Author: Sreeja Ajith

വായനയോട് പ്രിയം.

പ്രഭാകിരണങ്ങൾ ചൊരിഞ്ഞു ചുറ്റിലും നിറയുമന്ധകാരമകറ്റും ദീപത്തിൻ ഒളിമങ്ങിടാതെ കാത്തിടാനായ്, വേണം അഗ്നിയെ ജ്വലിപ്പിച്ചിടും എണ്ണ മുടങ്ങാതെ. നന്മ തൻ കൈത്തിരി തെളിയും മനുഷ്യമനസ്സാം ദീപത്തെ പടുതിരി കത്താതെ, കെടാതെ കാക്കാനായ് സദ് വിചാരങ്ങളാകും എണ്ണ പകർന്നു ചുറ്റിലും നിറയും തിന്മകൾ തൻ പ്രചണ്ഡമാം കൊടുംകാറ്റിൽ നന്മ തൻ തിരിനാളമണയാതെ സൂക്ഷിച്ചിടേണം വിവേകികൾ.

Read More

സുഗന്ധം പരത്തി കണ്ണിനും കരളിനും ഇമ്പമേകും മുല്ലപ്പൂക്കൾ, മനോജ്ഞമായൊരു കാഴ്ച തന്നെ. സാമീപ്യം കൊണ്ട് മുല്ലപ്പൂപോൽ ചുറ്റിലും സുഗന്ധം പരത്തി വെളിച്ചമേകും മനുഷ്യരുമുണ്ടൊരുപാട് പേർ നമുക്കുചുറ്റും.

Read More

കുഞ്ഞിളം ചെഞ്ചുണ്ടുകളിൽ നറുപുഞ്ചിരിയുമായ്, കുഞ്ഞുകാലുകളിൽ കൊഞ്ചും തളകളുമായ് കുപ്പിവളകിലുക്കങ്ങളും വാക്കുകൾ തിരിയാ കൊഞ്ചലുകളുമായ് സ്നേഹത്തിൻ, ആഹ്ലാദത്തിൻ പൂത്തിരികൾ തെളിച്ചിടുന്നവൾ, വീടകങ്ങളിൽ, മാതാപിതാക്കൾ തൻ ഹൃദയങ്ങളിൽ. ഭാരമല്ലവൾ, വിലക്കുകൾ തൻ ചങ്ങലയാൽ ബന്ധിക്കേണ്ടും നിധിയല്ലവൾ, പിന്നെയോ,ആത്മവിശ്വാസത്തിൻ ഊർജ്ജത്താൽ ചിറകുകൾ വിരിച്ചു പറന്നു നാടിന്നഭിമാനമാം നേട്ടങ്ങൾ കൈവരിക്കേണ്ടും കരുത്തല്ലോ.

Read More

സ്നേഹാക്ഷരങ്ങളാൽ മധുരം പുരട്ടി വിദൂരസ്ഥലികളിൽ നിന്നും വിരുന്നെത്തും കത്തുകൾ, എങ്ങോ പോയ്‌മറഞ്ഞൊരു സുന്ദരഗതകാലത്തിൻ സ്മരണകൾ, കാലം മാറിയെന്നാലും സ്നേഹം ചൊരിഞ്ഞവർ മണ്മറഞ്ഞു പോയീടുകിലും എന്നെന്നുമോർമ്മയിൽ സൂക്ഷിക്കുവാനായുള്ള ഭൂതകാലത്തിൻ തിരുശേഷിപ്പുകൾ.

Read More

നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു കാണുമീ ലോകത്തിൽ കറുപ്പും വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല വസ്തുതകളെ, പ്രകാശം മുഴുവൻ പ്രതിഫലിപ്പിച്ചിടും വെളുപ്പും, എല്ലാം തന്നിലേക്കു വലിച്ചു വിഴുങ്ങിടും കറുപ്പും മാത്രമല്ലയീയുലകിൽ. പരിപൂർണ്ണതയാർന്നതും പരിപൂർണ്ണശൂന്യത നിറഞ്ഞതും ഒന്നുമില്ല ഭൂമിയിൽ എല്ലാം സമ്മിശ്രം തന്നെ സത്യം.

