ഡേറ്ററഡും ഔട്ട് ഓഫ് കൺട്രോളും ഔട്ട് ഓഫ് ഓർഡറും ആവുന്ന ഒരു വലിയ സ്പീഡി യുഗത്തിലാണ് നമ്മളിന്നു ജീവിക്കുന്നത്. ഉപകരണങ്ങൾ ഉപകാരമില്ലാത്ത ആക്രികളാവുന്നതും ആവശ്യമില്ലാതെ സ്ഥലം മിനക്കെടുത്തിക്കിടക്കുന്നതും അങ്ങനെ അവയൊരു തലവേദനയാവുന്നതുമിന്ന് സർവ്വസാധാരണമാണ്. അപ്പോഴാണ് വ്യാപാരികൾ പുതിയൊരു എക്സ്ചേയ്ഞ്ച് വിപണന തന്ത്രം ആവിഷ്കരിച്ചത്. റീമിക്സ് റീലോഡഡ് റീറിലീസിങ്ങ് മുതലായ റിക്കവറിങ്ങ് മെക്കാനിസത്തിലൂടെ അതൊക്കെ മാർക്കറ്റിൽ പുതിയ രൂപത്തിൽ അപ്ഡേറ്റഡായി അവതരിപ്പിക്കപ്പെടുന്നുണ്ട്. അങ്ങനെയാണ് ഉപാഖ്യാനങ്ങളും ഉപകഥനങ്ങളും ഉപരിപ്ലവമായ ആവിഷ്കാരങ്ങളും ഉടലെടുക്കുന്നത്. മോഡേൺ എന്നാൽ മോർ ക്രിയേഷൻ എന്നായിരുന്നു പണ്ടൊക്കെ. എന്നാൽ ഇന്നത് മോർ റിലവെൻ്റ് എന്നായിരിക്കുന്നു. ആക്രി സാധനങ്ങൾ ആൻ്റിക്കുകളും പുരാവസ്തുക്കളും പുണ്യപുരാണ നാടകങ്ങളുമാവുന്ന ഉപഹാരകഥകൾ.
കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ ‘കേരള പ്രതിഷ്ഠ’യിലെ വരികൾ, നവംബർ 1, കേരളപ്പിറവി ദിനത്തിൽ ഓർത്തുപോവുകയാണ്. ചെറിയ ക്ലാസിൽ കാണാപ്പാഠം പഠിച്ച പദ്യമായായിരുന്നു കേരളം എന്ന വികാരം മനസ്സിൽ പരുവപ്പെടുത്തിയത്. ’കന്യാകുമാരിക്ഷിതിയാദിയായ് ഗോകർണാന്തമായത്തെക്കുവടക്കു നീളേ അന്യോന്യമംബാശിവർ നീട്ടിവിട്ട് കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം. ശ്രീഭാർഗ്ഗവൻ പണ്ടു തപഃപ്രഭാവ- സ്വാഭാവികപ്രൗഢിമദോർബ്ബലത്താൽ ക്ഷോഭാകുലാംഭോധിയൊഴിച്ചെടുത്ത ഭൂഭാഗമാണീസ്ഥലമെന്നു കേൾക്കപ്പൂ വൻകാറ്റടിച്ചാഴിയഴിഞ്ഞകന്നോ ഹുങ്കാരിഭൂകമ്പമിയന്നുയർന്നോ മുൻകാലമീകേരളകൊങ്കണങ്ങൾ മൺകാഴ്ചയായെന്നു ചിലർക്കു പക്ഷം…’ പ്രഖ്യാപിതവും നിശ്ചിതവുമായ അതിരുകളും അകങ്ങളും ജില്ലകളും മാറിമറിഞ്ഞെങ്കിലും മലയാളമെന്ന ഭാഷ സംസാരിക്കുന്നവരുടെ ‘കേരം തിങ്ങും കേരളനാട്’ ഒരു നിശ്ചയദാർഢ്യത്തിൻ്റെ പ്രഖ്യാപനം കൂടിയായിരുന്നു. ’നാളികേരത്തിൻ്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്, അതിൽനാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട്…’ എന്ന മറ്റൊരു കൊടുങ്ങല്ലൂർക്കാരൻ പി. ഭാസ്കരൻ്റെ അഭിമാനപൂരിതം. കന്യാകുമാരി തമിഴ്നാടിനും, ഗോകർണ്ണം കർണ്ണാടകത്തിനും കൊടുത്ത്, തിരുവനന്തപുരത്തെ പാറശ്ശാല മുതൽ കാസർഗോഡുള്ള തലപ്പാടി വരെയാക്കി നമ്മുടെ കേരളമാർക്ക്. തെക്കുവടക്കു നടക്കുന്ന സ്വപ്നസന്നിഭമായ ഒരു കേരളയാത്ര. ഒരു നിശ്ചയവുമില്ലാതെ പറന്നപടി നിന്ന സുന്ദരകേരളത്തെ നൂലുകെട്ടി ചുവന്ന പട്ടുകോണകമുടുപ്പിച്ച് പാകപ്പെടുത്തിയത് ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ…