Read More

എത്രപേർ ചുറ്റിലുമുണ്ടെന്നാകിലും തനിയെ നടന്നു തന്നെ തരണം ചെയ്തിടേണം വൈതരണികൾ പലതും, അനിശ്ചിതമാം പാതകൾ നിറഞ്ഞ ലോകജീവിതയാത്രയിൽ മർത്യൻ. തനിയെ നടക്കും വേളയിൽ സ്വന്തം ആത്മവിശ്വാസം തന്നെ തുണയവന്. ആത്മാർത്ഥതയില്ലാ സഹയാത്രികരെ, കൂടെക്കൂട്ടുന്നത്തിനെക്കാളുത്തമം തനിയെ നടക്കുന്നതു തന്നെ നിശ്ചയം.

Read More

ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി മരണം കടന്നു വരുന്നു. മരണമെന്നത് അനിവാര്യമായ സത്യം മാത്രമല്ല, ഒരു പാട് പുതിയ തുടക്കങ്ങളും കൂടിയാണ് മരിച്ചവരുടെ ഉറ്റവർക്ക്.ഭാരതീയർ പുനർജന്മത്തിലും ആത്മാവിലും വിശ്വസിക്കുന്നവരാണ്.രവിയുടെ ജീവിതത്തിൽ മരണം അപ്രതീക്ഷിതമായി എത്തിച്ചേരുന്ന അതിഥിയല്ല. തന്റെ ദൂതനായ മഹാരോഗത്തെ രവിയുടെ ശരീരത്തിലേയ്ക്ക് അയയ്ക്കുന്നുണ്ട് മരണം. ചികിത്സകളെല്ലാം പരാജയപ്പെട്ടു മരണം കാത്തുകിടക്കുന്ന അവസ്ഥയിലാണ് രവി തന്റെ  ജന്മനാട്ടിലെത്തുന്നത്. ജീവിതത്തിൽ അതുവരെ നേടിയതും സ്വന്തമായി കരുതുന്ന എല്ലാം ഉപേക്ഷിച്ചു പോകാൻ തയ്യാറെടുത്ത മനസ്സുമായാണ് തന്റെ വേരുകളിലേക്ക് തിരിച്ചെത്തുന്നത്. തന്റെ മരണം മുൻകൂട്ടി കണ്ടു രവി ഭാര്യയായ മാലിനിയുടെ ജീവിതം സുരക്ഷിതമാക്കാനായി സുഹൃത്തായ രാജേന്ദ്രനെ ചുമതലപ്പെടുത്തുന്നു. വർഷങ്ങളോളം നീണ്ട തങ്ങളുടെ ദാമ്പത്യജീവിതം വ്യർത്ഥമായിരുന്നു എന്ന് മാലിനിയോട് പറയുന്നു.തറവാട്ടിൽ തിരിച്ചെത്തിയ രവിയെ ചെറിയമ്മയും ബാല്യകാലസഖിയായ ദുർഗ്ഗയും ചേർന്നു സ്നേഹത്തോടെ പരിചരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായാണ് രവി ഡോക്ടർ ഉണ്ണിയെപ്പറ്റി അറിയുന്നത്. എല്ലാ വഴിയും അടഞ്ഞവന്റെ അവസാന പ്രതീക്ഷ എന്നപോലെ രവി ഡോക്ടർ ഉണ്ണിയുടെ ചികിത്സാലയത്തിൽ എത്തിച്ചേരുന്നു. ഡോക്ടർ ഉണ്ണി…

Read More

ഭംഗിയേറും കാപട്യത്തിൻ കംബളത്താൽ മൂടി, മനം മയക്കും പുഞ്ചിരി തൻ ആഭരണമണിയിച്ചൊരുക്കിയെന്നാലും,കള്ളത്തിൻ ചങ്ങല പൊട്ടിച്ചു പുറത്തുവന്നിടും സത്യം,മേഘത്തിൻ മറനീക്കി സൂര്യനെന്ന പോൽ.

Read More

മർത്യൻ തന്നുള്ളിൽ നിന്നുടലെടുക്കും ശാന്തിയെ തേടി, ലോകം മുഴുവനും അലയുന്നവൻ, ആത്മീയതയിൽ, ലഹരിയിൽ, സമ്പത്തിൽ സമാധാനം കണ്ടെത്തിടാൻ ശ്രമിക്കുന്നു നിത്യവും. സ്വന്തം മേനിയിൽ നിന്നുയരും കസ്തൂരിഗന്ധം, തിരിച്ചറിയാതെ അലയും കസ്തൂരിമാനെപ്പോൽ.

Read More

വിലക്കുകൾ തീർത്തിടും ഉടക്കുകളിൽ നഷ്ടമായിടുന്നു കുഞ്ഞുസന്തോഷങ്ങൾ, ചിലപ്പോൾ ജീവിതാശ തന്നെയും.

Read More