സുധാമൂർത്തിയുടെയൊരു പുസ്തകമുണ്ട്, ‘ത്രീ തൗസൻ്റ് സ്റ്റിച്ചസ്’. ജീവിതത്തിലെ മുറിവുകളും തുന്നിക്കൂട്ടലും പൊറ്റമൂടിയ തെളിവുകളും കഴിഞ്ഞ് അതിജീവനത്തിലേയ്ക്ക് നീന്തിക്കയറിയ ദേവദാസികളുടെ ജീവിതത്തെപ്പറ്റിയുള്ളത്. പഴയ സമ്പ്രദായങ്ങളിലും അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഹോമിക്കപ്പെട്ട്, ക്ഷേത്രങ്ങളിൽ തളയ്ക്കപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട, മുവ്വായിരത്തോളം ദേവദാസി സ്ത്രീകളെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവന്ന സാമൂഹ്യ പരിഷ്കരണത്തിൻ്റെ എഴുത്തു പതിപ്പ്. കെ. ആർ. മീരയുയെ ‘മീരാ സാധു’ എന്ന പുസ്തകവും ഇതിനോടൊപ്പം ചേർത്തുവയ്ക്കാം. പ്രണയവും തിരസ്കാരവും ലൈംഗിക ചൂഷണവും കഴിഞ്ഞ് ഉപേക്ഷിച്ച ഭാര്യയെ തേടി അവൾ അഭയം കണ്ടെത്തിയ മീരയുടെ നാമത്തിലുള്ള ദേവദാസിയാലയത്തിൽ കുമ്പസാരവുമായി അവളെ തിരഞ്ഞെത്തുന്ന ഭർത്താവിനോട് സർവ്വംസഹയായി ക്ഷമിക്കാതെ ആത്മാവിനേറ്റ മുറിവുമായി പ്രതികാരം ചെയ്യുന്ന ആധുനിക സ്ത്രീയുടെ മുഖം കൂടി നോക്കി കൂട്ടിവച്ച് ചേർത്തു വായിക്കാവുന്ന പുസ്തകം. മുറിവുകളെപ്പറ്റി ഇതിനേക്കാൾ ഭംഗിയായി പറയുവതെങ്ങനെ… നന്ദി.
നട്ടുച്ചയ്ക്ക് ഇരുട്ടു പരക്കുന്നത് സമൂഹത്തിൻ്റെ കൊടിയ ഗ്രഹണ സമയത്താണ്. വെളിച്ചങ്ങൾ മുഴുവൻ മറച്ചുകൊണ്ട് CCTV ക്യാമറകളുടച്ച് ദൃക്സാസാക്ഷികളെ വരിയുടച്ച് ചെമ്പുപൂശിയ മഹസ്സറെഴുതി ദ്വാരപാലകരുടെ തുണിയുരിഞ്ഞ് വിശ്വാസികളുടെ സ്വർണ്ണം കവരുന്ന അധികാരമീമാംസയുടെ പുതിയ രസതന്ത്രത്തിലും ഇരുട്ടുപരക്കും. നട്ടുച്ച ഒരുന്മാദം കൂടിയാണ്. ഉറക്കത്തിലേയ്ക്കും പുനർജന്മത്തിലേയ്ക്കും പുരാവൃത്തങ്ങളിലേയ്ക്കും ജീവിതത്തിൻ്റെ ഇരുട്ടടഞ്ഞ അബോധത്തിലൂടെ കയറിപ്പോവുന്നത്. നൻ പകൽ നേരത്തെ മയക്കത്തിലൂടെ ജയിംസ് ബസ്സിറങ്ങി തമിഴ്നാട്ടിലെയേതോ ഗ്രാമത്തിലേയ്ക്കും ഭാഷയിലേയ്ക്കും ജൈവികത്തിലേയ്ക്കും നടന്നു പോകുമ്പോലെ. ഞാൻ മറന്നു പോയച്ഛാ… എന്നു പറഞ്ഞുകൊണ്ട് രഘുനാഥ് പലേരിയുടെ കഥയിലെ മകൾ അപ്പോൾ കണ്ട ഒരു വീടിൻ്റെ പടി കടന്നു പോവുമ്പോലെ. അതേ, അത്തരം ഇരുട്ടുകളുമുണ്ട് നട്ടുച്ചയ്ക്ക്. ഏകാന്തമായ സ്ഥലങ്ങളിൽ ഉച്ചസൂര്യൻ്റെ തീക്ഷ്ണതയിൽ ഒറ്റയ്ക്കായിപ്പോകുനൊരാൾ എളുപ്പം ഭീതിയുടെ ഇരുട്ടിലായിപ്പോവുമെന്നു പറഞ്ഞത് എത്ര ശരിയാണ്. ഇനി ഇരുട്ടായാലോ??? മേലായാൽ കഴുകിക്കളയണം… തുണിയിലായാൽ അലക്കിയെടുക്കണം… എഴുത്തിലായാൽ തിരുത്തി വലിച്ചെടുക്കണം.. വായനയിലായാൽ വലഞ്ഞുപോവും… ഓരോരോ ഉച്ചക്കിറുക്കുകളേയ്… നന്ദി. #എന്റെരചന #നട്ടുച്ചക്ക് ഇരുട്ടായാൽ
